Return   Facebook   Zip File

Obligatory

മദ്ധ്യാഹ്നത്തിനും സൂര്യാസ്തമയത്തിനുമിടയ്ക്ക് ഇരുപത്തിനാലു മണിക്കൂറിലൊരിക്കല്‍ ചൊല്ലേണ്ടത്.

എന്‍റെ ദൈവമേ! അങ്ങയെ അറിയുവാനും ആരാധിക്കുവാനുമാണ് അവിടുന്നെന്നെ സൃഷ്ടിച്ചതെന്ന് എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. ഈ നിമിഷം എന്‍റെ ബലഹീനതയും അവിടുത്തെ ബലപാരമ്യവും, എന്‍റെ അകിഞ്ചനതയും അവിടുത്തെ ഐശ്വര്യവും എനിക്കു പ്രമാണമായിരിക്കുന്നു. അവിടുന്നല്ലാതെ വിപദ്രക്ഷകനും സ്വയംവര്‍ത്തിയുമായി മറ്റൊരു ദൈവമില്ല.

#9881
- Bahá'u'lláh

 

(ഇരുപത്തിനാലു മണിക്കൂറിലൊരിക്കല്‍ ചൊല്ലേണ്ടത്)

ആരാണോ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ ആഗ്രഹിക്കുന്നത് അവന്‍ എഴുന്നേറ്റു നിന്ന് ദൈവത്തിലേക്കു തിരിയട്ടെ. തന്‍റെ സ്ഥാനത്തു നില്‍ക്കുമ്പോള്‍ അവന്‍ ഇടത്തോട്ടും വലത്തോട്ടും ദൃഷ്ടി ഉറപ്പിച്ചു നോക്കട്ടെ; അതിദയാമയനും കരുണാര്‍ദ്രനുമായ തന്‍റെ പ്രഭുവിന്‍റെ ദയയെ പ്രതീക്ഷിക്കുന്നതുപോലെ. എന്നിട്ടു പറയട്ടെ.

അല്ലയോ സകല നാമങ്ങള്‍ക്കും നാഥനേ! സ്വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചവനേ, അത്യുന്നതനും സ്വര്‍ഗ്ഗപ്രകീര്‍ത്തിതനുമായ അവിടുത്തെ അദൃശ്യസത്തയുടെ പകലുറവകളാല്‍ ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. എന്‍റെ പ്രാര്‍ത്ഥനയെ, അങ്ങയുടെ സൗന്ദര്യത്തില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തിയിരിക്കുന്ന മറകളെ കത്തിച്ചു കളയുന്ന ഒരു ജ്വാല ആക്കേണമേ, അങ്ങയുടെ സാന്നിദ്ധ്യ സമുദ്രത്തിലേക്ക് എന്നെ നയിക്കുന്ന ഒരു പ്രകാശമാക്കേണമേ.

അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ദൈവത്തോട് അര്‍ത്ഥിക്കട്ടെ, അനുഗ്രഹീതനും വാഴ്ത്തപ്പെട്ടവനുമാകട്ടെ അവന്‍. എന്നിട്ടു പറയട്ടെ:

അല്ലയോ ലോകത്തിന്‍റെ അഭിലാഷമേ! രാഷ്ട്രങ്ങള്‍ക്കു പ്രിയങ്കരനേ! ഞാന്‍ അങ്ങയിലേക്കു തിരിയുന്നതും അങ്ങൊഴികെയുള്ള സകല ബന്ധങ്ങളും വിച്ഛേദിക്കുന്നതും ആരുടെ ചലനത്താലാണോ മുഴുവന്‍ സൃഷ്ടിജാലവും ഉത്തേജിപ്പിക്കപ്പെട്ടത്, അവിടുത്തെ ചരടില്‍ പറ്റിപ്പിടിക്കുന്നതും അങ്ങുകാണുന്നുണ്ട്. ദൈവമേ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ ഇച്ഛയേയും അവിടുത്തെ അഭിലാഷത്തേയും നിര്‍വ്വഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന, അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഇവനെ നോക്കിയാലും. അവിടുത്തെ ദയാസാഗരത്താലും അവിടുത്തെ കാരുണ്യത്തിന്‍റെ പകല്‍ നക്ഷത്രത്താലും ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. അവിടുന്ന് ഇച്ഛിക്കുന്നതും സന്തോഷിക്കുന്നതും അവിടുത്തെ സേവകന് നല്‍കേണമേ. സകല സ്മരണകള്‍ക്കും സ്തുതിയ്ക്കും അതീതനായ അങ്ങയുടെ ശക്തിയാണെ! അങ്ങയാല്‍ വെളിപ്പെടുത്തപ്പെട്ടതെന്തും എന്‍റെ ഹൃദയം ആഗ്രഹിച്ചതും ആത്മാവിന് പ്രിയങ്കരവുമാണ്. ദൈവമേ! എന്‍റെ ദൈവമേ! എന്‍റെ പ്രതീക്ഷകളുടേയും ചെയ്തികളുടേയും മേല്‍ നോക്കരുതേ; മറിച്ച്, ഭൂസ്വര്‍ഗ്ഗങ്ങളെ വലയംചെയ്യുന്ന അങ്ങയുടെ ഇച്ഛയുടെ മേല്‍ നോക്കിയാലും. അങ്ങയുടെ മഹിതമ നാമത്താണെ; അല്ലയോ എല്ലാ സമൂഹങ്ങളുടേയും പ്രഭുവായവനേ! അങ്ങ് അഭിലഷിച്ചതെന്തോ അതുമാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അങ്ങു സ്നേഹിക്കുന്നതെന്തോ അതുമാത്രമേ ഞാന്‍ സ്നേഹിക്കുന്നുള്ളൂ.

മുട്ടുകുത്തി നെറ്റി തറയില്‍മുട്ടിച്ച് അവന്‍ ഇങ്ങനെ പറയട്ടെ:

അങ്ങൊഴികെയുള്ള ആരുടേയും വിവരണത്തിനും അങ്ങൊഴികെയുള്ള ആരുടേയും ഗ്രഹണത്തിനും അതീതനാണ് അവിടുന്ന്.

പിന്നീട് അവന്‍ എഴുന്നേറ്റ് നിന്ന് പറയട്ടെ:

അല്ലയോ എന്‍റെ പ്രഭുവേ, അവിടുത്തെ പരമാധികാരം നീണ്ടു നില്‍ക്കുന്ന കാലത്തോളം എന്‍റെ പ്രാര്‍ത്ഥനയെ അതുകൊണ്ട് ഞാന്‍ ജീവിക്കുമാറ്, ജീവജാലങ്ങളുടെ ഒരു ഉറവയാക്കിയാലും. അങ്ങനെ അങ്ങയുടെ ലോകങ്ങളുടെ, സകലലോകത്തിലും അങ്ങയെ സ്മരിക്കുമാറാകട്ടെ.

അര്‍ത്ഥനയില്‍ വീണ്ടും അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തിപറയട്ടെ:

ആരില്‍ നിന്നുള്ള വേര്‍പാടിനാല്‍ ഹൃദയങ്ങളും ആത്മാവുകളും ഉരുകാനിടയായിതീര്‍ന്നുവോ, ആരുടെ സ്നേഹജ്വാലയാല്‍ ഭുവനമാകെ അഗ്നി പിടിക്കാനിടയായി തീര്‍ന്നുവോ, അല്ലയോ, മുഴുവന്‍ സൃഷ്ടിജാലത്തേയും അങ്ങ് കീഴ്ടക്കിയിട്ടുള്ളത് ഏതിലൂടെയാണോ അവിടുത്തെ നാമത്താല്‍ ഞാന്‍ അങ്ങയോട് സവിനയം അര്‍ത്ഥിക്കുന്നു. സകല മനുഷ്യര്‍ക്കും മേല്‍ ഭരണാധികാരിയായവനേ, അങ്ങയോടൊപ്പമുള്ള ഒന്നില്‍ നിന്നും എന്നെ പിന്തിരിപ്പിക്കരുതേ! അല്ലയോ എന്‍റെ പ്രഭുവേ! അവിടുത്തെ മഹത്വവിതാനത്തിനു താഴെയും അവിടുത്തെ ദയാസീമകളിലുമുള്ള തന്‍റെ അത്യുല്‍കൃഷ്ടഭവനത്തിലേക്ക് ഈ അപരിചിതന്‍ ബന്ധപ്പെട്ടു പോകുന്നതും ഈ അപരാധി അവിടുത്തെ ക്ഷമാസാഗരത്തേയും, ഈ എളിയവന്‍ അവിടുത്തെ കീര്‍ത്തിയുടെ സദസ്സിനേയും, ഈ പാവപ്പെട്ട സൃഷ്ടി അവിടുത്തെ ധനത്തിന്‍റെ ഉറവിടത്തേയും തേടുന്നതും അവിടുന്നു കാണുന്നുണ്ട്. ഇച്ഛിക്കുന്നതെന്തും കല്പിക്കുന്നതിനുള്ള അധികാരം അങ്ങയുടേതാണ്. അവിടുത്തെ പ്രവൃത്തികള്‍ക്ക് അങ്ങു പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും, അവിടുത്തെ കല്പനകള്‍ അനുസരിക്കപ്പെടേണ്ടതാണെന്നും, അവിടുത്തെ ആജ്ഞകളില്‍ ബലപ്രയോഗമില്ലെന്നുള്ളതും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.

പിന്നീട് അവന്‍ തന്‍റെ കരങ്ങള്‍ ഉയര്‍ത്തി മൂന്നുപ്രാവശ്യം മഹിതമനാമം (അല്ലാഹു അബ്ബ) ആവര്‍ത്തിക്കട്ടെ. എന്നിട്ടവന്‍ അനുഗ്രഹീതനും, വാഴ്ത്തപ്പെട്ടവനുമായ ദൈവത്തിനു മുമ്പില്‍ കുനിഞ്ഞുകൈകള്‍ മുട്ടുകളില്‍ ചേര്‍ത്ത് വെച്ച് പറയട്ടെ:

അല്ലയോ എന്‍റെ ദൈവമേ, എന്‍റെ കരചരണങ്ങളിലും അംഗങ്ങളിലും എങ്ങനെയാണ് എന്‍റെ ചൈതന്യം, അങ്ങയെ ആരാധിക്കുന്നതിനുള്ള അതിന്‍റെ അതിയായ ആശയിലും, അങ്ങയെ സ്മരിക്കുന്നതിനും അങ്ങയെ പ്രകീര്‍ത്തിക്കുന്നതിനുമുള്ള അതിന്‍റെ ഉല്‍ക്കടമായ വാഞ്ചയിലും, പ്രചോദിക്കപ്പെട്ടിട്ടുള്ളണ്‍തെന്നും അങ്ങയുടെ ഭാഷണ സാമ്രാജ്യത്തിലും അങ്ങയുടെ ജ്ഞാന സ്വര്‍ഗ്ഗത്തിലും അങ്ങയുടെ കല്‍പനയുടെ നാവ് പ്രമാണമായിട്ടുണ്ടെന്നുള്ളതിന് എങ്ങനെയാണ് അതു സാക്ഷ്യം വഹിച്ചിട്ടുള്ളതെന്നും അവിടുന്നു കാണുന്നുണ്ട്. അല്ലയോ എന്‍റെ ദൈവമേ, ഈ അവസ്ഥയില്‍ അങ്ങയിലുള്ള സകലതിനും വേണ്ടി അങ്ങയോടര്‍ത്ഥിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ എന്‍റെ അകിഞ്ചനത ഞാന്‍ പ്രകടിപ്പിച്ചേക്കാം; അങ്ങയുടെ ഔദാര്യത്തേയും അങ്ങയുടെ സമ്പത്തിനേയും സ്തുതിച്ചേക്കാം; അങ്ങയുടെ അധികാരത്തേയും അങ്ങയുടെ ശക്തിയേയും ഞാന്‍ സ്പഷ്ടമാക്കിയേക്കാം.

പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് വിനീതാഭ്യര്‍ത്ഥനയില്‍ തന്‍റെ കരങ്ങള്‍ രണ്ടു പ്രാവശ്യം ഉയര്‍ത്തട്ടെ. എന്നിട്ടു പറയട്ടെ:

സര്‍വ്വശക്തനും സര്‍വ്വൗദാര്യനിധിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. ആദിയിലും അന്ത്യത്തിലും കല്പിതനായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. ദൈവമേ, എന്‍റെ ദൈവമേ, അങ്ങയുടെ മാപ്പ് എന്നെ ധൈര്യപ്പെടുത്തുന്നു; അങ്ങയുടെ ദയ എന്നെ ശക്തിപ്പെടുത്തുന്നു. അങ്ങയുടെ ആഹ്വാനം എന്നെ ഉയര്‍ത്തുന്നു. അങ്ങയുടെ കാരുണ്യം എന്നെ ഉയര്‍ത്തി എന്നെ അങ്ങയിലേക്കു നയിക്കുന്നു. അതല്ലെങ്കില്‍ അങ്ങയുടെ സവിധത്തിലേക്കുള്ള നഗരകവാടത്തില്‍ ധൈര്യമായി ഞാന്‍ നില്‍ക്കുകയും, അല്ലെങ്കില്‍ അങ്ങയുടെ ഇച്ഛാസ്വര്‍ഗ്ഗത്തില്‍ നിന്നു തിളങ്ങുന്ന ജ്യോതിസ്സുകളുടെ നേര്‍ക്ക് എന്‍റെ മുഖം തിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാനാരാണ്? അല്ലയോ എന്‍റെ പ്രഭുവേ, ഈ കഷ്ടപ്പെടുന്ന സൃഷ്ടി അങ്ങയുടെ കാരുണ്യകവാടത്തില്‍ മുട്ടുന്നതും ഈ ക്ഷണികമായ ആത്മാവ് അങ്ങയുടെ ഔദാര്യകരങ്ങളില്‍ നിന്ന് അനശ്വര ജീവിത നദിയെ തേടുന്നതും അവിടുന്നു കാണുന്നു. സര്‍വ്വനാമങ്ങള്‍ക്കും പ്രഭുവായവനേ, എക്കാലവും അങ്ങയുടേതാണ് ആജ്ഞ. അല്ലയോ സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവേ! അങ്ങയുടെ ഇച്ഛയോടുള്ള സമര്‍ണ്‍പ്പണവും ബോധപൂര്‍വ്വമുള്ള കീഴ്വഴങ്ങലുമാണ് എന്‍റേത്.

പിന്നീട്, അവന്‍ തന്‍റെ കരങ്ങള്‍ മൂന്നു പ്രാവശ്യം ഉയര്‍ത്തി പറയട്ടെ!

എല്ലാ മഹത്തരമായതിനേക്കാളും മഹാനാണ് ദൈവം!

പിന്നീട് അവന്‍ മുട്ടുകുത്തിനിന്ന് നെറ്റി തറയില്‍ പതിച്ച് പറയട്ടെ:

അങ്ങയുടെ സാമ്രാജ്യത്തിലെത്തിയവരുടെ സ്തുതികള്‍ക്ക് അങ്ങയുടെ സാമിപ്യ സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുവാനോ, അങ്ങേയ്ക്കായി സ്വയം ഉഴിഞ്ഞു വെച്ചവരുടെ ഹൃദയവിഹഗങ്ങള്‍ക്ക് അങ്ങയുടെ കവാടത്തിന്‍റെ വാതില്‍ക്കലേക്ക് എത്തിപ്പെടാനോ കഴിയാത്തവിധം അത്യുന്നതനാണങ്ങ്. അങ്ങ് സര്‍വ്വസവിശേഷതകളേക്കാളും പവിത്രീകൃതനാണെന്നും സര്‍വ്വനാമങ്ങളേക്കാളും പാവനനാണെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അത്യുന്നതനും അഖില പ്രകീര്‍ത്തിതനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

പിന്നീട് അവന്‍ സ്വയം ഇരുന്നിട്ടു പറയട്ടെ:

അത്യുന്നതന്‍റെ തൂലികയില്‍ ആരുടെ നാമമാണോ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്, ഉന്നതങ്ങളിലേയും താഴെ ഭൂമിയിലേയും സിംഹാസനത്തിന്‍റെ പ്രഭുവായ ദൈവത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ആരാണോ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് അത് അവനാണെന്നു എനിക്കു സ്വയം സാക്ഷ്യപ്പെട്ടിരിക്കുന്നു.

അവന്‍ പിന്നീട് നിവര്‍ന്നു നിന്നിട്ടു പറയട്ടെ:

അല്ലയോ സകലജീവികള്‍ക്കും പ്രഭുവേ, ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും കൈവശമുള്ളവനേ! എന്‍റെ മിഴിനീരും ഞാന്‍ പുറപ്പെടുവിക്കുന്ന നെടുവീര്‍പ്പും അങ്ങു കണ്ടാലും. എന്‍റെ ആര്‍ത്തനാദവും എന്‍റെ മുറവിളിയും, എന്‍റെ ഹൃദയ വിലാപവും ശ്രവിച്ചാലും. അവിടുത്തെ ശക്തിയാണെ! എന്‍റെ അപരാധങ്ങള്‍ അങ്ങയുടെ സാമിപ്യത്തിലേക്ക് അടുക്കുന്നതില്‍ നിന്നും എന്നെ പിന്നോട്ടു മാറ്റുന്നു; എന്‍റെ പാപങ്ങള്‍ അങ്ങയുടെ വിശുദ്ധിയുടെ സദസ്സില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തുന്നു. അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ സ്നേഹം എന്നെ സമ്പന്നനാക്കി, അങ്ങയില്‍ നിന്നുള്ള അകല്‍ച്ച എന്നെ നശിപ്പിച്ചു.

ഈ വിജനതയില്‍ പതിഞ്ഞ അങ്ങയുടെ കാലടികളാലും ഈ ബ്രഹ്മാണ്ഡത്തില്‍ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉച്ചരിച്ച "ഞാന്‍ ഇതാ ഇവിടെ, ഞാന്‍ ഇതാ ഇവിടെ" എന്ന വാക്കുകളിലൂടേയും, അവിടുത്തെ അവതാരത്തിന്‍റെ ഉദയത്തിലുള്ള മന്ദ മാരുതനിലൂടെയും, അങ്ങയുടെ സൗന്ദര്യം ദര്‍ശിക്കുമാറാകാനും, അവിടുത്തെ ഗ്രന്ഥത്തിലെ എന്തും ആചരിക്കുവാന്‍ കല്പിക്കണമെന്ന് ഞാന്‍ അങ്ങയോടു അര്‍ത്ഥിക്കുന്നു.

അതിനുശേഷം അവന്‍ മഹിതമനാമം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കട്ടെ. കുനിഞ്ഞ് കൈകള്‍ മുട്ടുകളില്‍ വെച്ച് ഇങ്ങനെ പറയട്ടെ:

അല്ലയോ എന്‍റെ ദൈവമേ, അങ്ങയെ സ്മരിക്കാനും അങ്ങയെ വാഴ്ത്താനും അങ്ങ് എന്നെ സഹായിച്ചതിനും അങ്ങയുടെ അടയാളങ്ങളുടെ പുലര്‍ക്കാലം ആയവനെ എനിക്ക് അറിയുമാറാക്കിയതിനും അങ്ങയുടെ പ്രഭുത്വത്തിനുമുമ്പില്‍ ശിരസ്സുനമിക്കാനും അങ്ങയുടെ ദൈവികത്വത്തിനു മുമ്പില്‍ സ്വയം വിനയാന്വിതനാകുന്നതിനും അങ്ങയുടെ ഗാംഭീര്യത്തിന്‍റെ നാവിനാല്‍ ഉച്ചരിക്കപ്പെട്ടിട്ടുള്ളതിനെ സ്വീകരിക്കാനും എനിക്ക് ഇടയാക്കിയതിന് അങ്ങയ്ക്കു സ്തുതി.

പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് ഇങ്ങനെ പറയട്ടെ!

ദൈവമേ, എന്‍റെ ദൈവമേ! എന്‍റെ പാപങ്ങളുടെ ഭാരത്താല്‍ എന്‍റെ പുരോഭാഗം വളയുന്നു. എന്‍റെ ശ്രദ്ധയില്ലായ്മ എന്നെ നശിപ്പിച്ചു. എന്‍റെ ദുഷ്പ്രവൃത്തികളെപ്പറ്റിയും അങ്ങയുടെ ഔദാര്യങ്ങളെപ്പറ്റിയും ഞാന്‍ ആലോചിക്കുമ്പോഴൊക്കെ എന്‍റെ ഹൃദയം ഉള്ളില്‍ ഉരുകുകയും, എന്‍റെ രക്തം ധമനികള്‍ക്കുള്ളില്‍ തിളക്കുകയും ചെയ്യുന്നു. അങ്ങയുടെ സൗന്ദര്യത്താണെ, അല്ലയോ ലോകത്തിന്‍റെ അഭിലാഷമായവനേ! എന്‍റെ വദനം അങ്ങയുടെ നേരെ ഉയര്‍ത്തുന്നതിന് ഞാന്‍ ലജ്ജിക്കുന്നു. എന്‍റെ തീവ്രാഭിലാഷത്തിന്‍റെ കരങ്ങള്‍ അങ്ങയുടെ ഔദാര്യദ്യോവിനു നേരെ നീട്ടുന്നതിനായി ഞാന്‍ ലജ്ജിക്കുന്നു. അല്ലയോ ഉന്നതങ്ങളിലേയും താഴെ ഭൂമിയിലേയും സിംഹാസനത്തിന്‍റെ പ്രഭുവായവനേ! എന്‍റെ ദൈവമേ, അങ്ങയെ സ്മരിക്കുകയും അങ്ങയുടെ ഗുണങ്ങളെ അതിയായി സ്തുതിക്കുകയും ചെയ്യുന്നതില്‍ നിന്നും എന്‍റെ മിഴിനീരുകള്‍ എന്നെ തടയുന്നു. അല്ലയോ ദൃശ്യവും അദൃശ്യവുമായതിന്‍റെ രാജാവേ! അങ്ങയുടെ സാമ്രാജ്യത്തിന്‍റെ ചിഹ്നങ്ങളാലും അങ്ങയുടെ പരമാധികാരത്തിന്‍റെ നിഗൂഢതകളാലും അങ്ങയോട് ഞാന്‍ സവിനയം അര്‍ത്ഥിക്കുന്നു. അങ്ങയുടെ പ്രിയങ്കരരെ അങ്ങയുടെ ഔദാര്യത്തിലേക്കു നയിക്കേണമേ. അല്ലയോ സമസ്ത ജീവികള്‍ക്കും പ്രഭുവായവനേ, അങ്ങയുടെ കാരുണ്യത്തിന് അവരെ അര്‍ഹരാക്കേണമേ!

പിന്നീട് അവന്‍ മഹിതമനാമം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കട്ടെ. മുട്ടുകുത്തി നെറ്റി തറയില്‍ മുട്ടിച്ച് ഇങ്ങനെ പറയട്ടെ:

അല്ലയോ ഞങ്ങളുടെ ദൈവമേ, അങ്ങയുടെ സവിധത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നവയെ അങ്ങ് ഞങ്ങള്‍ക്ക് താഴേക്ക് അയച്ചുതന്നതിനും, അങ്ങയുടെ ഗ്രന്ഥങ്ങളിലും അങ്ങയുടെ തിരുവെഴുത്തുകളിലുമായി എല്ലാ നല്ല കാര്യങ്ങളും അങ്ങയാല്‍ അയച്ചുതന്ന് ഞങ്ങളെ തൃപ്തരാക്കിയതിനും അങ്ങയ്ക്കുസ്തുതി. അല്ലയോ എന്‍റെ ദൈവമേ, ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു, വൃഥാ ഭ്രമങ്ങളില്‍ നിന്നും വിഫലഭാവനകളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചാലും. സത്യത്തില്‍ ശക്തനും സര്‍വ്വജ്ഞാനിയുമാണങ്ങ്.

പിന്നീട് അവന്‍ തന്‍റെ തല ഉയര്‍ത്തി സ്വയം ഇരുന്ന് ഇങ്ങനെ പറയട്ടെ:

അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനെ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അത്യുന്നത സ്വര്‍ഗ്ഗത്തിലെ അന്തേവാസികളും, അങ്ങയുടെ പ്രഭാവമേറിയ സിംഹാസനത്തിനുചുറ്റും പരിക്രമണം ചെയ്യുന്നവരും അംഗീകരിച്ചതിനെ ഞാന്‍ അംഗീകരിക്കുന്നു. അല്ലയോ ജഗത്തുക്കള്‍ക്കു നാഥനേ; ഭൂസ്വര്‍ഗ്ഗങ്ങളുടെ സാമ്രാജ്യങ്ങള്‍ അങ്ങയുടേതാണ്.

#9883
- Bahá'u'lláh

 

പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും പ്രദോഷത്തിലുമായി നിത്യേന ചൊല്ലേണ്ട പ്രാര്‍ത്ഥന.

"......ദിവസത്തില്‍ മൂന്നു പ്രാവശ്യം ചൊല്ലേണ്ട കടപ്രാര്‍ത്ഥനയെ സംബന്ധിച്ച്: ഓരോരുത്തരും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. ഇത് ഒരു സ്വകാര്യസ്ഥലത്താകണമെന്ന നിബന്ധനയില്ല. അതായത് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളായ ഗൃഹവും ആരാധനാസ്ഥലവും, രണ്ടിടത്തും ഒരാള്‍ക്ക് തന്‍റെ പ്രാര്‍ത്ഥന ചൊല്ലുന്നത് അനുവദനീയമാണ്. പക്ഷേ ഓരോ വൃക്തിയും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. (അതായത്, അതേ വാക്കുകള്‍ ആലപിച്ചുകൊണ്ട് അതേസമയം തന്നെ, അതേ അംഗവിന്യാസങ്ങള്‍ ഒന്നിച്ചുതുടരുന്ന, മറ്റുള്ളവരുടെ കൂടെ ആകരുത്.) എന്നാല്‍ അവര്‍ മറ്റുള്ളവരുമായി ചേര്‍ന്ന് നല്ല ഫലപ്രദമായ ശബ്ദത്തില്‍ പ്രാര്‍ത്ഥനകള്‍ (ലിഖിതങ്ങള്‍ തുടങ്ങിയവയും) ആലപിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്...."

ആരാണോ പ്രാര്‍ത്ഥിക്കാനായി ആഗ്രഹിക്കുന്നത് അവന്‍ തന്‍റെ കൈകള്‍ കഴുകട്ടെ. കഴുകുമ്പോള്‍ ഇങ്ങനെ പറയട്ടെ:

അല്ലയോ എന്‍റെ ദൈവമേ, ലോകത്തിന്‍റെ ആതിഥേയര്‍ക്ക് അങ്ങയുടെ ഗ്രന്ഥത്തിനുമേല്‍ യാതൊരവകാശവുമില്ലാത്തത്ര ഉറപ്പോടുകൂടി അങ്ങയുടെ ഗ്രന്ഥം മുറുകെപ്പിടിക്കുവാന്‍ എന്‍റെ കരത്തെ ശക്തമാക്കേണമേ. അതിന് ഉടമപ്പെടാത്ത എന്തിലും ഇടപെടാതിരിക്കുന്നതില്‍ നിന്ന് അതിനെ സംരക്ഷിക്കേണമേ. അങ്ങ് സത്യമായും സര്‍വ്വശക്തനും സര്‍വ്വാധികാരിയുമാണ്.

തന്‍റെ മുഖം കഴുകുമ്പോള്‍, അവന്‍ ഇങ്ങനെ പറയട്ടെ:

അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ എന്‍റെ വദനം അങ്ങയിലേക്കു തിരിച്ചിരിക്കുന്നു. അങ്ങയുടെ ആനുകൂല്യത്തിന്‍റെ വെളിച്ചം കൊണ്ട് അതിനെ പ്രകാശമാനമാക്കേണമേ. അങ്ങൊഴികെ മറ്റാരിലേക്കെങ്കിലും തിരിയുന്നതില്‍ നിന്ന്, എന്നിട്ട് അതിനെ സംരക്ഷിച്ചാലും.

പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് കിബില (ആരാധനാബിന്ദു അതായത് അക്കയിലെ ബാഹ്ജി)യിലേക്കു മുഖം തിരിച്ച് ഇങ്ങനെപറയട്ടെ:

അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു. വെളിപാടിന്‍റെയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങള്‍ അവന്‍റേതാണ്. അവന്‍, സത്യത്തില്‍ അവതരിപ്പിച്ചത് വെളിപാടിന്‍റെ പകല്‍ വസന്തമായവനെ, സിനായിയുടെ മുകളില്‍ സംസാരിച്ചവനെ, മഹത് ചക്രവാളം പ്രകാശിപ്പിക്കാന്‍ ഹേതുവായവനെ, മറികടന്ന് പോകാന്‍ വഴിയില്ലാത്തിടത്തു സ്ഥിതിചെയ്യുന്ന ആ പാരിജാതം (അവതാരം) പറഞ്ഞതായ: "ഓ! സര്‍വ്വാധീശന്‍ വന്നിരിക്കുന്നു. ഭൂമിയും ആകാണ്‍ശവും, തേജസ്സും അധികാരവും- സകലമനുഷ്യരുടെയും പ്രഭുവായ, മേലേ സിംഹാസനത്തിന്‍റേയും താഴെ ഭൂമിയുടെയും അധിശനായ-ദൈവത്തിന്‍റേതാണ് എന്ന വിളമ്പരം ആകാശഭൂമിയിലുളളവരോടും പ്രഖ്യാപിപ്പിക്കപ്പെട്ടിരിക്കുന്നത് ആരിലൂടെയാണോ, അവന്‍ സത്യമായും പ്രത്യക്ഷമായിരിക്കുന്നു.

കൈകള്‍ മുട്ടുകളില്‍ വെച്ച് കുനിഞ്ഞ് പിന്നീട് അവന്‍ ഇങ്ങനെ പറയട്ടെ:

എന്‍റെ സ്തുതിയ്ക്കും എന്നെ കൂടാതെ മറ്റാരുടെ സ്തുതിയ്ക്കും മീതെയായതും എന്‍റെ വിവരണത്തിനും ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലരുടേയും വിവരണത്തിനും മീതെയായതുണ്‍മായ അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു.

പിന്നീട് തുറന്ന കരങ്ങളോടെ എഴുന്നേറ്റുനിന്ന് കൈപ്പത്തികള്‍ മുഖത്തിനുനേരെ ഉയര്‍ത്തി അവന്‍ ഇങ്ങനെ പറയട്ടെ:

അല്ലയോ എന്‍റെ ദൈവമേ, യാചിക്കുന്ന വിരലുകളോടെ അങ്ങയുടെ ദയയുടേയും അങ്ങയുടെ കാരുണ്യത്തിന്‍റേയും അറ്റത്ത് മുറുകെപ്പിടിച്ചിട്ടുള്ളവനെ നിരാശപ്പെടുത്തരുതേ. കാരുണ്യം കാണിക്കുന്നവരില്‍ വെച്ച് ഏറ്റവും കാരുണ്യവാന്‍ അങ്ങാണ്.

അവന്‍ പിന്നീട് ഇരുന്നിട്ട് ഇങ്ങനെ പറയട്ടെ:

അങ്ങയുടെ ഐക്യത്തേയും, അങ്ങയുടെ ഏകത്വത്തേയും, അങ്ങു ദൈവമാണെന്നും, അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങു സത്യമായും അങ്ങയുടെ ധര്‍മ്മത്തെ വെളിപ്പെടുത്തി, അങ്ങയുടെ ഉടമ്പടിയെ പൂര്‍ത്തീകരിച്ചു. സകല ഭൂസ്വര്‍ഗ്ഗനിവാസികള്‍ക്കുമായി അങ്ങയുടെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ വിശാലമായി തുറന്നിട്ടു.

അങ്ങയിലേക്കു തിരിയുന്നതിന് ലോകത്തിന്‍റെ മാറ്റങ്ങളും അവസരങ്ങളും നിര്‍ണ്‍വിഘ്നങ്ങളായി ഗണിച്ച് അങ്ങയിലുള്ളത് ആര്‍ജ്ജിക്കുവാന്‍ പ്രതീക്ഷാപൂര്‍വ്വം തങ്ങളിലുള്ളതെല്ലാം നല്‍കിയ അങ്ങയുടെ പ്രിയങ്കരരായവരുടെ മേല്‍ അനുഗ്രഹവും സമാധാനവും, പ്രണാമവും, കീര്‍ത്തിയും കുടികൊള്ളുന്നു. അങ്ങ് സത്യത്തില്‍ എന്നും മാപ്പ് നല്‍കുന്നവനും, സര്‍വ്വൗദാര്യ നിധിയുമാണ്. "വിപദ്രക്ഷകനും സ്വയം വര്‍ത്തിയുമായ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു." നീണ്ട വചനത്തിനു പകരം ഈ വാക്കുകള്‍ ഉരുവിടാനായി ആരെങ്കിലും തെരഞ്ഞെടുക്കുകയാണെങ്കില്‍ അതുമതിയാകും. അതുപോല, ഇരിക്കുമ്പോള്‍ ഈ വചനങ്ങള്‍ ഉരുവിടാനായി അവന്‍ തെരഞ്ഞെടുത്താല്‍ അതും മതിയാകും. "അങ്ങയുടെ ഐക്യത്തേയും അങ്ങയുടെ ഏകത്വത്തേയും അങ്ങു ദൈവമാണെന്നും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു."

#9882
- Bahá'u'lláh

 

General

19 ദിനോത്സവം

"ഓരോ മാസത്തിലും ഒരിക്കല്‍ ഉത്സവം നിന്‍റെ മേല്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു; അതു ജലംകൊണ്ടു മാത്രമായാല്‍പ്പോലും. ദൈവം സത്യമായും ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യരുടെ ഹൃദയങ്ങളെ ഒന്നിച്ചുകൊണ്ടു വരാനാണ്; അതിന് ഭൂമിയിലേയും സ്വര്‍ഗ്ഗങ്ങളിലേയും എല്ലാ മാര്‍ഗങ്ങളും ആവശ്യമാണെങ്കില്‍ കൂടി."

അല്ലയോ ദൈവമേ! കലഹത്തിനു കാരണമാകുന്ന എല്ലാ ഘടകങ്ങളേയും നീക്കിയാലും! ഐക്യത്തിനും യോജിപ്പിനും കാരണമാകുന്ന എല്ലാ വസ്തുക്കളേയും ഞങ്ങള്‍ക്കു വേണ്ടി ഒരുക്കിയാലും! അല്ലയോ ദൈവമേ! ഞങ്ങളുടെ മേല്‍ സ്വര്‍ഗ്ഗീയ സൗരഭ്യത്തെ ചൊരിഞ്ഞാലും. ഈ ഒത്തുചേരലിനെ സ്വര്‍ഗ്ഗീയസമ്മേളനമാക്കി മാറ്റിയാലും. എല്ലാ പ്രയോജനവും എല്ലാ ഭക്ഷണവും ഞങ്ങള്‍ക്കായി നല്‍കിയാലും. സ്നേഹത്തിന്‍റെ ഭക്ഷണം ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയാലും! ജ്ഞാനത്തിന്‍റെ ഭക്ഷണം ഞങ്ങള്‍ക്ക് നല്‍കിയാലും! സ്വര്‍ഗ്ഗീയ തിളക്കത്തിന്‍റെ ഭക്ഷണം ഞങ്ങളുടെ മേല്‍ ചൊരിഞ്ഞാലും.

#9903
- `Abdu'l-Bahá

 

ആത്മീയഗുണങ്ങള്‍

അല്ലയോ എന്‍റെ പ്രഭോ! അവിടുത്തെ സൗന്ദര്യം എന്‍റെ ഭക്ഷണമാക്കിയാലും; അവിടുത്തെ സന്നിധി എന്‍റെ പാനീയവും, അവിടുത്തെ പ്രീതി എന്‍റെ പ്രതീക്ഷയും, അവിടുത്തെ സ്തുതി എന്‍റെ പ്രവൃത്തിയും, അങ്ങയോടുള്ള സ്മരണ എന്‍റെ സഹചാരിത്വവും, അങ്ങയെകുറിച്ചുള്ള പരമാധികാരത്തിന്‍റെ ശക്തി എന്‍റെ വിപദ്രക്ഷകനും അവിടുത്തെ വാസസ്ഥാനം എന്‍റെ ഭവനവും, എന്‍റെ വാസസ്ഥാനം അങ്ങയില്‍ നിന്നുള്ള ഒരു മറയാല്‍ മറച്ചുപിടിക്കപ്പെട്ടവരുടെ മേല്‍ ചുമത്തിയിട്ടുള്ള പരിമിതികളില്‍ നിന്നു അങ്ങ് പവിത്രീകരിച്ചിട്ടുള്ള ഇരിപ്പിടവും ആക്കി മാറ്റിയാലും.

സത്യമായും അങ്ങാണ് സര്‍വ്വപ്രബലനും സര്‍വ്വപ്രകീര്‍ത്തിതനും അതിശക്തനും.

#9841
- Bahá'u'lláh

 

അല്ലയോ എന്‍റെ ദൈവമേ, ഔദാര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൈവമേ! ആരുടെ കല്‍പനയാലാണോ മുഴുവന്‍ സൃഷ്ടിജാലങ്ങളും നിലവില്‍ വന്നത്, ആ രാജാവാണ് അങ്ങ്. ആരുടെ സേവകരുടെ ചെയ്തികളാണോ അവന്‍റെ കാരുണ്യം കാണിക്കുന്നതില്‍ നിന്ന് അവനെ ഒരിക്കലും വിഘ്നപ്പെടുത്തുകയോ അവന്‍റെ ഔദാര്യത്തിന്‍റെ വെളിപാടിനെ വിഫലമാക്കുകയോ ചെയ്യാത്തത്, ആ സര്‍വ്വൗദാര്യനിധിയാണവിടുന്ന്.

അവിടുത്തെ ലോകങ്ങളില്‍ എല്ലാ ലോകത്തും തന്‍റെ മോക്ഷത്തിനു കാരണമാകുന്നതിനെ ആര്‍ജ്ജിക്കുവാന്‍ ഈ സേവകനെ അനുവദിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. സത്യമായും, അങ്ങ് സര്‍വ്വപ്രബലനും അതിശക്തനും സര്‍വ്വവിജ്ഞനും സര്‍വ്വവിവേകിയുമാണ്.

#9842
- Bahá'u'lláh

 

എന്‍റെ ദൈവമേ, അവിടുത്തെ അനശ്വരതയുടെ മധുരസുഗന്ധിയായ അരുവികളില്‍ നിന്ന് എനിക്കു പാനം ചെയ്യാന്‍ നല്‍കിയാലും. അല്ലയോ എന്‍റെ പ്രതീക്ഷേ! അവിടുത്തെ സത്തയാകുന്ന വൃക്ഷത്തിന്‍റെ ഫലങ്ങളുടെ രുചിനോക്കാന്‍ എന്നെ പ്രാപ്തനാക്കിയാലും. എന്‍റെ തേജസ്സേ, അവിടുത്തെ സ്നേഹത്തിന്‍റെ സ്വച്ഛമായ ഉറവയില്‍ നിന്ന് പാനം ചെയ്യാന്‍ എന്നെ അനുവദിച്ചാലും. അല്ലയോ പ്രകാശമേ! അവിടുത്തെ ശാശ്വതമായ അനുഗ്രഹത്തിന്‍റെ തണലിന്‍കീഴില്‍ ഞാന്‍ വസിക്കട്ടെ. അല്ലയോ എന്‍റെ പ്രിയങ്കരനേ! അവിടുത്തെ സാമിപ്യത്തിന്‍റെ പുല്‍മേടക്കുള്ളില്‍ അവിടുത്തെ സന്നിധിക്കുമുമ്പില്‍, എന്നെ ചുറ്റിത്തിരിയാന്‍ പ്രാപ്തനാക്കിയാലും. എന്‍റെ അഭിലാഷമേ! അവിടുത്തെ ദയയാകുന്ന സിംഹാസനത്തിന്‍റെ വലതുകരത്തില്‍ എന്നെ ഉപവിഷ്ഠനാക്കിയാലും. എന്‍റെ ലക്ഷ്യമേ, അവിടുത്തെ സന്തോഷത്തിന്‍റെ സൗരഭ്യമുള്ള മന്ദമാരുതനില്‍ നിന്ന് ഒരു ഉച്ഛ്വാസം എന്നിലൂടെ കടന്നുപോകട്ടെ. എന്‍റെ ആരാധനയ്ക്കു പാത്രമായവനേ! അവിടുത്തെ യാഥാര്‍ത്ഥ്യമാകുന്ന സ്വര്‍ഗ്ഗത്തിന്‍റെ ഉന്നതിയില്‍ എനിക്കു പ്രവേശനം നേടിത്തന്നാലും. അല്ലയോ തേജസ്സുള്ളവനേ! അവിടുത്തെ ഏകത്വമാകുന്ന പ്രാവിന്‍റെ മധുരഗാനം കേള്‍ക്കാന്‍ എന്നെ അനുവദിച്ചാലും. എന്‍റെ ദൈവമേ! അവിടുത്തെ ശക്തിയുടെയും അവിടുത്തെ പ്രബലതയുടേയും ചൈതന്യത്തില്‍ക്കൂടി എന്നെ ഉണര്‍ത്തിയാലും. എന്‍റെ വിപദ്രക്ഷകനേ! അവിടുത്തെ സ്നേഹത്തിന്‍റെ ചൈതന്യത്തില്‍ എന്നെ ഉറപ്പിച്ചുനിര്‍ത്തിയാലും.എന്‍റെ ദൈവമേ! അവിടുത്തെ സല്‍പ്രീതിയുടെ പാതയില്‍എന്‍റെ ചുവടുകളെ ഉറപ്പിച്ചുനിര്‍ത്തിയാലും. എന്നോടു കാരുണ്യം കാണിക്കുന്നവനേ, അവിടുത്തെ അനശ്വരതയുടെ ഉദ്യാനത്തില്‍, അവിടുത്തെ വദനത്തിനു മുമ്പില്‍ എന്നെ എന്നെന്നും വസിക്കുമാറാക്കിയാലും. എന്‍റെ അധീശനായവനേ! അവിടുത്തെ തേജസ്സിന്‍റെ ഇരിപ്പിടത്തിേډല്‍ എന്നെ ഉറപ്പിച്ചാലും. ഞാന്‍ ആകൃഷ്ടനായ ചൈതന്യദായകനേ! അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് എന്നെ ഉയര്‍ത്തിയാലും. എന്‍റെ ആകര്‍ഷിതനായവനേ! അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പകല്‍ നക്ഷത്രത്തിനു നേര്‍ക്ക് എന്നെ നയിച്ചാലും. എന്‍റെ ഉല്പത്തിയും എന്‍റെ ഉന്നത അഭിലാഷവുമായവനേ, അവിടുത്തെ അദൃശ്യമായ ചൈതന്യത്തിന്‍റെ വെളിപാടുകള്‍ക്കുമുമ്പില്‍ ഹാജരാകാനായി എന്നോടു കല്‍പിച്ചാലും. എന്‍റെ ദൈവമേ! അങ്ങു പ്രത്യക്ഷപ്പെട്ടിട്ടുള്ള അവിടുത്തെ സൗന്ദര്യസൗരഭ്യത്തിന്‍റെ സത്തയിലേക്ക് തിരിച്ചുവരാന്‍ എനിക്കു ഹേതുവായാലും. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സത്യമായും അങ്ങാണ് അതിശ്രേഷ്ഠനും സര്‍വ്വതേജസ്വിയും അത്യുന്നതനും.

#9844
- Bahá'u'lláh

 

എന്‍റെ ദൈവമേ! എന്നിലൊരു നിഷ്ക്കളങ്ക ഹൃദയത്തെ നിര്‍മ്മിക്കേണമേ! എന്‍റെ ആശാകേന്ദ്രമേ! ഒരു പ്രശാന്ത മനഃസാക്ഷിയെ എന്നില്‍ പുതുക്കിപ്പണിയേണമേ! സ്നേഹമയനേ! അവിടുത്തെ ശക്തിയാവഹിച്ചുള്ള അങ്ങയുടെ കാര്യസ്ഥതയില്‍ എന്നെ സ്ഥിതനാക്കേണമേ! എന്‍റെ അഭിവാഞ്ചയുടെ ലക്ഷ്യസ്ഥാനമേ! അവിടുത്തെ മഹത്വത്തിന്‍റെ പ്രഭാപൂരത്താല്‍ എനിക്ക് അങ്ങയുടെ പഥം തെളിയിച്ചുതരേണമേ! എന്‍റെ ഉല്‍പത്തികേന്ദ്രമേ! സര്‍വ്വാതിശായിയായ അവിടുത്തെ ശക്തികൊണ്ട് എന്നെ അങ്ങയുടെ പരിപാവനത്വത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണമേ! എന്‍റെ ഭഗവാനേ! അവിടുത്തെ അനന്തതയുടെ ഇളം തെന്നലേല്‍പ്പിച്ച് എന്നെ ആഹ്ലാദവാനാക്കേണമേ! എന്‍റെ സഹചരനേ! അവിടുത്തെ അനന്തമായ രാഗങ്ങളാലപിച്ച് എന്നില്‍ പ്രശമതപകരേണമേ! അങ്ങയില്‍ നിന്നന്യമായ അഖിലത്തില്‍ നിന്നും അവിടുത്തെ ചിരപുരാതനമായ അനുഗ്രഹത്തിന്‍റെ വിഭൂതികള്‍ എന്നെ മോചിപ്പിക്കേണമേ! അഭിവ്യക്തരില്‍ വെച്ചഭിവ്യക്തനും അന്തര്‍ഹിതരില്‍ വെച്ചന്തര്‍ഹിതനും ആയവനേ, അവിടുത്തെ അകൃത്രിമ സത്തയുടെ വെളിപാടിന്‍റെ വിവരങ്ങള്‍ എന്നില്‍ ആനന്ദം പകരേണമേ.

#9840
- Bahá'u'lláh

 

എന്‍റെ ദൈവമേ, അവിടുത്തെ സാമിപ്യത്തിലേക്കെത്താനും, അവിടുത്തെ സദസ്സിന്‍റെ സീമകള്‍ക്കുള്ളില്‍ നിലകൊള്ളാനും എന്നെ അനുവദിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയില്‍ നിന്നുള്ള അകലം എന്നെ വളരെയധികം നശിപ്പിക്കുന്നു. അവിടുത്തെ കാരുണ്യത്തിന്‍റെ ചിറകുകളുടെ നിഴലില്‍ വിശ്രമിക്കാന്‍ എന്നെ പ്രേരിപ്പിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയില്‍ നിന്നുള്ള എന്‍റെ വേര്‍പാടിന്‍റെ ജ്വാല എന്നിലുള്ള എന്‍റെ ഹൃദയത്തെ ഉരുക്കുന്നു. ജീവന്‍ തന്നെയായ നദിയുടെ സാമിപ്യത്തിലേക്ക് എന്നെ അടുപ്പിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയ്ക്കുവേണ്ടിയുള്ള അതിന്‍റെ അന്തമറ്റ തെരച്ചിലില്‍ എന്‍റെ ആത്മാവ് ദാഹിച്ചുവലയുന്നു. എന്‍റെ ദൈവമേ, എന്‍റെ നെടുവീര്‍പ്പുകള്‍ എന്‍റെ ദുഃഖത്തിന്‍റെ കയ്പ് വിളിച്ചോതുന്നു. ഞാന്‍ ചൊരിയുന്ന കണ്ണുനീര്‍ അങ്ങയോടുള്ള എന്‍റെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്നു.

അവിടുന്നു സ്വയം സ്തുതിക്കുന്ന ആ സ്തുതിയാലും അവിടുത്തെ സ്വന്തം സത്തയെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തിയാലും അങ്ങയെ തിരിച്ചറിഞ്ഞിട്ടുള്ളവരുടെയും അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ പരമാധികാരത്തെ സ്വീകരിച്ചവരുടെയും ഇടയില്‍ ഞങ്ങള്‍ എണ്ണപ്പെടുമാറാകാന്‍ അനുവദിക്കണമെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, കാരുണ്യത്തിന്‍റെ വിരലുകളില്‍ നിന്ന് അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ ജീവജലം പാനം ചെയ്യാന്‍ ഞങ്ങളെ സഹായിച്ചാലും. അങ്ങനെ അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനെയും ഞങ്ങള്‍ പൂര്‍ണ്ണമായും മറന്ന്, അവിടുത്തെ സത്തയില്‍ മാത്രം വ്യാപൃതരാകട്ടെ. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. പ്രബലനും വിപദ്രക്ഷകനും സ്വയം വര്‍ത്തിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

എല്ലാ അരചന്മാര്‍ക്കും അരചനായവനേ, അവിടുത്തെ നാമം പ്രകീര്‍ത്തിതമാകട്ടെ!

#9843
- Bahá'u'lláh

 

ദൈവമേ, എന്‍റെ ആത്മാവിനെ നവീകൃതവും സന്തുഷ്ടവും ആക്കേണമേ! എന്‍റെ ഹൃദയത്തെ പരിശുദ്ധവും എന്‍റെ കഴിവുകളെ പ്രകാശഭരിതവുമാക്കേണമേ! എന്‍റെ എല്ലാ കാര്യങ്ങളും അങ്ങയുടെ കയ്യില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അങ്ങെന്‍റെ വഴികാട്ടിയും അഭയസങ്കേതവുമത്രെ. ഇനിയൊരിക്കലും ഞാന്‍ സന്തപ്തനും അവശനും ആയിരിക്കില്ല. മറിച്ച്, തൃപ്തനും ആഹ്ലാദവാനും ആയിരിക്കും. ദൈവമേ! ഇനിയൊരിക്കലും ഞാന്‍ ആകാംക്ഷാഭരിതനായിരിക്കില്ല. അലട്ടുകളുടെ പിടിയിലമരാന്‍ എന്നെ ഞാന്‍ അനുവദിക്കയില്ല. ജീവിതത്തിന്‍റെ അസുഖകരങ്ങളായ വസ്തുക്കളിന്‍മേല്‍ മേലില്‍ ഞാന്‍ അടയിരിക്കില്ല.

ദൈവമേ! എനിക്ക് എന്നോടെന്നതിനേക്കാളും ദയയുണ്ട് അങ്ങയ്ക്ക് എന്നോട്. പ്രഭോ! ഞാന്‍ എന്നെ സ്വയം അങ്ങയ്ക്കായര്‍പ്പിക്കുന്നു.

#9845
- `Abdu'l-Bahá

 

എന്‍റെ പ്രഭോ! എന്‍റെ പ്രഭോ! അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ കൊളുത്തപ്പെട്ടതും അവിടുത്തെ ദയയുടെ വൃക്ഷത്തില്‍ ജ്വലിക്കപ്പെടുന്ന ജ്വാലയാല്‍ മിന്നിത്തിളങ്ങുന്നതും ആയ ഒരു വിളക്കാണിത്. എന്‍റെ പ്രഭോ! അവന്‍റെ ജ്വലിപ്പിക്കലും താപവും ജ്വാലയും അവിടുത്തെ അവതാരത്തിന്‍റെ സിനായിയില്‍ കത്തിച്ച അഗ്നികൊണ്ട് വര്‍ദ്ധിപ്പിച്ചാലും. സത്യമായും അങ്ങാണ് സ്ഥിരീകരിക്കുന്നവനും തുണയ്ക്കുന്നവനും ശക്തനും ഉദാരമതിയും സ്നേഹമയനും.

#9846
- `Abdu'l-Bahá

 

എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അവിടുത്തെ ഈ സേവകന്‍ അങ്ങയിലേക്ക് അടുക്കുകയും, അവിടുത്തെ സ്നേഹത്തിന്‍റെ മരുഭൂമിയില്‍ തീക്ഷ്ണമായി അലഞ്ഞുതിരിയുകയും, അവിടുത്തെ സേവനത്തിന്‍റെ പാതയില്‍ നടക്കുകയും, അവിടുത്തെ ആനുകൂല്യങ്ങളെ മുന്‍കൂട്ടി അനുഭവിക്കുകയും, അവിടുത്തെ ഔദാര്യത്തെ പ്രതീക്ഷിക്കുകയും, അവിടുത്തെ സാമ്രാജ്യത്തെ ആശ്രയിക്കുകയും, അവിടുത്തെ സമ്മാനമാകുന്ന വീഞ്ഞിനാല്‍ മത്തനാവുകയും ചെയ്യുന്നു. എന്‍റെ ദൈവമേ! അങ്ങയോടുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീവ്രതാപത്തേയും അങ്ങയോടുള്ള അവന്‍റെ സ്തുതിയുടെ നൈരന്തര്യത്തെയും അങ്ങയ്ക്കുവേണ്ടിയുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീക്ഷ്ണതയേയും വര്‍ദ്ധിപ്പിച്ചാലും.

സത്യമായും, അങ്ങാണ് അത്യുദാരനും നിറയുന്ന കാരുണ്യത്തിന്‍റെ പ്രഭുവും. ക്ഷമിക്കുന്നവനും ദയാപരനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9847
- `Abdu'l-Bahá

 

ദൈവമേ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്. ഞങ്ങള്‍ക്കു ശക്തി നല്‍കിയാലും. ഞങ്ങള്‍ അജ്ഞരാണ്. ഞങ്ങള്‍ക്ക് അറിവ് നല്‍കിയാലും. ദൈവമേ! ഞങ്ങള്‍ പാവങ്ങള്‍ ആണ്. ഞങ്ങള്‍ക്കു ധന്യതയേകിയാലും. ഈശ്വരാ! മൃതരായ ഞങ്ങളെ ഉണര്‍ത്തിയാലും. ദൈവമേ! ഞങ്ങള്‍ അപകര്‍ഷത തന്നെയാണ്. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ക്കു മഹത്വം നല്‍കിയാലും. അവിടുന്നു ഞങ്ങളെ തുണയ്ക്കുമെങ്കില്‍ ഞങ്ങള്‍ വെട്ടിത്തിളങ്ങുന്ന താരങ്ങളെപ്പോലെയാകും! ഇല്ലെങ്കിലോ, ഞങ്ങള്‍ മണ്ണിനേക്കാള്‍ അധോഗതിയാകും. ദൈവമേ! ഞങ്ങള്‍ക്ക് ശക്തി നല്‍കേണമേ. ദൈവമേ! ഞങ്ങളെ വിജയികളാക്കേണമേ. അഹങ്കാരത്തെയും അഭിനിവേശത്തെയും കീഴടക്കുവാന്‍, ദൈവമേ! ഞങ്ങള്‍ക്കു ശക്തി നല്‍കേണമേ. ഐഹികമായ ബന്ധനങ്ങളില്‍ നിന്നും, ദൈവമേ, ഞങ്ങളെ മുക്തരാക്കേണമേ. വിശുദ്ധാത്മ നിശ്വാസത്താല്‍ ഞങ്ങളെ ഉണര്‍ത്തുക. അങ്ങയുടെ സേവനത്തിനായി ഞങ്ങള്‍ ഉണരട്ടെ! അങ്ങയെ പൂജിക്കുന്നതില്‍ മുഴുകട്ടെ. ഭഗവാനേ! സര്‍വ്വശക്തനാണങ്ങ്, ദൈവമേ! എല്ലാം ക്ഷമിക്കുന്നവനും ദയാപരനുമാണങ്ങ്.

#9848
- `Abdu'l-Bahá

 

ആത്മീയസഭ

അല്ലയോ സാമ്രാജ്യത്തിന്‍റെ പ്രഭുവായവനേ! ഞങ്ങളുടെ ശരീരങ്ങള്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ വശീകൃതമായ ഹൃദയങ്ങള്‍ അവിടുത്തെ സ്നേഹത്താല്‍ ആവേശം പകരപ്പെട്ടതാണ്. അവിടുത്തെ അത്യുജ്ജ്വല വദനത്തിന്‍റെ രശ്മികളാല്‍ ഞങ്ങള്‍ ആനന്ദപരവശരാണ്. ഞങ്ങള്‍ ദുര്‍ബ്ബലരാണെങ്കിലും അവിടുത്തെ ശക്തിയുടെയും പ്രബലതയുടെയും വെളിപാടുകള്‍ ഞങ്ങള്‍ കാത്തിണ്‍രിക്കുന്നു. ഞങ്ങള്‍ പാവപ്പെട്ടവരാണെങ്കിലും വസ്തുണ്‍ക്കളോ ജീവനോപാധികളോ ഇല്ലെങ്കിലും അവിടുത്തെ സാമ്രാജ്യത്തിലെ നിധികളില്‍ നിന്ന് ഞങ്ങള്‍ ധനം എടുക്കുന്നു. ഞങ്ങള്‍ തുള്ളികളാണെങ്കിലും അവിടുത്തെ സാഗരത്തിന്‍റെ അഗാധതകളില്‍ നിന്ന് ഞങ്ങള്‍ ജലം എടുക്കുന്നു. ഞങ്ങള്‍ തരിമണലുകളാണെങ്കിലും അവിടുത്തെ ദീപ്തിമത്തായ സൂര്യതേജസില്‍ ഞങ്ങള്‍ മിന്നി പ്രകാശിക്കുന്നു.

അല്ലയോ ഞങ്ങളുടെ ദൈവമേ! അവിടുത്തെ സഹായം താഴേക്കയച്ചാലും. അങ്ങനെ അവസാനം ഈ നരകസമാനമായ ലോകം ഞങ്ങള്‍ അവിടുത്തെ സ്വര്‍ഗത്തിന്‍റെ കണ്ണാടി പ്രതിബിംബം ആക്കിത്തീര്‍ക്കുവോളം ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും ഓരോ കൊളുത്തിയ മെഴുകുതിരിയായും ഓരോരുത്തരും ഓരോ ആകര്‍ഷണ കേന്ദ്രമായും ഓരോരുത്തരും അവിടുത്തെ സ്വര്‍ഗ്ഗീയ സാമ്രാജ്യങ്ങളിലേക്കു വിളിക്കുന്നവരുമാകട്ടെ.

#9837
- `Abdu'l-Bahá

 

അല്ലയോ ദൈവമേ! അല്ലയോ ദൈവമേ! അങ്ങയില്‍ വിശ്വസിച്ചുകൊണ്ട്, അവിടുത്തെ ചിഹ്നങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, അവിടുത്തെ ഉടമ്പടിയിലും ഒസ്യത്തിലും ഉറച്ചുനിന്നുകൊണ്ട്, അങ്ങയോട് ആകര്‍ഷിതരായിക്കൊണ്ട്, അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ ഉത്തേജിതരായിക്കൊണ്ട്, അവിടുത്തെ ധര്‍മ്മത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ട്, ഈ ആത്മീയ യോഗത്തില്‍ സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ അവിടുത്തെ ഏകത്വത്തിന്‍റെ അദൃശ്യസാമ്രാജ്യത്തില്‍ നിന്നും നിരീക്ഷിച്ചാലും. ഞങ്ങള്‍ അവിടുത്തെ മുന്തിരിത്തോട്ടത്തിലെ സേവകരും അവിടുത്തെ മതത്തെ വ്യാപിപ്പിക്കുന്നവരും അവിടുത്തെ വദനത്തിന്‍റെ അര്‍പ്പണപൂര്‍വ്വമുള്ള ആരാധകരും അവിടുത്തെ പ്രിയങ്കരരോട് വിനയമുള്ളവരും അവിടുത്തെ കവാടത്തിനു മുമ്പില്‍ അനുസരണയുള്ളവരും, അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരെ സേവിക്കുന്നത് സ്ഥിരീകരിക്കാനും, അവിടുത്തെ അദൃശ്യമായ സൈന്യങ്ങളാല്‍ ഞങ്ങളെ പിന്തുണക്കാനും, അവിടുത്തെ ദാസിണ്‍ത്വണ്‍ത്തില്‍ ഞങ്ങളുടെ കച്ചകളെ മുറുക്കാനും, ഞങ്ങളെ അനുസരണയുള്ളവരും അങ്ങയോടു സംവദിക്കുന്ന ഭക്തിയുള്ള പ്രജകളും ആക്കിത്തീര്‍ക്കുവാനുമായി അങ്ങയോട് പ്രാര്‍ത്ഥിക്കുന്നവരുമാണ്.

ഞങ്ങളുടെ പ്രഭോ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്, അങ്ങു പ്രബലനാണ്, ശക്തനാണ്. ഞങ്ങള്‍ നിര്‍ജ്ജീവരാണ്. അങ്ങ് മഹത്തായ ജീവദായക ചൈതന്യമാണ്. ഞങ്ങള്‍ ആവശ്യക്കാരാണ്; അങ്ങ് ആശ്വാസദായകനും ശക്തനുമാണ്.

ഞങ്ങളുടെ പ്രഭോ! ഞങ്ങളുടെ മുഖങ്ങളെ അവിടുത്തെ ദയാമയമായ വദനത്തിലേക്കു തിരിച്ചാലും. അവിടുത്തെ നിര്‍ലോഭമായ കാരുണ്യംകൊണ്ട് അവിടുത്തെ സ്വര്‍ഗീയ മേശയില്‍നിന്ന് ഞങ്ങളെ ഊട്ടിയാലും. അവിടുത്തെ പരമോന്നത മാലാഖമാരുടെ സൈന്യങ്ങളാല്‍ ഞങ്ങളെ സഹായിച്ചാലും. ആഭാ സാമ്രാജ്യത്തിലെ വിശുദ്ധരായവരിലൂടെ ഞങ്ങളെ സ്ഥിരീകരിച്ചാലും. സത്യമായും അങ്ങ് ഔദാര്യനിധിയും കരുണാവാരിധിയുമാണ്. അവിടുന്നു മഹത്തായ ദാനശീലത്തിനുടമയാണ്. സത്യമായും, അവിടുന്നു മാപ്പുകൊടുക്കുന്നവനാണ്, കൃപാലുവാണ്.

#9838
- `Abdu'l-Bahá

 

ദൈവമേ! എന്‍റെ ദൈവമേ! വാഴ്ത്തപ്പെട്ട ഈ ദിനണ്‍ത്തില്‍ അവിടുത്തെ സേവകരായ ഞങ്ങള്‍ അങ്ങയുടെ വിശുദ്ധ വദനത്തിന് നേരെ നോക്കിയിരിപ്പാണ്- ഭക്തി നിര്‍ഭരതയേടെ, വിഗളിത വേദ്യാന്തരതയോടെ, വീക്ഷണങ്ങളിലും വിചാരങ്ങളിലും അദ്വയരായി, അവിടുത്തെ വചനത്തെ മാനവരാശിക്കിടയില്‍ ഉദ്ബോധിപ്പിക്കാന്‍ മാത്രം രഞ്ജിതോദ്യേശ്യരായി, ഈ ആത്മീയ സഭയില്‍ ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. പ്രഭോ! ഞങ്ങളുടെ ദൈവമേ! ഞങ്ങളെ അവിടുത്തെ ദിവ്യമാര്‍ഗ്ഗദര്‍ശനത്തിന്‍റെ ചിഹ്നങ്ങളാക്കൂ. അങ്ങയിലുള്ള ഉദ്ബുദ്ധവിശ്വാസത്തിന്‍റെ മാനങ്ങളും അങ്ങയുടെ സുശക്തമായ ഉടമ്പടിയുടെ സേവകരുമാക്കൂ. അത്യുന്നതനായ പ്രഭോ! അങ്ങയുടെ ആഭാ സാമ്രാജ്യത്തിലെ അലൗകികമായ ഐക്യത്തിന്‍റെ അഭിവ്യക്തരൂപങ്ങളത്രെ സര്‍വ്വനഭസ്ഥലങ്ങളിലും വിരാജിക്കുന്ന സമുജ്ജ്വല താരങ്ങള്‍. വിഭോ! അങ്ങയുടെ അല്‍ഭുതകരമായ അനുഗ്രഹത്തിന്‍റെ മഹോര്‍മ്മികള്‍ മദിച്ചുയരുന്ന സമുദ്രങ്ങളാവാനും, അങ്ങയുടെ അഖില പ്രകീര്‍ത്തിതമായ ഔന്നത്യങ്ങളില്‍ നിന്നൊഴുകുന്ന ഉറവകളാവാനും, അങ്ങയുടെ സ്വര്‍ഗ്ഗീയാര്‍ത്ഥത്തിന്‍റെ കല്പതരുവില്‍ കായ്ച്ച കനികളാവാനും, അവിടുത്തെ ദ്രാക്ഷാഫലോദ്യാനത്തിലെ ദിവ്യൗദാര്യമരുത്തിലിളകുന്ന വൃക്ഷങ്ങളാവാനും ഞങ്ങളെ സഹായിക്കേണമേ! ദൈവമേ! അങ്ങയുടെ അമാനുഷികൈക്യത്തിന്‍റെ ഗാഥകളെ ഞങ്ങളുടെ ആത്മാക്കള്‍ ആശ്രയിക്കാനും, അവിടുത്തെ അനുഗ്രഹത്തിന്‍റെ എടുത്തൊഴിക്കലുകളില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ആഹ്ലാദമയമാവാനും, അങ്ങിനെ ഒരു സമുദ്രത്തിലെ തിരമാലകള്‍ പോലെ ഒന്നായിത്തീരാനും, അങ്ങയുടെ അതുല്യപ്രകാശത്തില്‍ നിന്നുളവാകുന്ന കിരണങ്ങള്‍ പോലെ സമ്മേളിക്കാനും, ലോകം മുഴുവന്‍ ഐക്യചൈതന്യത്തെ അഭിവ്യക്തമാക്കാന്‍ തക്കവണ്ണം ഞങ്ങളുടെ വിചാരങ്ങളും വീക്ഷണങ്ങളും വികാരങ്ങളും ഒരൊറ്റ യാഥാര്‍ത്ഥ്യമാവാനും ഇടയാക്കേണമേ! അങ്ങത്രെ ഔദാര്യനിധിയും സര്‍വ്വദായകനും, ദയാമയനും സര്‍വ്വശക്തനും കരുണാനിധിയും.

#9839
- `Abdu'l-Bahá

 

ഉടമ്പടിയില്‍ ദൃഢത

അവനാണു ശക്തനും ക്ഷമാവാരിധിയും ദയാലുവും!

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സേവകരെ തെറ്റിന്‍റെയും അധഃപതനത്തിന്‍റേയും അഗാധഗര്‍ത്തങ്ങളില്‍ അങ്ങു കാണുന്നുണ്ട്. എവിടെയാണ് അവിടുത്തെ ദിവ്യമാര്‍ഗദര്‍ശനത്തിന്‍റെ പ്രകാശം, അല്ലയോ ലോകത്തിന്‍റെ അഭിലാഷമായവനേ? അവരുടെ നിസ്സഹായതയും അവരുടെ ദുര്‍ബ്ബലതയും അങ്ങക്കറിയാം. എവിടെയാണ് അവിടുത്തെ ശക്തി, അല്ലയോ ഭൂസ്വര്‍ഗങ്ങളുടെ ശക്തികള്‍ പിടിയിലുള്ളവനേ?

പ്രഭോ, എന്‍റെ ദൈവമേ, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ പ്രകാശങ്ങളുടെ തിളക്കത്താലും അവിടുത്തെ ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും സമുദ്രത്തിലെ തിരമാലകളാലും അവിടുത്തെ സാമ്രാജ്യത്തിലെ ജനങ്ങളെ അങ്ങു പ്രചോദിപ്പിച്ച അവിടുത്തെ വചനത്താലും ഞാന്‍ അങ്ങയോടു അര്‍ത്ഥിക്കുന്നു, എന്നെ അവിടുത്തെ ഗ്രന്ഥത്തിലെ അങ്ങയുടെ കല്‍പനകളെ അനുസരിക്കുന്നവരില്‍ ഒരാളാക്കുമാറാക്കേണമേ. അവിടുത്തെ ഔദാര്യത്തിന്‍റെ കോപ്പയില്‍ നിന്ന് ദിവ്യപ്രചോദനത്തിന്‍റെ വീഞ്ഞ് മോന്തിക്കുടിച്ചവരും അവിടുത്തെ സംപ്രീതിക്കായി ഓടി അണഞ്ഞവരും അവിടുത്തെ ഉടമ്പടിയും ഒസൃത്തും അനുസരിച്ചവരും ആയ അവിടുത്തെ വിശ്വസ്തര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിനെ എനിക്കായും അങ്ങു കല്‍പിച്ചാലും. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സര്‍വ്വജ്ഞനും സര്‍വ്വവിവേകിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

പ്രഭോ, അവിടുത്തെ ഔദാര്യത്താല്‍ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും എനിക്ക് അഭിവൃദ്ധി ഉണ്ടാക്കുന്നവ എനിക്കുവേണ്ടി വിധിച്ചാലും. എന്നെ അവിടുത്തെ സാമിപ്യത്തിലേക്ക് അടുപ്പിച്ചാലും, അല്ലയോ എല്ലാമനുഷ്യര്‍ക്കും നാഥനായുള്ളവനേ. ഏകനും ശക്തനും പ്രകീര്‍ത്തിതനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9783
- Bahá'u'lláh

 

എന്‍റെ പ്രഭോ, എന്‍റെ പ്രതീക്ഷേ! അവിടുത്തെ പ്രബലമായ ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനും അവിടുത്തെ പ്രത്യക്ഷമാക്കപ്പെട്ട ധര്‍മ്മത്തോട് വിശ്വസ്തതയോടെ നിലകൊള്ളാനും അവിടുത്തെ തിളക്കമേറിയ ഗ്രന്ഥത്തില്‍ അവര്‍ക്കായി അങ്ങു താഴേക്കയച്ചിട്ടുള്ള കല്‍പനകളെ നിറവേറ്റുന്നതിനും അവിടുത്തെ പ്രിയങ്കരരെ സഹായിച്ചാലും. അങ്ങനെ അവര്‍ മാര്‍ഗദര്‍ശനത്തിന്‍റെ പതാകാവാഹകരും അത്യുന്നത സദസ്സിലെ വിളക്കുകളും, അവിടുത്തെ അനന്തമായ വിവേകത്തിന്‍റെ ഉറവയും സ്വര്‍ഗ്ഗീയമായ ആകാശത്തു നിന്നു താഴേക്കു തിളങ്ങിക്കൊണ്ട് ശരിയായ വിധത്തില്‍ നയിക്കുന്ന നക്ഷത്രങ്ങളും ആയിത്തീരുമാറാകട്ടെ. സത്യമായും അങ്ങാണ് അജയ്യനും സര്‍വ്വപ്രബലനും സര്‍വ്വശക്തനും.

#9784
- `Abdu'l-Bahá

 

പ്രഭോ, ഞങ്ങളുടെ ചുവടുകളെ അങ്ങയുടെ പാതയില്‍ ദൃഢപ്പെടുത്തിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ അനുസരണയാല്‍ അവിടുന്നു ശക്തമാക്കിയാലും. അവിടുത്തെ ഏകത്വത്തിന്‍റെ തിരുസൗന്ദര്യത്തിനുനേര്‍ക്ക് ഞങ്ങളുടെ വദനങ്ങള്‍ തിരിച്ചാലും. അവിടുത്തെ ദൈവികൈക്യത്തിന്‍റെ അടയാളങ്ങളാല്‍ ഞങ്ങളുടെ വക്ഷസ്സുകളെ സന്തോഷിപ്പിച്ചാലും. അവിടുത്തെ ഔദാര്യമാകുന്ന വസ്ത്രങ്ങളാല്‍ ഞങ്ങളുടെ ശരീരങ്ങളെ ഭൂഷിതമാക്കിയാലും. ഞങ്ങളുടെ നേത്രങ്ങളില്‍ നിന്ന് പാപത്തിന്‍റെ മറയെ നീക്കം ചെയ്താലും. അവിടുത്തെ കാരുണ്യത്തിന്‍റെ പാനപാത്രം ഞങ്ങള്‍ക്കുതന്നാലും. അങ്ങനെ സകല അസ്തിത്വങ്ങളുടേയും സത്ത അവിടുത്തെ ദര്‍ശനഭംഗിക്കു മുമ്പില്‍ അവിടുത്തെ സ്തുതി പാടട്ടെ. എന്‍റെ പ്രഭോ, അവിടുത്തെ ദയാപൂര്‍ണ്ണമായ ഭാഷണത്താലും അവിടുത്തെ ദിവ്യമായ അസ്തിത്വത്തിന്‍റെ നിഗൂഢതയാലും സ്വയം വെളിപ്പെടുത്തിയാലും.

അങ്ങനെ പ്രാര്‍ത്ഥനയുടെ വിശുദ്ധമായ ആത്മീയോല്‍ക്കര്‍ഷം ഞങ്ങളുടെ ആത്മാവുകളെ നിറക്കട്ടെ-വാക്കുകള്‍ക്കും വചനങ്ങള്‍ക്കും മീതെ ഉയര്‍ന്നു നില്‍ക്കുന്നതും അക്ഷരങ്ങളുടേയും സ്വരങ്ങളുടേയും മര്‍മ്മരശബ്ദങ്ങളെ അതിശയിക്കുന്നതുമായ ഒരു പ്രാര്‍ത്ഥന-അങ്ങനെ അവിടുത്തെ അത്യുത്തമ വെളിപാടിന്‍റെ മുമ്പില്‍ സകല വസ്തുക്കളും ശൂന്യതയിലേക്കു ലയിക്കട്ടെ. പ്രഭോ! അവിടുത്തെ ഉടമ്പടിയിലും ഒസൃത്തിലും ദൃഢതയോടും വേഗതയോടും നിലകൊണ്ടവരും അവിടുത്തെ ധര്‍മ്മത്തില്‍ സ്ഥിരതയുടെ ചരട് മുറുകെപ്പിടിച്ചിട്ടുള്ളവരും അവിടുത്തെ മഹത്വത്തിന്‍റെ വസ്ത്രാഞ്ചലത്തില്‍ പറ്റിപ്പിടിച്ചവരും ആയ സേവകരാണിവര്‍. പ്രഭോ, അവിടുത്തെ കാരുണ്യത്താല്‍ അവരെ സഹായിച്ചാലും. അവിടുത്തെ ശക്തിയാല്‍ സ്ഥിരീകരിച്ചാലും. അങ്ങയോടുള്ള അനുസരണയാല്‍ അവരുടെ ആത്മചൈതന്യത്തെ പ്രബലമാക്കിയാലും. അങ്ങു ക്ഷമിക്കുന്നവനും കരുണാവാരിധിയുമാണ്.

#9785
- `Abdu'l-Bahá

 

ഐക്യം

എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അങ്ങയുടെ സേവകരുടെ ഹൃദയങ്ങളെ ഒന്നാക്കുകയും അവിടുത്തെ മഹോദ്ദേശ്യം അവര്‍ക്കായി വെളിപ്പെടുത്തുകയും ചെയ്യേണമേ! അങ്ങയുടെ ഉപദേശങ്ങളെ അവര്‍ പിന്തുടരുകയും അവിടുത്തെ നിയമത്തെ അനുസരിക്കുകയും ചെയ്യട്ടെ. ദൈവമേ! സ്വപരിശ്രമത്തില്‍, അവരെ സഹായിക്കുകയും അങ്ങയെ സേവിക്കുന്നതില്‍ അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്യേണമേ! ദൈവമേ! അവരെ താനേ നടക്കാന്‍ വിടരുതേ! ഓരോ അടിവെയ്പിലും അങ്ങയുടെ ജ്ഞാനത്തിന്‍റെ വെളിച്ചം വീശി അവര്‍ക്കു വഴികാട്ടുകയും അവരുടെ ഹൃദയങ്ങളെ അങ്ങയുടെ വാല്‍സല്യത്താല്‍ ആഹ്ലാദപൂരിതമാക്കുകയും ചെയ്യേണമേ! സത്യമായും, അങ്ങാണ് അവരുടെ സഹായിയും സര്‍വ്വേശനും.

#9875
- Bahá'u'lláh

 

ദൈവമേ, ഐക്യത്തിന്‍റെ പ്രകാശം ഭൂമിയെ മുഴുവന്‍ ആവൃതമാക്കട്ടെ! "സാമ്രാജ്യം ദൈവത്തിന്‍റേതാണ്" എന്നതു അവിടെയുള്ള സര്‍വ്വ മനുഷ്യരുടെയും ഫാലസ്ഥലത്തില്‍ പതിയാനിടയാകട്ടെ.

#9876
- Bahá'u'lláh

 

ദൈവമേ! അവിടുത്തെ സ്നേഹം മനുഷ്യര്‍ക്കു പ്രത്യക്ഷീഭവിച്ചതില്‍ അങ്ങയ്ക്കു സ്തുതി. ഞങ്ങള്‍ക്കു വെളിച്ചവും ജീവനുമായവനേ! അങ്ങയുടെ സേവകരെ അങ്ങയുടെ പാതയില്‍ക്കൂടി നയിക്കേണമേ! അങ്ങൊഴികെയുള്ള സകലതില്‍നിന്നും മുക്തരാക്കി ഞങ്ങളെ അങ്ങയില്‍ ധന്യരാക്കേണമേ!

ദൈവമേ! അങ്ങയുടെ ഏകത്വം ഞങ്ങളെ പഠിപ്പിച്ചാലും. അവിടുത്തെ ഏകഭാവത്തെപ്പറ്റിയുള്ള അവബോധം ഞങ്ങള്‍ക്കു നല്‍കേണമേ! അങ്ങൊഴികെ ആരും ഞങ്ങള്‍ക്കു ദൃശ്യമാകാതിരിക്കട്ടെ. അങ്ങു ദയാലുവും അനുഗ്രഹദായകനുമാണല്ലോ.

ദൈവമേ! അവിടുത്തെ വത്സരുടെ ഹൃദയങ്ങളില്‍ അങ്ങയുടെ സ്നേഹാഗ്നി സൃഷ്ടിച്ചാലും. അങ്ങൊഴികെയുള്ള സകല ചിന്തകളും അതില്‍ ദഹിക്കട്ടെ.

ദൈവമേ! അങ്ങ് സനാതനനാണെന്നും അങ്ങൊഴികെ മറ്റൊരു ദൈവമില്ലെന്നുമുള്ള മഹത്വമാര്‍ന്ന അവിടുത്തെ അസ്തിത്വത്തെ ഞങ്ങണ്‍ള്‍ക്കു വെളിവാക്കിത്തരേണമേ! ഞങ്ങള്‍, സത്യമായും, അങ്ങയില്‍ സൗഖ്യവും ശക്തിയും കാണുമാറാകട്ടെ.

#9877
- Bahá'u'lláh

 

പ്രഭുക്കډാര്‍ക്കു പ്രഭുവായവനേ! അങ്ങു സര്‍വ്വസൃഷ്ടികള്‍ക്കും പ്രഭുവാണെന്നും ദൃശ്യവും അദൃശ്യവുമായ സര്‍വ്വജീവികളുടേയും ശിക്ഷകനാണെന്നുമുള്ളതിന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അങ്ങയുടെ ശക്തി മുഴുവന്‍ പ്രപഞ്ചത്തേയും വലയംചെയ്യുന്നു എന്നും ഭൂമിയിലെ സൈനിക വ്യൂഹങ്ങള്‍ക്ക് ഒരിക്കലും അങ്ങയെ ചകിതനാക്കാന്‍ കഴിയില്ലെന്നും, അവിടുത്തെ ഉദ്ദേശ്യത്തെ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് അങ്ങയെ തടയാന്‍ സകല ജനങ്ങളുടെയും രാഷ്ട്രങ്ങളുടേയും ആധിപത്യത്തിനു കഴിയുകയില്ലെന്നുള്ളതും എനിക്കു പ്രമാണമായിരിക്കുന്നു. മുഴുവന്‍ ലോകത്തിന്‍റെയും പുനര്‍ജനിയും അതിലെ ജനങ്ങളുടെ ഐക്യത്തിന്‍റെ സ്ഥാപനവും അതിനുള്ളില്‍ വസിക്കുന്ന സകലരുടെയും മോക്ഷവും ഒഴികെ മറ്റൊരഭിലാഷവും അവിടുത്തേക്കില്ലെന്ന് ഞാന്‍ ഏറ്റു പറയുന്നു.

#9878
- Bahá'u'lláh

 

കുടുംബങ്ങള്‍

പ്രഭോ, എന്‍റെ ദൈവമേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ധര്‍മ്മത്തെ തുണക്കുന്നവര്‍ക്കും എനിക്കുംവേണ്ടി ഞാന്‍ മാപ്പ് യാചിക്കുന്നു. സത്യമായും അങ്ങാണ് പരമാധികാരിയായ പ്രഭുവും പൊറുക്കുന്നവനും അത്യുദാരനും. എന്‍റെ ദൈവമേ! അറിവില്‍ നിന്ന് അകറ്റപ്പെട്ട അവിടുത്തെ സേവകരെ അവിടുത്തെ ധര്‍മ്മത്തില്‍ പ്രവേശിക്കുന്നതിനു പ്രാപ്തരാക്കിയാലും. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ അവര്‍ അങ്ങയെപ്പറ്റി അറിഞ്ഞുകഴിഞ്ഞാല്‍ ന്യായദിനത്തിന്‍റെ സത്യത്തിന് അവര്‍ സാക്ഷ്യം വഹിക്കും. അവിടുത്തെ അനുഗ്രഹത്തിന്‍റെ വെളിപാടുകളെചൊല്ലി കലഹിക്കുകയില്ല. അവരുടെ മേല്‍ അവിടുത്തെ അനുഗ്രഹത്തിന്‍റെ അടയാളങ്ങള്‍ അയച്ചാലും. അവിടുത്തെ സേവകര്‍ക്കിടയില്‍ ദൈവഭക്തിയുള്ളവര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിന്‍റെ ഒരു നല്ല പങ്ക് അവര്‍ എവിടെ വസിച്ചിരുന്നാലും അവര്‍ക്കായി നല്‍കിയാലും. സത്യത്തില്‍ അങ്ങാണ് പരമനായ ഭരണാധികാരിയും സര്‍വ്വാനുഗ്രഹദായകനും അത്യുദാരനും.

എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യവും അനുഗ്രഹവും, അങ്ങയുടെ ധര്‍മ്മം ആശ്ലേഷിച്ച അന്തേവാസികളുടെ ഭവനങ്ങളുടെമേല്‍ അവിടുത്തെ കാരുണ്യത്തിന്‍റെ അടയാളമായും അങ്ങയുടെ സന്നിധിയില്‍ നിന്നുള്ള സ്നേഹമയമായ ദയാവായ്പിന്‍റെ അടയാളമായും വര്‍ഷിച്ചാലും.

സത്യമായും മാപ്പുനല്‍കുന്നതില്‍ അങ്ങ് നിരതിശയനാണ്. ആരില്‍ നിന്നെങ്കിലും അവിടുത്തെ അനുഗ്രഹം തടഞ്ഞുവെയ്ക്കപ്പെട്ടാല്‍ അങ്ങയുടെ ദിനത്തില്‍ ധര്‍മ്മത്തിന്‍റെ അനുയായികള്‍ക്കിടയില്‍ എങ്ങനെയാണ് അവര്‍ എണ്ണപ്പെടുക?

എന്‍റെ സ്നേഹം ആരാണോ അവരുടെ ഹൃദയത്തില്‍ ലാളിക്കുന്നത്, ആരിലേക്കാണോ ആ സ്നേഹം അങ്ങ് തുള്ളിയായി ചുരത്തിയത്, എന്‍റെ ദൈവമേ, എന്നേയും അവരേയും, നിര്‍ദ്ദിഷ്ട ദിനത്തില്‍ അവിടുത്തെ അടയാളങ്ങളില്‍ വിശ്വസിക്കുന്നവരേയും അനുഗ്രഹിച്ചാലും. നിശ്ചയമായും അങ്ങാണ് നീതിനിഷ്ടയുടെ പ്രഭുവും അത്യുന്നതനും.

#9782
- The Báb

 

കുട്ടികള്‍

എന്‍റെ ദൈവമേ! എന്നെ നയിക്കൂ, എന്നെ സംരക്ഷിക്കൂ, എന്നെയൊരു അത്യുജ്ജ്വല നക്ഷത്രവും പ്രകാശിക്കുന്നൊരു ദീപവും ആക്കിമാറ്റൂ. അങ്ങ് പ്രബലനും സര്‍വ്വശക്തനുമാണ്.

#9764
- `Abdu'l-Bahá

 

ദൈവമേ! ഈ പിഞ്ചു പൈതലിനെ അങ്ങയുടെ സ്നേഹവക്ഷസ്സില്‍ ചേര്‍ത്ത് അവിടുത്തെ കാരുണ്യമാകുന്ന മുലപ്പാലൂട്ടി വളര്‍ത്തേണമേ! അങ്ങയുടെ സ്നേഹമാകുന്ന പനിനീര്‍ പൂന്തോട്ടത്തില്‍ ഈ നവതരുനട്ട് അവിടുത്തെ കാരുണ്യത്തിന്‍റെ ജലധാരയേകി പരിപാലിക്കേണമേ! അതിനെ അവിടുത്തെ സാമ്രാജ്യത്തിലെ ഒരു പൈതലാക്കൂ; അങ്ങു പ്രബലനും ദയാലുവുമാണ്. ദാതാവും ഔദാര്യനിധിയും അതിശയിക്കുന്ന അനുഗ്രഹത്തിന്‍റെ അധീശനുമാണ്.

#9765
- `Abdu'l-Bahá

 

ദൈവമേ! ഈ ശിശുക്കള്‍ക്കു ശിക്ഷണമേകണേ! ഇവര്‍ അങ്ങയുടെ ഉദ്യാനതരുക്കളും വനസ്ഥലി പുഷ്പങ്ങളും അവിടുത്തെ ആരാമത്തിലെ പനിനീര്‍ണ്‍പ്പൂണ്‍ക്കളുമാണ്. അവിടുത്തെ വര്‍ഷം അവരുടെണ്‍മേല്‍ ചൊരിയട്ടെ. അങ്ങയുടെ സ്നേഹണ്‍ത്താല്‍ സത്യസൂര്യന്‍ അവരുടെ മേല്‍ പ്രകാശിക്കട്ടെ. അവിടുത്തെ മൃദുപവനന്‍ അവരെ കുളിര്‍പ്പിക്കയാല്‍ അവര്‍ക്കു ശിക്ഷണം നല്‍കി അവര്‍ വളര്‍ന്നു വലുതായി പരിപൂര്‍ണ്ണ ഭംഗിയില്‍ പരിലസിക്കട്ടെ! ദായകനും കരുണാമയനുമാണങ്ങ്.

#9766
- `Abdu'l-Bahá

 

അല്ലയോ എന്‍റെ പ്രഭോ! അല്ലയോ എന്‍റെ പ്രഭോ!

ഞാനൊരു പിഞ്ചു പൈതലാണ്. അവിടുത്തെ കാരുണ്യത്തിന്‍റെ മുലപ്പാലൂട്ടി പരിപാലിച്ചാലും. അവിടുത്തെ സ്നേഹമാകുന്ന മാറിടത്തില്‍ എന്നെ പരിശീലിപ്പിച്ചാലും. അവിടുത്തെ മാര്‍ഗ്ഗദര്‍ശനമാകുന്ന വിദ്യാലയത്തില്‍ എന്നെ പഠിപ്പിച്ചാലും. അവിടുത്തെ അനുഗ്രഹമാകുന്ന നിഴലിനു താഴെ എന്നെ പോഷിപ്പിച്ചാലും. അന്ധകാരത്തില്‍ നിന്നും എന്നെ മുക്തനാക്കി പ്രകാശിക്കുന്ന ഒരു ദീപമാക്കിമാറ്റിയാലും. സന്താപത്തില്‍നിന്നും എന്നെ മോചിപ്പിച്ചാലും. എന്നെ പനിനീര്‍പൂന്തോട്ടത്തിലെ ഒരു പുഷ്പമാക്കിയാലും-അവിടുത്തെ വാതില്‍പടിക്കല്‍ ഒരു സേവകനാകുവാന്‍ എന്നെ അനുവദിച്ചാലും. അതിനുള്ള മനോഭാവവും ധര്‍മ്മിഷ്ഠന്‍റെ പ്രകൃതവും എനിക്കരുളിയാലും. മാനവലോകത്തിന്‍റെ ഔദാര്യത്തിന് ഒരു ഹേതുവാക്കിയാലും. അനശ്വര ജീവിതത്തിന്‍റെ കിരീടം എന്‍റെ ശിരസ്സില്‍ അണിയിക്കേണമേ.

സത്യമായും അങ്ങാണ് സര്‍വ്വശക്തനും പ്രബലനും ദര്‍ശകനും സര്‍വ്വശ്രോതാവും.

#9767
- `Abdu'l-Bahá

 

അല്ലയോ കരുണാമയനായ പ്രഭോ! ഈ സ്നേഹമയികളായ ശിശുക്കള്‍ അവിടുത്തെ ശക്തിയാകുന്ന കരങ്ങളുടെ കൈവേലകളും അവിടുത്തെ മഹത്വത്തിന്‍റെ വിസ്മയകരമായ ചിഹ്നങ്ങളുമാണ്. ദൈവമേ! ഈ ശിശുക്കളെ സംരക്ഷിക്കൂ. ശിക്ഷണം നേടാന്‍ അവരെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. മാനവ ലോകത്തിനു സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്തരാക്കിയാലും. ദൈവമേ! ഈ ശിശുക്കള്‍ മുത്തുകളാണ്; അവിടുത്തെ സ്നേഹകാരുണ്യമാകുന്ന ചിപ്പിക്കുള്ളില്‍ അവര്‍ പോഷിക്കപ്പെടാന്‍ കാരണമാക്കിയാലും.

അങ്ങാണ് അനുഗ്രഹദായകനും സര്‍വ്വസ്നേഹിയും.

#9768
- `Abdu'l-Bahá

 

ദൈവമേ! ഈ ശിശുക്കളെ ഉത്കൃഷ്ടമായ തരുക്കളാക്കൂ. അവിടുത്തെ ഉടമ്പടിയുടെ ഉദ്യാനത്തില്‍ അവര്‍ വളര്‍ന്ന് വികസിക്കുമാറാകട്ടെ. ആഭാസാമ്രാജ്യത്തിലെ മേഘങ്ങളുടെ വര്‍ഷത്താല്‍ നവോേډഷവും സൗന്ദര്യവും അവര്‍ക്കു പ്രദാനം ചെയ്യട്ടെ.

അല്ലയോ കരുണാമയനായ പ്രഭോ! ഒരു പിഞ്ചു പൈതലാകുന്ന എന്നെ ഉത്കൃഷ്ടനാക്കിക്കൊണ്ട് ആ സാമ്രാജ്യത്തിലേക്കു ചേര്‍ത്താലും. ഞാന്‍ നശ്വരമാകുന്നു, എന്നെ അനശ്വരമാക്കിയാലും. ഞാന്‍ അധമലോകവാസി ആകുന്നു; എന്നെ ഉന്നതസാമ്രാജ്യത്തിന് ഉടമ ആക്കിയാലും. ദുഃഖിതനായ എന്നെ പ്രത്യാശാഭരിതനാകാന്‍ നിര്‍ബ്ബന്ധിതനാക്കിയാലും. ഭൗതികമായ എന്നെ സ്വര്‍ഗ്ഗീയമാക്കിയാലും.

അങ്ങനെ അവിടുത്തെ അനന്തമായ അനുഗ്രഹങ്ങള്‍ അവതരിപ്പിക്കുന്നതിനായി എനിക്ക് അവയെ പ്രദാനം ചെയ്താലും. അങ്ങാണ് സര്‍വ്വശക്തനും സ്നേഹമയനും.

#9769
- `Abdu'l-Bahá

 

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സ്നേഹമാകുന്ന വക്ഷഃസ്ഥലത്തില്‍ പോഷിപ്പിക്കപ്പെട്ട ശിശുക്കള്‍ക്കു ശിക്ഷണമേകുന്നതിനും, അവിടുത്തെ ധര്‍മ്മത്തെ സേവിക്കുന്നതിനും ഉയര്‍ന്നിട്ടുള്ളവരുടെ സഹായത്തിനും സ്ഥിരീകരണത്തിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവമേ! ഈ ശിശുക്കളെ അവിടുത്തെ സാമ്രാജ്യത്തില്‍ പ്രശംസിച്ചാലും; അവിടുത്തെ ജ്ഞാനത്തില്‍ നിന്ന് അവരെ പഠിപ്പിച്ചാലും. അങ്ങ് പ്രബലനും ശക്തനുമാണ്.

#9770
- `Abdu'l-Bahá

 

ഗര്‍ഭിണികൾ

എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അവിടുത്തെ വിനയാന്വിതസേവികയെ, അവിടുത്തെ അടിമയെ, അങ്ങ് അനുഗ്രഹിച്ചതിന് ഞാന്‍ അവിടുത്തെ സ്തുതിക്കുകയും നന്ദിയുള്ളവളായിരിക്കുകയും ചെയ്യുന്നു. അങ്ങു സത്യമായും അവിടുത്തെ സ്പഷ്ടമായ സാമ്രാജ്യത്തിലേക്ക് അവളെ നയിച്ചതിനും ഈ ആശ്രിത ലോകത്തില്‍ അവിടുത്തെ മഹത്തായ ആഹ്വാനം ശ്രവിക്കാനും സകലവസ്തുക്കളുടേയും മേല്‍ അവിടുത്തെ വിജയകരമായ സാമ്രാജ്യത്തിന്‍റെ പ്രത്യക്ഷപ്പെടലിനെ തെളിയിക്കുന്ന അവിടുത്തെ അടയാളങ്ങളെ കാണാനും അവള്‍ക്കു കാരണമാക്കുന്നതിന് അവിടുത്തെ അടിമ അങ്ങയോടു കേണപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എന്‍റെ ദൈവമേ, എന്‍റെ ഉദരത്തിലുള്ളതിനെ ഞാന്‍ അങ്ങയ്ക്കായി സമര്‍പ്പിക്കുന്നു. അതിനെ അവിടുത്തെ സാമ്രാജ്യത്തിലെ ഒരു പുകഴ്പെറ്റ ശിശുവാകുന്നതിനും അവിടുത്തെ അനുഗ്രഹത്താലും അവിടുത്തെ ഔദാര്യത്താലും ഭാഗ്യവാനാകുന്നതിനും അവിടുത്തെ ശിക്ഷണത്തിന്‍റെ ചുമതലയില്‍ വളരുന്നതിനും വികസിക്കുന്നതിനും കാരണമാക്കിയാലും. സത്യമായും അവിടുന്നു ദയാലുവാണ്! സത്യമായും മഹത്തായ അനുഗ്രഹത്തിന്‍റെ പ്രഭുവാണങ്ങ്!

#9781
- `Abdu'l-Bahá

 

ദൃഢത

പ്രഭോ! എന്‍റെ ദൈവമേ! എന്നും വാഴ്ത്തപ്പെട്ടതാകട്ടെ അവിടുത്തെ നാമം! അങ്ങയോടുള്ള സ്നേഹത്തില്‍ സുസ്ഥിതമാവാനും അങ്ങയുടെ ആഹ്ലാദത്തിനു വിധേയമാവാനും അങ്ങയുടെ തിരുവദനത്തില്‍ നയനം നട്ട് അങ്ങയുടെ മഹത്വം വാഴ്ത്താനും ഇടനല്‍കുന്ന ഭൂസ്വര്‍ഗ്ഗങ്ങളെ അവിടുന്ന് മെനഞ്ഞുണ്ടാക്കിയത് ഏവയാലോ, സമസ്ത ചരാചരങ്ങളിലും വ്യാപിച്ച ആ ശക്തി കാരണവും സമസ്ത സൃഷ്ടിയേയും അതിശയിക്കുന്ന ആ അധീശത കാരണവും പരമജ്ഞാനത്തിലുള്‍ണ്‍ച്ചേര്‍ന്ന ആ വചനം കാരണവും അങ്ങയോട് ഞാന്‍ അര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ,~അങ്ങയുടെ സൃഷ്ടികളില്‍ അവിടുത്തെ മുദ്രകള്‍ സവിസ്തരം പതിപ്പിക്കാനും അങ്ങയുടെ സാമ്രാജ്യത്തില്‍ അങ്ങയുടെ വിശ്വാസം സംരക്ഷിക്കാനും ഉള്ള അധികാരം എനിക്ക് നല്‍കേണമേ! അങ്ങയുടെ സൃഷ്ടികളുടെയെല്ലാം വാക്കുകള്‍ക്കപ്പുറത്തേ അങ്ങെപ്പോഴും നിലകൊണ്ടിട്ടുള്ളു. ആ മട്ടിലേ എന്നും നിലകൊള്ളുകയും ചെയ്യൂ. അങ്ങയില്‍ ഞാന്‍ എന്‍റെ വിശ്വാസം മുഴുക്കെ അര്‍പ്പിച്ചിട്ടുണ്ട്. അങ്ങയോട് ഞാന്‍ അഭിമുഖനായിട്ടേയുള്ളൂ. അങ്ങയുടെ സ്നേഹമയമായ അനുഗ്രഹത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അങ്ങയുടെ കാരുണ്യത്തിന്‍റെ നിഴല്‍പാടു നോക്കി ഞാന്‍ കുതികൊണ്ടിട്ടേയുള്ളു. ഒരു നിരാശിതനെയെന്നപോലെ എന്നെ അവിടുത്തെ വാതില്‍പ്പടിക്ക് പുറത്തു നിര്‍ത്തരുതേ! കാരണം, അങ്ങയെ മാത്രമാണ് ഞാനന്വേഷിക്കുന്നത്. എപ്പോഴും പൊറുക്കുന്നവനേ, ഏറ്റവും ഉദാരരൂപനേ, അങ്ങയ്ക്കരികെ മറ്റൊരീശ്വരന്‍റെ നിലനില്‍പ്പില്ലാത്തതാകുന്നു.

ആര്‍ അങ്ങയെ അറിയുന്നുവോ അവരില്‍ വാത്സല്യനിധിയായവനേ, അങ്ങെന്നും പ്രകീര്‍ത്തിതനാവട്ടെ!

#9849
- Bahá'u'lláh

 

അവിടുത്തെ സാമിപ്യം എന്‍റെ അഭിലാഷവും, അവിടുത്തെ സന്നിധി എന്‍റെ പ്രതീക്ഷയും, അവിടുത്തെ സ്മരണ എന്‍റെ ആഗ്രഹവും, അവിടുത്തെ തേജസ്സുറ്റ സദസ്സ് എന്‍റെ ലക്ഷ്യവും, അവിടുത്തെ വാസസ്ഥാനം എന്‍റെ ഉദ്ദേശ്യവും, അവിടുത്തെ നാമം എന്‍റെ രോഗശമനവും, അവിടുത്തെ സ്നേഹം എന്‍റെ ഹൃദയ തിളക്കവും, അവിടുത്തെ സേവനം എന്‍റെ അത്യുന്നത ആകാംക്ഷയുമത്രേ. അങ്ങയെ തിരിച്ചറിഞ്ഞിട്ടുള്ളവരെ അങ്ങയെപ്പറ്റിയുള്ള അറിവിന്‍റെ അത്യുദാത്തമായ ഉന്നതങ്ങളില്‍ പറന്നുകയറാന്‍ അങ്ങു പ്രാപ്തരാക്കിയിട്ടുള്ളതും ഭക്തിയോടെ അങ്ങയെ ആരാധിക്കാന്‍ അവിടുത്തെ വിശുദ്ധ ആനുകൂല്യങ്ങളുടെ സദസ്സിന്‍റെ സീമകള്‍ക്കുള്ളിണ്‍ലേക്ക് ആരോഹണം ചെയ്യാന്‍ അധികാരപ്പെടുത്തിയിട്ടുള്ളതുമായ അവിടുത്തെ നാമത്താല്‍ എന്‍റെ മുഖം അവിടുത്തെ വദനത്തിനു നേര്‍ക്കു തിരിക്കാനും എന്‍റെ നേത്രങ്ങള്‍ അങ്ങയുടെ മേല്‍ ഉറപ്പിക്കാനും അവിടുത്തെ തേജസ്സിനെപ്പറ്റി സംസാരിക്കാനും എന്നെ സഹായിക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ പ്രഭോ, അങ്ങൊഴികെ മറ്റെല്ലാം വിസ്മരിച്ച് അവിടുത്തെ കാരുണ്യത്തിന്‍റെ പകല്‍ വസന്തത്തിനു നേരെ തിരിഞ്ഞവനും അവിടുത്തെ സദസ്സിന്‍റെ സാമിപ്യത്തിലേക്ക് എത്താമെന്നുള്ള പ്രതീക്ഷയില്‍ അങ്ങൊഴികെയുള്ള മറ്റെല്ലാം മറന്നവനുമാണു ഞാന്‍. അവിടുത്തെ വദനപ്രകാശത്തിന്‍റെ ദീപ്തിയാല്‍ തിളങ്ങുന്ന ഇരിപ്പിടത്തിനു നേര്‍ക്ക് എന്‍റെ നേത്രങ്ങളെ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചാലും. എന്‍റെ പ്രിയങ്കരനേ, അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്തോ അതിനെ എനിക്കായി താഴേക്കയച്ചു തന്നാലും. അങ്ങനെ അവിശ്വാസികളുടെ സംശയങ്ങള്‍ അങ്ങയ്ക്കു നേരെ തിരിയുന്നതില്‍ നിന്ന് എനിക്ക് വിഘ്നമാകാതിരുന്നേക്കാം.

സത്യമായും, ശക്തിയുടെ ദൈവവും വിപദ്രക്ഷകനും സര്‍വ്വതേജസ്വിയും സര്‍വ്വപ്രബലനുമാണങ്ങ്.

#9850
- Bahá'u'lláh

 

ദൈവമേ, എന്‍റെ ദൈവമേ! അങ്ങയുടെ നേരെ പശ്ചാത്താപത്തോടെ ഞാന്‍ തിരിഞ്ഞിരിക്കുന്നു. സത്യമായും, അങ്ങു ക്ഷമിക്കുന്നവനും കാരുണ്യവാനുമാണ്.

ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്കു മടങ്ങിയിരിക്കുന്നു. സത്യമായും, അങ്ങ് എന്നെന്നും പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലതിന്‍റെയും കലവറ അങ്ങയോടൊപ്പമാണ്.

ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്ക് ത്വരിതപ്പെട്ടിരിക്കുന്നു. അങ്ങ്, തീര്‍ച്ചയായും, ക്ഷമിക്കുന്നവനും കവിഞ്ഞ കാരുണ്യത്തിന്‍റെ പ്രഭുവുമാണ്.

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ കാരുണ്‍ണ്യത്തിന്‍റെ സ്വര്‍ഗ്ഗീയ വീഞ്ഞിനുവേണ്ടി ഞാന്‍ ദാഹിക്കുന്നു. സത്യമായും, അങ്ങാണ് ദായകനും ഔദാര്യനിധിയും കരുണാമയനും സര്‍വപ്രബലനും.

ദൈവമേ, എന്‍റെ ദൈവമേ! അങ്ങ് അവിടുത്തെ ധര്‍മ്മം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവിടുത്തെ വാഗ്ദാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവിടുത്തെ കാരുണ്യത്തിന്‍റെ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തേക്കു പ്രിയങ്കരരായവരുടെ ഹൃദയങ്ങളെ അങ്ങയോടടുപ്പിക്കുന്നതിനെ താഴേക്കയച്ചിട്ടുണ്ടെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അവിടുത്തെ ദൃഢതയുള്ള ചരടില്‍ മുറുകെ പിടിച്ചിട്ടുള്ളവനും, അവിടുത്തെ ഉജ്ജ്വലമായ അലങ്കാരവസ്ത്രത്തിന്‍റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്നവനും സൗഖ്യമുള്ളവനാകുന്നു!

സകല സത്തയുടെയും പ്രഭുവും ദൃശ്യവും അദൃശ്യവുമായവയുടെ രാജാവും ആയവനേ, അവിടുത്തെ ശക്തിയാലും അവിടുത്തെ മഹത്വത്താലും അവിടുത്തെ പരമാധികാരത്താലും എന്‍റെ നാമം അവിടുത്തെ തേജസ്സിന്‍റെ തൂലികയാല്‍, അവിടുത്തെ വദനപ്രകാശത്തിലേക്കു തിരിയുന്നതില്‍ നിന്ന് പാപികളുടെ ഫലകങ്ങള്‍ തടയാതിരിക്കുന്ന അവിടുത്തെ ഭക്തിയുള്ളവര്‍ക്കിടയില്‍ രേഖപ്പെടുത്താന്‍ അനുമതി നല്‍കിയാലും. അല്ലയോ പ്രാര്‍ണ്‍ത്ഥന കേള്‍ക്കുന്ന, പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്ന ദൈവമേ!

#9851
- Bahá'u'lláh

 

എന്‍റെ ദൈവമേ! സ്തുതിക്കപ്പെടുന്നവനും പ്രകീര്‍ത്തിതനുമാകട്ടെ അവിടുന്ന്! അവിടുത്തെ വിശുദ്ധ സന്നിധി അണയുന്ന ദിനം വേഗംഎത്താനായി അനുമതി നല്‍കിയാലും. അവിടുത്തെ സ്നേഹത്തിന്‍റെയും സല്‍പ്രീതിയുടെയും ശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കിയാലും. അവിടുത്തെ ഇച്ഛയ്ക്കും അവിടുത്തെ വിധിക്കും സ്വമനസ്സാലെ ഞങ്ങള്‍ കീഴടങ്ങത്തക്കവിധം ഞങ്ങളില്‍ ദൃഢതയെ പ്രദാനം ചെയ്താലും. സത്യമായും, അവിടുന്നു സൃഷ്ടിച്ചിട്ടുള്ളതും സൃഷ്ടിക്കാനിരിക്കുന്നതുമായ സകല വസ്തുക്കളേയും അവിടുത്തെ ജ്ഞാനം ആശ്ലേഷണം ചെയ്യുന്നു. നിലനില്‍ക്കാനായി അവിടുന്നു വിളിച്ചതും വിളിക്കാനിരിക്കുന്നതുമായ എന്തിനേയും അവിടുത്തെ സ്വര്‍ഗ്ഗീയശക്തി കവിഞ്ഞു നില്‍ക്കുന്നു. അങ്ങൊഴികെ മറ്റൊരും ആഗ്രഹിക്കപ്പെടേണ്ടതായിട്ടില്ല; അങ്ങൊഴികെ മറ്റാരും സ്തുതിക്കപ്പെടേണ്ടതായിട്ടില്ല; അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും സ്നേഹിക്കപ്പെടേണ്ടതായിട്ടുമില്ല.

സത്യമായും, പരമോന്നതനായ ഭരണാധികാരിയും പരമാധികാര സത്യവും വിപദ്രക്ഷകനും, സ്വയം വര്‍ത്തിയുമാണങ്ങ്.

#9852
- The Báb

 

കരുണാമയനായ ദൈവമേ! അങ്ങ് എന്നെ ഉണര്‍ണ്‍ത്തിയതിലും എന്നെ ബോധവാനാക്കിയതിലും അങ്ങയ്ക്കു സ്തുതി. അങ്ങ് എനിക്ക് കാണുന്ന കണ്ണു തന്നു. കേള്‍ക്കുന്ന ശ്രോത്രത്താല്‍ എന്നെ അനുഗ്രഹിച്ചു. അവിടുത്തെ സാമ്രാജ്യത്തിലേക്ക് എന്നെ നയിച്ചു. അവിടുത്തെ പാതയിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. അവിടുന്ന് എനിക്കു നേരായ വഴി കാണിച്ചുതന്നു. രക്ഷാപെട്ടകത്തിനകത്തു പ്രവേശിക്കാന്‍ എനിക്കു കാരണമായി. ദൈവമേ! എന്നെ ദൃഢപ്പെടുത്തിയാലും, എന്നെ ഉറപ്പുള്ളതും വിശ്വസ്തതയുള്ളവനുമാക്കൂ. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. അവിടുത്തെ ഉടമ്പടിയുടെയും ഒസ്യത്തിന്‍റെയും ശക്തമായ സുരക്ഷാകോട്ടയില്‍ എനിക്ക് അഭയം നല്‍കിയാലും. അങ്ങ് ശക്തനാണ്. അങ്ങു ദര്‍ശകനാണ്. അങ്ങു ശ്രോതാവാണ്.

അല്ലയോ കരുണാമയനായ ദൈവമേ! അവിടുത്തെ സ്നേഹത്തിന്‍റെ വെളിച്ചത്താല്‍ പ്രകാശിക്കുന്ന സ്ഫടികം പോലെയുള്ള ഒരു ഹൃദയം എനിക്കേകിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ കാരുണ്യത്തിന്‍റെ വര്‍ഷണത്താല്‍ ഈ ലോകത്തെ ഒരു പനിനീര്‍പ്പൂന്തോപ്പാക്കി മാറ്റുന്ന ചിന്തകളും എനിക്കു പ്രദാനം ചെയ്താലും.

അങ്ങു കരുണാമയനാണ്, ദയാലുവാണ്, അങ്ങ് മഹത്തായ ദാനശീലമുള്ള ദൈവമാണ്.

#9853
- `Abdu'l-Bahá

 

അവന്‍ ദൈവമാകുന്നു!

അല്ലയോ, നിസ്തുലനായ ദൈവമേ! അത്യുന്നതങ്ങളിലെ സദസ്സിന്‍റെ സ്ഫടികത്തില്‍ ആ പ്രകാശം ജ്വലിപ്പിച്ചതിനും ആഭാസാമ്രാജ്യമാകുന്ന വാസസ്ഥാനത്തേക്ക് ആ വിശ്വസ്തതയുടെ പക്ഷിയെ നയിച്ചതിനും ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. ആ വിശിഷ്ടമായ നദിയെ അങ്ങു പ്രബലമായ പാരാവാരത്തിലേക്ക് യോജിപ്പിച്ചു, ആ പരക്കുന്ന പ്രകാശത്തിന്‍റെ രശ്മിയെ സത്യസൂര്യനിലേക്കു മടക്കി, അകലത്തിന്‍റെ തടവുകാരനെ പുനരൈക്യത്തിന്‍റെ ഉദ്യാനത്തിലേക്ക് അങ്ങു സ്വാഗതം ചെയ്തു, അവിടുത്തെ വെളിച്ചത്താല്‍ തിളങ്ങുന്ന സ്ഥലങ്ങളില്‍ അവിടുത്തെ സന്നിധിക്കായി അതിയായി അഭിലഷിച്ചു നോക്കുന്നവനെ നയിച്ചു.

അങ്ങു മൃദുവായ സ്നേഹത്തിന്‍റെ പ്രഭുവാണ്. അങ്ങ് അതിയായി അഭിലഷിക്കുന്ന ഹൃദയങ്ങളുടെ അവസാനലക്ഷ്യമാണ്. അങ്ങ് രക്തസാക്ഷിയുടെ ആത്മാവിന്‍റെ പ്രിയങ്കരമായ ആഗ്രഹമാണ്.

#9854
- `Abdu'l-Bahá

 

ദൈവത്തില്‍ വിശ്വാസം

ദൈവം എനിക്കുമതിയായവനാകുന്നു. അവന്‍ സത്യമായും എല്ലാം തികഞ്ഞവനാകുന്നു. വിശ്വാസമര്‍പ്പിക്കുന്നവരവനില്‍ വിശ്വസിക്കട്ടെ.

#9874
- Bahá'u'lláh

 

എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! എന്‍റെ ഗുരോ! അവിടുത്തെ സ്നേഹം ഒഴികെ മറ്റു ആനന്ദം അന്വേഷിച്ചതിന്, അല്ലെങ്കില്‍ അങ്ങയുടെ സാമിപ്യം വിട്ട് മറ്റു സൗഖ്യം അന്വേഷിച്ചതിന്, അല്ലെങ്കില്‍ അങ്ങയുടെ സډനസ്സ് വെടിഞ്ഞ് മറ്റു ഇഷ്ടം തെരഞ്ഞതിന്, അല്ലെങ്കില്‍ അവിടുന്നുമായുള്ള സമ്പര്‍ക്കത്തേക്കാള്‍ മറ്റു അസ്തിത്വം തെരഞ്ഞതിന്, ഞാന്‍ നിന്നോടു മാപ്പിരക്കുന്നു.

#9873
- The Báb

 

ദൈവധര്‍മ്മഹസ്തങ്ങൾ

ആരിലൂടെയാണോ സഹനശക്തിയുടെ പ്രകാശം ചൊരിഞ്ഞിട്ടുള്ളതും, ആരിലൂടെയാണോ അനുഗ്രഹത്തിന്‍റെ സമുദ്രം പൊന്തിയിട്ടുള്ളതും, ആരിലൂടെയാണോ മനുഷ്യരാശിയുടെ പ്രഭുവായ ദൈവത്തിന്‍റെ കരുണാമയമായ ആനുകൂല്യത്തിന്‍റെ സൗരഭ്യം പരക്കപ്പെട്ടിട്ടുള്ളതും, ശക്തനും പ്രഭാവമുള്ളവനും അനിയന്ത്രിതനും ആയ ആ ദൈവത്തിന്‍റേതാണ് തെരഞ്ഞെടുക്കാനുള്ള അധികാരം എന്ന സത്യം സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ആയ അവന്‍റെ ധര്‍മ്മഹസ്തങ്ങള്‍ക്കായിരിക്കട്ടെ പ്രകാശവും കീര്‍ത്തിയും ആശംസയും സ്തുതിയും. നാം അവനോടു കേണപേക്ഷിക്കുന്നു--അവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ--അവന്‍റെ ആതിഥേയരുടെ ശക്തിയില്‍ണ്‍ക്കൂടി അവരെ സുരക്ഷിതരാക്കാനും അവന്‍റെ അധികാരത്തിന്‍റെ ശക്തിയില്‍ക്കൂടി അവരെ സംരക്ഷിക്കാനും സൃഷ്ടിക്കപ്പെട്ട സകലതിന്‍റേയും മേല്‍ സ്വാധീനം ചെലുത്തുന്ന അവന്‍റെ കീഴടക്കാനാകാത്ത ശക്തിയില്‍ക്കൂടി അവരെ സഹായിക്കേണമേ. സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവും നാമങ്ങളുടെ സാമ്രാജ്യത്തിലെ പ്രഭുവുമായ ദൈവത്തിന്‍റേതാണ് പരമാധികാരം.

#9800
- Bahá'u'lláh

 

ധര്‍മ്മത്തിന്‍റെ വിജയം

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ! സര്‍വ്വദേശങ്ങളുടെയും മേല്‍ അന്ധകാരം വീണിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളേയും അനര്‍ത്ഥത്തിന്‍റെ ശക്തികള്‍ വലയം ചെയ്തിരിക്കുന്നു. എന്നിരുന്നാലും അവരില്‍ക്കൂടി അവിടുത്തെ വിവേകത്തിന്‍റെ വൈഭവങ്ങളെ ഞാന്‍ ദര്‍ശിക്കുന്നു. അവിടുത്തെ ഇച്ഛയുടെ പ്രകാശത്തിന്‍റെ തിളക്കത്തെ തിരിച്ചറിയുന്നുമുണ്ട്.

അങ്ങയില്‍നിന്ന് ഒരു മൂടുപടം കൊണ്ടെന്നപോലെ മറക്കപ്പെട്ടവര്‍ സങ്കല്‍പ്പിക്കുന്നത് അവിടുത്തെ വെളിച്ചത്തെ കെടുത്താനും അവിടുത്തെ തീയെ അണയ്ക്കാനും അവിടുത്തെ കാരുണ്യത്തിന്‍റെ തെന്നലുകളെ നിശ്ചലമാക്കാനുമുള്ള ശക്തി അവര്‍ക്കുണ്ടെന്നാണ്. അല്ല, ഇതിന് അങ്ങ് എനിക്കു സാക്ഷ്യം വഹിച്ചേക്കാം! ഓരോ ദുരിതവും അവിടുത്തെ വിവേകത്തിന്‍റെ വാഹകരും, ഓരോ അഗ്നിപരീക്ഷയും അവിടുത്തെ ഇച്ഛയുടെ മാധ്യമവും അല്ലായിരുന്നുവെങ്കില്‍ ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും ശക്തികള്‍ ഞങ്ങള്‍ക്കെതിരായി അണിനിരന്നാലും ആര്‍ക്കും തന്നെ ഞങ്ങളെ തടസ്സപ്പെടുത്തുവാന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. എന്‍റെ മുമ്പില്‍ വെളിപ്പെടുത്തപ്പെട്ട അവിടുത്തെ വിവേകത്തിന്‍റെ വിസ്മയകരമായ നിഗൂഢതകളെ പ്രത്യക്ഷമാക്കിയിരുന്നുവെങ്കില്‍ അവിടുത്തെ ശത്രുക്കളുടെ കടിഞ്ഞാണ്‍ ഛിന്നഭിന്നമാക്കപ്പെടുമായിരുന്നു.

അല്ലയോ എന്‍റെ ദൈവമേ! അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയില്‍ നിന്നു പ്രവഹിക്കുന്ന നിയമത്തിനു ചുറ്റും അങ്ങയെ സ്നേഹിക്കുന്നവരെ ഒന്നിച്ചു കൂട്ടാനും അവരുടെ ഹൃദയങ്ങള്‍ക്ക് വിശ്വാസം പകരുന്നത് അവര്‍ക്കുവേണ്ടി താഴേക്ക് അയക്കാനും അവിടുത്തെ മഹിതമനാമത്താല്‍ ഞാന്‍ അങ്ങയോടു യാചിക്കുന്നു.

അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സത്യമായും വിപദ്രക്ഷകനും സ്വയംണ്‍വര്‍ത്തിണ്‍യുമാണങ്ങ്.

#9869
- Bahá'u'lláh

 

പ്രഭോ! സൃഷ്ടിക്കപ്പെട്ട ജീവികളില്‍ ഒന്നുപോലും അവിടുത്തെ പ്രീതിയുടെ പരിധിക്കു വെളിയില്‍ നില്‍ക്കാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടി, അവിടുത്തെ ധര്‍മ്മമാര്‍ഗമാകുന്ന പറുദീസയില്‍ പ്രവേശനം നേടാന്‍ ഭൂമിയിലെ സകല ജനങ്ങളേയും ശക്തരാക്കേണമേ.

അവിടുത്തേക്കു പ്രീതികരമായതു മാത്രം ചെയ്യാനും അവിടുന്നു ആഗ്രഹിക്കുന്നതെന്തിനും അതീതമായി നില്‍ക്കാനുമുള്ള ശക്തി ഓര്‍മകള്‍ക്കതീതമായ കാലം മുതല്‍ അവിടുന്നു പുലര്‍ത്തിപോന്നിട്ടുണ്ട്.

#9870
- The Báb

 

അല്ലയോ പ്രഭോ! അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സഹനശീലരായ സേവകരെ അങ്ങയുടെ പാതയില്‍ അവര്‍ എത്രമാത്രം രക്തസാക്ഷിത്വം ആഗ്രഹിക്കുന്നുവോ അത്രതോതില്‍ ഉചിതമായ വിജയം അവര്‍ക്കു നല്‍കിക്കൊണ്ട് പകരം അവരെ വിജയികളാക്കിയാലും. അവരുടെ മനസ്സുകള്‍ക്കു സുഖം നല്‍കുന്നവനും അവരുടെ ആന്തരിക സത്തയെ സന്തോഷിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങള്‍ക്ക് നിസ്സന്ദേഹമായ സ്ഥൈര്യവും അവരുടെ ശരീരങ്ങള്‍ക്ക് ശാന്തിയും പകര്‍ന്നു നല്‍കുന്നവനും അത്യുന്നതനായ ദൈവത്തിന്‍റെ സന്നിധിയിലേക്ക് ആരോഹണം ചെയ്യുവാന്‍ അവരുടെ ആത്മാവുകളെ സഹായിക്കുവാനും പരമോന്നത സ്വര്‍ഗ്ഗവും യഥാര്‍ത്ഥ ജ്ഞാനവും ഗുണങ്ങളും ഉള്ള മനുഷ്യര്‍ക്കായി അങ്ങു വിധിച്ചിട്ടുള്ള അത്തരം തേജസ്സുറ്റ ഏകാന്ത സ്ഥലങ്ങളും പ്രാപിക്കുവാനും വേണ്ടത് അവര്‍ക്കായി താഴേക്കയച്ചാലും. സത്യമായും അങ്ങു സകലതും അറിയുന്നു; അതേസമയം ഞങ്ങള്‍ അവിടുത്തെ സേവകരും അവിടുത്തെ അടിമകളും അങ്ങയാല്‍ ബന്ധിതരായവരും അവിടുത്തെ മുമ്പില്‍ ദരിദ്രരായവരും മാത്രം. അല്ലയോ ദൈവമേ, ഞങ്ങളുടെ പ്രഭോ, ഞങ്ങള്‍ സ്തുതിക്കുന്ന അങ്ങല്ലാതെ മറ്റൊരു നാഥനില്ല. ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും കാരുണ്യത്തിന്‍റെ ദൈവമായവനേ, അങ്ങൊഴികെ മറ്റാരില്‍ നിന്നും ഞങ്ങള്‍ അനുഗ്രഹങ്ങള്‍ക്കോ കൃപയ്ക്കോ കേണപേക്ഷിക്കുകയില്ല. ഞങ്ങള്‍ ദാരിദ്ര്യത്തിന്‍റേയും ഒന്നുമില്ലായ്മയുടേയും നിസ്സഹായതയുടേയും അധോഗതിയുടേയും മൂര്‍ത്തീകരണങ്ങളാണ്. അതേസമയം അവിടുത്തെ പൂര്‍ണ്ണസത്ത സമ്പത്തും സ്വാതന്ത്ര്യവും തേജസ്സും മഹത്വവും സീമാതീതമായ കൃപയും സൂചിപ്പിക്കുന്നു.

അല്ലയോ പ്രഭോ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളുടെയും, മേലെ ഉന്നതത്തില്‍ നിന്നും താഴെ ഭൂമിവരെയും വ്യാപിച്ചിരിക്കുന്ന അനേകവിധമായ ഔദാര്യങ്ങളുടെയും ഇടയില്‍ അങ്ങയ്ക്ക് ഏറ്റവും ഉചിതമായതിലേക്ക് ഞങ്ങളുടെ പാരിതോഷികത്തെ തിരിച്ചാലും.

സത്യമായും, അങ്ങാണു ഞങ്ങളുടെ നാഥന്‍, സകലവസ്തുക്കളുടേയും നാഥന്‍. അങ്ങയ്ക്കുചിതമായ കാര്യങ്ങള്‍ക്കുവേണ്ടി അഭിലഷിച്ചുകൊണ്ടു അവിടുത്തെ കരങ്ങളിലേക്ക് ഞങ്ങളെ സ്വയം സമര്‍പ്പിക്കുന്നു.

#9871
- The Báb

 

അവന്‍ ദൈവമാണ്!

അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, എന്‍റെ എത്രയും പ്രിയങ്കരനേ! അങ്ങയുടെ ശബ്ദം ശ്രവിച്ചിട്ടുള്ള, അവിടുത്തെ വചനം ശ്രവിക്കാനായി ശ്രോത്രങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ള, അവിടുത്തെ ആഹ്വാനത്തെ ശ്രദ്ധിച്ചുകേള്‍ക്കുന്ന അവിടുത്തെ സേവകരാണിവര്‍. അവര്‍ അങ്ങയില്‍ വിശ്വസിച്ചിട്ടുണ്ട്. അവിടുത്തെ വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടുത്തെ തെളിവുകള്‍ അംഗീകരിച്ചിട്ടുണ്ട്. അവിടുത്തെ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ അവിടുത്തെ പാതയില്‍ സഞ്ചരിച്ചിട്ടുണ്ട്. അവര്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശം പിന്തുടര്‍ന്നിട്ടുണ്ട്. അവിടുത്തെ നിഗൂഢതകള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടുത്തെ ഗ്രന്ഥത്തിലെ രഹസ്യങ്ങളും അവിടുത്തെ ഫലകങ്ങളിലെ വചനങ്ങളും അവിടുത്തെ കത്തുകളിലും കുറിപ്പുകളിലുമുള്ള സന്തോഷവര്‍ത്തമാനങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അവിടുത്തെ വസ്ത്രത്തിന്‍റെ തുമ്പില്‍ അവര്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ വെളിച്ചത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും അലങ്കാരവസ്ത്രങ്ങളില്‍ അവര്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ ഉടമ്പടിയില്‍ അവരുടെ ചുവടുകളെ ദൃഢപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ സംഹിതകളില്‍ അവരുടെ ഹൃദയങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രഭോ! അവിടുത്തെ ദൈവികാകര്‍ഷണത്തിന്‍റെ ജ്വാല അവരുടെ ഹൃദയങ്ങളില്‍ ജ്വലിപ്പിച്ചാലും. സ്നേഹത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും വാനമ്പാടിയെ അവരുടെ ഹൃദയങ്ങളിലിരുന്നു പാടാന്‍ അനുവദിച്ചാലും. അവിടുത്തെ വചനം പോലെ പൂര്‍ണരും ശക്തമായ ചിഹ്നങ്ങളും അത്യുജ്ജ്വലമായ പതാകയും ആയിത്തീരാന്‍ അവരെ അനുവദിച്ചാലും. അവരാല്‍ അവിടുത്തെ ധര്‍മ്മം ഉയര്‍ത്തിയാലും, അവിടുത്തെ കൊടിയടയാളങ്ങളുടെ ചുരുള്‍ നിവര്‍ത്തി അവിടുത്തെ വിസ്മയങ്ങള്‍ വിദൂരങ്ങളിലേക്കു പ്രചരിപ്പിച്ചാലും, അവരാല്‍ അവിടുത്തെ വചനത്തെ വിജയിപ്പിച്ചാലും. അവിടുത്തെ പ്രിയങ്കരരുടെ ആത്മചൈതന്യത്തെ ബലപ്പെടുത്തിയാലും. അവിടുത്തെ നാമം പ്രകീര്‍ത്തിക്കുന്നതിനായി അവരുടെ നാവുകളെ ഇളക്കിയാലും. അവിടുത്തെ പരിശുദ്ധമായ ഇച്ഛയ്ക്കും സന്തോഷത്തിനും അനുസൃതമായത് ചെയ്യാന്‍ അവരെ പ്രചോദിപ്പിച്ചാലും. അവിടുത്തെ വിശുദ്ധിയുടെ സാമ്രാജ്യത്തില്‍ അവരുടെ വദനങ്ങളെ പ്രകാശിപ്പിച്ചാലും. അവിടുത്തെ ധര്‍മ്മത്തിന്‍റെ വിജയത്തിനുവേണ്ടി ഉണരുന്നതില്‍ അവരെ സഹായിച്ചുകൊണ്ട് അവരുടെ സന്തോഷത്തെ പൂര്‍ണ്ണമാക്കിയാലും.

പ്രഭോ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്; അവിടുത്തെ വിശുദ്ധിയുടെ സൗരഭ്യങ്ങള്‍ പരത്താന്‍ ഞങ്ങളെ ശക്തരാക്കിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ ദൈവീക ഐക്യത്തിന്‍റെ നിധികളില്‍ നിന്ന് ഞങ്ങളെ സമ്പന്നരാക്കിയാലും. ഞങ്ങള്‍ നഗ്നരാണ്; അവിടുത്തെ ഔദാര്യത്തിന്‍റെ അലങ്കാരവസ്ത്രങ്ങള്‍ ഞങ്ങളെ അണിയിച്ചാലും. ഞങ്ങള്‍ പാപികളാണ്; അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ആനുകൂല്യത്താലും അവിടുത്തെ മാപ്പിനാലും ഞങ്ങളുടെ പാപങ്ങള്‍ക്കു ഞങ്ങളോടു പൊറുത്താലും. സത്യമായും അങ്ങാണു തുണയും സഹായിയും കൃപാലുവും പ്രബലനും ശക്തനും.

ഉറ്റതും ഉറപ്പുള്ളവരുമായവരുടെ മേല്‍ തേജസ്സുകളുടെ തേജസ്സു നിലകൊള്ളുന്നു.

#9872
- `Abdu'l-Bahá

 

നിസ്സംഗത

എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അവിടുത്തെ കല്‍പനയ്ക്കും അവിടുത്തെ അഭിലാഷത്തിനും അനുസൃതമായി സൃഷ്ടിജാലത്തിലുടനീളം പരന്നിട്ടുള്ള അങ്ങയുടെ കരുണാമയമായ തിരുവസ്ത്രത്തിന്‍റെ നറുമണത്താലും, അവിടുത്തെ കാരുണ്യമാകുന്ന ചക്രവാളത്തിനുമുകളില്‍ അവിടുത്തെ പ്രബലതയുടേയും പരമാധികാരത്തിന്‍റേയും ശക്തിയില്‍ക്കൂടി ഉജ്ജ്വലമായി തിളങ്ങുന്ന അവിടുത്തെ ഇച്ഛയാകുന്ന പകല്‍ നക്ഷത്രത്താലും ഞാനര്‍ത്ഥിക്കുന്നു. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാ വിഫലഭാവനകളും വൃഥാചിന്തകളും ഇല്ലാതാക്കേണമേ, എന്‍റെ എല്ലാ സ്നേഹത്തോടും കൂടി എന്നെ അങ്ങയുടെ നേര്‍ക്കു തിരിയുമാറാക്കേണമേ, അല്ലയോ സകല മനുഷ്യരാശിക്കും പ്രഭുവായവനേ!

എന്‍റെ ദൈവമേ! ഞാന്‍ അങ്ങയുടെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ കാരുണ്യത്തിന്‍റെ കൈപ്പിടിയില്‍ ഞാന്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ മൃദുവായ കൃപയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അങ്ങയോടൊപ്പമുള്ള നല്ല വസ്തുക്കളെ എനിക്കായി കല്‍പിച്ചാലും. അങ്ങയുടെ ആനുകൂല്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലും അങ്ങയുടെ അനുഗ്രഹമാകുന്ന മേഘങ്ങളിലും നിന്ന് അങ്ങ് താഴേക്കയച്ചിട്ടുള്ള നിയമസംഹിതകളാല്‍ എന്നെ പോഷിപ്പിച്ചാലും.

സത്യത്തില്‍ അങ്ങു ലോകങ്ങളുടെ പ്രഭുവും ഭൂവിലും ദ്യോവിലുമുള്ള സകലത്തിന്‍റേയും ദൈവവും ആണ്.

#9775
- Bahá'u'lláh

 

എന്‍റെ ദൈവമേ, ഹതാശരായ അനേകം ഹൃദയങ്ങള്‍ അവിടുത്തെ ധര്‍മ്മത്തിന്‍റെ ജ്വാലയാല്‍ ഉത്തേണ്‍ജിതമായിട്ടുണ്ട്. നിദ്രയിലാണ്ടിരിക്കുന്ന അനേകംപേര്‍ അവിടുത്തെ സ്വരമാധുര്യത്താല്‍ ഉണര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങയുടെ ഏകത്വമാകുന്ന വൃക്ഷത്തിന്‍റെ തണലിന്‍ കീഴില്‍ അഭയം തേടിയ അപരിചിതര്‍ എത്രപേരാണ്, അങ്ങയുടെ ദിനങ്ങളില്‍ അവിടുത്തെ ജീവജലമാകുന്ന ഉറവയില്‍ നിന്ന് പാനം ചെയ്ത ദാഹാര്‍ത്തര്‍ എത്ര എണ്ണമറ്റതാണ്.

അങ്ങയുടെ നേര്‍ക്കു സ്വയം തിരിഞ്ഞവരും അങ്ങയുടെ വദനപ്രകാശത്തിന്‍റെ പകല്‍ വസന്തം ആര്‍ജ്ജിക്കാന്‍ തിടുക്കപ്പെട്ടവരും അനുഗ്രഹീതരാണ്. തന്‍റെ എല്ലാ സ്നേഹത്തോടും കൂടി അവിടുത്തെ വെളിപാടിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ പ്രചോദനത്തിന്‍റെ ഉറവയിലേക്കും തിരിഞ്ഞിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അവിടുത്തെ അനുഗ്രഹത്തിലൂടേയും ആനുകൂല്യത്തിലൂടെയും അങ്ങ് അവര്‍ക്കുമേല്‍ ചൊരിഞ്ഞിട്ടുള്ളതെല്ലാം അങ്ങയുടെ പാതയില്‍ ചെലവഴിച്ചിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അങ്ങക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്താല്‍ അങ്ങൊഴികെ മറ്റുള്ളതിനെയെല്ലാം ത്യജിച്ചിട്ടുള്ളവന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അങ്ങയുമായി വളരെ അടുത്ത സംവാദം നടത്തുന്നത് ആസ്വദിക്കുന്നവനും അങ്ങൊഴികെ മറ്റുള്ളതിനോടെല്ലാമുള്ള ആകര്‍ഷണത്തില്‍ നിന്ന് സ്വയം മാറിയവനും അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

എന്‍റെ ദൈവമേ, അങ്ങയുടെ നാമമായ, അങ്ങയുടെ ശക്തിയാലും പരമാധികാരത്താലും അവന്‍റെ തടവറയുടെ ചക്രവാളത്തിനുമപ്പുറം ഉയര്‍ന്നിട്ടുള്ളവനാല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ ഉയര്‍ത്തപ്പെടലിനും അങ്ങയ്ക്കും ഉചിതമായിട്ടുള്ളതെന്തോ അത് എല്ലാവര്‍ക്കും വേണ്ടി കല്‍പ്പിക്കേണമേ.

സത്യത്തില്‍ അങ്ങയുടെ ശക്തി സകലവസ്തുക്കള്‍ക്കും തുല്യമാണ്.

#9776
- Bahá'u'lláh

 

എന്‍റെ ദൈവമേ, അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെ. അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിച്ചിട്ടുള്ള അവിടുത്തെ സേവകരില്‍ ഒരുവനാണു ഞാന്‍. അവിടുത്തെ ദയയാകുന്ന കവാടത്തിലേക്ക് ഞാന്‍ സ്വയം അഭിമുഖനായിരിക്കുന്നതും അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ ദിശയിലേക്ക് എന്‍റെ മുഖം തിരിച്ചതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ അത്യുല്‍കൃഷ്ടനാമങ്ങളാലും അവിടുത്തെ അത്യുന്നത സവിശേഷതകളാലും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ദാനങ്ങളുടെ കവാടങ്ങള്‍ എന്‍റെ മുഖത്തിനുനേരെ തുറക്കേണമേ. സകലനാമങ്ങളും ഗുണങ്ങളും കൈവശമുള്ളവനേ, നല്ലതെന്തോ അതു ചെയ്യുവാന്‍ എന്നെ സഹായിക്കേണമേ!

എന്‍റെ ദൈവമേ, ഞാന്‍ ദരിദ്രനാണ്. അങ്ങു ധനവാനാണ്. അങ്ങൊഴികെ മറ്റെല്ലാറ്റില്‍ നിന്നും നിസ്സംഗനായി ഞാന്‍ എന്‍റെ മുഖം അങ്ങയുടെ നേര്‍ക്കു തിരിച്ചിരിക്കുന്നു. ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, അങ്ങയുടെ ലോലമായ ദയയുടെ ഉച്ഛ്വാസങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാതിരുന്നാലും. അവിടുത്തെ സേവകര്‍ക്കിടയിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അങ്ങു കല്പിച്ചിട്ടുള്ളതിനെ എന്നില്‍ നിന്നു തടഞ്ഞുവെയ്ക്കാതിരുന്നാലും.

എന്‍റെ ദൈവമേ, അവിടുത്തെ സൃഷ്ടികള്‍ക്കുവേണ്ടി അങ്ങ് അഭിലഷിച്ചിട്ടുള്ളതിനെ തിരിച്ചറിയുവാനും അവിടുത്തെ കരവേലയുടെ പ്രകടഭാവങ്ങളിലെല്ലാം അവിടുത്തെ സര്‍വ്വശക്തമായ പ്രബലതയുടെ വെളിപാടുകള്‍ കണ്ടെത്താനും കഴിയുമാറ് എന്‍റെ നേത്രങ്ങളില്‍ നിന്നും മറയെ നീക്കം ചെയ്യേണമേ. എന്‍റെ പ്രഭോ, അവിടുത്തെ അതിപ്രബല അടയാളങ്ങളാല്‍ എന്‍റെ ആത്മാവിനെ സന്തോഷിപ്പിച്ചാലും. അധമവും ദുഷ്ടവും ആയ അഭിലാഷങ്ങളുടെ ആഴങ്ങളില്‍ നിന്ന് എന്നെ പുറത്തുകൊണ്ടു വന്നാലും. ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ എനിക്കു വേണ്ടി ആലേഖനം ചെയ്താലും. അങ്ങ് ഇച്ഛിക്കുന്നതെന്തും ചെയ്യാന്‍ അങ്ങു ശക്തനാണ്. സകല മനുഷ്യരും ആരുടെ സഹായമാണോ തേടുന്നത് അവിടുന്നു സര്‍വ്വപ്രകീര്‍ത്തിതനാണ്, അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

എന്‍റെ പ്രഭോ, അങ്ങ് എന്നെ എന്‍റെ നിദ്രയില്‍ നിന്നുണര്‍ത്തിയതിലും എന്നെ ഉത്തേജിപ്പിച്ചതിലും അവിടുത്തെ മിക്ക സേവകരും ഗ്രഹിക്കാന്‍ പരാജയപ്പെട്ടതിനെ മനസ്സിലാക്കുവാനുള്ള ആഗ്രഹം എന്നില്‍ സൃഷ്ടിച്ചതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. ആയതിനാല്‍ എന്‍റെ പ്രഭോ! അങ്ങയോടുള്ള സ്നേഹത്താലും അങ്ങയുടെ സന്തോഷത്തിനുവേണ്ടിയും അങ്ങ് അഭിലഷിച്ചിട്ടുള്ളതിനെകാണാന്‍ എന്നെ പ്രാപ്തനാക്കിയാലും. ആരുടെ പ്രബലതയ്ക്കും പരമാധികാരത്തിനുമാണോ സകലവസ്തുക്കളും സാക്ഷ്യം വഹിക്കുന്നത് ആ ശക്തി അവിടുന്നാണ്. സര്‍വ്വശക്തനും ഔദാര്യനിധിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9777
- Bahá'u'lláh

 

എന്‍റെ ദൈവമേ, എന്‍റെ പ്രഭോ, എന്‍റെ ഗുരോ! എന്‍റെ ഉറ്റവരില്‍ നിന്ന് ഞാന്‍ സ്വയം നിസ്സംഗനായിരുന്നിട്ടുണ്ട്; ഭൂമിയില്‍ നിവസിക്കുന്ന എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായിത്തീരാന്‍ അങ്ങുവഴിയായി ശ്രമിച്ചിട്ടുമുണ്ട്. അങ്ങയുടെ ദൃഷ്ടിയില്‍ പ്രശംസാര്‍ഹമായതിനെ സ്വീകരിക്കാന്‍ എന്നും തയ്യാറായിട്ടുണ്ട്. അങ്ങൊഴികെ മറ്റുള്ളതില്‍ നിന്നെല്ലാം എന്നെ സ്വതന്ത്രനാക്കുമാറുള്ള നډയെ എനിക്കേകിയാലും. അവിടുത്തെ സീമാതീതമായ ആനുകൂല്യങ്ങളില്‍ ഒരു മതിയായ പങ്ക് എനിക്കു നല്‍കിയാലും. സത്യമായും അവിടുന്നു അളവറ്റ കാരുണ്യത്തന്‍റെ പ്രഭുവാണ്.

#9778
- The Báb

 

പ്രഭോ അങ്ങയെയാണ് അഭയത്തിനായി ഞാന്‍ ആശ്രയിക്കുന്നത്. അങ്ങയുടെ എല്ലാ ചിഹ്നങ്ങളേയും ഞാന്‍ ഹൃദയപൂര്‍വ്വം ഉറ്റുനോക്കുകയും ചെയ്യുന്നു.

പ്രഭോ! ഞാന്‍ യാത്രചെയ്യുമ്പോഴായാലും എന്‍റെ ഭവനത്തിലിരിക്കുമ്പോഴായാലും എന്‍റെ തൊഴിലിലും പ്രവര്‍ത്തിയിലും സമസ്ത വിശ്വാസവും ഞാന്‍ അങ്ങയില്‍ അര്‍പ്പിക്കുന്നു.

നിരതിശായിയായ കാരുണ്യധാമമേ! സകലതിലും നിന്ന് എന്നെ സ്വതന്ത്രനാക്കുവാനായി അങ്ങയുടെ തുണ മതിയാവോളം എനിക്കു പ്രദാനം ചെയ്യേണമേ!

അങ്ങയുടെ പ്രീതിക്കൊത്തവണ്ണം എനിക്കുള്ള പങ്ക് അനുവദിച്ചരുളിയാലും. പ്രഭോ! എനിക്കായി അങ്ങു വിധിച്ചിട്ടുള്ളത് എന്തുതന്നെയായാലും അതുകൊണ്ട് തൃപ്തിയടയാന്‍ എന്നെ ശക്തനാക്കിയാലും!

ആജ്ഞാപിക്കുവാനുള്ള പരമാധികാരം അങ്ങയുടേതാണ്.

#9779
- The Báb

 

ഉന്നതലക്ഷ്യവും അഭിലാഷവുമാണ്. ഉയര്‍ന്ന വിനയത്തോടും പൂര്‍ണ്ണമായ ഭക്തിയോടുംകൂടി ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ഭൂമിയില്‍ അങ്ങയുടെ സ്നേഹത്തിന്‍റെ ഗോപുരവും അങ്ങയുടെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ ജ്ഞാനത്തിന്‍റെ ഒരു വിളക്കും അവിടുത്തെ ഭരണത്തില്‍ ദൈവീകാനുഗ്രഹത്തിന്‍റെ പതാകയുമാക്കി എന്നെ മാറ്റേണമേ.

അങ്ങൊഴികെ മറ്റെല്ലാറ്റില്‍ നിന്നും സ്വയം നിസ്സംഗരായ അവിടുത്തെ സേവകډാരുടേയും ഈ ലോകത്തിലെ ക്ഷണികമായ വസ്തുക്കളില്‍ നിന്നും സ്വയം പവിത്രീകരിച്ചവരുടേയും വ്യര്‍ഥ ഭാവനകളുടെ നിയന്ത്രണ പ്രേരണകളില്‍ നിന്ന് സ്വയം സ്വതന്ത്രരായവരുടേയും ഗണത്തില്‍ എന്നെ ഉള്‍പ്പെടുത്തേണമേ.

അവിടുത്തെ സാമ്രാജ്യത്തില്‍ നിന്നുള്ള സ്ഥിരീകരണത്തിന്‍റെ ചൈതന്യത്തില്‍ എന്‍റെ ഹൃദയം വളരട്ടെ. അവിടുത്തെ സര്‍വ്വശക്തമായ കീര്‍ത്തിയുടെ സാമ്രാജ്യത്തില്‍ നിന്ന് എന്നിലേക്കു തുടര്‍ച്ചയായി ഇറങ്ങുന്ന ദൈവിക സഹായത്തിന്‍റെ ആതിഥേയരെ നോക്കിക്കൊണ്ട് എന്‍റെ നേത്രങ്ങളെ പ്രകാശമാനമാക്കിയാലും.

അങ്ങ് സത്യത്തില്‍ സര്‍വ്വശക്തനാണ്. സര്‍വ്വപ്രകീര്‍ത്തിതനാണ്, സര്‍വ്വപ്രബലനാണ്

#9780
- `Abdu'l-Bahá

 

നീതി

പറയൂ: ദൈവമേ! എന്‍റെ ദൈവമേ! എന്‍റെ ശിരസ്സില്‍ നീതിയും ഹൃദയത്തില്‍ ധര്‍മ്മനിഷ്ഠയും അണിയിക്കുക. സത്യമായും അങ്ങ് സര്‍വ്വാനുഗ്രഹദായകനും വരപ്രദനുമാണല്ലോ.

#9809
- Bahá'u'lláh

 

പയനിയര്‍മാ൪

അല്ലയോ ദൈവമേ, അവിടുത്തെ സല്‍പ്രീതി ആര്‍ജ്ജിക്കുന്നതും അങ്ങയോടുള്ള ദാസ്യത്വത്തില്‍ സ്ഥിരീകരിക്കപ്പെടുന്നതും അവിടുത്തെ സേവനത്തിനായി എന്നെ സ്വയം സമര്‍പ്പിക്കുന്നതും അവിടുത്തെ മഹത്തായ മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യുന്നതും അവിടുത്തെ പാതയില്‍ സര്‍വ്വതും ത്യാഗം ചെയ്യുന്നതുമൊഴികെ എന്‍റെ ഹൃദയത്തില്‍ യാതൊരാഗ്രഹവുമില്ലെന്നുള്ളതിന് അവിടുന്നു സാക്ഷ്യം വഹിക്കുന്നുണ്ട്; അറിയുന്നുമുണ്ട്. അങ്ങ് സര്‍വ്വവിജ്ഞനും സര്‍വ്വദര്‍ശകനുമാണ്. അങ്ങയ്ക്കു വേണ്ടിയുള്ള എന്‍റെ സ്നേഹത്തില്‍ പര്‍വ്വതങ്ങള്‍ക്കും മരുഭൂമികള്‍ക്കും നേരെ എന്‍റെ ചുവടുകളെ തിരിക്കുകയും അവിടുത്തെ സാമ്രാജ്യത്തിന്‍റെ ആഗമനത്തെ ഉച്ചത്തില്‍ വിളംബരപ്പെടുത്തുകയും എല്ലാ മനുഷ്യര്‍ക്കും ഇടയില്‍ അവിടുത്തെ ആഹ്വാനത്തെ ഉയര്‍ത്തുകയും ഒഴികെ എനിക്ക് യാതൊരഭിലാഷവുമില്ല. അല്ലയോ ദൈവമേ! ഈ നിസ്സഹായനുണ്‍വേണ്ടി അവിടുന്നു പാത തുറന്നാലും. പീഡിതനായ ഇവന് പ്രതിവിധിയേകിയാലും. ഈ ദുഃഖിതനുമേല്‍ അവിടുത്തെ രോഗശമനത്തെ നല്‍കിയാലും. കത്തുന്ന ഹൃദയത്തോടും കണ്ണീരണിഞ്ഞ നേത്രങ്ങളോടുംകൂടി അവിടുത്തെ പ്രവേശന കവാടത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു.

അല്ലയോ ദൈവമേ! അവിടുത്തെ പാതയില്‍ എന്ത് അഗ്നിപരീക്ഷകളേയും സഹിക്കാന്‍ ഞാനൊരുക്കമാണ്. എന്തു വിഷമതകളേയും നേരിടാന്‍ എന്‍റെ പൂര്‍ണ്ണ ഹൃദയത്താലും ആത്മാവിനാലും ആഗ്രഹിക്കുന്നുമുണ്ട്.

അല്ലയോ ദൈവമേ! പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. എല്ലാവസ്തുക്കളില്‍ നിന്നും ഞാന്‍ തിരിഞ്ഞു കളഞ്ഞിട്ടുണ്ടെന്നും എല്ലാ ചിന്തകളില്‍ നിന്നും ഞാന്‍ സ്വയം മുക്തനാണെന്നും അങ്ങയ്ക്കു നന്നായി അറിയാം. അങ്ങയെ സ്മരിക്കുന്നതൊഴികെ എനിക്കു യാതൊരു ജോലിയുമില്ല; അങ്ങയെ സേവിക്കുന്നതൊഴികെ യാതൊരു ആകാംക്ഷയുമെനിക്കില്ല.

#9827
- `Abdu'l-Bahá

 

പ്രബോധനം

എന്‍റെ പ്രഭോ, എന്‍റെ ഗുരോ! എന്‍റെ അഭിലാഷമേ, എന്‍റെ ഏറ്റവും പ്രിയങ്കരനേ! സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലുമുള്ള എല്ലാറ്റിനും പ്രിയങ്കരനായവനേ! അവിടുത്തെ ഔദാര്യത്തിന്‍റെ സമുദ്രത്തില്‍നിന്നും അവിടുത്തെ പകല്‍ നക്ഷത്രത്തിന്‍റെ സ്വര്‍ഗീയ കാരുണ്യത്തില്‍ നിന്നും, അവിടുത്തെ സ്നേഹത്തിനുവേണ്ടി അനവധി തവണ ഞാന്‍ ശപിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും ചെയ്യാനും എന്‍റെ ഈ ശ്രോത്രങ്ങള്‍ "സത്യമായും നിങ്ങള്‍ ബഹായുടെ ജനങ്ങളാണ്" എന്ന മധുരമായ വാക്കുകള്‍ കേള്‍ക്കുന്നതിലൂടെ അനുഗ്രഹിക്കപ്പെടാനും അനുമതി നല്‍കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

#9855
- Bahá'u'lláh

 

എന്‍റെ ദൈവമേ, അവിടുത്തെ നാമം അതിയായി സ്തുതിക്കപ്പെടട്ടെ. എന്തുകൊണ്ടെന്നാല്‍, ദിനങ്ങളുടെ രാജാവായ ദിനത്തെ - അവിടുത്തെ അതിശ്രേഷ്ഠമായ കുറിപ്പുകളിലൂടെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരോടും അവിടുത്തെ പ്രവാചകരോടും അങ്ങു പ്രഖ്യാപിച്ച ദിനം -- എല്ലാ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിേډലും അവിടുത്തെ എല്ലാ നാമങ്ങളുടേയും തേജസ്സിന്‍റെ ദീപ്തി അങ്ങു വര്‍ഷിച്ച ദിനം-അങ്ങ് അവതരിപ്പിച്ചു. അങ്ങയുടെ നേര്‍ക്ക് ആരാണോ തിരിഞ്ഞിട്ടുള്ളതും അവിണ്‍ടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ളതും അവിടുത്തെ ശബ്ദത്തിന്‍റെ സ്വരബലത്തെ ഗ്രഹിച്ചിട്ടുള്ളതും ആയ അവന്‍റെ അനുഗ്രഹം മഹത്താണ്.

അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ നാമങ്ങളുടെ സാമ്രാജ്യത്തോടുള്ള ആരാധനയില്‍ ആര്‍ക്കു ചുറ്റിലുമാണോ വലംവെക്കുന്നത്, അവന്‍റെ നാമത്താല്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അങ്ങയുടെ സേവകര്‍ക്കിടയില്‍ അങ്ങയുടെ വചനത്തെ പ്രകീര്‍ത്തിക്കുന്നതിനും അവിടുത്തെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ സ്തുതി ചൊരിയുന്നതിനും അങ്ങനെ അവിടുത്തെ വെളിപാടിന്‍റെ നിര്‍വൃതികള്‍ അവിടുത്തെ ഭൂനിവാസികളുടെയെല്ലാം ആത്മാവുകളെ നിറയ്ക്കുമാറാക്കാനും അങ്ങയ്ക്കു പ്രിയങ്കരരായവരെ അങ്ങു അനുഗ്രഹപൂര്‍വ്വം സഹായിക്കേണമേ.

എന്‍റെ പ്രഭോ! അവിടുത്തെ കാരുണ്യത്തിന്‍റെ ജീവജലങ്ങളിലൂടെ അങ്ങ് അവരെ നയിച്ചിട്ടുള്ളതിനാല്‍, അവിടുത്തെ ഔദാര്യത്താല്‍ അവര്‍ അങ്ങയില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ അനുമതി നല്‍കിയാലും. അവിടുത്തെ സിംഹാസനത്തിന്‍റെ വാസസ്ഥാനത്തേക്ക് അങ്ങ് അവരെ വിളിപ്പിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ സ്നേഹകാരുണ്യത്തിലൂടെ അവിടുത്തെ സന്നിധിയില്‍ നിന്നും അവരെ ബഹിഷ്ക്കരിക്കരുതേ. അങ്ങൊഴികെയുള്ള മറ്റെല്ലാറ്റില്‍നിന്നും പൂര്‍ണ്ണമായും നിസ്സംഗമാകുന്നതിനെ അവര്‍ക്കായി താഴേക്കു വര്‍ഷിച്ചാലും. മര്‍ദകന്‍റെ പ്രബലതയോ അവിടുത്തെ അതിമഹനീയവും അതിപ്രബലവുമായ സത്തയില്‍ അവിശ്വസിച്ചിട്ടുള്ളവരുടെ നിര്‍ദേശങ്ങളോ അവരെ അങ്ങയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രാപ്തമല്ലാത്ത തരത്തില്‍ അവിടുത്തെ സാമിപ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരാന്‍ അവരെ പ്രാപ്തരാക്കിയാലും.

#9856
- Bahá'u'lláh

 

അനുപമനായ ദൈവമേ! അഖിലപാലകനായ പ്രഭോ! അവിടുത്തെ സ്വര്‍ഗ്ഗീയ സൈന്യമത്രേ ഈ ആത്മാക്കള്‍. അവയെ കാത്തുകൊള്ളേണമേ! അങ്ങയുടെ പരമസൈനിക വ്യൂഹത്തിലെ ദളങ്ങള്‍കൊണ്ട് അവയെ വിജയികളാക്കേണമേ! എന്നിട്ടുവേണം അവയിലോരോന്നും ഒരു സൈന്യസംഘമായിത്തീര്‍ന്ന് ദൈവകൃപയിലൂടെയും ദൈവികോപദേശങ്ങളുടെ പ്രഭയിലൂടെയും ഈ നാടുകളെയെല്ലാം ജയിക്കുവാന്‍. ദൈവമേ, അവിടുന്ന് അവര്‍ക്കാശ്രയവും സഹായവും ആകേണമേ!

മരുവിലും, മലയിലും, താഴ്വാരത്തിലും, കാന്താരത്തിലും, പ്രയറികളിലും, ജലധികളിലും, അവിടുന്ന വര്‍ക്ക് വിശ്വാസകേന്ദ്രമാകേണമെ! എന്നിട്ടുവേണം ദിവ്യ സാമ്രാജ്യ ശക്തിയിലൂടെയും പരിശുദ്ധാത്മന്‍റെ ഉച്ഛ്വാസ നിശ്വാസങ്ങളിലൂടെയും അവര്‍ക്ക് ജയാരവം മുഴക്കുവാന്‍. സത്യമായും അങ്ങാണ് സര്‍വ്വശക്തനും സര്‍വ്വജ്ഞനും സര്‍വ്വശ്രോതാവും സര്‍വ്വദര്‍ശകനും.

#9857
- `Abdu'l-Bahá

 

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ വിശ്വസ്തരായ സേവകരെ സ്നേഹവും മൃദുലഹൃദയവുമുള്ളവരാകാന്‍ സഹായിച്ചാലും. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ഇടയില്‍ അത്യുന്നതങ്ങളിലെ സദസ്സില്‍ നിന്നുവരുന്ന മാര്‍ഗ്ഗനിര്‍ദേശത്തിന്‍റെ പ്രകാശത്തെ പരത്താന്‍ അവരെ സഹായിച്ചാലും. സത്യമായും അങ്ങാണു ശക്തനും, പ്രഭാവമുള്ളവനും, പ്രബലനും, സര്‍വ്വവിജയിയും, എന്നെന്നും ദായകനും. സത്യമായും അങ്ങാണ് ഉദാരമതിയും, സൗമ്യനും, മൃദുലനും, സര്‍വ്വൗദാര്യനിധിയും.

#9858
- `Abdu'l-Bahá

 

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! ചിറകൊടിഞ്ഞ ഒരു പതംഗമാണിവന്‍. അതിന്‍റെ പറക്കലാകട്ടെ തീരെ പതുക്കെയാണ്. സമൃദ്ധിയുടെയും മുക്തിയുടെയും പാരമ്യത്തിലേയ്ക്കു പറന്നുയരാനും നിറഞ്ഞ സന്തോഷത്തോടും ആനന്ദത്തോടുംകൂടി അനന്തദ്യോവില്‍ ആകവേ സഞ്ചരിക്കുവാനും അവിടുത്തെ സര്‍വോന്നത നാമത്തില്‍ അവന്‍റെ സ്വരമാധുരി ഉയര്‍ത്തുവാനും ഈ നിമന്ത്രണത്താല്‍ കാതുകള്‍ക്കു പുളകമണിയിക്കാനും അവിടുത്തെ മാര്‍ഗദര്‍ശനത്തിന്‍റെ അടയാളങ്ങള്‍കൊണ്ടു കണ്ണുകള്‍ പ്രദീപ്തമാക്കുവാനും അവനു ശക്തി നല്‍കിയാലും.

ഈശ്വരാ! ഞാന്‍ ഒറ്റപ്പെട്ടവനും ഏകനും അഗതിയുമാണ്. അങ്ങൊഴികെ മറ്റൊരാശ്രയമില്ല. അങ്ങൊഴിഞ്ഞാരും എനിക്കു സഹായമില്ല. അങ്ങൊഴികെ ആരേയും ശരണം പ്രാപിക്കാനുമില്ല. അവിടുത്തെ സേവയില്‍ എന്നെ സുസ്ഥിതനാക്കിയാലും. അവിടുത്തെ ദിവ്യദൂതരാകുന്ന സൈനിക വ്യൂഹത്താല്‍ എനിക്കു സഹായം നല്‍കേണമേ. അവിടുത്തെ തിരുനാമം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എനിക്കു വിജയമരുളേണമേ. അവിടുത്തെ സൃഷ്ടികള്‍ക്ക് അങ്ങയുടെ വിവേകബുദ്ധി ഉപദേശം ചെയ്യുവാന്‍ എനിക്കു കഴിവു നല്‍കേണമേ. അഗതികള്‍ക്കാശ്രയവും സാധുരക്ഷകനും അങ്ങാണല്ലോ. സത്യമായും അങ്ങ് സര്‍വ്വശക്തനും പ്രബലനും അപ്രതിഹതനുമാണ്.

#9859
- `Abdu'l-Bahá

 

എന്‍റെ ദൈവമേ, വചനത്തെ ഉയര്‍ത്തുവാനും തെറ്റും നിഷ്ഫലവുമായതിനെ നിരസിക്കുവാനും സത്യത്തെ സ്ഥാപിക്കുവാനും വിശുദ്ധ വചനങ്ങളെ പുറംനാട്ടില്‍ പരത്താനും രാമണീയകത്വത്തെ വെളിപ്പെടുത്താനും ധര്‍മ്മാനുസാരികളുടെ ഹൃദയങ്ങളില്‍ പ്രഭാതവെളിച്ചം പുലരാന്‍ കാരണമാകാനും അവിടുത്തെ സേവകരെ സഹായിച്ചാലും.

സത്യമായും, അങ്ങാണ് ഉദാരനും ക്ഷമിക്കുന്നവനും.

#9860
- `Abdu'l-Bahá

 

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! സത്യമായും ഈ സസ്യം അതിന്‍റെ ഫലം നല്‍കുകയും അതിന്‍റെ കാണ്ഡത്തിേډല്‍ നിവര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. സത്യമായും അതു കൃഷിക്കാരെ വിസ്മയ സ്തബ്ദരാക്കുകയും, അസൂയാലുക്കളെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. ദൈവമേ, അവിടുത്തെ ആനുകൂല്യങ്ങളുടെ മേഘങ്ങളില്‍ നിന്നുള്ള പ്രവാഹത്താല്‍ അതിനെ നനച്ചാലും. അവിടുത്തെ സ്ഥലത്തുള്ള പ്രബലമായ കുന്നുകളെപ്പോലെ മഹത്തായ വിളവു കുന്നുകൂടാന്‍ അതിനു കാരണമായാലും. അവിടുത്തെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തില്‍നിന്നു തിളങ്ങുന്ന രശ്മിയാല്‍ ഹൃദയങ്ങളെ പ്രബുദ്ധമാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ചിഹ്നങ്ങളെ നോക്കി നേത്രങ്ങളെ പ്രകാശമാനമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍ അവിടുത്തെ സ്ഥിരീകരണങ്ങളെ പാടുന്നപക്ഷികളുടെ സ്വരങ്ങള്‍ ശ്രവിച്ച് ശ്രോത്രങ്ങളെ സന്തോഷിപ്പിച്ചാലും. അങ്ങനെ ഈ ആത്മാവുകള്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശമാകുന്ന നീര്‍ക്കുഴികളില്‍ നീന്തുന്ന, ദാഹിക്കുന്ന മത്സ്യങ്ങളെപ്പോലെയും അവിടുത്തെ ഔദാര്യമാകുന്ന വനങ്ങളില്‍ ചുറ്റിത്തിരിയുന്ന, വെയിലുകൊണ്ടു കരുവാളിച്ച സിംഹങ്ങളെപ്പോലെയുമാണ്. സത്യമായും അങ്ങാണ് ഔദാര്യനിധിയും ദയാമയനും തേജസ്വിയും ദായകനും.

#9861
- `Abdu'l-Bahá

 

പ്രഭാതം

ദൈവമേ! അവിടുത്തെ രക്ഷാസങ്കേതത്തില്‍ ഞാനുണര്‍ന്നിരിക്കുന്നു. പ്രസ്തുത സങ്കേതം അതു തേടുന്ന ഏവനും അവിടുത്തെ അനഘമായ സംരക്ഷണ നികേതവും അതിശക്തമായ പ്രതിരോധദുര്‍ഗ്ഗവുമായിത്തീരുന്നു. ദൈവമേ! അങ്ങയുടെ കൃപയാകുന്ന പുലര്‍വെളിച്ചത്താല്‍ എങ്ങനെ എന്‍റെ ദേഹത്തെ അങ്ങു ഭാസുരമാക്കിയോ, അതുപോലെ, പകലിന്‍റെ പരിശോഭകള്‍ കൊണ്ട് അവിടുത്തെ വെളിപാടിന്‍റെ കുതിച്ചെത്തുന്ന പ്രസരംകൊണ്ട് എന്‍റെ ദേഹിയേയും ഭാസുരമാക്കിയാലും.

#9818
- Bahá'u'lláh

 

എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ തിരുവെഴുത്തുകളില്‍ കുറിക്കപ്പെട്ടതിന്‍ വണ്ണം അങ്ങയുടെ അഭീഷ്ടത്തിന്‍റെ തെളിനീരുറവായ അഹസ്സില്‍ നിന്ന് അങ്ങയുടെ ഏകത്വത്തിന്‍റെ ശുക്രതാരം ഉദിച്ചുവന്ന് ഉലകമാകെ അതിന്‍റെ പ്രഭാപ്രസരം ചിന്നിയ ഈ പ്രഭാത വേളയില്‍ ഞാന്‍ എന്‍റെ മഞ്ചത്തില്‍ നിന്നുണര്‍ന്നിരിക്കുന്നു.

എന്‍റെ ദൈവമേ! അങ്ങയുടെ അറിവിന്‍റെ പ്രഭാപൂരങ്ങളിലേക്കു ഞങ്ങളുണര്‍ന്നതില്‍ അവിടുത്തേക്കു സ്തുതി!

അങ്ങല്ലാതെ ആരില്‍നിന്നും അകന്നു നില്‍ണ്‍ക്കാനും അങ്ങയില്‍ നിന്നന്യരായവരോടു ബന്ധം വിച്ഛേദിക്കാനും വേണ്ട ശക്തി, എന്‍റെ പ്രഭോ, ഞങ്ങളിലേക്കു പ്രേഷണം ചെയ്താലും! സര്‍വ്വോപരി, എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും, ആണും പെണ്ണുമടങ്ങുന്ന എന്‍റെ ബന്ധപ്പെട്ടവര്‍ക്കായും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ ആലേഖനം ചെയ്താലും! മര്‍ത്ത്യ മാനസങ്ങളിലിരുന്നു നിമന്ത്രണം ചെയ്യുന്ന ദുഷ്ട നിമന്ത്രകന്‍റെ അഭിവ്യക്ത രൂപങ്ങളായി അങ്ങു പണിതു വിട്ടവരില്‍ നിന്ന്, അല്ലയോ സമസ്തസൃഷ്ടികള്‍ക്കും പ്രിയങ്കരനേ, സമസ്ത പ്രപഞ്ചത്തിന്‍റെയും ആശാകേന്ദ്രമേ, അങ്ങയുടെ കുറവുവരാത്ത സംരക്ഷണത്തിലൂടെ ഞങ്ങളെ അകറ്റി നിര്‍ത്തിയാലും! സ്വന്തം ലീലകളാടുന്നതില്‍ ബലിഷ്ഠനാണവിടുന്ന്: സത്യമായും സര്‍വ്വശക്തനും, വിപദ്രക്ഷകനും സ്വയംവൃത്തിയുണ്‍മാണങ്ങ്.

വിഭൂവായ അല്ലയോ ദൈവമേ! അവിടുത്തെ എല്ലാ ബിരുദങ്ങളും ആര്‍ക്കായി അങ്ങു നല്‍കിയോ, ആര്‍ വഴിയായി അങ്ങ് ഐശ്വര്യവും ആസുരവും ആയവരെ വിധം തിരിച്ച് അങ്ങു പ്രിയപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതനുവര്‍ത്തിക്കാന്‍ ഞങ്ങളെ ദയാപരതയോടെ തുണച്ചുവോ, അവനെ അങ്ങനുഗ്രഹിക്കേണമേ! സര്‍വ്വോപരി, ആരെല്ലാം അവിടുത്തെ വചനങ്ങളും ലിഖിതങ്ങളും ആകുന്നുവോ, ആരെല്ലാം നേരത്തേ അങ്ങേയ്ക്കഭിമുഖമായി നില്‍ക്കുന്നുവോ, ആരെല്ലാം അങ്ങയുടെ വിളികേട്ട് ഇപ്പോള്‍ അങ്ങയ്ക്കു നേരെ മുഖം പിടിച്ചിരിക്കുന്നവോ, അവരെയെല്ലാം അനുഗ്രഹിക്കേണമേ!

സത്യമായും അങ്ങാണ് ഏവര്‍ക്കും വിഭുവും നൃപനും സര്‍വ്വശക്തനും.

#9819
- Bahá'u'lláh

 

അല്ലയോ എന്‍റെ ദൈവമേ, എന്നെ എന്‍റെ നിദ്രയില്‍ നിന്നുണര്‍ത്തിയതിനും എന്‍റെ അപ്രത്യക്ഷമാകലിനുശേഷം എന്‍റെ മയക്കത്തില്‍ നിന്നെന്നെ ഉണര്‍ത്തിയതിനും ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. അവിടുത്തെ ശക്തിയുടെ സ്വര്‍ഗ്ഗങ്ങളും അവിടുത്തെ മഹത്വവും പ്രകാശമാനമാക്കപ്പെട്ടതും അവിടുത്തെ ചിഹ്നങ്ങളെ സ്വീകരിച്ചതും അവിടുത്തെ ഗ്രന്ഥത്തില്‍ വിശ്വസിച്ചതും അവിടുത്തെ ചരടില്‍ മുറുകെപ്പിടിച്ചതുമായ അവിടുത്തെ വെളിപാടിന്‍റെ ദീപ്തിയിലേക്ക് മുഖം തിരിച്ചുകൊണ്ടാണ് ഈ പ്രഭാതത്തില്‍ ഞാനുണര്‍ന്നത്.

അവിടുത്തെ ഇച്ഛയുടെ കഴിവിനാലും അവിടുത്തെ ഉദ്ദേശ്യത്തിന്‍റെ നിര്‍ബന്ധിതമായ ശക്തിയാലും എന്‍റെ നിദ്രയില്‍ അങ്ങ് എനിക്കെന്താണോ വെളിപ്പെടുത്തിത്തന്നത് അതിനെ അവിടുത്തെ പ്രിയങ്കരരുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ അവിടുത്തെ സ്നേഹത്തിന്‍റെ മന്ദിരങ്ങള്‍ക്കു വേണ്ടിയുള്ള അസന്ദിഗ്ദ്ധമായ അടിത്തറയും അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെയും അവിടുത്തെ അനുഗ്രഹത്തിന്‍റേയും അടയാളങ്ങളുടെ വെളിപാടിനുവേണ്ടിയുള്ള ഏറ്റവും പറ്റിയ ഉപകരണവുമാക്കേണമേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ പ്രഭോ! അവിടുത്തെ അത്യുന്നത തൂലികയിലൂടെ ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ എനിക്കായി കല്പിച്ചാലും. സകല വസ്തുക്കളുടേയും കടിഞ്ഞാണ്‍ അവിടുത്തെ പിടിക്കുള്ളില്‍ അമര്‍ന്നിരിക്കുകയാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു. അവിടുന്ന് ഇച്ഛിക്കുന്നതുപോലെ അവയെ അവിടുന്നു മാറ്റുന്നു. ശക്തനും വിശ്വസ്തനും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

അവന്‍റെ കല്പനകളിലൂടെ അപമാനത്തെ കീര്‍ത്തിയായും ദൗര്‍ബല്യത്തെ ശക്തിയായും ബലഹീനതയെ പ്രബലതയായും ഭയത്തെ ശാന്തതയായും സംശയത്തെ ദൃഢതയായും മാറ്റുന്നവനാണ് അങ്ങ്. പ്രബലനും ദാനശീലനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

അങ്ങയെ തേടുന്ന ആരെയും അങ്ങു നിരാശപ്പെടുത്തുന്നില്ല. അങ്ങയെ അഭിലഷിക്കുന്ന ആരെയും അങ്ങില്‍ നിന്നു പിന്നോട്ടു മാറ്റുന്നില്ല. അവിടുത്തെ ഉദാരതയുടെ സ്വര്‍ഗ്ഗവും അവിടുത്തെ അനുഗ്രഹത്തിന്‍റെ സമുദ്രവുമായിത്തീര്‍ന്നതിനെ അങ്ങ് എനിക്കുവേണ്ടി കല്‍പ്പിച്ചാലും. സത്യമായും അങ്ങാണ് അതിശക്തനും സര്‍വ്വപ്രബലനും.

#9820
- Bahá'u'lláh

 

പരീക്ഷണങ്ങളും പ്രയാസങ്ങളും

ആരുടെ പരീക്ഷണങ്ങളാണോ അവിടുത്തെ സാമിപ്യത്തോടടുത്തവര്‍ക്ക് ഒരു ശമനൗഷധവും, ആരുടെ ഖഡ്ഗമാണോ അങ്ങയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഒരു തീവ്രാഭിലാഷവും, ആരുടെ ശരമാണോ അങ്ങയ്ക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ പ്രിയങ്കരമായ ആഗ്രഹവും, ആരുടെ കല്പനയാണോ അങ്ങയുടെ സത്യത്തെ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ക്ക് ഏകപ്രതീക്ഷയും ആകുന്നവനേ! അവിടുത്തെ ദൈവിക മാധുര്യത്താലും അവിടുത്തെ വദനതേജസ്സിന്‍റെ ശോഭയാലും അവിടുത്തെ സാമിപ്യത്തിലേക്കെത്താന്‍ ഞങ്ങളെ പ്രാപ്തണ്‍രാക്കുന്നതിനെ ഉന്നതങ്ങളിലുള്ള അവിടുത്തെ വാസസ്ഥലത്തുനിന്ന് ഞങ്ങളുടെ മേല്‍ താഴേക്കു വര്‍ഷിക്കേണമേ, എന്നു ഞാന്‍ അങ്ങണ്‍യോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, അവിടുത്തെ ധര്‍മ്മത്തില്‍ ഞങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തിയാലും. അവിടുത്തെ ജ്ഞാനത്തിന്‍റെ പ്രഭാപൂരത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ പ്രബുദ്ധമാക്കിയാലും. അവിടുത്തെ നാമങ്ങളുടെ തിളക്കത്താല്‍ ഞങ്ങളുടെ മനസ്സുകളെ പ്രകാശമയമാക്കിയാലും.

#9862
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. ഉള്‍ക്കാഴ്ചയുള്ള ഓരോ മനുഷ്യനും അവിടുത്തെ പരമാധികാരവും അവിടുത്തെ ആധിപത്യവും ഏറ്റുപറയുന്നു; ഓരോ വിചാരശീലമുള്ള നേത്രവും അവിടുത്തെ ഐശ്വര്യത്തിന്‍റെ മഹത്വവും അവിടുത്തെ പ്രബലതയുടെ മതിപ്പുളവാക്കുന്ന ശക്തിയും ദര്‍ശിക്കുന്നു. അവിടുത്തെ സാമിപ്യം ആസ്വദിക്കുന്നവരെ അവിടുത്തെ തേജസ്സിന്‍റെ ചക്രവാളത്തിനു നേര്‍ക്ക് തങ്ങളുടെ മുഖങ്ങള്‍ തിരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരീക്ഷണങ്ങളുടെ കാറ്റുകള്‍ അശക്തങ്ങളാണ്. അവിടുത്തെ ഇച്ഛയ്ക്കു പൂര്‍ണ്ണമായും സമര്‍പ്പിച്ചിട്ടുള്ളവരെ അവിടുത്തെ സദസ്സിനെ സമീപിക്കുന്നതില്‍ നിന്നും അകറ്റുകയോ വിഘ്നപ്പെടുത്തുകയോ ചെയ്യുന്നതില്‍ പരീക്ഷണങ്ങളുടെ കൊടുങ്കാറ്റുകള്‍ പരാജയപ്പെടും.

അവിടുത്തെ സ്നേഹത്തിന്‍റെ വിളക്ക് അവരുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നതായും അവിടുത്തെ മൃദുത്വത്തിന്‍റെ പ്രകാശം അവരുടെ മനസ്സുകളില്‍ കൊളുത്തിയതായും എനിക്കു തോന്നുന്നു. അവിടുത്തെ ധര്‍മ്മത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്താന്‍ വിപത്തുകള്‍ അശക്തങ്ങളാണ്. അവിടുത്തെ പ്രീതിയില്‍ നിന്നും വഴിതെറ്റി അലയാന്‍ സമ്പത്തുകളുടെ ഭാഗ്യവിപര്യയങ്ങള്‍ അവര്‍ക്ക് ഒരിക്കലും കാരണമാകുകയില്ല.

എന്‍റെ ദൈവമേ, അവര്‍ കാരണവും, അങ്ങയില്‍ നിന്നുള്ള വേര്‍പാടിനാല്‍ അവരുടെ ഹൃദയങ്ങള്‍ ഉരുവിട്ട വിലാപങ്ങള്‍ കാരണവും, അവിടുത്തെ എതിരാളികളുടെ വികൃതിത്തരങ്ങളില്‍നിന്നും അവരെ സുരക്ഷിതരാക്കേണമേ എന്നും, യാതൊരു ഭയവും ബാധിക്കാത്ത, യാതൊരു ദുഃഖവും ബാധിക്കാത്ത, അവിടുത്തെ പ്രിയങ്കരര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതുകൊണ്ട് അവരുടെ ആത്മാവുകളെ പോഷിപ്പിക്കേണമേ എന്നും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

#9863
- Bahá'u'lláh

 

ദൈവമൊഴികെയുണ്ടോ വൈഷമ്യങ്ങളെ വഴിമാറ്റുന്ന വല്ല ശക്തിയും? പറയൂ; ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ! അവന്‍ ദൈവമാണ്; സര്‍വ്വരും അവന്‍റെ സേവകരത്രെ. അവിടുന്ന് കല്‍പ്പിക്കുന്നതിനെ അഖിലവും അനുസരിക്കുന്നു.

#9864
- The Báb

 

പറയൂ: സകലവസ്തുക്കള്‍ക്കും ഉപരി സകല വസ്തുണ്‍ക്കള്‍ക്കും ദൈവം മതിയായവനാകുന്നു. ദൈവമൊഴികെ ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള യാതൊന്നും തന്നെ പര്യാണ്‍പ്തമാകുകയില്ല. സത്യമായും അവന്‍ സ്വയം വിജ്ഞനും നിലനിര്‍ത്തുന്നവനും സര്‍വ്വശക്തനുമാണ്.

#9865
- The Báb

 

എന്‍റെ ദൈവമേ! അവിടുത്തെ പ്രബലതയാണെ, ഞാന്‍ അങ്ങയോടു കെഞ്ചിയപേക്ഷിക്കുന്നു. പരീണ്‍ക്ഷണ്‍ണങ്ങളുടെ സമയങ്ങളില്‍ യാതൊരു ആപത്തും എന്നെ വലംവയ്ക്കരുതേ. അശ്രദ്ധയുടെ നിമിഷങ്ങളില്‍ അവിടുത്തെ പ്രചോദനത്തില്‍ക്കൂടി എന്‍റെ ചുവടുകളെ ശരിയായി നയിക്കേണമേ.

അവിടുന്നു ദൈവമാണ്; അവിടുന്ന് അഭിലഷിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. അവിടുത്തെ ഇച്ഛയെ തടയാനോ അവിടുത്തെ ഉദ്ദേശ്യം വിഫലമാക്കാനോ ആര്‍ക്കും കഴിയുകയില്ല.

#9866
- The Báb

 

പ്രഭോ! എല്ലാ തീവ്ര വേദനകളേയും നീക്കം ചെയ്യുന്നതും, എല്ലാ ദുഃഖങ്ങളേയും അകറ്റുന്നതും അവിടുന്നാണ്. എല്ലാ സങ്കടങ്ങളും നിഷ്ക്കാസനം ചെയ്യുന്നതും, എല്ലാ അടിമകളെയും മോചിപ്പിക്കുന്നതും, എല്ലാ ആത്മാവുകളേയും രക്ഷിക്കുന്നതും അവിടുന്നാണ്. പ്രഭോ! അവിടുത്തെ കാരുണ്യത്തിലൂടെ മോചനം നല്കിയാലും. മോക്ഷം നേടിയിട്ടുള്ള അവിടുത്തെ സേവകരുടെ ഇടയില്‍ എന്നെ കണക്കാക്കിയാലും.

#9867
- The Báb

 

ദൈവമേ, എന്‍റെ ദൈവമേ, വിപത്തുകളില്‍ എനിക്കു ശരണമായവനേ! ആധികളില്‍ എനിക്ക് ആശ്രയവും അഭയസ്ഥാനവുമായവനേ! ആവശ്യ സമയങ്ങളില്‍ എന്‍റെ രക്ഷാകേന്ദ്രവും അഭയവും എന്‍റെ ഏകാന്തതയില്‍ എനിക്കു സഹചാരിയുമായവനേ! എന്‍റെ ദുഃഖങ്ങളില്‍ സാന്ത്വനവും എന്‍റെ നിര്‍ജ്ജനതയില്‍ ഒരു സ്നേഹമയനായ സുഹൃത്തും ആയവനേ! എന്‍റെ സങ്കടങ്ങളുടെ മാനസിക യാതനകളെ മാറ്റുന്നവനും എന്‍റെ പാപങ്ങളെ പൊറുക്കുന്നവനും ആയവനേ!

പൂര്‍ണ്ണമായും അങ്ങയിലേക്കു തിരിഞ്ഞുകൊണ്ട് എന്‍റെ എല്ലാ ഹൃദയത്തോടും മനസ്സോടും നാവോടും കൂടി ഞാന്‍ അങ്ങയോടു ഭക്തിനിര്‍ഭരമായി യാചിക്കുന്നു. അവിടുത്തെ ദിവ്യ ഐക്യത്തിന്‍റെ ഈ കാലചക്രത്തില്‍ അവിടുത്തെ ഇച്ഛയ്ക്കു വിപരീതമായി നടക്കുന്ന എല്ലാറ്റില്‍ നിന്നും എന്നെ സംരക്ഷിക്കേണമേ. അവിടുത്തെ കാരുണ്യമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ നിഷ്ക്കളങ്കമായും നിര്‍മ്മലമായും തേടുന്നതില്‍ നിന്ന് എന്നെ തടയുന്ന എല്ലാ മാലിന്യങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ.

അല്ലയോ പ്രഭോ, ദുര്‍ബ്ബലരോടു ദയ കാണിച്ചാലും. രോഗബാധിതരെ ആരോഗ്യമുള്ളവരാക്കിയാലും. തീവ്രദാഹമുള്ളവരുടെ ദാഹത്തെ ശമിപ്പിച്ചാലും.

അങ്ങയുടെ സ്നേഹത്തിന്‍റ കനലെരിയുന്ന നെഞ്ചുകളെ സന്തുഷ്ടമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ സ്നേഹത്തിന്‍റെയും ചൈതന്യത്തിന്‍റെയും ജ്വാലയാല്‍ അവയെ ജ്വലിപ്പിച്ചാലും.

വിശുദ്ധിയുടെ വസ്ത്രംകൊണ്ട് ദൈവിക ഐക്യത്തിന്‍റെ കൂടാരങ്ങളെ അലങ്കരിച്ചാലും. അവിടുത്തെ ആനുകൂല്യത്തിന്‍റെ കിരീടത്താല്‍ എന്‍റെ ശിരസ്സിനെ ഉയര്‍ത്തിനിര്‍ത്തിയാലും.

അവിടുത്തെ ഔദാര്യസൂര്യന്‍റെ തിളക്കത്താല്‍ എന്‍റെ വദനത്തെ പ്രകാശിപ്പിച്ചാലും. അവിടുത്തെ വിശുദ്ധ പ്രവേശന കവാടത്തില്‍ കാര്യനിര്‍വ്വഹണം നടത്തുന്നതിന് എന്നെ അനുഗ്രഹപൂര്‍വ്വം സഹായിച്ചാലും.

അവിടുത്തെ സൃഷ്ടികളോടുള്ള സ്നേഹം കൊണ്ട് എന്‍റെ ഹൃദയം കവിഞ്ഞൊഴുകുമാറാക്കിയാലും. എന്നെ അവിടുത്തെ ദയയുടെ ഒരു അടയാളമായും അവിടുത്തെ കാരുണ്യത്തിന്‍റെ ഒരു ചിഹ്നമായും അവിടുത്തെ പ്രിയങ്കരരുടെ ഇടയില്‍ ഐക്യത്തെ പോഷിപ്പിക്കുന്നവനായും, അങ്ങയോടു ഭക്തിയുള്ളവനായും അവിടുത്തെ സ്മരണ നിലനിര്‍ത്തുന്നവയെ ഉച്ചരിച്ചും, സ്വയം മറന്ന് അവിടുത്തേക്കുള്ളതിനെ മാത്രം മനസ്സില്‍ കരുതിയിട്ടുള്ളവനുമായിത്തീരാന്‍ അനുവദിച്ചാലും.

അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും മന്ദമാരുതനില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തരുതേ. അവിടുത്തെ സഹായത്തിന്‍റെയും ആനുകൂല്യത്തിന്‍റെയും ഉറവിടങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കരുതേ.

അങ്ങയുടെ സംരക്ഷണത്തിന്‍റെ ചിറകുകളുടെ തണലിന്‍ കീഴില്‍ എന്നെ പറ്റിച്ചേര്‍ന്നിരിക്കാന്‍ അനുവദിക്കൂ. അങ്ങയുടെ എന്നും സംരക്ഷിക്കുന്ന കണ്ണിനാല്‍ എന്നെ വീക്ഷിച്ചാലും.

അവിടുത്തെ ജനങ്ങളുടെയിടയില്‍ അവിടുത്തെ നാമം വാഴ്ത്താന്‍ എന്‍റെ നാവിനെ അനുവദിച്ചാലും. അങ്ങനെ എന്‍റെ ശബ്ദം മഹത്തായ യോഗങ്ങളില്‍ ഉയരുമാറാകട്ടെ. എന്‍റെ അധരങ്ങളില്‍ നിന്ന് അവിടുത്തെ സ്തുതിയുടെ ആധിക്യം പ്രവഹിക്കുമാറാകട്ടെ.

സകലസത്യത്തിലും അങ്ങാണ് ഔദാര്യനിധിയും, പ്രകീര്‍ത്തിതനും, പ്രബലനും, സര്‍വ്വശക്തനും!

#9868
- `Abdu'l-Bahá

 

ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത്

സത്യമായും ഞാന്‍ പറയുന്നു. മാനവരാശിക്ക് വാഗ്ദത്ത പുരുഷന്‍റെ മുഖം ദര്‍ശിക്കുവാനും ശബ്ദം കേള്‍ക്കുവാനും കഴിയുന്ന കാലം ഇതാണ്. ഈശ്വരന്‍റെ ആഹ്വാനം ഉയര്‍ന്നു കേള്‍ക്കുന്നു. അവിടുത്തെ തിരുവദനത്തിന്‍റെ ശോഭ മനുഷ്യര്‍ക്കു മേല്‍ ഉയര്‍ന്നിരിക്കുന്നു. തന്‍റെ ഹൃദയഫലകത്തില്‍നിന്നും വ്യര്‍ത്ഥമായ ഓരോ വാക്കും തുടച്ചുനീക്കി, തുറന്നതും നിഷ്പക്ഷവുമായ മനസ്സോടെ അവിടുത്തെ അവതാരത്തിന്‍റെ ചിഹ്നങ്ങളും അവിടുത്തെ ഔന്നത്യത്തിന്‍റെ പ്രതീകങ്ങളും ദര്‍ശിക്കുകയെന്നതാണ് ഓരോ മനുഷ്യനും കരണീയമായുള്ളത്.

#9897
- Bahá'u'lláh

 

മാനവസന്തതികളേ!

ഈശ്വര വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യവംശത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഐക്യം നിലനിര്‍ത്തുകയും മനുഷ്യരില്‍ സ്നേഹവും സൗഹൃദവും വളര്‍ത്തുകയുമാണ്. അതിനെ അപസ്വരത്തിനും കലഹത്തിനും വെറുപ്പിനും വൈരത്തിനുമുള്ള കാരണമാക്കരുത്. നേരായ വഴി ഇതാണ്. സ്ഥിതവും അചഞ്ചലവുമായ അടിസ്ഥാനവും ഇതത്രേ! ഈ അധിഷ്ഠാനത്തില്‍ ഉയര്‍ത്തപ്പെടുന്ന യാതൊന്നിന്‍റെയും ശക്തിയെ ഹനിക്കുവാന്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ക്കാവില്ല.

#9898
- Bahá'u'lláh

 

എന്‍റെ വാക് സാഗരത്തില്‍ സ്വയം നിമഗ്നരാകുവിന്‍! അതിന്‍റെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് വെളിവാകട്ടെ. അതിന്‍റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ജ്ഞാനത്തിന്‍റെ മുത്തുകള്‍ അനാവൃതമാകട്ടെ. ഈശ്വരശക്തിയുടെ സാദ്ധ്യതകള്‍ വെളിവാക്കപ്പെട്ടിരിക്കുന്നതും ദൈവസാമ്രാജ്യം സംസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നതുമായ ഈ ധര്‍മ്മത്തിന്‍റെ സത്യം ആശ്ലേഷിക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തില്‍ നിനക്കു ചാഞ്ചല്യം അരുത് എന്നതില്‍ ശ്രദ്ധിണ്‍ക്കുക. ആഹ്ലാദത്താല്‍ തിളങ്ങുന്ന മുഖത്തോടെ നിങ്ങള്‍ അവിടുത്തെ സന്നിധാനത്തിലേക്ക് ചെല്ലുക. ഭൂത-ഭാവികാലങ്ങളില്‍ അനശ്വരമായ, ദൈവത്തിന്‍റെ മാറ്റമില്ലാത്ത ധര്‍മ്മമാണിത്. ആയത് തേടുന്നവര്‍ക്കെല്ലാം അത് സാധ്യമാകട്ടെ. അതിനെ തേടാന്‍ വിസമ്മതിച്ചവരെ സംബന്ധിച്ചു പറയട്ടെ: സത്യമായും ഈശ്വരന്‍ തന്‍റെ സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കുപരി സ്വയം സംതൃപ്തനാണ്.

പറയൂ: ഈശ്വരന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരിക്കലും തെറ്റുവരാത്ത തുലാസ്സാണിത്. അതില്‍ ഭൂവിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലരും തുലനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സത്യം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍പ്പെട്ടവരാണ് നിങ്ങളെങ്കില്‍ പറയൂ, അതിനെക്കൊണ്ട് അഗതികള്‍ ധന്യരാക്കപ്പെട്ടിരിക്കുന്നു. പണ്ഡിതര്‍ക്കു ജ്ഞാനോദയം ഉണ്ടായിരിക്കുന്നു. അന്വേഷകര്‍ ഈശ്വരസാന്നിദ്ധ്യത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നു. ശ്രദ്ധിക്കുക: ഇല്ലെങ്കില്‍ നിങ്ങളതിനെ നിങ്ങള്‍ തമ്മിലുള്ള കലഹത്തിനു കാരണമാക്കിയേക്കാം. പ്രബലനും സ്നേഹമയനുമായ നിങ്ങളുടെ അധീശന്‍റെ ധര്‍മ്മത്തില്‍ പര്‍വ്വതംണ്‍പോലെ നിങ്ങള്‍ അചഞ്ചലനായിരിക്കുക.

#9899
- Bahá'u'lláh

 

ഐശ്വര്യത്തില്‍ ഉദാരനും ആപത്തില്‍ കൃതജ്ഞനും ആയിരിക്കുക. നിന്‍റെ അയല്‍ക്കാരന്‍റെ വിശ്വാസത്തിന് അര്‍ഹനാവുക. തിളങ്ങുന്നതും സൗഹൃദമയവുമായ മുഖത്തോടെ അയാളെ നോക്കുകയും ചെയ്യുക. ദരിദ്രډാര്‍ക്കൊരു നിക്ഷേപവും ധനികډാര്‍ക്കൊരു താക്കീതും ആയിരിക്കുക; ആവശ്യക്കാരുടെ അര്‍ത്ഥനയ്ക്കു പ്രതിവിധി കാണുന്നവനാവുക. നിന്‍റെ പ്രതിജ്ഞയുടെ പരിശുദ്ധി നിലനിര്‍ത്തുന്നവനാവുക; വിധിയില്‍ നീതിമാനും സംഭാഷണത്തില്‍ കരുതലുള്ളവനും ആയിരിക്കുക. ഒരാളോടും അന്യായം ചെയ്യരുത്; എല്ലാവരോടും എല്ലാ തരത്തിലും സൗമ്യനായിരിക്കുക. ഇരുട്ടില്‍ നടക്കുന്നവര്‍ക്കു വെളിച്ചവും ദുഃഖിതര്‍ക്കു സന്തോഷവും ദാഹിക്കുന്നവര്‍ക്കു ശുദ്ധജലതടാകവും കഷ്ടപ്പെടുന്നവര്‍ക്കു ശരണവും ആവുക. മര്‍ദനത്തിനു വിധേയരായവരെ താങ്ങുകയും ഉയര്‍ത്തുകയും ചെയ്യുക. സത്യസന്ധതയും പരിശുദ്ധിയും നിന്‍റെ എല്ലാ പ്രവൃത്തികളിലും തെളിഞ്ഞു നില്‍ക്കട്ടെ. അപരിചിതന് ഒരു അഭയസ്ഥാനവും ക്ലേശിക്കുന്നവര്‍ക്ക് ഒരു ശമനൗഷധവും അഗതികള്‍ക്ക് ഒരു ശക്തിഗോപുരവും ആവുക. അന്ധരായവര്‍ക്ക് കാഴ്ചാശക്തിയും മാര്‍ഗഭ്രംശം വന്നവരുടെ കാലടികള്‍ക്ക് ഒരു മാര്‍ഗ്ഗദീപവും ആയിരിക്കുക. സത്യത്തിന്‍റെ മുഖത്തിന് ഒരു ആഭരണവും വിശ്വസ്തതയുടെ കിരീടവും ആയിരിക്കുക. സല്‍ഗുണ ദേവാലയത്തിന് ഒരു തൂണും മാനവരാശിയുടെ ശരീരത്തിന് ഒരു ജീവശ്വാസവും നീതിയുടെ സൈന്യങ്ങള്‍ക്കു കൊടിക്കൂറയും നډയുടെ ചക്രവാളത്തിലെ ജ്യോതിര്‍ഗോളവും മനുഷ്യഹൃദയമാകുന്ന മണ്ണിലെ മഞ്ഞുതുള്ളിയും അറിവിന്‍റെ സമുദ്രത്തിലെ പെട്ടകവും സമൃദ്ധിയുടെ സ്വര്‍ഗത്തിലെ സൂര്യനും ജ്ഞാനത്തിന്‍റെ മകുടത്തിലെ രത്നവും നിന്‍റെ തലമുറയാകുന്ന വിഹായസ്സിലെ പ്രകാശിക്കുന്ന വെളിച്ചവും വിനയമാകുന്ന മരത്തിലെ ഒരു ഫലവും ആയിരിക്കുക.

#9900
- Bahá'u'lláh

 

മാനവരെ ചങ്ങലകളില്‍ നിന്നു വിമോചിപ്പിക്കുന്നതിനായി ഈ പൗരാണിക സൗന്ദര്യം ചങ്ങലകളാല്‍ ബന്ധിതനാകാന്‍ സമ്മതിച്ചു. ലോകം മുഴുവന്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനായി ഈ അതിപ്രബല ദുര്‍ഗ്ഗത്തില്‍ തടവുകാരനാക്കപ്പെട്ടു. ഭൂലോകവാസികള്‍ക്കു നിതാന്തമായ ആനന്ദലബ്ധിക്കായി അദ്ദേഹം ദുഃഖങ്ങളുടെ കയ്പ്പുനീര്‍ തീര്‍ത്തും പാനംചെയ്തു. പരമകാരുണികനും ദയാപരനുമായ നിന്‍റെ ഈശ്വരന്‍റെ കനിവാണിത്. ദൈവിക ഐക്യത്തില്‍ വിശ്വസിക്കുന്നവരേ! നിങ്ങള്‍ മഹത്വം നേടുന്നതിനായി നാം നിന്ദിതനാകുവാന്‍ തയ്യാറായി. ഞാന്‍ നാനാതരം പീഢനങ്ങള്‍ സഹിച്ചു. മുഴുവന്‍ ലോകവും പുതുക്കി നിര്‍മ്മിക്കുവാന്‍ ആഗതനായവനെ അത്യന്തം മ്ലേച്ഛമായ പട്ടണങ്ങളില്‍ പാര്‍പ്പിക്കുവാന്‍ അവര്‍ - ദൈവത്തില്‍ പങ്കുകാരെ ചേര്‍ത്തവര്‍ - അവനെ എപ്രകാരം നിര്‍ബ്ബന്ധിച്ചു എന്നതുനോക്കുക.

#9901
- Bahá'u'lláh

 

ഭര്‍ത്താക്ക൯മാ൪

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ ഈ സേവിക അങ്ങയെ വിളിക്കുന്നു, അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയിലേക്ക് അവളുടെ മുഖം തിരിക്കുന്നു; അവിടുത്തെ സ്വര്‍ഗ്ഗീയമായ അനുഗ്രഹങ്ങള്‍ അവളുടെ മേല്‍ ചൊരിയാനും അവിടുത്തെ ആത്മീയ നിഗൂഢതകള്‍ അവള്‍ക്കു വെളിപ്പെടുത്താനും അവിടുത്തെ ദൈവീകത്വത്തിന്‍റെ പ്രകാശം അവളുടെമേല്‍ പതിപ്പിക്കാനും അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

അല്ലയോ എന്‍റെ പ്രഭോ! എന്‍റെ പതിയുടെ നേത്രങ്ങള്‍ കാണുന്നവയാക്കിയാലും. അദ്ദേഹത്തിന്‍റെ ഹൃദയം അവിടുത്തെ ജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ സന്തോഷഭരിതമാക്കിയാലും. അവിടുത്തെ തിളങ്ങുന്ന സൗന്ദര്യത്തിലേക്ക് അദ്ദേഹത്തിന്‍റെ മനസ്സുകളെ അടുപ്പിച്ചാലും; അവിടുത്തെ പ്രകടമായ മനോഹാരിതകളെ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്‍റെ ചൈതന്യത്തെ ആഹ്ലാദപൂരിതമാക്കിയാലും.

അല്ലയോ എന്‍റെ ദൈവമേ! അദ്ദേഹത്തിന്‍റെ ദൃഷ്ടിക്കു മുമ്പിലുള്ള മറയെ അവിടുന്ന് നീക്കം ചെയ്താലും; അവിടുത്തെ സമൃദ്ധമായ അനുഗ്രഹങ്ങളെ അവനുമേല്‍ ചൊരിഞ്ഞാലും; അങ്ങയോടുള്ള സ്നേഹത്തിന്‍റെ വീഞ്ഞുകൊണ്ട് അവനെ ഉډത്തനാക്കിയാലും, ആത്മാവുകള്‍ ഉന്നത സ്വര്‍ഗ്ഗങ്ങളില്‍ പറക്കുമ്പോള്‍ കാലുകള്‍ ഈ ഭൂമിയില്‍ നടക്കുന്ന അവിടുത്തെ മാലാഖമാരില്‍ ഒരാളായി അവനെ തീര്‍ത്താലും. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ അവിടുത്തെ വിവേകത്തിന്‍റെ പ്രകാശം തിളങ്ങുന്ന ഒരത്യുജ്ജ്വല ദീപമായിത്തീരാന്‍ അവനു കാരണമായാലും.

സത്യമായും, അങ്ങാണ് മേډയേറിയവനും സദാദാനശീലനും ഉദാരമതിയും.

#9806
- `Abdu'l-Bahá

 

മനുഷ്യരാശി

ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന എന്‍റെ ദൈവമേ! അവിടുത്തെ ഐക്യത്തിനും ഏകത്വത്തിനും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വര്‍ത്തമാനഗതകാലങ്ങളിലെ അവിടുത്തെ സമ്മാനങ്ങളെ സ്വീകരിക്കുന്നു. ഉയര്‍ന്നവരുടേയും താഴ്ന്നവരുടേയും മേല്‍ ഒരുപോലെ ആരുടെ കവിഞ്ഞൊഴുകുന്ന കാരുണ്യപ്രവാഹമാണോ ചൊരിയപ്പെട്ടത്, അനുസരിക്കുന്നവരിലേക്കും നിഷേധികളിലേക്കും ഒരുപോലെ ആരുടെ കൃപയുടെ ദീപ്തിയാണോ ചൊരിയപ്പെട്ടത്, ആ സര്‍വ്വാനുഗ്രഹദായകനാണങ്ങ്.

അല്ലയോ കരുണാമയനായ ദൈവമേ! ആരുടെ കവാടത്തിനു മുമ്പിലാണോ കാരുണ്യത്തിന്‍റെ ഉല്‍കൃഷ്ടമാതൃക തലകുനിച്ചിട്ടുള്ളത്, ആരുടെ ധര്‍മ്മണ്‍ത്തിന്‍റെ ദേവാലയത്തിനു ചുറ്റുമാണോ സ്നേഹണ്‍കാരുണ്യം അതിന്‍റെ ആന്തരിക ചൈതന്യത്തില്‍ വലം വെച്ചിട്ടുള്ളത്, അവിടുത്തെ പൗരാണിക കൃപയ്ക്കായി യാചിച്ചുകൊണ്ടും അവിടുത്തെ ആനുകൂല്യത്തെ തേടിക്കൊണ്ടും അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നത്, നിലനില്‍ക്കുന്ന ലോകത്തിലെ എല്ലാ പ്രകടഭാവങ്ങളുടേയും മേല്‍ അവിടുത്തെ കാരുണ്യമുണ്ടായിരിക്കേണമേയെന്നും അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ കാരുണ്യവര്‍ഷം അവര്‍ക്കു നിഷേധിക്കരുതേയെന്നുമാണ്.

സകലരും ദരിദ്രരും ആവശ്യക്കാരും മാത്രമാണ്. സത്യമായും സര്‍വ്വാധികാരിയും സര്‍വ്വജേതാവും സര്‍വ്വശക്തനുമാണങ്ങ്.

#9810
- Bahá'u'lláh

 

അല്ലയോ കരുണാമയനായ പ്രഭോ! ഉദാരമതിയും പ്രാപ്തനുമായവനേ! അവിടുത്തെ കാരുണ്യത്തിന്‍റെ തണലില്‍ അഭയം പ്രാപിച്ചിട്ടുള്ള അവിടുത്തെ സേവകരാണു ഞങ്ങള്‍. അവിടുത്തെ ആനുകൂല്യത്തിന്‍റെ ഒരു നോട്ടം ഞങ്ങളിലേക്കു പതിപ്പിച്ചാലും. ഞങ്ങളുടെ നേത്രങ്ങള്‍ക്കു വെളിച്ചവും ശ്രോത്രങ്ങള്‍ക്കു കേഴ്വിയും ഹൃദയങ്ങള്‍ക്കു ഗ്രഹണശക്തിയും സ്നേഹവും നല്‍കിയാലും. അവിടുത്തെ സന്തോഷവര്‍ത്തമാനങ്ങളിലൂടെ ഞങ്ങളുടെ ആത്മാവുകളില്‍ സന്തോഷവും ആഹ്ലാദവും തിരിച്ചുനല്കിയാലും. അല്ലയോ പ്രഭോ! അവിടുത്തെ സാമ്രാജ്യത്തിലേക്കുള്ള പാത ഞങ്ങള്‍ക്കു കാണിച്ചുതന്നാലും. പരിശുദ്ധാത്മാവിന്‍റെ ഉച്ഛ്വാസത്താല്‍ ഞങ്ങളെയെല്ലാം പുനരുജ്ജീവിപ്പിച്ചാലും. അനശ്വര ജീവിതത്തെ ഞങ്ങള്‍ക്കു പ്രദാനം ചെയ്താലും. അനന്തമായ ബഹുമതിയെ ഞങ്ങള്‍ക്കു നല്‍കിയാലും. മാനവരാശിയെ ഐക്യപ്പെടുത്തിയാലും. മനുഷ്യലോകത്തെ പ്രകാശിപ്പിച്ചാലും. ഞങ്ങളെല്ലാം അവിടുത്തെ പാത പിന്തുടരുമാറാകട്ടെ. അവിടുത്തെ സല്‍പ്രീതിക്കായി അതിയായി ആഗ്രഹിക്കുമാറാകട്ടെ. അവിടുത്തെ സാമ്രാജ്യത്തിലെ നിഗൂഢതകളെ തേടുമാറാകട്ടെ. അല്ലയോ ദൈവമേ! ഞങ്ങളെ ഐക്യപ്പെടുത്തിയാലും, ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ തകര്‍ക്കാനാകാത്ത ഉടമ്പടിയുമായി ബന്ധിപ്പിച്ചാലും. സത്യമായും അങ്ങാണു ദായകന്‍, അങ്ങാണു ദയാമയന്‍, അങ്ങാണു സര്‍വ്വശക്തന്‍!

#9811
- `Abdu'l-Bahá

 

സ്നേഹമയനായ പ്രഭോ! ഒരേ അടിത്തലപ്പില്‍ നിന്നത്രേ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ അങ്ങു പണിതെടുത്തിരിക്കുന്നത്. മനുഷ്യരെല്ലാം ഒരേ കുടുംബത്തിലായിരിക്കണമെന്നാണ് അവിടുത്തെ വിധി. അവിടുത്തെ പരിശുദ്ധസാന്നിദ്ധ്യത്തില്‍ അവരെല്ലാം അങ്ങയുടെ സേവകര്‍ മാത്രം. അങ്ങയുടെ കൂടാരത്തിന്‍ കീഴില്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ ഔദാര്യത്തിന്‍റെ മേശക്കുചുറ്റും അവര്‍ സമ്മേളിച്ചിരിക്കുന്നു. അങ്ങയുടെ സഹായത്തിന്‍റെ കാന്തിയാല്‍ സര്‍വ്വരും പ്രകാശിതരുമായിരിക്കുന്നു.

ദൈവമേ! എല്ലാവരോടും കൃപാലുവാണങ്ങ്. എല്ലാവര്‍ക്കും വേണ്ട സഹായം അങ്ങെത്തിച്ചിരിക്കുന്നു. എല്ലാവരേയും സംരക്ഷിച്ചിരിക്കുന്നു. എല്ലാവരിലും ജീവന്‍ പകര്‍ന്നിരിക്കുന്നു. ഓരോ വ്യക്തിയേയും വാസനകള്‍കൊണ്ടും കാര്യശേഷികള്‍കൊണ്ടും കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവിടുത്തെ കാരുണ്യത്തിന്‍റെ സമുദ്രത്തില്‍ സര്‍വ്വരേയും നിമഞ്ജനം ചെയ്കയും ചെയ്തിരിക്കുന്നു.

കരുണാമയനായ പ്രഭോ! സര്‍വ്വരേയും ഒന്നിപ്പിച്ചാലും! മതങ്ങള്‍ മുഴുവന്‍ സമരസപ്പെടട്ടെ! ജനപദങ്ങളെ സമുച്ചയിച്ചാലും! എന്നിട്ടുവേണം മനുഷ്യരെല്ലാം ഒരു കുടുംബമാവാനും ലോകമാകെ ഒരു ഗൃഹമാവാനും. എല്ലാവരും പരിപൂര്‍ണ്ണസ്വരസംഗത്തില്‍ കഴിയുമാറാകട്ടെ! ദൈവമേ! മാനവൈക്യത്തിന്‍റെ വൈജയന്തി എത്രയുമുയരെ ഉയര്‍ത്തിപ്പിടിക്കേണമേ!

ദൈവമേ! അതി മഹത് ശാന്തി സ്ഥാപിക്കേണമേ! അന്തരംഗങ്ങളെ അഷ്ടബന്ധത്തിലുറപ്പിക്കേണമേ!

പ്രിയം പകരുന്ന പിതാവേ! ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ സൗരഭ്യം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ ഉല്ലാസഭരിതമാക്കേണമേ! അങ്ങയുടെ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശണ്‍ത്താല്‍ ഞങ്ങളുടെ നയനങ്ങളെ ഉജ്ജ്വലമാക്കേണമേ!

അങ്ങയുടെ വചനത്തിന്‍റെ രാഗമാധുരിയാല്‍ ഞങ്ങളുടെ ശ്രോത്രങ്ങളെ സന്തുഷ്ടമാക്കേണമേ! അങ്ങയുടെ സഹായത്തിന്‍റെ പിടിയില്‍ ഞങ്ങള്‍ണ്‍ക്കെല്ലാം രക്ഷ നല്‍കുകയും ചെയ്യേണമേ!

സര്‍വ്വശക്തനാണ് അവിടുന്ന്. എല്ലാം പൊറുക്കുന്നവനും മനുഷ്യവര്‍ഗത്തിന്‍റെ പോരായ്മകളെല്ലാം വിഗണിക്കുന്നവനുമാണ്.

#9812
- `Abdu'l-Bahá

 

അല്ലയോ ദൈവമേ!~ഞങ്ങള്‍ ദുര്‍ബലരാണ്. ഞങ്ങള്‍ക്കു ശക്തിയേകിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ അപാരമായ ധനം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ദീനരാണ്; അവിടുത്തെ ദിവ്യരോഗശമനത്തെ ഞങ്ങള്‍ക്കേകിയാലും. ഞങ്ങള്‍ അശക്തരാണ്. അവിടുത്തെ സ്വര്‍ഗ്ഗീയ ശക്തി ഞങ്ങള്‍ക്കു നല്‍കിയാലും. അല്ലയോ പ്രഭോ! ഇഹലോകത്തില്‍ ഞങ്ങളെ പ്രയോജനകാരികളാക്കിയാലും; സ്വാര്‍ത്ഥതയുടേയും മോഹങ്ങളുടേയും അവസ്ഥയില്‍ നിന്ന് ഞങ്ങളെ മുക്തരാക്കിയാലും. അല്ലയോ പ്രഭോ! അങ്ങയോടുള്ള സ്നേഹത്തില്‍ ഞങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയാലും. മുഴുവന്‍ മനുഷ്യരാശിയോടുമുള്ള സ്നേഹത്തിന് ഞങ്ങളെ പ്രേരിപ്പിച്ചാലും. മാനവലോകത്തിലുള്ള സേവയില്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും. അങ്ങനെ ഞങ്ങള്‍ അവിടുത്തെ സേവകരുടെ സേവകരും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളേയും സ്നേഹിക്കുന്നവരും അവിടുത്തെ സകല ജനങ്ങളോടും കരുണാമയരും ആയിത്തീരുമാറാകട്ടെ. അല്ലയോ പ്രഭോ! അങ്ങു സര്‍വ്വശക്തനാണ്! അങ്ങു ദയാമയനാണ്! അങ്ങു ക്ഷമാശാലിയാണ്! അങ്ങു സര്‍വ്വപ്രബലനാണ്!

#9813
- `Abdu'l-Bahá

 

മാതാപിതാക്കള്‍

അല്ലയോ പ്രഭോ, ഞങ്ങളുടെ താണുവീണു കേണപേക്ഷിക്കുന്ന കരങ്ങള്‍ അവിടുത്തെ ആനുകൂല്യത്തിന്‍റേയും അനുഗ്രഹത്തിന്‍റേയും നേരെ ഉയര്‍ത്തിയിരിക്കുന്നത് അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ മഹാദാനശീലത്തിന്‍റേയും ഉദാരമായ ആനുകൂല്യങ്ങളുടേയും നിധികളാല്‍ അവ നിറയ്ക്കപ്പെടാനായി അനുമതി നല്‍കിയാലും. ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍ക്കും മാപ്പു തന്നാലും. അവിടുത്തെ കാരുണ്യത്തിന്‍റേയും ദൈവീകമായ ഉദാരതയുടേയും സമുദ്രത്തില്‍ നിന്ന് ഞങ്ങള്‍ അഭിലഷിച്ചിട്ടുള്ളതെന്തോ അതിനെ പൂര്‍ത്തീകരിച്ചാലും. അല്ലയോ, ഞങ്ങളുടെ ഹൃദയങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ പാതയിലുള്ള ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളേയും സ്വീകരിച്ചാലും. സത്യമായും അങ്ങാണ് അതിശക്തനും അത്യുന്നതനും അനുപമനും ഏകനും പൊറുക്കുന്നവനും കൃപാലുവും.

#9824
- Bahá'u'lláh

 

അല്ലയോ എന്‍റെ ദൈവമേ, ഞാന്‍ അങ്ങയോടു മാപ്പു യാചിക്കുന്നു. അവിടുത്തെ സേവകരെ സ്വയം അങ്ങയിലേക്കു നയിക്കുവാന്‍ അങ്ങ് ആഗ്രഹിച്ച രീതിക്ക് ഞാന്‍ മാപ്പിനായി കേണപേക്ഷിക്കുന്നു. അവിടുത്തെ പ്രഭുത്വത്തിനുചിതമായതുപോലെ ഞങ്ങളുടെ പാപങ്ങളെ കഴുകിക്കളയാനും, എന്നോടും എന്‍റെ മാതാപിതാക്കളോടും അവിടുത്തോടുള്ള ആദരവിനാല്‍ അവിടുത്തെ നിരതിശായിയായ പരമാധികാരത്തിന് അര്‍ഹതയുള്ളതും അവിടുത്തെ സ്വര്‍ഗീയ ശക്തിയുടെ തേജസ്സിന് ഏറ്റവും ഉചിതവും ആയ ഒരു രീതിയില്‍ അവിടുത്തെ സ്നേഹഭവനത്തില്‍ പ്രവേശിച്ചിട്ടുള്ളവരോടും പൊറുക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.

അല്ലയോ എന്‍റെ ദൈവമേ! അവിടുന്ന് എന്‍റെ ആത്മാവിനെ പ്രചോദിപ്പിച്ചിട്ടുള്ളത് അങ്ങയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനാണ്. അവിടുത്തേക്കു വേണ്ടിയല്ലായിരുന്നെങ്കില്‍, ഞാന്‍ അവിടുത്തോട് അഭ്യര്‍ത്ഥിക്കുമായിരുന്നില്ല. അങ്ങ് വാഴ്ത്തപ്പെട്ടവനും പ്രകീര്‍ത്തിതനുമാകട്ടെ. അങ്ങു സ്വയം എനിക്കുവെളിപ്പെടുത്തിത്തന്ന അളവില്‍ ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. അങ്ങയെ അറിയാനുള്ള എന്‍റെ കടമയില്‍ ഞാന്‍ വീഴ്ചവരുത്തിയതിനാലും അവിടുത്തെ സ്നേഹത്തിന്‍റെ പാതയില്‍ നടക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടതിനാലും എനിക്കു മാപ്പുതരുവാനായി ഞാന്‍ അങ്ങയോടു യാചിക്കുന്നു.

#9825
- The Báb

 

അല്ലയോ പ്രഭോ! ഈ അതിമഹത്തായ ധര്‍മ്മസംഹിതയില്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള മക്കളുടെ മദ്ധ്യസ്ഥത അവിടുന്നു സ്വീകരിക്കുന്നു. ഇത് ഈ ധര്‍മ്മത്തില്‍ പ്രത്യേകമായ, അനന്തമായ ദാനങ്ങളില്‍ ഒന്നാണ്. ആയതിനാല്‍ അല്ലയോ കരുണാമയനായ പ്രഭോ, അവിടുത്തെ ഏകത്വത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്നുള്ള അവിടുത്തെ ഈ സേവകന്‍റെ അപേക്ഷയെ അങ്ങ് സ്വീകരിച്ചാലും. അവന്‍റെ പിതാവിനെ അവിടുത്തെ കാരുണ്യത്തിന്‍റെ സമുദ്രത്തില്‍ നിമഞ്ജനം ചെയ്താലും. എന്തു കൊണ്ടെന്നാല്‍, ഈ പുത്രന്‍ അവിടുത്തേക്കു സേവനമര്‍പ്പിക്കാനായി ഉണരുകയും അവിടുത്തെ സ്നേഹത്തിന്‍റെ പാതയില്‍ എല്ലാ സമയവും പരിശ്രമം നടത്തുകയും ചെയ്യുന്നു. സത്യമായും അങ്ങാണ് ദായകനും പൊറുക്കുന്നവനും ദയാമയനും.

#9826
- `Abdu'l-Bahá

 

മാപ്പ്

(ബഹാഉള്ളയുടെ ഒമ്പതാമത്തെ സുവിശേഷങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥന.)

.......... മനുഷ്യ ജീവികളുടെ മുമ്പില്‍ പാപങ്ങളും വ്യഭിചാരണങ്ങളും ഏറ്റുപറയുന്നത് അനുവദിക്കത്തക്കതല്ല........പാപി അവനും ദൈവവും അറിയുന്നവിധം അനുകമ്പാ സമുദ്രത്തില്‍ നിന്ന് അനുകമ്പയാചിക്കണം. ഉദാരതയുടെ സ്വര്‍ഗത്തില്‍ നിന്ന് മാപ്പ് അപേക്ഷിക്കണം. ഇങ്ങനെ പറയുകയും വേണം.

എന്‍റെ പ്രഭോ, അങ്ങേയ്ക്കു നേരെ മുഖം തിരിച്ചിട്ടുള്ളവനും അവിടുത്തെ കൃപയുടെ വിസ്മയങ്ങളിലും അവിടുത്തെ ഔദാര്യത്തിന്‍റെ വെളിപാടുകളിലും തന്‍റെ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളവനുമായ ഒരുവനാണു ഞാന്‍. അവിടുത്തെ ദയയുടെ കവാടത്തില്‍ നിന്ന് നിരാശാഭരിതനായി തിരിഞ്ഞു കളയുകയോ അവിടുത്തെ ധര്‍മ്മത്തെ നിരസിച്ചിട്ടുള്ള അവിടുത്തെ അത്തരം സൃഷ്ടികളിലേക്ക് എന്നെ ഉപേക്ഷിക്കുകയോ ചെയ്യാന്‍ അവിടുന്ന് എന്നെ അനുവദിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ ദൈവമേ, ഞാന്‍ അവിടുത്തെ സേവകനാണ്, സേവകന്‍റെ പുത്രനാണ്. അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സത്യം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടുത്തെ ഏകത്വത്തെ ഏറ്റു പറഞ്ഞും അവിടുത്തെ ഐക്യത്തെ സ്വീകരിച്ചും അവിടുത്തെ മാപ്പിനും ക്ഷമക്കും വേണ്ടി പ്രതീക്ഷിച്ചും അവിടുത്തെ ഏകത്വത്തിന്‍റെ തീരങ്ങള്‍ക്കുനേരെ എന്‍റെ ചുവടുകളെ നയിച്ചിട്ടുമുണ്ട്. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സര്‍വ്വപ്രകീര്‍ത്തിതനും എന്നെന്നും പൊറുക്കുന്നവനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9786
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരാലും അവിടുത്തെ വിശ്വാസത്തിന്‍റെ വാഹകരാലും അവിടുത്തെ പ്രവാചകരുടെയും അവിടുത്തെ സന്ദേശവാഹകരുടേയും മുദ്രയെന്ന് അവിടുന്നു കല്‍പ്പിച്ചിട്ടുള്ളവനാലും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു; അവിടുത്തെ സ്മരണയെ എന്‍റെ സഹചാരിയാകാനും അവിടുത്തെ സ്നേഹം എന്‍റെ ഉദ്ദേശ്യമാവാനും, അവിടുത്തെ വദനം എന്‍റെ ലക്ഷ്യമാകാനും അവിടുത്തെ നാമം എന്‍റെ വിളക്കാകാനും അവിടുത്തെ ആഗ്രഹം എന്‍റെ അഭിലാഷമാവാനും അവിടുത്തെ സംപ്രീതി എന്‍റെ സന്തോഷമാകാനും അനുവദിക്കേണമേ.

എന്‍റെ പ്രഭോ, ഞാനൊരു പാപിയാണ്; അവിടുന്ന് എന്നെന്നും പൊറുക്കുന്നവനാണ്. അങ്ങയെ തിരിച്ചറിഞ്ഞ ഉടനെ അവിടുത്തെ സ്നേഹകാരുണ്യമാകുന്ന ഉന്നത സദസ്സിനെ നേടാന്‍ ഞാന്‍ പാഞ്ഞടുത്തു. എന്‍റെ പ്രഭോ, അവിടുത്തെ നല്ല സന്തോഷത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ നടക്കുന്നതില്‍ നിന്നും അവിടുത്തെ ഏകത്വത്തിന്‍റെ സമുദ്രതീരത്തെ പ്രാപിക്കുന്നതില്‍ നിന്നും എനിക്കു പ്രതിബന്ധമുണ്ടാക്കിയിട്ടുള്ള എന്‍റെ പാപങ്ങള്‍ക്ക് എനിക്കു മാപ്പു തന്നാലും.

അല്ലയോ എന്‍റെ പ്രഭോ, എന്‍റെ വദനത്തെ തിരിക്കാന്‍ കഴിയുന്നതും എന്നോട് ഔദാര്യത്തോടെ ഇടപഴകാന്‍ കഴിയുന്നതുമായ ആരും തന്നെ ഇല്ല. ദയയ്ക്കുവേണ്ടി ഞാന്‍ അര്‍ത്ഥിക്കത്തക്കവിധം എന്നോടു അനുകമ്പയുള്ളവരായും ആരും തന്നെ ഇല്ല. അവിടുത്തെ ആനുകൂല്യത്തിന്‍റെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ എന്നും അവിടുത്തെ ഉദാരതയുടേയും അനുഗ്രഹത്തിന്‍റേയും ചൊരിയല്‍ എന്നില്‍ നിന്നും അങ്ങു തടഞ്ഞുവയ്ക്കരുതേ എന്നും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അല്ലയോ എന്‍റെ പ്രഭോ, അങ്ങയെ സ്നേഹിക്കുന്നവര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിനെ എനിക്കായി കല്‍പ്പിച്ചാലും. അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി അങ്ങു കുറിച്ചിട്ടിട്ടുള്ളവ എനിക്കായി കുറിച്ചാലും. എല്ലാ സമയങ്ങളിലും അവിടുത്തെ ദയാപൂര്‍വ്വമായ അനുഗ്രഹത്തിന്‍റെ ചക്രവാളത്തിലേക്കാണ് എന്‍റെ ദൃഷ്ടികളെ ഞാന്‍ ഉറപ്പിച്ചിട്ടുള്ളത്. എന്‍റെ നേത്രങ്ങള്‍ അവിടുത്തെ മൃദുവായ കാരുണ്യങ്ങളുടെ സദസ്സിനു മേലേയ്ക്കു ചായ്ച്ചിരിക്കുന്നു. അവിടുത്തേക്ക് ഉചിതമായത് എന്നോട് ചെയ്താലും. സര്‍വ്വമനുഷ്യരാലും സഹായം അര്‍ത്ഥിക്കപ്പെട്ടിരിക്കുന്ന, തേജസ്സിന്‍റെ ദൈവമായ, ശക്തിയുടെ ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9787
- Bahá'u'lláh

 

അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! ഏറ്റവും പ്രശസ്തമായ രക്തസാക്ഷിത്വത്തിന്‍റെ ആസ്ഥാനമായ ഐശ്വര്യത്തിന്‍റെ കൊടുമുടിയിലേക്ക് തിടുക്കപ്പെട്ടുപോകത്തക്കവണ്ണം നിന്‍റെ മധുരമായ വചനത്താല്‍ ഏവര്‍ ആകര്‍ഷിക്കപ്പെട്ടുവോ അങ്ങനെയുള്ള നിന്‍റെ യഥാര്‍ത്ഥഭക്തډാരുടെ ചോരയാല്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; നിന്‍റെ അറിവില്‍ പ്രതിഷ്ഠിതമായ നിന്‍റെ രഹസ്യങ്ങളാണെ, നിന്‍റെ സമൃദ്ധിയുടെ സമുദ്രത്തില്‍ നിധിയായികിടക്കുന്ന മുത്തുകളാണെ, ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ അമ്മയ്ക്കും മാപ്പുതരിക. കാരുണ്യം കാണിക്കുന്നവരില്‍ വച്ച്, സത്യത്തില്‍, നീയാണ് ഏറ്റവും കാരുണികന്‍ ആയിട്ടുള്ളത്. എന്നും മാപ്പ് നല്‍കുന്ന, എല്ലാ സമൃദ്ധികളും തികഞ്ഞ നീയല്ലാതെ വേറെ ദൈവം ഇല്ല.

അല്ലയോ നാഥാ! പാപികളില്‍ സാരമായിട്ടുള്ള ഇവന്‍ നിന്‍റെ ആനുകൂല്യത്തിന്‍റെ സമുദ്രത്തിലേക്ക് തിരിയുന്നു. ദുര്‍ബലനായ ഈയുള്ളവന്‍ നിന്‍റെ ദിവ്യമായ ശക്തിയുടെ രാജ്യം തേടുന്നു; ഈ സാധുവായ ജീവി നിന്‍റെ ധനമാകുന്ന പകല്‍ നക്ഷത്രത്തിലേക്കു ചാഞ്ഞിരിക്കുന്നു. നീ ഇതൊക്കെ കാണുന്നു. നിന്‍റെ കാരുണ്യവും കൃപയുംകൊണ്ടു, നാഥാ, നീ അവനെ നിരാശപ്പെടുത്തരുതേ, നിന്‍റെ ദിനങ്ങളില്‍ നിന്‍റെ സമൃദ്ധിയുടെ വെളിപാടുകളില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തരുതേ, നിന്‍റെ സ്വര്‍ഗ്ഗത്തിലും നിന്‍റെ ഭൂമിയിലും താമസിക്കുന്ന എല്ലാവര്‍ക്കുമായി നീ മലര്‍ക്കെ തുറന്ന നിന്‍റെ വാതില്‍ക്കല്‍ നിന്ന് അവനെ ഓടിച്ചു കളയരുതേ.

കഷ്ടം! കഷ്ടം! എന്‍റെ പാപങ്ങള്‍ നിന്‍റെ പരിശുദ്ധിയുടെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും എന്നെ തടസ്സപ്പെടുത്തിയിരിക്കുന്നു. എന്‍റെ അതിക്രമങ്ങള്‍ കാരണം നിന്‍റെ മാഹാത്മ്യത്തിന്‍റെ പരിശുദ്ധ കൂടാരത്തില്‍ നിന്നു ഞാന്‍ തെറ്റി മാറിയിരിക്കുന്നു. നീ ചെയ്യരുതെന്ന് എന്നോടു കല്പിച്ചത് ഞാന്‍ ചെയ്യുകയും, ആചരിക്കണമെന്ന് എന്നോടു വിധിച്ചത് ഞാന്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

നാമങ്ങളുടെ പരമനാഥനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ അടുത്തേക്കു വരാന്‍ എനിക്കു കഴിവുണ്ടാക്കുന്നതും എനിക്കും നിന്‍റെ മാപ്പ്, ക്ഷമ എന്നിവയ്ക്കും ഇടയില്‍ നിന്നിട്ടുള്ള എന്‍റെ അതിക്രമണങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കുന്നതും ആയതെന്തോ അത് നിന്‍റെ സമൃദ്ധിയുടെ പേനകൊണ്ട് എനിക്കുവേണ്ടി എഴുതുക.

സത്യമായും അങ്ങു പ്രബലനും ഔദാര്യനിധിയുമാണ്. ശക്തനും ദയാലുവുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9788
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അങ്ങയെ സ്മരിക്കുവാനായി ഓരോ പ്രാവശ്യവും ഞാന്‍ തുനിയുമ്പോള്‍ എന്‍റെ ശക്തിയേറിയ പാപങ്ങളാലും അങ്ങയ്ക്കെതിരെയുള്ള വേദനാകരമായ തെറ്റുകളാലും ഞാന്‍ പിന്നോട്ടുവലിയുന്നു, അവിടുത്തെ കാരുണ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയപ്പെട്ടതായി എന്നെ സ്വയം കണ്ടെത്തുന്നു; അവിടുത്തെ സ്തുതി ആഘോഷിക്കാന്‍ പാടേ അശക്തനായിരിക്കുന്നു. എങ്ങനെണ്‍യായാലും അവിടുത്തെ അനുഗ്രഹത്തിലുള്ള എന്‍റെ മഹത്തായ വിശ്വാസം അങ്ങയിലുള്ള എന്‍റെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്നു. അങ്ങ് എന്നെ ഔദാര്യപൂര്‍വ്വം കൈകാര്യം ചെയ്യുമെന്നും അങ്ങയെ അതിയായി പ്രശംസിക്കുന്നതിന് എന്നെ ധൈര്യപ്പെടുത്തുമെന്നുമുള്ളതും അങ്ങു കൈവശം വെയ്ക്കുന്നവക്കായി അങ്ങയോടു ചോദിക്കുന്നതും എന്‍റെ വിശ്വാസമാണ്.

എന്‍റെ ദൈവമേ, സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളേയും അതിശയിക്കുന്ന അങ്ങയുടെ കൃപയാലും അവിടുത്തെ നാമങ്ങള്‍ സാക്ഷ്യം വഹിക്കുന്ന സമുദ്രങ്ങള്‍ക്കു താഴെ നിമഞ്ജനം ചെയ്യപ്പെട്ട സകലതിനാലും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, എന്നെ എന്നിലേക്കു തന്നെ ഉപേക്ഷിക്കരുതേ, എന്തെന്നാല്‍ എന്‍റെ ഹൃദയം മോശമായതിലേക്കു ഉډുഖമാകുന്നു. അവിടുത്തെ സംരക്ഷണത്തിന്‍റെ കോട്ടയ്ക്കുള്ളിലും അവിടുത്തെ ശ്രദ്ധയുടെ ആശ്രയത്തിലും എന്നെ സംരക്ഷിക്കേണമേ. എന്‍റെ ദൈവമേ, അവിടുത്തെ പ്രബലതയുടെ ശക്തിയാല്‍ അങ്ങു നിശ്ചയിച്ചിട്ടുള്ളതുമാത്രം ആഗ്രഹിക്കുന്ന ഒരുവനാണു ഞാന്‍. എനിക്കു വേണ്ടി ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെല്ലാം അവിടുത്തെ കാരുണ്യപൂര്‍വ്വമുള്ള നിയമനങ്ങളാലും അവിടുത്തെ ഇച്ഛയുടെ ഭരണത്താലും സഹായിക്കപ്പെട്ടതും അവിടുത്തെ വിധിയുടേയും ന്യായത്തിന്‍റേയും ലക്ഷണങ്ങളാല്‍ സഹാണ്‍യിക്കണ്‍പ്പെട്ടതുമാകുന്നു.

അല്ലയോ, അങ്ങയ്ക്കുവേണ്ടി ദാഹിക്കുന്ന ഹൃദയങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ ധര്‍മ്മത്തിന്‍റെ അവതാരങ്ങളാലും അവിടുത്തെ പ്രചോദനത്തിന്‍റെ പകലുറവകളാലും, അവിടുത്തെ മഹത്വത്തിന്‍റെ അടയാളങ്ങളാലും, അങ്ങയുടെ അറിവിന്‍റെ ഖജനാവിനാലും, ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു; അവിടുത്തെ വിശുദ്ധവാസസ്ഥാനത്തില്‍ നിന്ന്, അവിടുത്തെ ദേവാലയത്തില്‍ നിന്ന്, അവിടുത്തെ കുടീരത്തില്‍ നിന്ന് പിന്തള്ളപ്പെടാന്‍ എനിക്കിടയാകരുതേ. എന്‍റെ പ്രഭോ, അവിടുത്തെ പവിത്രമായ സദസ്സില്‍ എത്താനും അവന്‍റെ വ്യക്തിത്വത്തിന് ചുറ്റും വലം വെയ്ക്കാനും അവന്‍റെ കവാടത്തിനു മുമ്പില്‍ വിനയത്തോടെ നിലകൊള്ളാനും എന്നെ സഹായിച്ചാലും.

അനശ്വരതയില്‍ നിന്ന് അനശ്വരതയിലേക്കുള്ള ശക്തി ആരുടേതാണോ അവനാണ് അവിടുന്ന്. അവിടുത്തെ അറിവില്‍ നിന്ന് ഒന്നും രക്ഷപ്പെടുന്നില്ല. അവിടുന്നു സത്യമായും ശക്തിയുടെ ദൈവമാണ്, കീര്‍ത്തിയുടേയും വിവേകത്തിന്‍റേയും ദൈവമാണ്.

ലോകങ്ങളുടെ നാഥനായവന് സ്തുതിആയിരിക്കട്ടെ!

#9789
- Bahá'u'lláh

 

എന്‍റെ പ്രഭോ അങ്ങേക്കു സ്തുതി! പാപികളായ ഞങ്ങള്‍ക്കു മാപ്പു തന്നാലും, ഞങ്ങളുടെ മേല്‍ കൃപ ചൊരിഞ്ഞാലും, അങ്ങയിലേക്കു മടങ്ങാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. അങ്ങൊഴികെയുള്ള മറ്റൊന്നിനേയും ആശ്രയിക്കാന്‍ ഞങ്ങള്‍ക്കിടയാക്കരുതേ, അവിടുന്ന് സ്നേഹിക്കുന്നതും അഭിലഷിക്കുന്നതും അവിടുത്തേക്ക് ഏറ്റവും അനുയോജ്യവുമായ അവിടുത്തെ ദാനശീലത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ചാലും. അങ്ങയില്‍ സത്യമായും വിശ്വസിച്ചിട്ടുള്ളവരുടെ പദവിയെ ഉയര്‍ത്തിയാലും. അവിടുത്തെ കൃപാപുരസ്സരമായ മാപ്പിനാല്‍ അവരോടു പൊറുത്താലും. സത്യമായും വിപദ്രക്ഷകനും സ്വയം വൃത്തിയുമാണങ്ങ്.

#9790
- The Báb

 

അല്ലയോ ക്ഷമാവാരിധിയായ പ്രഭോ! അവിടുത്തെ ഈ സേവകരുടെ അഭയസ്ഥാനം അങ്ങാണ്. അവിടുന്നു നിഗുഢതകളെ അറിയുന്നു; സകലവസ്തുക്കളേയും അറിയുന്നു. ഞങ്ങളെല്ലാം നിസ്സഹായരാണ്. അവിടുന്നു പ്രബലനും സര്‍വ്വശക്തനുമാണ്, ഞങ്ങളെല്ലാം പാപികളാണ്, അവിടുന്നു പാപങ്ങള്‍ പൊറുക്കുന്നവനാണ്,ദയാമയനാണ്, അനുകമ്പയുള്ളവനാണ്.

എന്‍റെ പ്രഭോ! ഞങ്ങളുടെ കുറവുകളിലേക്കു നോക്കരുതേ. അവിടുത്തെ കൃപയ്ക്കും ഔദാര്യത്തിനും അനുസരിച്ച് ഞങ്ങളെ കൈകാര്യം ചെയ്താലും. ഞങ്ങളുടെ കുറവുകള്‍ വളരെയേറെയാണ്. എന്നാല്‍ അവിടുത്തെ മാപ്പിന്‍റെ സമുദ്രം സീമാതീതമാണ്. ഞങ്ങളുടെ ദുര്‍ബ്ബലത ദുഃഖകരമാണ്. എന്നാല്‍ അവിടുത്തെ സഹായത്തിന്‍റെയും തുണയുടേയും തെളിവുകള്‍ വ്യക്തമാണ്. ആയതിനാല്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും, ശക്തിപ്പെടുത്തിയാലും. അവിടുത്തെ വിശുദ്ധദേവാലയത്തിനുചിതമായത് ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കിയാലും. കാണുന്ന കണ്ണുകളും ശ്രവിക്കുന്ന ശ്രോത്രങ്ങളും ഞങ്ങള്‍ക്കേകിയാലും. മൃതരായവരെ പുനരുജ്ജീവിപ്പിച്ചാലും, രോഗബാധിതരെ സുഖപ്പെടുത്തിയാലും. പാവങ്ങളുടെ മേല്‍ സമൃദ്ധി ചൊരിഞ്ഞാലും. കാരുണ്യശീലര്‍ക്കു സമാധാനവും സുരക്ഷിതത്വവും നല്‍കിയാലും. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങളെ സ്വീകരിച്ചാലും. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്താല്‍ ഞങ്ങളെ പ്രകാശമാനമാക്കിയാലും. അങ്ങു പ്രബലനും സര്‍വശക്തനുമാണ്. ഔദാര്യനിധിയും ക്ഷമാവാരിധിയും ദയാലുവുമാണങ്ങ്.

#9791
- `Abdu'l-Bahá

 

മാര്‍ഗനിര്‍ദേശം

എന്‍റെ ദൈവമേ, എന്‍റെ ആരാധനയുടെ ലക്ഷ്യസ്ഥാനമേ, എന്‍റെ അഭിലാഷത്തിന്‍റെ ലക്ഷ്യമേ, സര്‍വ്വൗദാര്യനിധിയും അതിദയാലുവുമായവനേ! എല്ലാ ജീവിതവും അങ്ങയുടേതാണ്. എല്ലാ ശക്തിയും അവിടുത്തെ ശക്തിയുടെ പിടിക്കുള്ളിലാണ്. അവിടുന്ന് ഉയര്‍ത്തുന്നത് ആരെയാണോ അവര്‍ മാലാഖമാര്‍ക്കും മീതെ ഉയര്‍ത്തപ്പെടുന്നു; "സത്യമായും ഉന്നതമായ ഒരു സ്ഥലത്തേക്ക് നാം അവനെ ഉയര്‍ത്തിയിരിക്കുന്നു!" എന്ന പദവിയെ നേടുന്നു; അവിടുന്നു തരം താഴ്ത്തുന്നത് ആരെയാണോ അവരെ പൊടിയേക്കാളും താഴെയാക്കുന്നു. അല്ലാ, ഒന്നുമില്ലാത്ത അവസ്ഥയേക്കാളും കുറഞ്ഞതാക്കുന്നു.

അല്ലയോ ദൈവികാനുഗ്രഹമേ! ദുഷ്ടരും പാപികളും അശാന്തരുമാണെങ്കില്‍പോലും, "സത്യത്തിന്‍റെ ഒരു ഇരിപ്പിടം" അങ്ങയില്‍ നിന്നു ഞങ്ങള്‍ തേടുന്നു, സര്‍വ്വശക്തനായ രാജാവിന്‍റെ വദനം നോക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നു. ആജ്ഞാപിക്കേണ്ടത് അവിടുന്നാണ്, എല്ലാ പരമാധികാരവും അങ്ങയുടേതാണ്. ശക്തിയുടെ സാമ്രാജ്യം അവിടുത്തെ ആജ്ഞക്കുമുമ്പില്‍ കുമ്പിടുന്നു. അവിടുന്നു ചെയ്യുന്നതെന്തും ശുദ്ധമായ നീതിയാണ്. അല്ല, കൃപയുടെ സത്താസാരമാണ്. സര്‍വ്വദയാലുവായ അവിടുത്തെ നാമത്തിന്‍റെ തിളക്കത്തില്‍ നിന്നുള്ള ഒരു രശ്മി ലോകത്തില്‍ നിന്ന് പാപങ്ങളുടെ എല്ലാ അടയാളങ്ങളേയും തുടച്ചുമാറ്റാനും അപ്രത്യക്ഷമാക്കാനും മതിയാകും. അവിടുത്തെ വെളിപാടിന്‍റെ ദിനങ്ങളിലെ മന്ദമാരുതനില്‍ നിന്നുള്ള ഒറ്റ ഉച്ഛ്വാസം സകല മനുഷ്യരാശിയേയും ഒരു നവമായ വേഷം അണിയിക്കുന്നതിനു മതിയാകും.

അല്ലയോ സര്‍വ്വശക്തനായവനേ, അവിടുത്തെ ദുര്‍ബലരായ സൃഷ്ടികളിലേക്ക് അവിടുത്തെ ശക്തി കൃപാപൂര്‍വ്വം പ്രദാനം ചെയ്താലും. ജീവച്ഛവങ്ങളെ ജീവിപ്പിച്ചാലും. അങ്ങനെ ഒരു പക്ഷേ അവര്‍ അങ്ങയെ കണ്ടെത്തിയേക്കാം. അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമാകുന്ന സമുദ്രത്തിലേക്കു നയിക്കപ്പെട്ടേക്കാം. അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചവരായി നിലകൊണ്ടേക്കാം. അവിടുത്തെ സ്തുതിയുടെ സൗരഭ്യം ലോകത്തിലെ, അതു പൂര്‍വ്വ പശ്ചിമദിക്കില്‍ നിന്നേതിലായാലും, ഏതെങ്കിലും വ്യത്യസ്തമായ നാവുകളാല്‍ പുറം നാടുകളില്‍ ചൊരിയപ്പെട്ടാല്‍ അതു സത്യമായും മൂല്യമുള്ളതും വളരെ സന്തോഷകരവുമാണ്. എങ്കിലും, അത്തരം നാവുകള്‍ ആ സൗരഭ്യത്തില്‍ നിന്നു പിന്തള്ളപ്പെട്ടാല്‍ അവരുടെ വാക്കുകളും ചിന്തകളും തീര്‍ച്ചയായും ഒരു പരാമര്‍ശത്തിനും കൊള്ളരുതാത്തതാകുന്നു.

ദൈവമേ, സകല മാനവര്‍ക്കും അവിടുത്തെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കാനും അവരെ നേരായ വഴിയില്‍ നയിക്കാനും ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു. സത്യമായും അങ്ങാണ് പ്രബലനും അതിശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വദര്‍ശകനും.

#9792
- Bahá'u'lláh

 

വഴിപിഴച്ചു പോയിട്ടുള്ളവരെ നീതിയുള്ളവരും സډനസ്സുള്ളവരുമാക്കിത്തീര്‍ക്കാനും, എവിടെയാണ് അവര്‍ അശ്രദ്ധരായിട്ടുള്ളതെന്നുള്ളതിനെപ്പറ്റി അവരില്‍ അറിവുണ്ടാക്കിക്കൊടുക്കാനും കൃപാപൂര്‍വ്വം അവരെ സഹായിക്കാന്‍ ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. അവന്‍ സത്യത്തില്‍ സര്‍വ്വാനുഗ്രഹദായകനും, അത്യുദാരനുമാണ്. എന്‍റെ പ്രഭോ! അവിടുത്തെ കൃപയുടെ കവാടത്തില്‍ നിന്ന് അവിടുത്തെ സേവകരെ തടസ്സപ്പെടുത്തരുതേ. അവിടുത്തെ സന്നിധിയുടെ സദസ്സില്‍ നിന്ന് അവരെ തള്ളിക്കളയരുതേ. വൃഥാ ചിന്തകളുടെ ഇടയില്‍ നിന്ന് അകലെ മാറാനും വിഫലഭാവനകളുടേയും പ്രതീക്ഷകളുടേയും മറകളെ കീറിമാറ്റാനും അവരെ സഹായിക്കേണമേ. സത്യമായും, സര്‍വ്വാധികാരിയും അത്യുന്നതനുമാണങ്ങ്. സര്‍വ്വശക്തനും കരുണാവാരിധിയുമായ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

#9793
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ! അവിടുത്തെ കവിഞ്ഞൊഴുകുന്ന അനുഗ്രഹവര്‍ഷം ചൊരിയാന്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അത് അവിടുത്തെ വദനം കാണുകയും അങ്ങയുടെ നേരെ തിരിയുകയും ചെയ്യുന്നതില്‍ അവരെ തടസ്സപ്പെടുത്തുന്ന എന്തില്‍നിന്നും അവിടുത്തെ സേവകരുടെ ഹൃദയങ്ങളെ ശുദ്ധിയാക്കും. അങ്ങനെ അവരെല്ലാം തങ്ങളുടെ സ്രഷ്ടാവും ആവിഷ്ക്കര്‍ത്താവും ആയവനെ തിരിച്ചറിയുമാറാകും. അല്ലയോ ദൈവമേ, അവിടുത്തെ പരമാധികാര പ്രബലതയുടെ ശക്തിയിലൂടെ അത്തരമൊരു പദവിയിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിച്ചാലും. അങ്ങനെ അവര്‍ അവിടുത്തെ അത്യുന്നതവും വാഴ്ത്തപ്പെട്ടതുമായ നാമവാഹകന്‍റെ വസ്ത്രസൗരഭ്യത്തില്‍ നിന്ന് സകല ദുര്‍ഗന്ധങ്ങളേയും വേര്‍തിരിച്ചറിയാന്‍ കഴിയുമാറാകട്ടെ. അങ്ങനെ അവര്‍ സര്‍വ്വസ്നേഹത്തോടുകൂടി അങ്ങയിലേക്കു തിരിയുമാറാകട്ടെ. ഭൂവിലും ദ്യോവിലുമുള്ള സകലതും നല്‍കിയാലും തങ്ങളുടെ ശ്രദ്ധയ്ക്ക് അനര്‍ഹമായതായി അതിനെ കരുതി അങ്ങയെ സ്മരിക്കുന്നതിനും അവിടുത്തെ ഗുണങ്ങളെ വാഴ്ത്തുന്നതിനും വിരാമമിടാന്‍ വിസമ്മതിക്കുകയും ചെയ്യുമാറ് അങ്ങയോട് അത്തരമൊരു വളരെ അടുത്ത സംവാദത്തെ അവര്‍ ആസ്വദിക്കുമാറാകട്ടെ.

അല്ലയോ എന്‍റെ പ്രിയങ്കരനേ, എന്‍റെ ഹൃദയാഭിലാഷമേ! ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വദനം തേടിയ അവിടുത്തെ സേവകനെ, അങ്ങയെ നിരസിച്ചിട്ടുള്ളവരുടെ അസ്ത്രങ്ങളില്‍ നിന്നും, അവിടുത്തെ സത്യത്തെ നിരാകരിച്ചവരുടെ ബാണങ്ങളില്‍ നിന്നും സംരക്ഷിച്ചാലും. അങ്ങയോടു പൂര്‍ണ്ണമായും അര്‍പ്പിതമായിരിക്കുവാനും അവിടുത്തെ നാമം വിളംബരപ്പെടുത്താനും അവിടുത്തെ വെളിപാടിന്‍റെ ദേവാലയത്തിനുമേല്‍ തന്‍റെ ദൃഷ്ടികളെ പതിപ്പിക്കാനും അവനെ ഹേതുവാക്കിയാലും. സത്യത്തില്‍ അങ്ങ് യാതൊരു വേളയിലും അങ്ങയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളവരെ അവിടുത്തെ ദയയുടെ കവാടങ്ങളില്‍ നിന്ന് തിരിച്ചുകളയുകയോ അങ്ങയെ തേടിയെത്തിയവരെ അവിടുത്തെ കൃപയുടെ സദസ്സിനെ ആര്‍ജ്ജിക്കുന്നതില്‍ നിന്നും തടയുകയോ ഇല്ല. സര്‍വ്വശക്തനും അത്യുന്നതനും, വിപദ്രക്ഷകനും, സര്‍വ്വതേജസ്വിയും, സര്‍വ്വപ്രേരകനും, നിരൂപാധികനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9794
- Bahá'u'lláh

 

യുവാക്കള്‍

അല്ലയോ പ്രഭോ! ഈ യുവാവിനെ തേജസ്വിയാക്കൂ. ഈ സാധു ജീവിയുടെ മേല്‍ അവിടുത്തെ കാരുണ്യമേകൂ. അവനില്‍ അങ്ങയുടെ ജ്ഞാനം ചൊരിയൂ. പൊട്ടിവിരിയുന്ന ഓരോ പ്രഭാതത്തിലും അവനു വര്‍ധിത ശക്തിനല്‍കൂ. അങ്ങയുടെ സംരക്ഷണത്തിന്‍റെ തണലില്‍ അവനെ സംരക്ഷിക്കുക. തെറ്റുകളില്‍ നിന്ന് അവന്‍ മുക്തനാകട്ടെ. അങ്ങയുടെ ധര്‍മ്മസേവനത്തിനായി അവന്‍ സ്വയം അര്‍പ്പിക്കട്ടെ! തോന്ന്യാസികളെ നേര്‍വഴി കാണിക്കട്ടെ. ബന്ധനസ്ഥരെ വിമോചിപ്പിക്കട്ടെ. ശ്രദ്ധയില്ലാത്തവരെ ഉണര്‍ത്തട്ടെ. അങ്ങയുടെ സ്മരണയാലും സ്തുതികൊണ്ടും സകലരും അനുഗ്രഹിക്കപ്പെടട്ടെ. അങ്ങ് പ്രബലനും സര്‍വശക്തനും ആണ്.

#9879
- `Abdu'l-Bahá

 

അല്ലയോ കരുണാമയനായ പ്രഭോ! നിസ്സംഗതയുടെ ചക്രവാളത്തില്‍ നിന്ന്, തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെപ്പോലെ ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും ലോകങ്ങളുടെ മേല്‍ തിളക്കം ചൊരിയുകയും, അസ്തിത്വത്തിന്‍റെ ലോകത്തിലെ സവിശേഷതകളില്‍ നിന്ന് സ്വയം മോചിണ്‍തരാവുകയും അനശ്വരതയുടെ സാമ്രാജ്യത്തിലേക്ക് പാഞ്ഞടുക്കുകയും ചെയ്യുന്ന ആത്മാവുകളെ അങ്ങ് പ്രത്യക്ഷപ്പെടുത്തി. അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ സമുദ്രത്തിലുള്ള ഒരു തുള്ളിണ്‍കൊണ്ട്, അവര്‍ തങ്ങളുടെ അനുപമമായ നവോേډഷവും സൗന്ദര്യവും നേടുന്നതുവരെ അവരുടെ ഹൃദയങ്ങളാകുന്ന ഉദ്യാനങ്ങളെ അവിടുന്ന് ആര്‍ദ്രീകരിച്ചു. അവിടുത്തെ ദൈവീക ഐക്യത്തിന്‍റെ വിശുദ്ധസൗരഭ്യം മുഴുവന്‍ ലോകത്തിനുംമേല്‍ അതിന്‍റെ മധുരഗന്ധം ചൊരിണ്‍ഞ്ഞുകൊണ്ട് ഭൂമിയിലെ മേഖലകളെ, സുഗന്ധ സൂചകണ്‍മാക്കാന്‍ കാരണമാക്കിക്കൊണ്ട്, വിദൂരങ്ങളില്‍ പരത്തപ്പെട്ടു.

അല്ലയോ വിശുദ്ധിയുടെ ചൈതന്യമേ, ആ വിശുദ്ധീകരിക്കപ്പെട്ട സത്തകളെപോലെ സ്വതന്ത്രരും ശുദ്ധരും ആയിത്തീരുകയും, അസ്തിത്വത്തിന്‍റെ ലോകത്തെ ഒരു പുതിയ ഉടയാടയും വിസ്മയകരമായ അലങ്കാരവസ്ത്രവും അണിയിക്കുകയും. അങ്ങൊഴികെ മറ്റാരെയും തേടാതിരിക്കുകയും, അവിടുത്തെ സല്‍പ്രീതിയുടെ പാതയൊഴികെ മറ്റൊരു പാതയിലും അടിവെയ്ക്കാതിരിക്കുകയും, അവിടുത്തെ ധര്‍മ്മത്തിന്‍റെ നിഗൂഢതകളൊഴികെ മറ്റൊന്നിനെപ്പറ്റിയും സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ആത്മാവുകളെ ഉയര്‍ത്തിയാലും

അല്ലയോ കരുണാമയനായ പ്രഭോ! വിശുദ്ധരുടെ ഏറ്റവും ഉന്നത അഭിലാഷമായത് ആര്‍ജിക്കാന്‍ ഈ യുവാവിന് അനുമതി നല്‍കിയാലും. അവിടുത്തെ ബലവത്തായ കൃപയുടെ ചിറകുകള്‍ - നിസ്സംഗതയുടെയും ദൈവീക സഹായത്തിന്‍റെയും ചിറകുകള്‍--അവനു പ്രദാനം ചെയ്താലും. അങ്ങനെ അവന്‍ അവിടുത്തെ മൃദുവായ കാരുണ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരട്ടെ; അവിടുത്തെ സ്വര്‍ഗ്ഗീയൗദാര്യങ്ങളുടെ പങ്കുപറ്റുമാറാകട്ടെ, ദൈവിക മാര്‍ഗ്ഗദര്‍ശനത്തിന്‍റെ ഒരു അടയാളവും ഉന്നതസദസ്സിന്‍റെ പതാകയുമായിത്തീരുമാറാകട്ടെ. അങ്ങാണ് ശക്തനും പ്രബലനും ദര്‍ശകനും ശ്രോതാവും.

#9880
- `Abdu'l-Bahá

 

യാത്ര

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സ്നേഹണ്‍ത്തിന്‍റെ ചരടില്‍ മുറുകെപ്പിടിച്ചുകൊണ്ട് ഞാന്‍ എന്‍റെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചിരിക്കുന്നു. ഞാന്‍ എന്നെ സ്വയം അവിടുത്തെ ശ്രദ്ധയിലും സംരക്ഷണണ്‍യിലും വിട്ടിരിക്കുന്നു. മാര്‍ഗ്ഗഭ്രംശരായവരില്‍ നിന്നും അപഥ സഞ്ചാരികളില്‍ നിന്നും ഗര്‍വ്വിഷ്ഠരായ ഓരോ മര്‍ദ്ദകനില്‍നിന്നും അങ്ങയില്‍നിന്ന് അലഞ്ഞു തിരിയുന്ന ഓരോ ദുര്‍വൃത്തനില്‍ നിന്നും, അവിടുത്തെ പ്രിയങ്കരരെ അങ്ങു സംരക്ഷിക്കുന്നത് ഏത് ശക്തിയിലൂടെയാണോ, അങ്ങയുടെ ആ ശക്തിയാല്‍ ഞാന്‍ അങ്ങയോടുപ്രാര്‍ത്ഥിക്കുന്നു; അവിടുത്തെ അനുഗ്രഹത്താലും അവിടുത്തെ കൃപയാലും എന്നെ സുരക്ഷിതനാക്കിയാലും. അവിടുത്തെ ശക്തിയാലും അവിടുത്തെ പ്രബലതയാലും എന്‍റെ ഭവനത്തില്‍ തിരിച്ചെത്താന്‍ എന്നെ പ്രാപ്തനാക്കിയാലും. സത്യമായും സര്‍വ്വശക്തനും വിപദ്രക്ഷകനും സ്വയംവൃത്തിയുമാണങ്ങ്.

#9807
- Bahá'u'lláh

 

ദൈവമേ! ഇപ്പുലരിയില്‍ ഞാനുണര്‍ന്നത് അവിടുത്തെ അനുഗ്രഹം കൊണ്ടത്രെ! അങ്ങയില്‍ എല്ലാവിശ്വാസവും അര്‍പ്പിച്ചുകൊണ്ട് ഞാനിതാ എന്‍റെ വീടുവിട്ടിറങ്ങിയിരിക്കുന്നു. അവിടുത്തെ മേല്‍നോട്ടത്തിനായി ഞാനെന്നെ സ്വയം ഉഴിഞ്ഞുവെച്ചിരിക്കുന്നു. ആകയാല്‍, കരുണാമയനായുള്ളവനേ, എനിക്കായി ഒരിറ്റനുഗ്രഹം തന്നരുളേണമേ! അനുഗൃഹീതനായിട്ടു വേണം അങ്ങയില്‍ വേരൂന്നിയ വിചാരങ്ങളോടെ അങ്ങയുടെ സംരക്ഷണയില്‍ എനിക്കു യാത്ര തുടരാന്‍. അവിടുന്ന് ഇന്നോളം തുണച്ചതുപോലെ, ഇന്നും സുരക്ഷിതമായി എനിക്ക് വീട്ടില്‍ മടങ്ങിപ്പോവാന്‍ കഴിയുന്നതിന്. അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. അങ്ങ് അദ്വയനാണ്, അനുപമനാണ്, അഖിലജ്ഞനാണ്, അപാരധീയാണ്.

#9808
- Bahá'u'lláh

 

യോഗങ്ങള്‍

അല്ലയോ കരുണാമയനും സര്‍വ്വശക്തനുമായവനേ! ആത്മാവുകളുടെ ഈ യോഗം അവിടുത്തോടു കേണപേക്ഷിച്ചുകൊണ്ട് അങ്ങയ്ക്കഭിമുഖമായി തിരിഞ്ഞിരിക്കുന്നു. പരമമായ വിനയത്തോടും പരിത്യാഗത്തോടും കൂടി അവിടുത്തെ സാമ്രാജ്യത്തിനു നേര്‍ക്ക് അവര്‍ ഉറ്റുനോക്കുകയും, ക്ഷമയ്ക്കും മാപ്പിനുമായി അങ്ങയോടു യാചിക്കുകയുമാണ്. അല്ലയോ ദൈവമേ! ഈ സദസ്സിനെ അവിടുത്തേക്കു പ്രിയമുള്ളണ്‍താക്കിയാലും. ഈ ആത്മാവുകളെ പവിത്രമാക്കി അവിടുത്തെ മാര്‍ഗദര്‍ശനത്തിന്‍റെ രശ്മികള്‍ അവരുടെ മേല്‍ പതിപ്പിച്ചാലും. അവിടുത്തെ സന്തോഷ വര്‍ത്തണ്‍മാനങ്ങളാല്‍ അവരുടെ ഹൃദയങ്ങളെ പ്രകാശണ്‍പൂരിതവും അവരുടെ ചൈതന്യങ്ങളെ സന്തോഷഭരിതവുമാക്കിയാലും. അവരെയെല്ലാം അവിടുത്തെ വിശുദ്ധസാമ്രാജ്യത്തില്‍ സ്വീകരിച്ചാലും, അവിടുത്തെ നിലക്കാത്ത അനുഗ്രഹത്തെ അവര്‍ക്കു പ്രദാനം ചെയ്താലും, ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും അവരെ ആഹ്ലാദപൂരിതരാക്കിയാലും.

#9814
- `Abdu'l-Bahá

 

അല്ലയോ ദൈവമേ! സത്യമായും അവിടുത്തെ സ്നേഹസൗരഭ്യത്തിലാണു ഞങ്ങള്‍ ഇവിടെ സമ്മേളിച്ചിട്ടുള്ളത്. ഞങ്ങള്‍ അങ്ങയുടെ സാമ്രാജ്യത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അങ്ങൊഴികെ മറ്റൊന്നിനേയും ഞങ്ങള്‍ തേടുന്നില്ല. അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. അല്ലയോ ദൈവമേ! ഈ ഭക്ഷണം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ ദിവ്യാന്നമാകട്ടെ. ഈ സദസ്സിനെ അവിടുത്തെ പരമോന്നതരുടെ സദസ്സാകുവാന്‍ അനുവദിച്ചാലും. അവര്‍ മനുഷ്യരാശിയെ സ്നേഹത്താല്‍ ഉണര്‍ത്തുവാന്‍ കാരണക്കാരാവുകയും മനുഷ്യവര്‍ഗ്ഗത്തിന് പ്രകാശത്തിന്‍റെ ഉറവയും ആകട്ടെ. ഭൂമിയില്‍ അവിടുത്തെ മാര്‍ഗ്ഗദര്‍ശനത്തിനുള്ള ഉപകരണങ്ങളാകട്ടെ അവര്‍. സത്യമായും അവിടുന്നു പ്രബലനാണ്. അവിടുന്നു ദായകനാണ്; അവിടുന്നു ക്ഷമിക്കുന്നവനാണ്; അവിടുന്നു സര്‍വ്വശക്തനാണ്!

#9815
- `Abdu'l-Bahá

 

ഈശ്വരാ! അവിടുത്തെ സൗന്ദര്യത്തില്‍ ആകൃഷ്ടരായിട്ടുള്ള അവിടുത്തെ സ്നേഹമയരാല്‍ ഒത്തു ചേര്‍ക്കപ്പെട്ടതും അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ ഉത്തേജിപ്പിക്കപ്പെട്ടതുമായ സദസ്സാണിത്. ഈ ആത്മാക്കളെ സ്വര്‍ഗ്ഗീയമാലാഖമാരാക്കി മാറ്റിയാലും. അവിടുത്തെ പരിശുദ്ധാത്മാവിന്‍റെ ഉച്ഛ്വാസത്തില്‍ക്കൂടി അവരെ പുനരുജ്ജീവിപ്പിച്ചാലും. അവര്‍ക്ക് വാഗ്മിത്വമുള്ള നാവുകളും മനോദാര്‍ഢ്യമുള്ള ഹൃദയങ്ങളും പ്രദാനം ചെയ്താലും. സ്വര്‍ഗ്ഗീയ ശക്തിയും കരുണാമയമായ മൃദുലവികാരങ്ങളും അവര്‍ക്ക് നല്‍കിയാലും. മനുഷ്യരാശിയുടെ ഏകത്വത്തെ വിളംബരപ്പെടുത്തുന്നവരായിത്തീരാന്‍ അവരെ ഹേതുവാക്കിയാലും. മനുഷ്യരാശിയുടെ ലോകത്തില്‍ സ്നേഹത്തിനും ഐക്യത്തിനും അവരെ കാരണമാക്കിയാലും. അങ്ങനെ അജ്ഞതയാകുന്ന സ്പര്‍ദ്ധയുടെ അപകടകരമായ ഇരുട്ട് സത്യ സൂര്യന്‍റെ പ്രകാശത്താല്‍ അപ്രത്യക്ഷമാകട്ടെ. ഈ നിരാനന്ദമായ ലോകം പ്രകാശമാനമായിത്തീരട്ടെ; ഈ ഭൗതികലോകം ചൈതന്യത്തിന്‍റെ ലോകത്തിലെ രശ്മികളെ ഉള്‍ക്കൊള്ളട്ടെ. ഈ വ്യത്യസ്ത നിറങ്ങള്‍ ഒരൊറ്റ നിറത്തിലേക്ക് ലയിക്കട്ടെ. സ്തുതിയുടെ സ്വരമാധുര്യം അവിടുത്തെ പവിത്രതയുടെ സാമ്രാജ്യത്തിലേക്ക് ഉയരട്ടെ.

സത്യമായും അങ്ങാണ് സര്‍വ്വശക്തനും സര്‍വ്വപ്രബലനും!

#9816
- `Abdu'l-Bahá

 

അല്ലയോ എന്‍റെ ദൈവമേ! അല്ലയോ എന്‍റെ ദൈവമേ! സത്യമായും ഈ സേവകര്‍ അങ്ങയിലേക്കു തിരിഞ്ഞുകൊണ്ട് അവിടുത്തെ ദയാസാമ്രാജ്യത്തോടു പ്രാര്‍ത്ഥിക്കുന്നു. സത്യമായും അവിടുത്തെ പരിശുദ്ധിയാല്‍ അവര്‍ ആകര്‍ഷിതരായിരിക്കുന്നു. അവിടുത്തെ വിസ്മയകരമായ സാമ്രാജ്യത്തില്‍ നിന്ന് സ്ഥിരീകരണം തേടിക്കൊണ്ടും, അവിടുത്തെ സ്വര്‍ഗ്ഗീയ സാമ്രാജ്യത്തെ നേടാമെന്നു പ്രതീക്ഷിച്ചുകൊണ്ടും, അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ അവര്‍ ഉത്തേജിപ്പിക്കപ്പെട്ടു. സത്യമായും അവര്‍ സത്യസൂര്യന്‍റെ പ്രകാശത്തെ അഭിലഷിച്ചുകൊണ്ട് അവിടുത്തെ അനുഗ്രഹവര്‍ഷം അതിയായി ആഗ്രഹിക്കുന്നു. അല്ലയോ പ്രഭോ! അവരെ പ്രകാശിക്കുന്ന വിളക്കുകളും കരുണണ്‍നിറഞ്ഞ ചിഹ്നങ്ങളും ഫലങ്ങള്‍ നിറഞ്ഞ വൃക്ഷങ്ങളും തിളങ്ങുന്ന നക്ഷത്രങ്ങളും ആക്കിയാലും. അവിടുത്തെ സേവനത്തിനായി അവര്‍ മുന്നോട്ടു വരുമാറാകട്ടെ. അവിടുത്തെ ആനുകൂല്യത്തിന്‍റെ വെളിച്ചത്തിനായി അതിയായി ആഗ്രഹിച്ചുകൊണ്ട്, അവിടുത്തെ സ്നഹത്തിന്‍റെ ബന്ധങ്ങളാലും കെട്ടുപാടുകളാലും, അവിടുന്നുമായി ബന്ധിപ്പിച്ചാലും. അല്ലയോ പ്രഭോ! അവരെ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ ചിഹ്നങ്ങളും അവിടുത്തെ അനശ്വര സാമ്രാജ്യത്തിന്‍റെ പതാകകളും അവിടുത്തെ ദയാസാഗരത്തിലെ തിരമാലകളും അവിടുത്തെ മഹത്വമാകുന്ന പ്രകാശത്തിന്‍റെ കണ്ണാടികളും ആക്കിയാലും.

സത്യമായും അങ്ങ് ഉദാരമതിയാണ്! സത്യമായും അങ്ങ് ദയാമയനാണ്! സത്യമായും അങ്ങ് പ്രിയങ്കരനും അരുമയായവനുമാണ്!

#9817
- `Abdu'l-Bahá

 

രക്ഷണം

പ്രഭോ, എന്‍റെ ദൈവമേ, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ! ഏതൊരു മഹത് നാമത്താല്‍ നിശ്ചിത സമയമണി മുഴക്കപ്പെടുകയും പുനരുത്ഥാനം സംഭവിക്കുകയും ആകാശ-ഭൂമികളിലെ സര്‍വ്വ ചരാചരങ്ങളും ഭയപ്പെടുകയും വിറകൊള്ളുകയും ചെയ്തുവോ, ആ നാമത്തില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അവിടുത്തെ കാരുണ്യ സ്വര്‍ഗ്ഗത്തില്‍ നിന്നും അവിടുത്തെ മൃദുവായ അനുകമ്പയുടെ മേഘങ്ങളില്‍ നിന്നും അങ്ങയ്ക്കു നേരെ തിരിയുകയും അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും ചെയ്തിട്ടുള്ള അവിടുത്തെ സേവകരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നതിനെ താഴേക്കു വര്‍ഷിക്കേണമേ.

അല്ലയോ എന്‍റെ പ്രഭോ, വൃഥാ സങ്കല്പങ്ങളുടെയും വിഫലഭാവനകളുടെയും ശരങ്ങളില്‍നിന്ന് അവിടുത്തെ സേവകരേയും സേവികമാരേയും സുരക്ഷിതരാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ കരങ്ങളാല്‍ അവിടുത്തെ ജ്ഞാനത്തിന്‍റെ മൃദുവായി ഒഴുകുന്ന ജലത്തില്‍ ഒരു ഇറക്ക് അവര്‍ക്കു നല്‍കിയാലും.

സത്യമായും, അങ്ങാണ് സര്‍വപ്രബലനും അത്യുന്നതനും എന്നെന്നും പൊറുക്കുന്നവനും അത്യുദാരനും.

#9832
- Bahá'u'lláh

 

ആരുടെ കരങ്ങളിലാണോ സര്‍വ്വനാമങ്ങളുടെയം സാമ്രാജ്യം ഉള്ളത്, ഭൂവിലും ദ്യോവിലുമുള്ള സകലതും ആരുടെ ശക്തിയുടെ പിടിയിലാണോ ഉള്ളത്, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ. ആരാണോ അങ്ങയുടെ അത്യുജ്ജ്വല മഹാനാമം, ആരെയാണോ അങ്ങ് അങ്ങയുടെ പാതയിലെ അങ്ങയുടെ കല്പനയുടെ കൂരമ്പുകള്‍ക്കു ഉന്നമാക്കിയത്, അവനിലൂടെ ഞാന്‍ അങ്ങയില്‍ ശരണം പ്രാപിക്കുന്നു. അല്ലയോ, അനശ്വരതയുടെ നൃപനേ, അവിടുത്തെ സൃഷ്ടികളെ അങ്ങയുടെ തേജസ്സിന്‍റെ ചക്രവാളത്തില്‍ നിന്നും മറച്ചിരിക്കുന്ന മറകളെ ചീന്തി മാറ്റേണമേ. അങ്ങനെ ഒരുപക്ഷേ അവരുടെ വദനങ്ങള്‍ അങ്ങയുടെ കാരുണ്യത്തിന്‍റെ നേര്‍ക്ക് തിരിച്ചേക്കാം, അങ്ങനെ അങ്ങയുടെ സ്നേഹദയാവായ്പിന്‍റെ പ്രഭാതകാലത്തെ അവര്‍ സമീപിച്ചേക്കാം.

അല്ലയോ എന്‍റെ ദൈവമേ! അവിടുത്തെ സേവകരെ താനേ നടക്കാന്‍ വിടരുതേ. അവിടുത്തെ വചനങ്ങളുടെ സ്വാധീനത്തില്‍ക്കൂടി അവിടുത്തെ പ്രചോദനത്തിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ വെളിപാടിന്‍റെ ഉറവയിലേക്കും അവിടുത്തെ വിവേകത്തിന്‍റെ ഖജനാവിലേക്കും അടുപ്പിച്ചാലും. ആരുടെ ശക്തിക്കും ബലത്തിനുമാണോ സകല വസ്തുക്കളും സാക്ഷ്യം വഹിച്ചിട്ടുള്ളത്, അവിടുത്തെ ഭൂമിയിലും അവിടുത്തെ സ്വര്‍ഗ്ഗത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകലതും വിഫലമാകാന്‍ സാധ്യമാകാത്തത് ആരുടെ നിശ്ചയത്താലാണോ അവനാണ് അങ്ങ്.

അല്ലയോ എന്‍റെ ദൈവമേ, അങ്ങയിലേക്കു വദനങ്ങള്‍ തിരിച്ചിരിക്കുന്ന അവിടുത്തെ സേവകരെ വിജയികളാക്കി മാറ്റിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ഇരിപ്പിടത്തിനു നേരെ അവരുടെ ചുവടുകളെ നയിച്ചാലും. അങ്ങല്ലാതെ മറ്റാരിലേക്കെങ്കിലും തിരിയുന്നതും അങ്ങൊഴികെയുള്ള ആരിലേക്കെങ്കിലും തങ്ങളുടെ നേത്രങ്ങളെ ഉറപ്പിക്കുന്നതും ആയ അപകടത്തില്‍ നിന്ന് അവരെ സുരക്ഷിതരാക്കുന്നതിനെ അവരുടെ മേല്‍ താഴേക്കയച്ചാലും.

അവിടുന്ന് ഇച്ഛിക്കുന്നതിനെ ചെയ്യാനും അവിടുന്നു പ്രീതിപ്പെടുന്നതിനെ നടപ്പാക്കാനും ശക്തനാണവിടുന്ന്. കീര്‍ത്തിയുടേയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9833
- Bahá'u'lláh

 

എന്‍റെ പ്രഭോ! ആളുകളെല്ലാം വേദനയാലും ഈതിബാധകളാലും വിഷമിതരാണെന്നും കാതരതയാലും കഷ്ടപ്പാടാലും വലയിതരാണെന്നും അങ്ങയ്ക്കറിയാം. ഓരോ പരീക്ഷണവും മനുഷ്യനെ ആക്രമിക്കുന്നു. ഓരോ ഘോരവിപത്തും അവനെ ഒരു സര്‍പ്പം കൈയ്യേറുമ്പോഴെന്നപോലെ അസഹ്യപ്പെടുത്തുന്നു. അങ്ങയുടെ രക്ഷണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും മേല്‍നോട്ടത്തിന്‍റെയും കാവലിന്‍റെയും ചിറകിന്‍ചുവട്ടിലൊഴികെ വേറെങ്ങും അവന് ഒരാശാകേന്ദ്രമോ ആശ്രമഗേഹമോ ഇല്ല.

കരുണാമയനേ! എന്‍റെ വിഭോ! അങ്ങയുടെ രക്ഷണത്തെ എന്‍റെ ആയുധപ്പുരയായും, അങ്ങയുടെ സംരക്ഷണത്തെ എന്‍റെ കവചമായും, അങ്ങയുടെ ഏകത്വത്തിന്‍റെ കവാടത്തിന്‍ മുന്നിലുള്ള എന്‍റെ വിനയത്തെ എനിക്കുള്ള മേല്‍നോട്ടമായും, അങ്ങയുടെ കാവലിനേയും പാലനത്തേയും എന്‍റെ ദുര്‍ഗ്ഗവും വാസസ്ഥാനവുമായും തീര്‍ക്കേണമേ! ആഗ്രഹത്തിലും പ്രതിലോമകരമായ പ്രത്യായനങ്ങളിലും നിന്ന് എന്നെ സംരക്ഷിക്കേണമേ! രോഗങ്ങളിലും കഷ്ടപ്പാടുകളിലും പരീക്ഷകളിലും അഗ്നിപരീക്ഷകളിലും എനിക്കു കാവലാകേണമേ!

സത്യമായും, അങ്ങാണ് രക്ഷകനും പാലകനും സംരക്ഷകനും ഇഷ്ടദാതാവും. തീര്‍ച്ചയായും, അങ്ങാണ് അങ്ങേയറ്റം കരുണാമയരില്‍വെച്ച് കരുണാമയനും.

അബ്ദുള്‍ ബഹാ.

#9834
- `Abdu'l-Bahá

 

ദൈവമേ, ഞങ്ങള്‍ ദയാര്‍ദ്രരാണ്. അവിടുത്തെ തുണ ഞങ്ങള്‍ക്കു നല്‍കിയാലും. ഗേഹരഹിതരായി അലയുന്നവരാണു ഞങ്ങള്‍. അവിടുത്തെ അഭയം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ചിതറപ്പെട്ടവരാണ്; ഞങ്ങളെ ഐക്യപ്പെടുത്തിയാലും. ഞങ്ങള്‍ വഴി തെറ്റിയവരാണ്. അവിടുത്തെ ആശ്ലേഷവലയത്തില്‍ ഞങ്ങളെ ഒത്തുകൂട്ടിയാലും. ഞങ്ങള്‍ കഴിവുകള്‍ നഷ്ടപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് ഒരോഹരിയും പങ്കും അവിടുന്നു നല്‍കിയാലും. ഞങ്ങള്‍ ദാഹാര്‍ത്തരാണ്. ജീവിതമാകുന്ന ഉറവയിലേക്ക് ഞങ്ങളെ നയിച്ചാലും. ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ ഉണര്‍ന്ന് അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പാതയില്‍ ഞങ്ങളെത്തന്നെ ഒരു ത്യാഗജീവിതം പോലെ അര്‍പ്പിക്കുകയും ചെയ്യാന്‍ ഞങ്ങളെ ശക്തരാക്കിയാലും.

#9835
- `Abdu'l-Bahá

 

ദൈവമേ, എന്‍റെ ദൈവമേ! അഹങ്കാരത്തിന്‍റെയും മോഹങ്ങളുടെയും തിډയില്‍നിന്ന് അങ്ങയുടെ വിശ്വസ്തസേവകരെ കാത്തു രക്ഷിക്കേണമേ. പക, ദോഷം, അസൂയ എന്നിവയില്‍നിന്നും അവരെ അങ്ങയുടെ സ്നേഹാനുകമ്പയാകുന്ന ജാഗ്രതയുറ്റ കണ്ണുകളാല്‍ സംരക്ഷിക്കേണമേ. അങ്ങയുടെ സംരക്ഷണത്തിന്‍റെ അജയ്യമായ വലയത്തില്‍ അവരെ പരിരക്ഷിക്കേണമേ. മായാമോഹങ്ങളില്‍ നിന്നും അവരെ രക്ഷിക്കേണമേ. അവരെ അങ്ങയുടെ മഹത്ചിഹ്നങ്ങളുടെ പ്രത്യക്ഷഭാവങ്ങളാക്കിയാലും. അങ്ങയുടെ ദിവ്യ ഐക്യപുലരിയുടെ ദീപ്തിയുറ്റ കിരണങ്ങളാല്‍ അവരുടെ വദനങ്ങള്‍ തേജോമയമാക്കിയാലും. അങ്ങയുടെ വിശുദ്ധ സാമ്രാജ്യത്തില്‍ നിന്നും അവതീര്‍ണ്ണമാകുന്ന വചനങ്ങളാല്‍ അവരുടെ ഹൃദയത്തെ ആഹ്ലാദഭരിതമാക്കിയാലും. മഹിമയുടെ തലത്തില്‍നിന്നും ആഗമിക്കുന്ന അവിടുത്തെ സര്‍വ്വചാലകശക്തിയാല്‍ അവരുടെ ആത്മചൈതന്യത്തെ പ്രബലമാക്കിയാലും. അങ്ങ് അനുഗ്രഹദായകനും സംരക്ഷകനും സര്‍വ്വശക്തനും ദയാപരനുമാണ്.

#9836
- `Abdu'l-Bahá

 

രാത്രി

ദൈവമേ, എന്‍റെ ദൈവമേ, അങ്ങയില്‍ നിന്നുള്ള തങ്ങളുടെ വേര്‍പാടിനാല്‍, അങ്ങേയ്ക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവരുടെ നേത്രങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ഉറങ്ങാന്‍ തീരുമാനിക്കുക? അവിടുത്തെ പ്രിയങ്കരരുടെ ആത്മാവുകള്‍ അവിടുത്തെ സന്നിധിയില്‍ നിന്നുള്ള തങ്ങളുടെ അകല്‍ച്ചയാല്‍ വ്രണിത ഹൃദയരാകുമ്പോള്‍ ഞാന്‍ എങ്ങനെയാണു വിശ്രമിക്കാനായി കിടക്കുക?

അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ചൈതന്യത്തേയും എന്‍റെ പൂര്‍ണ്ണസത്തയേയും അവിടുത്തെ പ്രബലതയുടേയും അവിടുത്തെ സംരക്ഷണത്തിന്‍റേയും വലതുകരങ്ങളിലേക്ക് ഞാന്‍ ഏല്‍പ്പിച്ചു തരുന്നു. അവിടുത്തെശക്തിയില്‍ക്കൂടി ഞാന്‍ എന്‍റെ ശിരസ്സിനെ എന്‍റെ തലയണയില്‍ വെയ്ക്കുന്നു; അവിടുത്തെ ഇച്ഛക്കും അവിടുത്തെ സല്‍പ്രീതിക്കും അനുസരണമായി അതിനെ ഉയര്‍ത്തുന്നു. അവിടുന്നു സത്യത്തില്‍ നിലനിര്‍ത്തുന്നുവനും കാത്തുസൂക്ഷിക്കുന്നവനും സര്‍വ്വപ്രബലനും അതിശക്തനുമാണ്.

അവിടുത്തെ പ്രബലതയാണെ! നിദ്രയിലാകുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും അവിടുന്ന് അഭിലഷിക്കുന്നതല്ലാതെ മറ്റൊന്നും ചോദിക്കുന്നില്ല. ഞാന്‍ അവിടുത്തെ സേവകനാണ്; അവിടുത്തെ കരവലയത്തിലുമാണ്. അവിടുത്തെ സല്‍പ്രീതിയുടെ സൗരഭ്യത്തെ പ്രസരിപ്പിക്കുന്നതെന്തോ അതുചെയ്യുന്നതിനായി എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. ഇതു സത്യമായും എന്‍റേയും അവിടുത്തെ സാമീപ്യം ആസ്വദിക്കുന്നവരുടേയും പ്രതീക്ഷയാകുന്നു. അല്ലയോ ലോകങ്ങളുടെ നാഥനായവനേ, അങ്ങയ്ക്കു സ്തുതി ആയിരിക്കട്ടെ!

#9821
- Bahá'u'lláh

 

എന്‍റെ ദൈവമേ, എന്‍റെ ഗുരോ, എന്‍റെ അഭിലാഷങ്ങളുടെ ലക്ഷ്യസ്ഥാനമേ! നിന്‍റെ ഈ സേവകനിതാ നിന്‍റെ മേല്‍നോട്ടവും സംരക്ഷണവും പ്രാര്‍ണ്‍ത്ഥിച്ചുകൊണ്ട് നിന്‍റെ കാരുണ്യത്തിന്‍റെ രക്ഷാകേന്ദ്രത്തില്‍ തലചായ്ക്കുവാന്‍, നിന്‍റെ കടാക്ഷത്തിന്‍റെ മേലാപ്പിന്‍ കീഴില്‍ വിശ്രമിക്കുവാന്‍ തുനിയുന്നു.

എന്‍റെ പ്രഭോ! ഞാന്‍ നിന്നോട് യാചിക്കുകയാണ്, സദാ ജാഗ്രത്തായ നിന്‍റെ നയനത്താല്‍ എന്‍റെ നയനങ്ങളെ നീയല്ലാതുള്ള പാര്‍ശ്വവീക്ഷണത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്തിയാലും. അവയുടെ ദര്‍ശനശേഷിയെ നിന്‍റെ പെരുമാറ്റങ്ങളറിയുമാറ് നിന്‍റെ വെളിപാടിന്‍റെ ചക്രവാളം ദര്‍ശിക്കുമാറ് പോഷിപ്പിച്ചാലും. ആരുടെ സര്‍വ്വശക്തിത്വത്തിന്‍റെ വെളിപാടുകള്‍ക്കു മുമ്പിലാണോ ഭൗതിക ശക്തിയുടെ സാന്ദ്രസത്തുവിറകൊണ്ടത്, ആ ശക്തികേന്ദ്രം നീയാണ്. നീയല്ലാതെ മറ്റൊരു ദൈവമില്ല.

നീ സര്‍വ്വശക്തനാണ്. സര്‍വ്വ ജേതാവാണ്. സര്‍വ്വ നിയന്താവാണ്.

#9822
- Bahá'u'lláh

 

"സത്യാന്വേഷകനേ! ദൈവം നിന്‍റെ അന്തര്‍നേത്രം തുറക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുത്തോടു പാതിരാവില്‍ നീ കെഞ്ചിയപേക്ഷിക്കുക, പ്രാര്‍ത്ഥിക്കുക. അവിടുന്നുമായി സമ്പര്‍ക്കത്തിലാവുക- ഇങ്ങനെ മൊഴിഞ്ഞു കൊണ്ട്:"

പ്രഭോ! അങ്ങയുടെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തോട് ഞാന്‍ അഭിമുഖനായിരിക്കുന്നു! അങ്ങയുടെ കാരുണ്യത്തിന്‍റെ കടലില്‍ നിമഞ്ജിതനും ആയിരിക്കുന്നു.

പ്രഭോ, ഈ ഇരുണ്ട രാത്രിയില്‍ അങ്ങയുടെ പ്രകാശങ്ങള്‍ കാട്ടിക്കൊണ്ട് എന്‍റെ ദര്‍ശനക്ഷമതയെ വര്‍ദ്ധിപ്പിച്ചാലും. അത്ഭുതകരമായ ഈ കാലഘട്ടത്തില്‍ അങ്ങയുടെ വാല്‍സല്യത്തിന്‍റെ മുന്തിരിച്ചാറില്‍ എന്നെ ആഹ്ലാദവാനാക്കിയാലും. പ്രഭോ! അങ്ങ് വിളിക്കുമ്പോള്‍ എന്നെ വിളികേള്‍പ്പിച്ചാലും. അവിടുത്തെ മഹത്വത്തിന്‍റെ പ്രകാശം കണ്ട്, അങ്ങയുടെ അഴകില്‍ ആകൃഷ്ടനാവും വണ്ണം, എന്‍റെ മുഖത്തിനു മുമ്പില്‍ അങ്ങയുടെ സ്വര്‍ഗ്ഗ ത്തിന്‍റെ കവാടങ്ങള്‍ തുറന്നാലും.

സത്യമായും, അങ്ങാണ് ദാതാവും കരുണാമയനും ഉദാരനിധിയും ക്ഷമാവാരിധിയും.

#9823
- `Abdu'l-Bahá

 

രോഗശമനം

ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ രോഗശമനത്തിന്‍റെ സമുദ്രത്താലും, അവിടുത്തെ കൃപയാകുന്ന പകല്‍ നക്ഷത്രത്തിന്‍റെ ദീപ്തിയാലും, അവിടുത്തെ സേവകരെ അങ്ങു വശീകരിച്ചത് ഏതിലൂടെയാണോ ആ നാമത്താലും, അവിടുത്തെ അത്യുന്നത വചനത്തിന്‍റെ വ്യാപനശക്തിയാലും അവിടുത്തെ അത്യുന്നത തൂലികയുടെ കഴിവിനാലും, ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകല സൃഷ്ടിജാലങ്ങളുടേയും മുന്നിലായിരിക്കുന്ന അവിടുത്തെ കൃപയാലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വാസ്ഥ്യങ്ങളില്‍ നിന്നും ദുര്‍ബ്ബലതകളില്‍ നിന്നും അസ്ഥിരതകളില്‍ നിന്നും അവിടുത്തെ അനുഗ്രഹമാകുന്ന ജലം കൊണ്ട് എന്നെ ശുദ്ധമാക്കേണമേ.

അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ കവാടത്തില്‍ അവിടുത്തെ അപേക്ഷകന്‍ കാത്തുനില്‍ക്കുന്നതും അങ്ങയില്‍ തന്‍റെ പ്രതീക്ഷകളര്‍പ്പിച്ചിട്ടുള്ളവന്‍ അവിടുത്തെ നിസ്വാര്‍ത്ഥതയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ളതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ കൃപയുടെ സൗന്ദര്യത്തില്‍ നിന്നും അവിടുത്തെ സ്നേഹകാരുണ്യമാകുന്ന പകല്‍ നക്ഷത്രത്തില്‍ നിന്നും അവന്‍ തേടുന്ന വസ്തുക്കളെ അവനു നിഷേധിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു.

അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.

#9801
- Bahá'u'lláh

 

അവിടുത്തെ നാമമാണ് എന്‍റെ രോഗശമനം, അങ്ങയുടെ അനുസ്മരണമാവട്ടെ എന്‍റെ പ്രശ്നപരിഹാരവും, അങ്ങയോടുള്ള അടുപ്പം എന്‍റെ പ്രത്യാശയും, അങ്ങയോടുള്ള സ്നേഹം എന്‍റെ സഹചാരിയുമത്രെ. എന്നോടുള്ള അവിടുത്തെ കാരുണ്യം ഈ ലോകത്തിലും, വരാനിരിക്കുന്ന ലോകത്തിലും എന്‍റെ രോഗശമനവും വിപദ്രക്ഷണവുമാകുന്നു. അങ്ങ് സത്യമായും ഔദാര്യനിധിയും അഖില വിജ്ഞനും അഖിലണ്‍ജ്ഞനും തന്നെ.

#9802
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി. അവിടുത്തെ ധര്‍മ്മത്തിന്‍റെ സിംഹാസനത്തിേډല്‍ അവിടുത്തെ സൗന്ദര്യം ഉറപ്പിച്ചിട്ടുള്ളത് ആരില്‍ക്കൂടിയാണോ ആ നാമത്താലും, സകല വസ്തുക്കളേയും അങ്ങു മാറ്റിയിട്ടുള്ളതും, ഒത്തു ചേര്‍ത്തിട്ടുള്ളതും, കണക്കു പറയാന്‍ വിളിച്ചിട്ടുള്ളതും, പാരിതോഷികം നല്‍കിയിട്ടുള്ളതും, കാത്തുസൂക്ഷിച്ചിട്ടുള്ളതും, നിലനിര്‍ത്തിയിട്ടുള്ളതും ആരില്‍ക്കൂടിയാണോ ആ നാമത്താലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അങ്ങയില്‍ അഭയം പ്രാപിച്ചിട്ടുള്ളവളും അങ്ങു സ്വയം പ്രകടമാക്കിയിട്ടുള്ളവനില്‍ സംരക്ഷണം തേടിയവളും തന്‍റെ മുഴുവന്‍ വിശ്വാസവും ശ്രദ്ധയും അങ്ങയില്‍ അര്‍പ്പിച്ചിട്ടുള്ളവളുമായ ഈ സേവികയെ കാത്തു സൂക്ഷിക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.

എന്‍റെ ദൈവമേ, അവള്‍ ദീനയാണ്; അവിടുത്തെ രോഗശമനമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ പ്രവേശിച്ചവളുമാണ്. ദുഃഖിതയും അവിടുത്തെ സംരക്ഷണത്തിന്‍റെ നഗരത്തിലേക്ക് ഓടിയെത്തിയിട്ടുള്ളവളുമാണ്. രോഗബാധിതയും അവിടുത്തെ ആനുകൂല്യങ്ങളുടെ ഉറവയെ തേടിയിട്ടുള്ളവളുമാണ്.

എന്‍റെ ദൈവമേ, എന്‍റെ പ്രിയങ്കരനേ, അവിടുത്തെ പരമാധികാരത്താലും അവിടുത്തെ സ്നേഹപൂര്‍ണ്ണമായ ദയയാലും അവിടുത്തെ രോഗശമനവും മുറിവുണക്കുന്ന ലേപനവസ്തുവുമാകുന്ന ഉടുപ്പ് അവളെ ധരിപ്പിച്ചാലും. അവിടുത്തെ ആനുകൂല്യങ്ങളുടേയും അവിടുത്തെ ദയയുടേയും പാനപാത്രത്തില്‍ നിന്ന് മോന്തിക്കുടിക്കുവാന്‍ അവളെ പ്രാപ്തയാക്കേണമേ. കൂടാതെ എല്ലാ ദുഃഖങ്ങളില്‍ നിന്നും, പീഢകളില്‍ നിന്നും, എല്ലാ വേദനകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, അവിടുത്തേക്ക് വെറുപ്പുളവാക്കുന്ന എന്തില്‍ നിന്നും അവളെ സംരക്ഷിച്ചാലും.

സത്യത്തില്‍, അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനേക്കാളും അങ്ങു വളരെയധികം ഔന്നത്യമുള്ളവനാണ്. അങ്ങു സത്യമായും രോഗശമനകാരിയും, സ്വയം വൃത്തിയും, സംരക്ഷകനും, എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.

#9803
- Bahá'u'lláh

 

എന്‍റെ ദൈവമേ, ആരുടെ നാമങ്ങളാലാണോ ദീനരായവര്‍ സുഖപ്പെട്ടത്, പീഢിതര്‍ പൂര്‍വ്വസ്ഥിതിയിലെത്തപ്പെട്ടത്, ദാഹാര്‍ത്ഥര്‍ക്കു ജലം നല്‍കപ്പെട്ടത്, ക്ലേശങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടവര്‍ക്ക് ശാന്തി നല്‍കപ്പെട്ടിട്ടുള്ളത്, മാര്‍ഗ്ഗഭ്രംശരായവര്‍ നയിക്കപ്പെട്ടിട്ടുള്ളത്, താഴ്ത്തപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ളത്, ദരിദ്രര്‍ ധനികډാരായിട്ടുള്ളത്, അജ്ഞര്‍ പ്രബുദ്ധരായി തീര്‍ന്നിട്ടുള്ളത്, ഖിന്നരായവര്‍ പ്രകാശിതരായത്, ദുഃഖിതര്‍ സന്തോഷഭരിതരായത്, തണുത്തു വിറച്ചവര്‍ ചൂടാക്കപ്പെട്ടത്, ചവിട്ടിമെതിക്കപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടത്,അവന്‍ അവിടുന്നാണ്. എന്‍റെ ദൈവമേ, അവിടുത്തെ നാമത്തിലൂടെ എല്ലാ സൃഷ്ടിജാലങ്ങളും ഉണര്‍ത്തപ്പെട്ടു; ആകാശങ്ങള്‍ വിതാനിക്കപ്പെട്ടു; ഭൂമി സ്ഥാപിക്കപ്പെട്ടു; മേഘങ്ങള്‍ ഉയര്‍ത്തപ്പെട്ട് ഭൂമിയുടെ മേല്‍ വര്‍ഷം ചൊരിയാന്‍ കാരണമായി. ഇതു സത്യമായും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളോടുമുള്ള അവിടുത്തെ കൃപയുടെ ഒരു അടയാളമാണ്.

ആയതിനാല്‍, അവിടുത്തെ ദൈവീകത്വം അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ ധര്‍മ്മത്തെ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും മീതെ ഉയര്‍ത്തിയതും, ആരിലൂടെയാണോ, ആ നാമത്താലും അവിടുത്തെ അതിവിശിഷ്ടപദവികളും, അതിഗാംഭീര്യമുള്ള ഗുണങ്ങളും ഓരോന്നിനാലും, അവിടുത്തെ ശ്രേഷ്ഠതരവും അത്യുന്നതവുമായ സത്ത അതിയായി പ്രശംസിക്കപ്പെട്ട അവിടുത്തെ എല്ലാ നډകളാലും, ഈ രാത്രിയില്‍ അവിടുത്തെ ദയയാകുന്ന മേഘങ്ങളില്‍ നിന്ന്, അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍, അവിടുത്തെ സര്‍വ്വതേജോമയമായ സ്വത്വത്തോട് അങ്ങു ബന്ധിപ്പിച്ചിട്ടുള്ള ഈ പിഞ്ചു കുഞ്ഞിന്‍റെണ്‍മേല്‍ അവിടുത്തെ രോഗശമനമാകുന്ന വര്‍ഷം ചൊരിയേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, അവിടുത്തെ കൃപയാല്‍ സൗഖ്യത്തിന്‍റേയും ആരോഗ്യത്തിന്‍റേയും വസ്ത്രത്താല്‍ അവനെ പൊതിയുക. എന്‍റെ പ്രിയങ്കരനേ, എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍നിന്നും, അങ്ങേയ്ക്കു നീരസമുണ്ടാക്കുന്ന എന്തില്‍ നിന്നും അവനെ കാത്തു സൂക്ഷിക്കേണമേ.

സത്യമായും അവിടുത്തെ ശക്തി സകല വസ്തുക്കള്‍ക്കും സമമാണ്. സത്യത്തില്‍ അങ്ങ് അതി പ്രബലനാണ്, സ്വയം നിലനില്‍ക്കുന്നവനാണ്. കൂടാതെ, എന്‍റെ ദൈവമേ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളേയും മുമ്പുള്ളതും വരാനിരിക്കുന്നതുമായ തലമുറകളുടെ നډകളേയും അവനുമേല്‍ താഴേക്കയച്ചാലും. സത്യമായും ഇതിനു സമാനമാണ് അവിടുത്തെ ശക്തിയും വിവേകവും.

#9804
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! അവിടുത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ ചിഹ്നങ്ങളെ അങ്ങുയര്‍ത്തിയിട്ടുള്ളതും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ രശ്മികള്‍ അങ്ങു ചൊരിഞ്ഞിട്ടുള്ളതും, അവിടുത്തെ പ്രഭുത്വത്തിന്‍റെ പരമാധികാരം അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ സഹജഗുണങ്ങളുടെ ഗാത്രത്തിനുള്ളില്‍ അവിടുത്തെ നാമങ്ങളുടെ വിളക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതും, അവിടുത്തെ ഐക്യത്തിന്‍റെ കൂടാരവും നിസ്സംഗതയുടെ പ്രകടഭാവവും ആയവന്‍ തിളങ്ങിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വഴികള്‍ അറിയപ്പെട്ടതും, അവിടുത്തെ സല്‍പ്രീതിയുടെ പാതകള്‍ കുറിക്കപ്പെട്ടതും ആരിലൂടെയാണോ, തെറ്റിന്‍റെ അടിത്തറകള്‍ കിടുകിടെ വിറക്കാന്‍ ഇടയായതും ദുഃസ്വഭാവങ്ങളുടെ അടയാളങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും ആരിലൂടെയാണോ, അവിടുത്തെ സേവകരെ അങ്ങു കാത്തുസൂക്ഷിച്ചതും അവിടുത്തെ രോഗശമനത്തെ അങ്ങുകൃപാപൂര്‍വ്വം പ്രദാനം ചെയ്തതും ആരിലൂടെയാണോ, വിവേകത്തിന്‍റെ ഉറവകള്‍ പൊട്ടിപ്പുറപ്പെട്ടതും സ്വര്‍ഗീയമേശ താഴേയ്ക്കയക്കപ്പെട്ടതും ആരിലൂടെയാണോ, അങ്ങയുടെ സേവകരെ അങ്ങ് സംരക്ഷിക്കുകയും അങ്ങയുടെ രോഗശമനം കൃപാപൂര്‍വം നല്‍കുകയും ചെയ്തത് ആരിലൂടെയാണോ, അവിടുത്തെ സേവകരോട് അവിടുത്തെ മൃദുവായ ദയ അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ സൃഷ്ടികളുടെ ഇടയില്‍ അവിടുത്തെ മാപ്പിനെ വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ ആ നാമത്താല്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ മുറുകെപിടിച്ചിട്ടുള്ളവനേയും അങ്ങയിലേക്കു മടങ്ങിയവനേയും അങ്ങയുടെ ദയയില്‍ പറ്റിപ്പിടിച്ചിട്ടുള്ളവനേയും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ വക്കില്‍പ്പിടിച്ചിട്ടുള്ളവനേയും, സുരക്ഷിതനായി സൂക്ഷിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവനുമേല്‍ അവിടുത്തെ രോഗശമനത്തെ താഴേക്കയച്ചാലും. അവനെ പൂര്‍ണ്ണനാക്കിയാലും, അങ്ങയാല്‍ കൃപാണ്‍പൂര്‍വ്വം പ്രദാനം ചെയ്യപ്പെട്ട മനോദാര്‍ഢ്യം കൊണ്ടും, അവിടുത്തെ ഉന്നതിയില്‍ നിന്ന് ഉപഹാരമായി നല്‍കിയ ശാന്തികൊണ്ടും അവനെ വസ്ത്രം ധരിപ്പിച്ചാലും.

സത്യമായും അങ്ങാണ് സംരക്ഷകനും, രോഗശമനകാരിയും, സഹായിയും, സര്‍വ്വശക്തനും, പ്രബലനും, സര്‍വ്വതേജസ്വിയും, സര്‍വ്വവിജ്ഞനും.

#9805
- Bahá'u'lláh

 

രോഗശമനത്തിനുള്ള നീണ്ട പ്രാര്‍ത്ഥന

അങ്ങാണ് രോഗശമനകാരിയും, മതിയായവനും, സഹായിയും, സര്‍വ്വംസഹനും, സര്‍വ്വദയാമയനും.

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ഉയര്‍ത്തപ്പെട്ടവനേ, വിശ്വസ്തനേ, പ്രകീര്‍ത്തിതനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്. അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ പരമാധികാരീ, അല്ലയോ ഉയര്‍ത്തുന്നവനേ, അല്ലയോ ന്യായാധിപനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ നിസ്തൂലനായവനേ, അല്ലയോ അനശ്വരനായവനേ, അല്ലയോ ഏകനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്. അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ അത്യധികം സ്തുതിക്കപ്പെട്ടവനേ, അല്ലയോ വിശുദ്ധനായവനേ, അല്ലയോ സഹായിയായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സര്‍വ്വജ്ഞനേ, അല്ലയോ അതിവിവേകമുള്ളവനേ, അല്ലയോ അതിമഹത്തായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ കരുണാര്‍ദ്രനായവനേ, അല്ലയോ മഹത്വമുള്ളവനേ, അല്ലയോ കല്പിതനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ പ്രിയങ്കരനേ, അല്ലയോ പരിലാളിക്കുന്നവനേ, അല്ലയോ നിര്‍വൃതി നല്‍കുന്നവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ അതി പ്രബലനേ, അല്ലയോ നിലനിര്‍ത്തുന്നവനേ, അല്ലയോ ശക്തനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ ഭരണാധിപനേ, അല്ലയോ സ്വയം നിലനില്‍ക്കുന്നവനേ, അല്ലയോ സര്‍വ്വജ്ഞാനിയായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്. അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ ചൈതന്യമേ, അല്ലയോ വെളിച്ചമേ, അല്ലയോ ഏറ്റവും പ്രത്യക്ഷനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ സര്‍വ്വരാലും പതിവായി സന്ദര്‍ശിക്കപ്പെടുന്നവനേ, അല്ലയോ സകലരാലും അറിയപ്പെടുന്നവനേ, അല്ലയോ എല്ലാവരില്‍ നിന്നും നിഗൂഢമായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ ഗോപ്യമായവനേ, അല്ലയോ വിജയിയായവനേ, അല്ലയോ ദായകനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സര്‍വ്വശക്തനേ, അല്ലയോ തുണയ്ക്കുന്നവനേ, അല്ലയോ ഗോപ്യമായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ സംവിധാനിക്കുന്നവനേ, അല്ലയോ സംതൃപ്തിപ്പെടുത്തുന്നവനേ, അല്ലയോ ഉډൂലനാശകനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, ഉണര്‍ന്നെഴുന്നേറ്റവനേ, അല്ലയോ ഒത്തുകൂട്ടുന്നവനേ, അല്ലയോ വാഴ്ത്തപ്പെട്ടവനേ! അങ്ങുമതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ പരിപൂര്‍ണ്ണനാക്കുന്നവനേ, അല്ലയോ ഉദാരനേ! അങ്ങു മതിയാണ്‍യണ്‍വനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ദാനശീലനേ, അല്ലയോ നല്‍കാതിരിക്കുന്നവനേ, അല്ലയോ സൃഷ്ടിക്കുന്നവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ അത്യുദാത്തനേ, അല്ലയോ സൗന്ദര്യമായവനേ, അല്ലയോ ഉദാരനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ നീതിമാനായുള്ളവനേ, അല്ലയോ കൃപാലുവായവനേ, അല്ലയോ മഹാമനസ്കനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സര്‍വ്വനിര്‍ബ്ബന്ധിതനേ, അല്ലയോ എന്നെന്നും സുസ്ഥിരനായവനേ, അല്ലയോ ഏറ്റവും ജ്ഞാനിയായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ അത്യധികം മഹിമയുള്ളവനേ, അല്ലയോ ദിനങ്ങളില്‍ പൗരാണികനായവനേ, അല്ലയോ മഹാനുഭാവനേ! അങ്ങുമതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ഏറ്റവും സംരക്ഷിക്കപ്പെട്ടവനേ, സന്തോഷത്തിന്‍റെ പ്രഭുവേ, അല്ലയോ അഭിലഷിതനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ എല്ലാവരോടും ദയയുള്ളവനേ, അല്ലയോസകലരോടും അനുകമ്പയുള്ളവനേ, അല്ലയോ ഏറ്റവും കൃപാലുവായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സകലര്‍ക്കും ശരണമായവനേ, അല്ലയോ സകലര്‍ക്കും അഭയമായവനേ, അല്ലയോ സര്‍വ്വവും പരിപാലിക്കുന്നവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്. അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ സകലര്‍ക്കും തുണയായവനേ, അല്ലയോ എല്ലാവരാലും പ്രാര്‍ത്ഥിക്കപ്പെടുന്നവനേ, അല്ലയോ ചൈതന്യദായിയായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ വെളിപ്പെടുത്തുന്നവനേ, അല്ലയോ സംഹരിക്കുന്നവനേ, അല്ലയോ ഏറ്റവും കരുണാര്‍ദ്രനായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ എന്‍റെ ആത്മാവായവനേ, അല്ലയോ എന്‍റെ പ്രിയങ്കരനായവനേ, അല്ലയോ എന്‍റെ വിശ്വാസമായവനേ! അങ്ങുമതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ എന്‍റെ ദാഹങ്ങളെ ശമിപ്പിക്കുന്നവനേ, അല്ലയോ സര്‍വ്വാതിശായിയായ പ്രഭുവേ, അല്ലയോ ഏറ്റവും ഉല്‍കൃഷ്ടനായവനേ! അങ്ങു മതിയായവനാണ്, അങ്ങുരോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ ഏറ്റവും മഹത്തായ സ്മരണയായവനേ, അല്ലയോ ഏറ്റവും മഹാനുഭാവനായവനേ, അല്ലയോ ഏറ്റവും പൗരാണിക മാര്‍ഗ്ഗമായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ഏറ്റവും പ്രകീര്‍ത്തിതനായവനേ, അല്ലയോ ഏറ്റവും വിശുദ്ധനായവനേ, അല്ലയോ പവിത്രീകൃതനായവനേ! അങ്ങുമതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ഉപദേശകനേ, അല്ലയോ വിമോചകനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സുഹൃത്തേ, അല്ലയോ ഭിഷഗ്വരനേ, അല്ലയോ മനംകവരുന്നവനേ! അങ്ങുമതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ തേജസ്വിയേ, അല്ലയോ സൗന്ദര്യമേ, അല്ലയോ ഉദാരനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ ഏറ്റവും വിശ്വസ്തനായവനേ, അല്ലയോ ഏറ്റവും പ്രിയങ്കരനേ, അല്ലയോ സുപ്രഭാതത്തിന്‍റെ പ്രഭുവേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു. അല്ലയോ തിരികൊളുത്തുന്നവനേ, പ്രകാശിപ്പിക്കുന്നവനേ, അല്ലയോ ആനന്ദം കൊണ്ടുവരുന്നവനേ! അങ്ങു മതിയായവനാണ്. അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ ഉദാരനേ, അല്ലയോ ഏറ്റവും അനുകമ്പയുള്ളവനേ, അല്ലയോ ഏറ്റവും ദയാമയനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ അചഞ്ചലനായവനേ, അല്ലയോ ജീവദായകനേ, അല്ലയോ സകലസ്വത്തുക്കള്‍ക്കും ഉറവിടമായവനേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സകല വസ്തുക്കളിലും തുളച്ചുകയറുന്നവനേ, അല്ലയോ സര്‍വ്വദര്‍ശിയായ ദൈവമേ, അല്ലയോ വചനത്തിന്‍റെ പ്രഭുവേ! അങ്ങു മതിയായവനാണ്, അങ്ങു രോഗശമനകാരിയാണ്, അങ്ങു സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ പ്രത്യക്ഷനായിരിക്കുമ്പോഴും നിഗൂഢമായവനേ, അല്ലയോ അദൃശ്യനായിരിക്കുമ്പോഴും അറിയപ്പെടുന്നവനേ, അല്ലയോ എല്ലാവരും അന്വേഷിക്കുന്ന നിരീക്ഷകനേ! അങ്ങു മതിയായവനാണ്, അങ്ങ് രോഗശമനകാരിയാണ്, അങ്ങ് സുസ്ഥിരനാണ്, അല്ലയോ ശാശ്വതനായവനേ!

ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ പ്രിയങ്കരരെ കൊല്ലുന്നവനേ, അല്ലയോ അധര്‍മ്മികള്‍ക്കു കൃപനല്‍കുന്ന ദൈവമേ!

അല്ലയോ മതിയായവനേ, ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ മതിയായവനേ! അല്ലയോ രോഗശമനകാരീ, ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ രോഗശമനകാരീ!

അല്ലയോ സുസ്ഥിരനേ, ഞാന്‍ അങ്ങയെ വിളിക്കുന്നു, അല്ലയോ സുസ്ഥിരനേ! അങ്ങ് എന്നെന്നും ശാശ്വതനാണ്, അല്ലയോ ശാശ്വതനായവനേ!

അല്ലയോ എന്‍റെ ദൈവമേ! പവിത്രീകൃതനാണ് അങ്ങ്. അവിടുത്തെ ഔദാര്യത്തിന്‍റെയും കൃപയുടേയും വാതിലുകള്‍ തുറന്നു വയ്ക്കപ്പെടുന്നതും അവിടുത്തെ വിശുദ്ധിയുടെ ക്ഷേത്രം അനശ്വരതയുടെ സിംഹാസനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ അവിടുത്തെ ഔദാര്യത്താലും അവിടുത്തെ ഔദാര്യങ്ങളുടേയും അനുഗ്രഹങ്ങളുടേയും പീഠത്തിലേക്ക് സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളേയും അങ്ങു ക്ഷണിച്ചിട്ടുള്ള അവിടുത്തെ കാരുണ്യത്താലും "അതേ!" എന്ന അവിടുത്തെ വാക്കുകൊണ്ട് അവിടുത്തെ സ്വന്തം സത്തയില്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലര്‍ക്കും വേണ്ടി അവിടുത്തെ പരമാധികാരവും അവിടുത്തെ മഹത്വവും വെളിവാക്കപ്പെട്ട സമയം, അവിടുത്തെ സാമ്രാജ്യത്തിന്‍റെ പ്രബലത പ്രത്യക്ഷപ്പെട്ട ആ സുപ്രഭാതത്തില്‍ അങ്ങു പ്രതികരിച്ച അവിടുത്തെ കൃപയാലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അതിമനോഹരമായ ഈ നാമങ്ങളാലും, അതിശ്രേഷ്ഠവും ഉദാത്തവുമായ ഈ ഗുണങ്ങളാലും, അവിടുത്തെ ഏറ്റവും ഉയര്‍ത്തപ്പെട്ട സ്മരണയാലും, അവിടുത്തെ വിശുദ്ധവും കറയറ്റതുമായ സൗന്ദര്യത്താലും, ഏറ്റവും നിഗൂഢമായ കൂടാരത്തിലുള്ള അവിടുത്തെ നിഗൂഢമായ വെളിച്ചത്താലും, ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും ദുഃഖങ്ങളുടെ വസ്ത്രം കൊണ്ട് വേഷമിട്ട അവിടുത്തെ നാമത്താലും വീണ്ടും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു, ഈ അനുഗൃഹീത കുറിപ്പിന്‍റെ വാഹകരേയും അത് ഉരുവിടുന്നവരേയും അതിനടുത്തേക്ക് വരുന്നവരേയും ഏതു ഗൃഹത്തിനുള്ളിലാണോ അതുള്ളത് ആ ഗൃഹത്തിനുചുറ്റും കടന്നുപോകുന്നവരേയും സംരക്ഷിച്ചാലും. ആയതുകൊണ്ട് ഓരോ രോഗിയേയും, അസുഖബാധിതനേയും പാവപ്പെട്ടവനേയും എല്ലാ ദുരിതങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും ഓരോ ബീഭത്സമായ വിപത്തുകളില്‍ നിന്നും, സങ്കടങ്ങളില്‍ നിന്നും, അങ്ങു സുഖപ്പെടുത്തിയാലും. അതുകൊണ്ട് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വഴികളിലേക്കും, അവിടുത്തെ മാപ്പിന്‍റേയും കൃപയുടേയും മാര്‍ഗ്ഗങ്ങളിലേക്കും പ്രവേശിക്കാന്‍ ആരാണോ ആഗ്രഹിക്കുന്നത് അവരേയും അങ്ങു നയിച്ചാലും.

അങ്ങു സത്യമായും ശക്തനും സര്‍വ്വത്തിനും മതിയായവനും, രോഗശമനകാരിയും, സംരക്ഷകനും, ദാതാവും അനുകമ്പയുള്ളവനും, ഔദാര്യനിധിയും, സര്‍വദയാലുവുമാണ്.

#9896
- Bahá'u'lláh

 

വിയുക്തര്‍ക്കുവേണ്ടി

വയസ്സിനു മേലുള്ള ബഹായികള്‍ക്കുവേണ്ടിയാണ് ഈ പ്രാര്‍ത്ഥന ഉപയോഗിക്കപ്പെടേണ്ടത്. ഒന്നിച്ചുകൂടി ഉരുവിടേണ്ട ബഹായി കടപ്രാര്‍ത്ഥന ഇതുമാത്രമാണ്. മറ്റെല്ലാവരും എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഒരു വിശ്വാസിയാല്‍ ഇത് ആലപിക്കപ്പെടണം. ഈ പ്രാര്‍ത്ഥന ആലപിക്കുമ്പോള്‍ കിബിലക്ക് അഭിമുഖമാകേണ്ട ആവശ്യമില്ല.

#9771
- Bahá'u'lláh

 

എന്‍റെ ദൈവമേ! ഇവന്‍ അങ്ങയുടെ സേവകനാണ്. അങ്ങയിലും അവിടുത്തെ മുദ്രകളിലും വിശ്വാസം അര്‍പ്പിച്ച് അങ്ങൊഴികെയുള്ള സകലതില്‍ നിന്നും നിര്‍മുക്തനായി അങ്ങയിലേക്കു മുഖം തിരിച്ചിരിക്കുന്ന അവിടുത്തെ സേവകന്‍റെ പുത്രനുമാണ്. നിശ്ചയമായും അങ്ങ് ദയാലുക്കളില്‍ ദയാലുവാണ്.

മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുകയും അവരുടെ തെറ്റുകള്‍ മറക്കുകയും ചെയ്യുന്നവനേ! അവിടുത്തെ ദാനസ്വര്‍ഗ്ഗത്തിനും ദയാസാഗരത്തിനും യോഗ്യമായ വിധം അവനെ കൈകാര്യം ചെയ്യേണമേ. ഭൂവിനും ദ്യോവിനും മുമ്പ് ആധാരമായ അവിടുത്തെ കവിഞ്ഞൊഴുകുന്ന കാരുണ്യത്തിന്‍റെ സന്നിധിയില്‍ അവന് പ്രവേശനമേകേണമേ!

മഹാദാനശീലനും സദാക്ഷമിക്കുന്നവനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.

(അല്ലാഹു അബ്ബ എന്ന അഭിവാക്യം ആറു പ്രാവശ്യം ആവര്‍ത്തിച്ചശേഷം താഴെ ചേര്‍ക്കുന്ന വചനങ്ങള്‍ 19 പ്രാവശ്യം ആവര്‍ത്തിക്കുക)

ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ ആരാധിക്കുന്നു.

ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ വണങ്ങുന്നു.

ഞങ്ങളെല്ലാം സത്യമായും ഈശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്നു

ഞങ്ങളെല്ലാം സത്യമായും ഈശ്വരസ്തുതിചെയ്യുന്നു.

ഞങ്ങളെല്ലാം സത്യമായും ഈശ്വരനു നന്ദിപറയുന്നു.

ഞങ്ങളെല്ലാം സത്യമായും ഈശ്വരനില്‍ വിശ്വാസമര്‍പ്പിക്കുന്നു.

(മരിച്ചയാള്‍ സ്ത്രീയെങ്കില്‍ "ഇവള്‍ അങ്ങയുടെ ദാസിയാണ്, അങ്ങയുടെ ദാസീപുത്രിയാണ്" എന്നിങ്ങനെ പറയുക)

#9772
- Bahá'u'lláh

 

ദൈവമേ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തൂതി ആയിരിക്കട്ടെ. അവിടുത്തെ അനശ്വരമായ പരമാധികാരത്തിന്‍റെ ശക്തിയില്‍ക്കൂടി അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ തരം താഴ്ത്തരുതേ. അവിടുത്തെ അനശ്വരതയുടെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ അങ്ങു കാരണമാക്കിയിട്ടുള്ളവനെ അങ്ങില്‍ നിന്നും ദൂരെ മാറ്റിക്കളയരുതേ. എന്‍റെ ദൈവമേ, അവിടുത്തെ ദൈവികത്വത്താല്‍ അങ്ങ് അധികരിച്ച പ്രാധാന്യം നല്‍കിയിട്ടുള്ളവനെ അവിടുന്നു ഭ്രഷ്ഠനാക്കുമോ?

എന്‍റെ അഭിലാഷമേ, അങ്ങ് അഭയം നല്‍കിയിട്ടുള്ളവനെ അങ്ങയില്‍ നിന്നകറ്റിക്കളയുമോ? അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ അങ്ങയ്ക്ക് തരം താഴ്ത്താന്‍ കഴിയുമോ?

അങ്ങയെ സ്മരിക്കാന്‍ അങ്ങു പ്രാപ്തനാക്കിയവനെ അങ്ങയ്ക്കു മറക്കാന്‍ കഴിയുമോ?

പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അനശ്വരതയിലുടനീളം മുഴുവന്‍ സൃഷ്ടിജാലത്തിന്‍റെയും രാജാവും അതിന്‍റെ പരമപ്രധാനപ്രേരകനുമായിരുന്നിട്ടുള്ളവനാണ് അവിടുന്ന്. അനശ്വരതയിലുടനീളം സൃഷ്ടിക്കപ്പെട്ട സകലത്തിന്‍റേയും നാഥനും അവരുടെ കല്പിതനുമായിരുന്നിട്ടുണ്ട് അങ്ങ്.

എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ സേവകരോട് അങ്ങു കൃപാലുവല്ലെങ്കില്‍ പിന്നെ ആരാണു അവരോട് കരുണകാണിക്കുക? അവിടുത്തെ പ്രിയങ്കരര്‍ക്ക് അങ്ങ് വിപദ്രക്ഷകനാകാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക് വിപദ്രക്ഷകനാകാന്‍ കഴിയുമാറ് ആരാണ് അവിടെയുള്ളത്?

പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അങ്ങയുടെ സത്യത്തില്‍ അങ്ങ് ആരാധിക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അങ്ങയെ ആരാധിക്കുന്നു. അവിടുത്തെ നീതിയില്‍ അങ്ങു പ്രകടമാക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അതിനു സാക്ഷിയാകുന്നു. സത്യത്തില്‍ അങ്ങയുടെ കാരുണ്യത്തില്‍ അങ്ങു പ്രിയങ്കരനാണ്. അങ്ങല്ലാതെ വിപദ്രക്ഷകനും സ്വയം വൃത്തിയുമായി മറ്റൊരു ദൈവമില്ല.

#9773
- Bahá'u'lláh

 

എന്‍റെ ദൈവമേ! പാപങ്ങള്‍ പൊറുക്കുന്നവനേ! അനുഗ്രഹദായകനേ! വേദനകളകറ്റുന്നവനേ! ഭൗതികവസ്ത്രം കളഞ്ഞ് ഭൗമാതീതത്തിലേക്കു കരേറിയവരുടെ പാപങ്ങളെ സത്യമായും അങ്ങ് ക്ഷമിക്കേണമേ!

എന്‍റെ പ്രഭോ! അതിക്രമങ്ങളില്‍ നിന്നു രക്ഷിച്ച് അവരെ അപങ്കിലരാക്കേണമേ! അവരുടെ ദുഃഖങ്ങളെ ദൂരീകരിക്കേണമേ! അവരുടെ ഇരുളിനെ വെളിച്ചമാക്കേണമേ! ആമോദപുഷ്പവനത്തില്‍ അവരെ പ്രവേശിക്കാനിടയാക്കേണമേ! ഏറ്റവും പാവനമായ ജലം കൊണ്ട് അവരെ സംശുദ്ധരാക്കേണമേ! എത്രയുമുന്നതമായ കൊടുമുടിമേലേറി അങ്ങയുടെ മഹിമകള്‍ കാണാന്‍ അവരെ അനുവദിക്കേണമേ!

#9774
- `Abdu'l-Bahá

 

വിവാഹം

"ബഹായി വിവാഹം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരലും ഹൃദയംഗമമായ സ്നേഹവുമാണ്. എന്നിരുന്നാലും അവര്‍ പരസ്പരമുള്ള സ്വഭാവത്തെപ്പറ്റി പരിചിതരായിത്തീരുന്നതിന് അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണം. ഈ അനശ്വര ബന്ധം ഒരു ഉറച്ച ഉടമ്പടിയാല്‍ സുരക്ഷിതമാക്കണം. അതിന്‍റെ ഉദ്ദേശ്യം സ്നേഹവും സൗഹാര്‍ണ്‍ദവും ഐക്യവും പോഷിപ്പിക്കുകയും അനശ്വര ജീവിതം നേടുകയുമായിരിക്കണം."

ആത്മീയ സഭയ്ക്കു സ്വീകാര്യമായ കുറഞ്ഞതു രണ്ടു സാക്ഷികളുടെയെങ്കിലും സാന്നിദ്ധ്യത്തില്‍ വധുവും വരനും വ്യക്തിപരമായി പറയുന്ന വചനമായ വിവാഹ പ്രതിജ്ഞ അതിവിശുദ്ധഗ്രന്ഥമായ കിതാബ് - ഇ - അഖ്ദസില്‍ നിബന്ധന ചെയ്തിട്ടുള്ളതുപോലെയാണ്.

"സത്യമായും ഞങ്ങളെല്ലാം ദൈവേച്ഛയെ ശിരസ്സാവഹിക്കുന്നു."

ഔദാര്യനിധിയും സര്‍വ്വദാതാവും അവനാണ്! യാതൊരുവന്‍, താന്‍ ഏകനും അദ്വയനും അപ്രതിരോധ്യനും മഹോന്നതനുമെന്ന് സ്വന്തം അസ്തിത്വത്തിലൂടെ സാക്ഷ്യപ്പെടുത്തിയോ, പുരാതനനും അനന്തനും സുസ്ഥിരനും ചിരന്തനനുമായ ആ ഈശ്വരനെ സ്തുതിക്കുക. അവന്‍റെ ഏകത്വത്തെ അറിഞ്ഞുകൊണ്ടും, അദ്വൈതഭാവത്തെ മനസ്സിലാക്കിയും, സത്യമായും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അവന്‍ തന്‍റെ മഹിമയുടെ പാരമ്യത്തില്‍, തന്നില്‍ നിന്നന്യമായവ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ നിന്നും വേറിട്ട്, തന്നെക്കുറിച്ചുള്ളതൊഴികെയുള്ള എല്ലാ വിവരണങ്ങളില്‍ നിന്നും വിമുക്തനായി, അനഭിഗമ്യമായ ഔന്നത്യത്തില്‍ എന്നും വസിച്ചിട്ടുണ്ട്.

തന്‍റെ ദയാവായ്പും നډയും മനുഷ്യന് പ്രത്യക്ഷീഭവിക്കണമെന്നും ലോകത്തെ ചിട്ടപ്പെടുത്തണമെന്നും അഭിലഷിച്ചപ്പോള്‍, അവന്‍ അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അവയില്‍ വിവാഹം സംബന്ധിച്ച നിയമം ഏര്‍പ്പെടുത്തിക്കൊണ്ട് അതിനെ ഭദ്ര ജീവിതത്തിന്‍റേയും മോക്ഷത്തിന്‍റേയും രക്ഷാദുര്‍ഗ്ഗമാക്കി. അതിനെ വിശുദ്ധിയുടെ സ്വര്‍ഗ്ഗത്തില്‍ നിന്നും അവരോഹണം ചെയ്ത തന്‍റെ പുണ്യമത ഗ്രന്ഥത്തിലൂടെ നമ്മുടെ മേലുള്ള കല്പനയാക്കിതീര്‍ത്തു. അവന്‍ അരുളിചെയ്യുന്നു: മഹത്വമുള്ളതാണ് അവിടുത്തെ യശസ്സ്: "ജനങ്ങളേ! നിങ്ങള്‍ വിവാഹിതരാകുവിന്‍. തല്‍ഫലമായി നിങ്ങളില്‍ നിന്നും എന്‍റെ സേവകര്‍ക്കിടയില്‍ എന്നെ സ്മരിക്കുന്നവര്‍ പ്രത്യക്ഷപ്പെടുമല്ലോ! നിങ്ങളോടുള്ള എന്‍റെ കല്പനകളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് സ്വയം സഹായത്തിനായി അതിനെ ശിരസാവഹിക്കുവിന്‍."

#9893
- Bahá'u'lláh

 

എന്‍റെ ദൈവമേ! എല്ലാ യശസ്സും അങ്ങേയ്ക്കാകട്ടെ. സത്യമായും അങ്ങയുടെ ഈ സേവകനും ഈ സേവികയും അങ്ങയുടെ കാരുണ്യത്തിന്‍റെ തണലില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അങ്ങയുടെ ഔദാര്യത്താലും ദാക്ഷിണ്യത്താലും അവര്‍ യോജിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രഭോ, അങ്ങയുടെ ഈ ലോകത്തിലും അവിടുത്തെ സാമ്രാജ്യത്തിലും അവരെ സഹായിക്കേണമേ. അങ്ങയുടെ കൃപയാലും ദാനശീലത്താലും അവര്‍ക്ക് എല്ലാ നډകളും കല്‍പ്പിച്ചുനല്‍കീടണേ. പ്രഭോ, അങ്ങയുടെ ദാസ്യവൃത്തിയില്‍ അവരെ ദൃഢീകരിക്കുകയും, അങ്ങയെ പരിചരിക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ ലോകത്ത് അങ്ങയുടെ തിരുനാമത്തിന്‍റെ പ്രതീകങ്ങളായിത്തീരുന്നതിന് അവരെ അനുവദിക്കുകയും, ഇഹലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും ഉപയോഗപ്പെടുത്തിയാല്‍ തീരാത്ത അങ്ങയുടെ അനുഗ്രഹങ്ങളാല്‍ അവരെ സംരക്ഷിക്കുകയും ചെയ്യേണമേ. പ്രഭോ, അങ്ങയുടെ ദയാസാമ്രാജ്യത്തിന്‍റെ നേര്‍ക്ക് പ്രാര്‍ത്ഥിക്കുകയാണവര്‍. അങ്ങയുടെ ഏകത്വത്തിന്‍റെ മേഖലയ്ക്ക് അഭിമുഖമായി അപേക്ഷിക്കുകയാണ്. സത്യമായും അങ്ങയുടെ ആജ്ഞയെ അനുവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ വിവാഹിതരായിട്ടുള്ളത്. കാലാന്ത്യത്തോളം ഐക്യത്തിന്‍റെയും മനപ്പൊരുത്തത്തിന്‍റേയും പ്രതീകങ്ങളായിരിക്കുവാന്‍ അവരെ തുണയ്ക്കേണമേ.

സത്യമായും അങ്ങാണ് സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, സര്‍വ്വേശനും.

#9894
- `Abdu'l-Bahá

 

അവന്‍ ദൈവമാകുന്നു!

അല്ലയോ അതുല്യനായ പ്രഭോ! അവിടുത്തെ സര്‍വ്വശക്തമായ വിവേകത്തില്‍ ജനങ്ങളുടെമേല്‍ അങ്ങു വിവാഹത്തെ കല്‍പ്പിച്ചു നല്‍കി. അങ്ങനെ മനുഷ്യരുടെ തലമുറകള്‍ ഈ ആശ്രിതലോകത്തില്‍ ഒന്നു മറ്റൊന്നിനെ പിന്തുടരുമാറാകട്ടെ. അങ്ങനെ എന്നെന്നും ലോകം നിലനില്‍ക്കുന്ന കാലത്തോളം അവിടുത്തെ ഏകത്വത്തിന്‍റെ പ്രവേശനകവാടത്തില്‍ ദാസ്യത്വത്തോടും ആരാധനയോടും, പ്രണാമത്തോടും, ഭയഭക്തിയോടും സ്തുതിയോടും കൂടി അവര്‍ സ്വയം കര്‍മ്മനിരതരാകുമാറാകട്ടെ. "എന്നെ ആരാധിക്കുന്നതിനുവേണ്ടിയല്ലാതെ ഞാന്‍ മാലാഖമാരേയും, മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല." അതിനാല്‍ അവിടുത്തെ സ്നേഹമാകുന്ന കൂട്ടിലെ ഈ രണ്ടു വിഹഗങ്ങളേയും അവിടുത്തെ ദയയാകുന്ന സ്വര്‍ഗ്ഗത്തില്‍ അങ്ങു വിവാഹിതരാക്കേണമേ. അവരെ ആകര്‍ഷിതമായ ശാശ്വതമായ കൃപയുടെ മാര്‍ഗ്ഗങ്ങളാക്കിത്തീര്‍ക്കേണമേ. അങ്ങനെയായാല്‍ സ്നേഹമാകുന്ന ഈ രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് ലോലമായ തിരമാല ഇളകി, ജീവിത തീരത്ത്, വിശുദ്ധവും നډയുറ്റതുമായ സന്താനങ്ങളാകുന്ന മുത്തുകള്‍ ഉണ്ടാകട്ടെ. "അവന്‍ ഈ രണ്ടു സമുദ്രങ്ങളേയും സ്വതന്ത്രമാകാന്‍ അനുവദിച്ചിരിക്കുന്നു. അവ പരസ്പരം സംഗമിക്കുന്നതിനുവേണ്ടി: അവയ്ക്കിടയില്‍ ഒരു തടസ്സം ഉണ്ട്. അതിനെ അവ മറികടക്കുകയില്ല. പിന്നെ നിങ്ങളുടെ പ്രഭുവിന്‍റെ ഔദാര്യങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുക? ഓരോന്നില്‍ നിന്നും വലുതും ചെറുതുമായ മുത്തുകളെ അവന്‍ വളര്‍ത്തുന്നു."

അല്ലയോ ദയാമയനായ പ്രഭോ! ഈ വിവാഹത്തില്‍ നിന്ന് മുത്തുകളും പവിഴങ്ങളും ഉണ്ടാകാനങ്ങ് ഇടയാക്കേണമേ. സത്യമായും അങ്ങാണ് സര്‍വ്വശക്തനും അതിമഹത്തും, എന്നെന്നും പൊറുക്കുന്നവനും

#9895
- `Abdu'l-Bahá

 

സ്തുതിയും നന്ദിയും

അല്ലയോ എന്‍റെ ദൈവമേ, എല്ലാ സ്തുതിയും സകലകീര്‍ത്തിയുടേയും, പ്രതാപത്തിന്‍റേയും, മഹത്വത്തിന്‍റേയും, ബഹുമതിയുടേയും, പരമാധികാരത്തിന്‍റേയും, ആധിപത്യത്തിന്‍റേയും, ഉത്തുംഗതയുടേയും, ചാരുതയുടേയും, ഭയഭക്തിയുടേയും, ശക്തിയുടേയും സ്രോതസ്സായ അവിടുത്തേക്കാകട്ടെ. അവിടുന്ന് ഇച്ഛിക്കുന്നവരെ അവിടുത്തെ അതിമഹത്തായ സമുദ്രത്തിന്‍റെ സാമിപ്യത്തിലേക്കടുപ്പിക്കാന്‍ അവിടുന്നു കാരണമാകുന്നു. അവിടുന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ അതിപൗരാണിക നാമത്തെ തിരിച്ചറിയുന്നതിനുള്ള ബഹുമതി അവിടുന്നു നല്‍കുന്നു. ഭുവിലും ദ്യോവിലുമുള്ള ആര്‍ക്കും തന്നെ അവിടുത്തെ പരമാധികാര ഇച്ഛയുടെ പ്രവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല. സകല അനശ്വരതയിലും നിന്നുകൊണ്ട് അവിടുന്നു മുഴവന്‍ സൃഷ്ടിജാലത്തേയും ഭരിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളുടേയും മേല്‍ അവിടുത്തെ പരമാധികാരം പ്രയോഗിക്കുന്നത് അവിടുന്ന് എന്നെന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രബലനും സര്‍വ്വവിവേകിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

അല്ലയോ പ്രഭോ, അവിടുത്തെ സേവകരുടെ വദനങ്ങള്‍ പ്രകാശമാനമാക്കിയാലും. അങ്ങനെ അവര്‍ അങ്ങയെ ദര്‍ശിക്കുമാറാകട്ടെ. അവിടുത്തെ സ്വര്‍ഗ്ഗീയ ആനുകൂല്യങ്ങളുടെ സദസ്സിനു നേര്‍ക്ക് അവര്‍ തിരിയുമാറും, അവിടുത്തെ സത്തയുടെ പകല്‍ വസന്തവും അവിടുത്തെ വ്യക്തിത്വത്തിന്‍റെ പ്രകടഭാവവും ആയ അവനെ തിരിച്ചറിയുമാറും അവരുടെ ഹൃദയങ്ങളെ ശുചീകരിച്ചാലും. സത്യമായും അങ്ങു സകലലോകങ്ങളുടെയും പ്രഭുവാണ്. അനിയന്ത്രിതനും സര്‍വ്വവിജയിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

#9828
- Bahá'u'lláh

 

അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ! അവിടുത്തെ അവതാരത്തെ തിരിച്ചറിയാന്‍ എന്നെ പ്രാപ്തനാക്കിയതിനും അവിടുത്തെ ശത്രുക്കളില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിനും അവിടുത്തെ ദിനങ്ങളിലുള്ള അവരുടെ ദുഷ്പ്രവൃത്തികളും അധാര്‍മ്മികമായ ചെയ്തികളും എന്‍റെ നേത്രങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയതിനും അവരുമായുള്ള എല്ലാ ആസക്തികളില്‍ നിന്നും എന്നെ അകറ്റിയതിനും പൂര്‍ണ്ണമായും അവിടുത്തെ കാരുണ്യത്തിന്‍റേയും ഉദാരമായ ആനുകൂല്യങ്ങളുടേയും നേര്‍ക്ക് എനിക്കു തിരിയാന്‍ കാരണമാക്കിയതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അവിശ്വാസികളുടെ പരാമര്‍ശങ്ങളില്‍ നിന്നും തെറ്റായി വിശ്വസിച്ചവരുടെ സൂചകങ്ങളില്‍ നിന്നും എന്നെ അങ്ങനെ പവിത്രീകരിക്കുന്നതിന് അവിടുത്തെ ഇച്ഛയാകുന്ന മേഘങ്ങളില്‍ നിന്ന് എന്നിലേക്കു വര്‍ഷിച്ചതിനും അങ്ങനെ എന്‍റെ ഹൃദയത്തെ അങ്ങയില്‍ ഉറപ്പിച്ചതിനും അവിടുത്തെ വദനത്തിന്‍റെ പ്രകാശത്തെ നിരസിച്ചിട്ടുള്ളവരില്‍ നിന്ന് ഞാന്‍ പാലായനം ചെയ്തതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അങ്ങയുടെ സ്നേഹത്തില്‍ ദൃഢതയുള്ളവനാകുന്നതിനും അവിടുത്തെ സ്തുതികള്‍ വര്‍ണ്ണിക്കുന്നതിനും അവിടുത്തെ നډകള്‍ വാഴ്ത്തുന്നതിനും ദൃശ്യവും അദൃശ്യവും ആയ സകലവസ്തുക്കളേയും അതിശയിക്കുന്ന അവിടുത്തെ കാരുണ്യത്തിന്‍റെ കോപ്പയില്‍ നിന്ന് പാനം ചെയ്യാന്‍ എനിക്കു നല്‍കിയതിനും വീണ്ടും ഞാനങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു.

സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രകീര്‍ത്തിതനും സര്‍വ്വസ്നേഹിയുമാണങ്ങ്.

#9829
- Bahá'u'lláh

 

എന്‍റെ ദൈവമേ, എന്‍റെ ആരാധനയ്ക്കു പാത്രമായവനേ, എന്‍റെ നൃപനേ, എന്‍റെ അഭിലാഷമേ! അങ്ങയോടുള്ള എന്‍റെ നന്ദി ഏതു നാവിനാലാണ് ശബ്ദിക്കാന്‍ കഴിയുക? ഞാന്‍ ശ്രദ്ധയില്ലാത്തവനായിരുന്നു, അങ്ങ് എന്നെ ഉണര്‍ത്തി. ഞാന്‍ അങ്ങയില്‍ നിന്നു പുറം തിരിഞ്ഞിരിക്കുകയായിരുന്നു; അങ്ങ് കാരുണ്യപൂര്‍വ്വം അങ്ങയിലേക്കു തിരിയാന്‍ എന്നെ സഹായിച്ചു. ഞാന്‍ ജീവച്ഛവമായിരുന്നു. ജീവജലത്താല്‍ അങ്ങ് എന്നെ ജീവിപ്പിച്ചു. ഞാന്‍ വരണ്ടു പോകുകയായിരുന്നു; സര്‍വ്വദയാമയന്‍റെ തൂലികയില്‍ നിന്നൊഴുകിയ അവിടുത്തെ വചനങ്ങളുടെ സ്വര്‍ഗ്ഗീയ അരുവിയാല്‍ അങ്ങ് എന്നെ പുനര്‍ബലപ്പെടുത്തി.

ദൈവമേ! എല്ലാ അസ്തിത്വവും അവിടുത്തെ ഔദാര്യത്താല്‍ ഉള്ളവയാണ്; അവിടുത്തെ ഉദാരതയുടെ ജലം അതിന് നിഷേധിക്കരുതേ. അവിടുത്തെ ദയയുടെ സമുദ്രത്തില്‍ നിന്ന് അതിനെ തടഞ്ഞുവെക്കുകയും ചെയ്യരുതേ. എല്ലാ സമയത്തും ഏതവസ്ഥകളിലും എന്നെ തുണക്കുകയും സഹായിക്കുകയും ചെയ്യാനും അവിടുത്തെ കാരുണ്യസ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തെ പൗരാണിക ആനുകൂല്യത്തെ തേടാനും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. സത്യത്തില്‍ അങ്ങാണ് ഔദാര്യത്തിന്‍റെ പ്രഭുവും അനശ്വര സാമ്രാജ്യത്തിന്‍റെ പരമാധികാരിയും.

#9830
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ, അങ്ങയ്ക്കു സ്തുതി. അനശ്വരകാലം മുതല്‍ അവിടുത്തെ സര്‍വ്വാതിശായിയായ മഹത്വത്തിലും പ്രബലതയിലും അങ്ങ് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അനശ്വരതവരെയും അവിടുത്തെ അതിശയിക്കുന്ന ശക്തിയും കീര്‍ത്തിയും നിലകൊള്ളുമെന്നും ഉള്ളതിന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഭൂവിലേയും ദ്യോവിലേയും സാമ്രാജ്യങ്ങളിലാര്‍ക്കും തന്നെ അവിടുത്തെ ഉദ്ദേശ്യത്തെ വിഘ്നപ്പെടുത്താന്‍ കഴിയുകയില്ല. വെളിപാടിന്‍റേയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങളിലാര്‍ക്കുംതന്നെ അങ്ങയ്ക്കെതിരെ വിജയിക്കുവാന്‍ കഴിയുകയില്ല. അവിടുത്തെ കല്പനയില്‍ അവിടുന്ന് ഇച്ഛിക്കുന്നത് അവിടുന്നു ചെയ്യുന്നു. അവിടുന്നു പ്രീതിപ്പെടുന്നതുപോലെ അവിടുന്നു ഭരിക്കുന്നു.

അല്ലയോ, പ്രഭാതം പ്രത്യക്ഷപ്പെടാന്‍ കാരണമാക്കിയവനേ! ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും മുമ്പില്‍ അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാല--അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍ അവിടുത്തെ വിവേകമാകുന്ന ഇന്ധനത്താല്‍ അവിടുന്നു കത്തിച്ച ജ്വാല-- കൊണ്ട് അവിടുന്നു കൊളുത്തിയ അവിടുത്തെ വിളക്കിനാല്‍ അവിടുത്തെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറന്നിട്ടുള്ളവരിലും തങ്ങളുടെ ഇച്ഛയെ അവിടുത്തെ കല്‍പനക്ക് അധീനപ്പെടുത്തിയവരിലും ഒരാളായിത്തീര്‍ക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ പ്രഭോ, ഞാന്‍ പൂര്‍ണമായും ഹതഭാഗ്യനാണ്. അങ്ങ് അതിശക്തനും സര്‍വ്വപ്രബലനുമാണ്. അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ഉദാരമായ ആനുകൂല്യത്താലും എന്‍റെ മേല്‍ കനിവുകാണിച്ചാലും. അങ്ങയേയും അങ്ങയ്ക്കു പ്രിയപ്പെട്ടവരേയും സേവിക്കാന്‍ എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. അവിടുന്നു ഇച്ഛിക്കുന്നതുപോലെ ചെയ്യാന്‍ ശക്തനാണവിടുന്ന്. അവിടുത്തെ പരമാധികാരത്തിന്‍റെ ശക്തിയാല്‍, ശക്തിയുടെയും കീര്‍ത്തിയുടെയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9831
- Bahá'u'lláh

 

സഹായം

എന്‍റെ ദൈവമേ! അവിടുത്തെ തിരുനാമത്താല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ സേവകര്‍ക്ക് ശ്രേയസ്സും നഗരങ്ങള്‍ക്ക് സമൃദ്ധിയും കൈവരുത്തുന്നതില്‍ എനിക്കു സഹായകമാകേണമേ. അങ്ങു നിശ്ചയമായും സര്‍വ്വേശ്വരനാണല്ലോ!

#9758
- Bahá'u'lláh

 

ആരുടെ വദനമാണോ എന്‍റെ ആരാധനക്കു ലക്ഷ്യമായത്, ആരുടെ സൗന്ദര്യമാണോ എന്‍റെ ദേവാലയമായത്, ആരുടെ വാസസ്ഥാനമാണോ എന്‍റെ ലക്ഷ്യമായത്, ആരുടെ സ്തുതിയാണോ എന്‍റെ പ്രതീക്ഷയായത്, ആരുടെ അനുഗ്രഹണ്‍മാണോ എന്‍റെ സഹചാരിയായത്, ആരുടെ സ്നേഹമാണോ എന്‍റെ അസ്തിത്വത്തിനു കാരണമായത്, ആരുടെ സ്മരണയാണോ എനിക്കു സാന്ത്വനമായത്, ആരുടെ സാമിപ്യമാണോ എന്‍റെ ആഗ്രഹമായത്, ആരുടെ സാന്നിദ്ധ്യമാണോ എന്‍റെ പ്രിയങ്കരമായ ആഗ്രഹവും അത്യുന്നതമായ അദമ്യവാഞ്ചയും ആയത്, അവിണ്‍ടുത്തെ സേവകര്‍ണ്‍ക്കിടയിലെ തെരഞ്ഞെടുക്കപ്പെട്ടണ്‍വര്‍ക്കായി കല്‍പ്പിണ്‍ക്കണ്‍പ്പെട്ടവയെ എന്നില്‍ നിന്നു തടഞ്ഞുവെക്കരുതേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു. ഈ ലോകത്തിലെയും വരാനിരിക്കുന്ന ലോകത്തിണ്‍ലേയും നډകളെ എനിക്കു തന്നാലും.

അങ്ങു സത്യമായും സകലമനുഷ്യര്‍ക്കും രാജാണ്‍വാണ്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരണ്‍നുണ്‍മായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9759
- Bahá'u'lláh

 

അല്ലയോ എനിക്കും സകലവസ്തുക്കള്‍ക്കും ദൈവമേ, എനിക്കും സകലവസ്തുക്കള്‍ക്കും തേജസ്സേ, എനിക്കും സകലവസ്തുക്കള്‍ക്കും അഭിലാഷമേ, എനിക്കും സകലവസ്തുക്കള്‍ക്കും ശക്തിയായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും രാജാവേ, എന്നെയും സകല വസ്തുക്കളേയും കൈവശമുള്ളവനേ, എന്‍റേയും സകലവസ്തുക്കളുടേയും ലക്ഷ്യമായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും പ്രേരണയായവനേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ!

അങ്ങയുടെ ലോലമായ കൃപയുടെ സമുദ്രത്തില്‍നിന്ന് എന്നെ പിന്നോട്ടു നില്‍ക്കാന്‍ അനുവദിക്കുകയോ അങ്ങയുടെ സാമിപ്യത്തിന്‍റെ തീരങ്ങളില്‍ നിന്ന് അകലെ മാറ്റപ്പെടുകയോ ചെയ്യരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

അല്ലയോ എന്‍റെ ദൈവമേ, അങ്ങൊഴികെമറ്റൊന്നും എനിക്കു ലാഭമുണ്ടാക്കുകയില്ല; അങ്ങൊ

ഴികെ മറ്റാരുടേയും സാന്നിദ്ധ്യത്തിലെത്തുന്നത് എനിക്കു പ്രയോജനപ്പെടുകയുമില്ല. അങ്ങയുടെ നേരെ തങ്ങളുടെ മുഖങ്ങള്‍ തിരിച്ചവരോടും അങ്ങയ്ക്ക് സേവനം ചെയ്യാന്‍ ഉണര്‍ന്നവരോടുണ്‍മൊപ്പം എന്നെ കണക്കിലെടുക്കാനും അങ്ങൊണ്‍ഴികെ മറ്റൊന്നിന്‍റേയും ആവശ്യമില്ലാതാണ്‍ക്കാനും അങ്ങണ്‍യുടെ ധനത്തിന്‍റെ ധാരാളിത്തത്താല്‍ ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു.

അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സേവകډാര്‍ക്കും സേവികമാര്‍ക്കും മാപ്പു നല്‍കിയാലും. അങ്ങു സത്യമായും എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.

#9760
- Bahá'u'lláh

 

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ വഴികളിലൂടെ നടക്കാനും അങ്ങയുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അങ്ങയുടെ ധര്‍മ്മത്തില്‍ അടിപതറാതിരിക്കാനും അവിടുത്തെ വത്സലതനയരെ സഹായിക്കേണമേ! അഹത്തിന്‍റെയും ഇന്ദ്രിയവൃത്തിയുടേയും പാഞ്ഞുകയറ്റത്തെ തടഞ്ഞു നിര്‍ത്താനും ദിവ്യമായ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശത്തെ പിന്തുടരാനും അവരെ അനുഗ്രഹിക്കേണമേ! സര്‍വ്വശക്തനും അനുഗ്രഹമയനും സ്വയംവൃത്തിയുമാണങ്ങ്. സര്‍വ്വദാതാവും കരുണാവാരിധിയും ഔദാര്യകേദാരവുമാണ്.

#9761
- `Abdu'l-Bahá

 

ഈശ്വരാ! ഞങ്ങള്‍ ദീനരാണ്. ഞങ്ങളില്‍ കാരുണ്‍ണ്യണ്‍ണ്‍മേകണേ. പാവങ്ങളായ ഞങ്ങളില്‍ അവിടുത്തെ സമ്പദ് സാഗരത്തില്‍ നിന്നും ഒരംശം ചൊരിണ്‍ഞ്ഞാലും. നിസ്വണ്‍രായ ഞങ്ങള്‍ക്ക് സംതൃപ്തിയേണ്‍കണേ. നിന്ദിതരായ ഞങ്ങള്‍ക്ക് അങ്ങയുടെ മഹത്വമേകിണ്‍യാലും. ആകാശണ്‍ത്തിലെ പറവകളും കരയിലെ ജന്തുക്കളും അനുദിനം ആഹാരം അങ്ങണ്‍യില്‍ നിന്നും തേടുന്നു. സമസ്ത ജീവികളും അവിണ്‍ടുത്തെ ശ്രദ്ധയും സ്നേഹാനുണ്‍കമ്പയും പങ്കിടുന്നു.

അങ്ങയുടെ മഹത്ദയാകടാക്ഷത്തില്‍ നിന്നും ഈ പാവത്തെ ഒഴിവാക്കരുതേ! അശരണനായ ഇവനില്‍ അവിടുത്തെ ശക്തിയാല്‍ കാരുണ്യം ചൊരിയേണമേ!

അന്നന്നുള്ള ആഹാരം ഞങ്ങള്‍ക്ക് നല്‍കിയാലും. ജീവിത സാഹചര്യങ്ങളില്‍ അഭിവൃദ്ധി നല്‍കിണ്‍യാലും. അങ്ങൊഴികെ ആരെയും ഞങ്ങള്‍ ആശ്രണ്‍യിക്കാന്‍ ഇടയാകാതിരിക്കട്ടെ. അങ്ങയോടു മാത്രം സംസര്‍ഗ്ഗം ചെയ്യുന്നതിനും അങ്ങയുടെ പാതയില്‍ ചരിക്കുന്നണ്‍തിനും അവിടുത്തെ രഹസ്യണ്‍ങ്ങള്‍ ഉദ്ണ്‍ഘോഷിക്കുന്നണ്‍തിനും ഞങ്ങള്‍ക്കു കഴിയുണ്‍മാറാണ്‍കട്ടെ! സര്‍വ്വശക്തനും സ്നേഹമയനും സര്‍വ്വ മനുണ്‍ഷ്യരുടേയും ദാതാവും അങ്ങു തന്നെയാണല്ലോ!

#9762
- `Abdu'l-Bahá

 

പ്രഭോ! അങ്ങയുടെ തിരുനാമത്തില്‍ വിതാനിക്കപ്പെട്ടിരിക്കുന്ന വിരുന്നുമേശ മാറ്റിക്കളയരുതേ; അങ്ങണ്‍യുടെ കെടാജ്വാലയാല്‍ കൊളുത്തപ്പെട്ട തീജ്വാല അണയ്ക്കരുതേ; അങ്ങയുടെ തേജസ്സിനോടും സ്മരണയോടും സ്വരമധുരിമയോടും മന്ത്രിച്ചൊഴുണ്‍കുന്ന അങ്ങയുടെ ജീവധാര തടയരുതേ; അങ്ങയുടെ സ്നേഹോച്ഛ്വാസത്തിന്‍റെ മധുര ഗന്ധം അവിടുത്തെ സേവകര്‍ക്കു നിഷേധിക്കരുതേ.

പ്രഭോ, സകലമനുഷ്യരുടേയും കടിഞ്ഞാണ്‍ തന്‍റെ ഗ്രസ്തത്തില്‍ പിടിച്ചിരിക്കുന്നവനേ! അവിണ്‍ടുത്തെ വിശുദ്ധരുടെ സന്തപ്തചിന്തകളെ സാന്ത്വനത്തിലേക്കും, അവരുടെ കഷ്ടപ്പാടുകളെ സൗഖ്യത്തിലേക്കും അവരുടെ ദുഃഖത്തെ പരമാനന്ദണ്‍ത്തിലേക്കും തിരിച്ചാലും.

സത്യമായും, ഒരുവനും, ഏകനും, സര്‍വ്വണ്‍ശക്തനും, സര്‍വ്വവിവേകിയും സത്യമായും അങ്ങാണ്.

#9763
- `Abdu'l-Bahá

 

സേവികമാര്‍

സകലവസ്തുക്കളും ആരുടെ ഭയാനകമായ മഹത്വത്തിലാണോ വിറകൊണ്ടത്, സകലമനുഷ്യകാര്യങ്ങളും ആരുടെ കൈകളിലാണോ ഉള്ളത്, ആരുടെ കൃപയാലും ദയയാലുമാണോ അവിടുത്തെ എല്ലാ സൃഷ്ടികളുടേയും മുഖങ്ങള്‍ തിരിച്ചിട്ടുള്ളത്! നാമങ്ങളുടെ സാമ്രാജ്യത്തില്‍ സകലനാമങ്ങള്‍ക്കും ചൈതന്യമായി അവിടുന്നു കല്പിച്ചിട്ടുള്ള അങ്ങയുടെ നാമത്താല്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു; അങ്ങയില്‍ നിന്ന് അകന്നു പോയിട്ടുള്ളവരുടെ ഏഷണികളില്‍ നിന്നും അവിടുത്തെ നാമങ്ങളുടെ സാമ്രാജ്യം ത്രസിക്കാന്‍ കാരണമായിട്ടുള്ള ഈ വെളിപാടില്‍ അവിടുത്തെ അതിഗാംഭീര്യത്തിലും, അത്യുന്നതിയിലും ഉള്ള വ്യക്തിത്വത്തിന്‍റെ സത്യത്തെ നിരാകരിച്ചവരില്‍ നിന്നും എന്നെ സംരക്ഷിച്ചാലും.

അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവികമാരില്‍ ഒരാളാണ്! അവിടുത്തെ കരുണാമയമായ ആനുകൂല്യത്തിന്‍റെ പവിത്രസ്ഥാനത്തിനു നേരെയും അവിടുത്തെ തേജസ്സിന്‍റെ പരിശുദ്ധ ദേവാലയത്തിനുനേര്‍ക്കും ഞാന്‍ എന്‍റെ മുഖം തിരിച്ചിരിക്കുന്നു. അങ്ങയുടേതല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നും എന്നെ വിശുദ്ധമാക്കൂ. അങ്ങയെ സ്നേഹിക്കാനും അവിടുത്തെ സന്തോഷത്തെ പൂര്‍ത്തീകരിക്കാനും എന്നെ ശക്തയാക്കൂ. അങ്ങനെ അവിടുത്തെ സൗന്ദര്യത്തിന്‍റെ ധ്യാനത്താല്‍ ഞാന്‍ സ്വയം സന്തോഷിച്ചേക്കാം. അവിടുത്തെ സൃഷ്ടികളില്‍ ഏതിനോടെങ്കിലുമുള്ള എല്ലാ ആകര്‍ഷണത്തില്‍ നിന്നും ഞാന്‍ അകന്നുമാറിയേക്കാം. ഓരോ നിമിഷവും 'ലോകങ്ങളുടെ നാഥനായ ദൈവം വലിയവനാകട്ടെ' എന്നു പ്രഖ്യാപിച്ചേക്കാം.

അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ഭോജ്യം അങ്ങയുടെ സൗന്ദര്യമാകട്ടെ. എന്‍റെ പ്രതീക്ഷ അങ്ങയുടെ സന്തോഷമാകട്ടെ. എന്‍റെ തൊഴില്‍ അങ്ങയുടെ സ്തുതി ആകട്ടെ. എന്‍റെ സഹചാരിത്വം അവിടുത്തെ സ്മരണയാകട്ടെ. എന്‍റെ സഹായം അവിടുത്തെ പരമാധികാരമാകട്ടെ. എന്‍റെ വാസസ്ഥലം അവിടുത്തെ വാസസ്ഥാനമാകട്ടെ. എന്‍റെ ഭവനം തങ്ങളുടെ പരിമിതികളാല്‍ ഒരു മറകൊണ്ട് അങ്ങയില്‍ നിന്ന് ബന്ധം വിച്ഛേദിച്ചവര്‍ക്കും മീതെ അങ്ങ് ഉയര്‍ത്തിയിട്ടുള്ള സ്ഥാനമാകട്ടെ.

സത്യമായും അധികാരവും ശക്തിയും തേജസ്സുമുറ്റ ദൈവമാണങ്ങ്.

#9795
- Bahá'u'lláh

 

അല്ലയോ എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി. എന്‍റെ മുഖം അങ്ങയ്ക്കു നേരെ പിടിച്ചിരിക്കുന്നു. സത്യമായും എന്‍റെ വദനം അങ്ങയുടെ വദനമാണ്. എന്‍റെ ആഹ്വാനം അങ്ങയുടെ ആഹ്വാനമാണ്. എന്‍റെ വെളിപാട് അവിടുത്തെ വെളിപാടാണ്. എന്‍റെ സ്വത്വം അവിടുത്തെ സ്വത്വമാണ്. എന്‍റെ ധര്‍മ്മം അവിടുത്തെ ധര്‍മ്മമാണ്. എന്‍റെ കല്പന അവിടുത്തെ കല്പനയാണ്. എന്‍റെ നിലനില്പ് അവിടുത്തെ നിലനില്പാണ്. എന്‍റെ പരമാധികാരം അവിടുത്തെ പരമാധികാരമാണ്. എന്‍റെ കീര്‍ത്തി അവിടുത്തെ കീര്‍ത്തിയാണ്. എന്‍റെ ശക്തി അവിടുത്തെ ശക്തിയാണ്.

അനശ്വരതയുടെ രാജാവും സമൂഹങ്ങളെ ആവിഷ്ക്കരിച്ചവനും ആയവനേ, അവിടുത്തെ സതീത്വണ്‍ത്തിന്‍റെ ദേവാലയത്തിനുള്ളില്‍ അവിടുത്തെ സേവികമാരെ സംരക്ഷിച്ചാലും, അവിടുത്തെ ദിനങ്ങള്‍ക്ക് ഉചിതമല്ലാത്ത അവരുടെ പ്രവൃത്തികള്‍ ഇല്ലാതാക്കിയാലും. എന്‍റെ ദൈവമേ, അവരില്‍ നിന്ന് എല്ലാ സംശയങ്ങളും വിഫലഭാവനകളും എടുത്തു മാറ്റേണമേ. അല്ലയോ നാമങ്ങളുടെ പ്രഭുവായവനേ, വചനത്തിന്‍റെ ഉറവ ആയവനേ, അവിടുന്നുമായുള്ള അവരുടെ ബന്ധുത്വം ഇല്ലാതായിത്തീരുന്ന എന്തില്‍ നിന്നും അവരെ പവിത്രീകരിച്ചാലും. മുഴുവന്‍ സൃഷ്ടിയുടേയും കടിഞ്ഞാണ്‍ ആരുടെ പിടിയിലാണോ അവനാണ് അങ്ങ്.

സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വതേജസ്വിയും സ്വയം നിലനില്‍ക്കുന്നവനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

#9796
- Bahá'u'lláh

 

എന്‍റെ ദൈവമേ! എന്‍റെ പ്രിയനേ! എന്‍റെ അഭിലാഷമേ!

എന്‍റെ ഏകാന്തതയില്‍ എനിക്കു തുണയായും, എന്‍റെ പലായനത്തില്‍ സഹചാരിയുമായിരിക്കേണമേ! എന്‍റെ ദുഃഖങ്ങള്‍ അകറ്റിയാലും, അവിടുത്തെ സൗന്ദര്യത്തിനായി ഞാന്‍ അര്‍പ്പിതനാവട്ടെ. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും എന്നെ വിമോചിപ്പിച്ചാലും, അവിടുത്തെ പവിത്രതയുടെ സൗരഭ്യത്താല്‍ എന്നെ സമാകര്‍ഷിച്ചാലും. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും മുക്തരായവരോടും അവിടുത്തെ തിരുസന്നിധാനത്തില്‍ പരിസേവ ചെയ്യാന്‍ കൊതിപൂണ്ടവരോടും അവിടുത്തെ തിരുധര്‍മ്മത്തില്‍ വര്‍ത്തിക്കാന്‍ നിലകൊള്ളുന്നവരോടും കൂടി, അങ്ങയുടെ സാമ്രാജ്യത്തില്‍ സഹവര്‍ത്തിക്കുവാന്‍ എനിക്കു സംഗതിയാകേണമേ. അവിടുത്തെ സല്‍പ്രീതിക്കു ഭാജനമായ ഒരു ദാസിയായിത്തീരാന്‍ എനിക്കു കഴിവു നല്‍കിയാലും. സത്യമായും, അങ്ങാണ് ദയാപരനും, ഔദാര്യനിധിയും.

#9797
- `Abdu'l-Bahá

 

അല്ലയോ സര്‍വ്വതേജസ്വിയായ പ്രഭോ! അവിടുത്തെ ഈ കൊച്ചു സേവികയെ അനുഗൃഹീതയും സന്തുഷ്ടയുമാക്കിയാലും; അവിടുത്തെ ഏകത്വത്തിന്‍റെ സന്നിധിയില്‍ സന്തുഷ്ടയാകാന്‍ ഇടയാക്കിയാലും. അവിടുത്തെ സ്നേഹമാകുന്ന കോപ്പയുടെ ഗഹനതയില്‍ നിന്ന് പാനം ചെയ്യാന്‍ അനുവദിച്ചാലും. അങ്ങനെ അവള്‍ അത്യാനന്ദത്താലും ആത്മീയോല്‍ക്കര്‍ഷത്താലും നിറയ്ക്കപ്പെടട്ടെ; മാധുര്യമാര്‍ന്ന സൗരഭ്യത്തെ പ്രസരിപ്പിക്കട്ടെ, അവിടുന്നു ശക്തനും പ്രബലനുമാണ്; സര്‍വ്വജ്ഞാനിയും സര്‍വ്വദര്‍ശകനുമാണ്.

#9798
- `Abdu'l-Bahá

 

അല്ലയോ ദയാമയനായ പ്രഭോ! സാമ്രാജ്യത്തിലെ ഈ പുത്രിയുടെ മേല്‍ സ്വര്‍ഗ്ഗീയമായ സ്ഥിരീകരണം ചൊരിഞ്ഞാലും. അവിടുത്തെ ധര്‍മ്മത്തില്‍ സ്ഥിരതയും ദൃഢതയുമുള്ളവളായിത്തീരാന്‍ അവളെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. അങ്ങനെ അവള്‍ നിഗൂഢതകളുടെ പനിനീര്‍പ്പൂന്തോട്ടത്തിലെ ഒരു വാനമ്പാടിയെപ്പോലെ ഏറ്റവും വിസ്മയകരമായ സ്വരത്തില്‍ ആഭാസാമ്രാജ്യത്തില്‍ ശ്രുതിമധുരമായ കൂജനം പുറപ്പെടുവിച്ചേക്കാം; അതുവഴി എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നേക്കാം. സാമ്രാജ്യത്തിലെ പുത്രിമാര്‍ക്കിടയില്‍ അവള്‍ ഉയര്‍ത്തപ്പെട്ട്, അങ്ങനെ അനശ്വര ജീവിതത്തെ ആര്‍ജ്ജിക്കാന്‍ അവള്‍ പ്രാപ്തയായേക്കാം. ദാനശീലനും സര്‍വ്വസ്നേഹിയുമാണങ്ങ്.

#9799
- `Abdu'l-Bahá

 

Occasional

ഉപവാസം

ഉപവാസം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത് ഒരു വാര്‍ഷിക സന്ദര്‍ഭമായാണ്. ബഹായി വര്‍ഷത്തിലെ അവസാനമാസമായ "അല" (മാഹാത്മ്യം) എന്ന മാസത്തിലാണ് ഇത്. മാര്‍ച്ച് 2 മുതല്‍ 20 വരെ (ഉള്‍ണ്‍പ്പെടെ). ഈ ദിനങ്ങളില്‍ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയ്ക്ക് യാതൊരു ഭക്ഷണപാനീയങ്ങളും കഴിക്കാന്‍ പാടില്ലാത്തതാകുന്നു. ഇത് പ്രാര്‍ത്ഥനയുടെയും ആത്മീയ നവീകരണത്തിന്‍റെയും ഉഷഃകാലമാണ്. ഈ ദിനങ്ങളില്‍ പ്രാര്‍ത്ഥന വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു. 15 വയസ്സിനു താഴെയുള്ള ആളുകള്‍, യാത്രക്കാര്‍, അസുഖബാധിതര്‍, ബലക്ഷയമുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഉപവാസത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു:

പ്രഭോ! എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! യാതൊന്നാല്‍ ഇരുള്‍ വെളിച്ചമായിത്തീര്‍ന്നുവോ, യാതൊന്നിലൂടെ സനാതനദേവാലയം പണിയപ്പെടുകയും, തിരുവെഴുത്ത് പ്രകാശിതമാവുകയും, വിശുദ്ധപട്ടിക അനാവൃതമാവുകയും ചെയ്തുവോ, ആ ശക്തിയോര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ അതുല്യമഹത്വത്തിന്‍റെ ആകാശങ്ങളിലേക്ക് ഞങ്ങള്‍ക്ക് ആരോഹണം ചെയ്യാനും, അങ്ങയുടെ ഐക്യത്തിന്‍റെ നികേതനത്തിലേക്ക് പ്രവേശിക്കാന്‍ സംശയാലുക്കളെ തടസ്സപ്പെടുത്തിയ സന്ദേഹമാലിന്യങ്ങളില്‍ നിന്ന്, അങ്ങിനെ ഞങ്ങളെ കഴുകിയെടുക്കാനും വേണ്ടതെല്ലാം ഞങ്ങളിലേക്ക് പ്രേഷണം ചെയ്യേണമേ!

അങ്ങയുടെ വാല്‍സല്യത്തിന്‍റെ ചരടില്‍ പറ്റിചേരുകയും അവിടുത്തെ കാരുണ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും സീമയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്ത ഒരുവനാണു ഞാന്‍. എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും അങ്ങയുടെ വിധിനടത്തേണമേ! ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ പകര്‍ന്നു തരേണമേ! അങ്ങയുടെ സൃഷ്ടികളില്‍ വെച്ച് ഔന്നത്യം വഹിക്കുന്നവര്‍ക്കായി വിധിക്കപ്പെട്ട നിഗൂഢസമ്മാനം ഞങ്ങള്‍ക്കു നല്‍കേണമേ!

എന്‍റെ പ്രഭോ! അങ്ങ് സ്വന്തം സേവകര്‍ക്കായി പറഞ്ഞ ഉപവാസത്തിന്‍റെ ദിനങ്ങളാണിവ. തികച്ചും അങ്ങയ്ക്കായി, അങ്ങില്‍ നിന്നന്യമായ എന്തില്‍ നിന്നും നിസ്സംഗനായി, ആര്‍ ഉപവസിക്കുന്നുവോ, അവന്‍ ധന്യനാണ്.

എന്‍റെ ദൈവമേ! അങ്ങയെ അനുസരിക്കാനും അങ്ങയുടെ ഉപദേശങ്ങള്‍ അനുവര്‍ത്തിക്കാനും അവനേയും എന്നേയും അനുഗ്രഹിക്കേണമേ! സത്യമായും സ്വയം നിര്‍ണ്ണയിക്കുന്നതു നടത്താന്‍ പ്രാപ്തനാണ് അവിടുന്ന്. അങ്ങൊഴികെ സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായി ഒരു ദൈവമില്ല! അണ്ഡകടാഹങ്ങളുടെ നാഥനായവന് അഖില സ്തുതിയും!

#9885
- Bahá'u'lláh

 

അല്ലയോ ദൈവമേ! ഞാന്‍ ശാരീരിക ആഗ്രഹങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യാതിരിക്കുകയും ആകയാല്‍, അങ്ങൊണ്‍ഴികെ മറ്റാരിലെങ്കിലുമുള്ള സ്നേഹത്തില്‍ നിന്ന് എന്‍റെ ഹൃദയത്തെ വിശുദ്ധീകരിച്ചും പവിത്രീകരിച്ചും, ദുഷിച്ച ആഗ്രഹങ്ങളിലും പൈശാചിക ഗുണങ്ങളിലും നിന്ന് എന്‍റെ ആത്മാവിനെ കവചമണിയിക്കുകയും കാത്തു രക്ഷിക്കുണ്‍കയും വേണമേ! അങ്ങനെ എന്‍റെ ആത്മാവ് വിശുദ്ധിയുടെ ഉച്ഛ്വാസങ്ങളോട് സംവദിക്കുകയും. അങ്ങൊഴികെ മറ്റെല്ലാറ്റിനേയും സ്മരിക്കുന്നതില്‍ണ്‍നിന്ന് വിമുക്തമാവുകയും ചെയ്തേക്കാം.

#9886
- `Abdu'l-Bahá

 

നവ്-റൂസ്

നവ് - റൂസ് (സാഹിത്യപരമായ അര്‍ത്ഥം, നവദിനം), എന്ന ബഹായി പുതുവര്‍ഷം വരുന്നത് വസന്ത സമരാത്രദിനങ്ങളിലാണ്. ഇതു സാധാരണയായി മാര്‍ച്ച് 21 ന് സൂര്യാസ്തമയത്തിനു മുമ്പാണ് ഉണ്ടാകുന്നത്. ബഹായികലണ്ടറില്‍ ബഹാമാസത്തിലെ ബഹാ ദിനത്തിലാണ് നവ്-റൂസ്. നവ്-റൂസ് ഉത്സവം ഉപവാസമാസത്തിന്‍റെ അവസാനത്തെ കുറിക്കുന്നു. ആഘോഷത്തിനും ആതിഥേയത്വത്തിനുമുള്ള സന്തോഷകരമായ സമയമാണിത്. തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ഒരു ബഹായി പുണ്യദിനമാണിത്.

അല്ലയോ എന്‍റെ ദൈവമേ, അങ്ങയോടുള്ള സ്നേഹത്താല്‍ ഉപവാസമനുഷ്ഠിച്ചിട്ടുള്ളവരും അങ്ങയ്ക്ക് അനിഷ്ടപ്രദമായ എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു നിന്നവരുണ്‍മായണ്‍വര്‍ക്കുവേണ്ടി ഒരു ഉത്സവമായി നവ് - റൂസിനെ കല്‍പ്പിച്ചിട്ടുള്ളതിന് അങ്ങേയ്ക്കു സ്തുതി. അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ ജ്വാലയും അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസത്താല്‍ സൃഷ്ടിക്കപ്പെട്ട താപവുംകൊണ്ട് അങ്ങയുടെ ധര്‍മ്മത്തിലുള്ളവരെ ജ്വലിപ്പിക്കുമാറാക്കുവാനും, അവിടുത്തെ സ്തുതിയിലും, അവിടുത്തെ സ്മരണയിലും അവരെ മുഴുകിപ്പിക്കുന്നവരാക്കുവാനും അനുവദിച്ചാലും.

അല്ലയോ എന്‍റെ ദൈവമേ, അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസമാകുന്ന ആഭരണത്താല്‍ അങ്ങ് അവരെ വിഭൂഷിതരാക്കിയിട്ടുള്ളതിനാല്‍, അവിടുത്തെ കൃപയും ഉദാരമായ ആനുകൂല്യവും വഴി അവിടുത്തെ സ്വീകാര്യതയാകുന്ന ആഭരണത്താലും കൂടി അവരെ വിഭൂഷിതരാക്കിയാലും. എന്തുണ്‍കൊണ്ടെണ്‍ന്നാല്‍, മനുഷ്യരുടെ പ്രവൃത്തികള്‍ എല്ലാം അവിടുത്തെ സല്‍പ്രീതിയെ ആശ്രയിച്ചും അവിടുത്തെ ആജ്ഞക്കു വ്യവസ്ഥപ്പെടുത്തിയും ആണുള്ളത്. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാളെപ്പോലെ അതു മുടക്കിയവനേയും അങ്ങു കരുതുകയാണെങ്കില്‍ അനശ്വരമായ കാലം മുതല്‍ ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്നവരില്‍ ഒരുവനായി അത്തരമൊരു മനുഷ്യന്‍ എണ്ണപ്പെടും. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാള്‍ അത് മുടക്കിയെന്ന് അങ്ങു കല്‍പിക്കുകയാണെങ്കില്‍ ആ വ്യക്തി അവിടുത്തെ വെളിപാടിന്‍റെ അലങ്കാരവസ്ത്രത്തെ പൊടികൊണ്ട് മലിനമാകാന്‍ കാരണമാക്കിയിട്ടുള്ളവരുടെ ഇടയില്‍ എണ്ണപ്പെടുകയും ഈ ജീവജല ഉറവയിലെ സ്പടിക ജലത്തില്‍ നിന്ന് അകലെ നീക്കപ്പെടുകയും ചെയ്യുന്നു.

"അവിടുത്തെ കൃത്യങ്ങളില്‍ അങ്ങു സ്തുത്യര്‍ഹനാണ്" എന്ന കൊടി ഉയര്‍ത്തപ്പെട്ടിട്ടുള്ളതും "അവിടുത്തെ കല്‍പനകളില്‍ അങ്ങു അനുസരിക്കപ്പെടേണ്ടവനാണ്" എന്ന പതാക ചുരുള്‍ നിവര്‍ത്തപ്പെട്ടതും ആരില്‍ക്കൂടിയാണോ അവനാണങ്ങ്. അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ സേവകര്‍ക്ക് അങ്ങനെ സകലവസ്തുക്കളുടേയും വൈശിഷ്ട്യം അവിടുത്തെ കല്പനയേയും അവിടുത്തെ വചനത്തേയും ആശ്രയിച്ചാണിരിക്കുന്നതെന്നും എല്ലാ പ്രവൃത്തികളുടേയും നډ അവിടുത്തെ അനുമതിയാലും അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയാലും വ്യവസ്ഥപ്പെട്ടിരിക്കുന്നുവെന്നുമുള്ളത് അവിടുത്തെ സേവകര്‍ക്ക് ബോധ്യമാകത്തക്കവിധം അവിടുത്തെ പദവിയെ അവര്‍ക്ക് അറിയുമാറാക്കിയാലും. മനുഷ്യരുടെ പ്രവൃത്തികളുടെ കടിഞ്ഞാണ്‍ അവിടുത്തെ സ്വീകാര്യതയുടേയും അവിടുത്തെ കല്‍പനയുടേയും പിടിയിലാണെന്നുള്ളത് അവര്‍ തിരിച്ചറിയുമാറാകട്ടെ. അങ്ങയുടെ സൗന്ദര്യത്തില്‍ നിന്നും അവരെ യാതൊന്നുകൊണ്ടും ബഹിഷ്ക്കരിക്കുകയില്ല എന്നുള്ളതു അവരെ തെര്യപ്പെടുത്തിയാലും.

"ദൈവാത്മാവായ യേശുവിനെ പുറപ്പെടുവിച്ചവനേ! എല്ലാ സാമ്രാജ്യങ്ങളും അങ്ങയുടേതാണ്" എന്ന് ക്രിസ്തു വിളംബരം ചെയ്തതു ഈ ദിനങ്ങളിലാണ്. അവിടുത്തെ സ്നേഹിതനായ മുഹമ്മദ് ഈ ദിനങ്ങളില്‍ ഇങ്ങനെ ഉറക്കെ പ്രഖ്യാപിച്ചു: "അല്ലയോ ഏറ്റവും പ്രിയങ്കരനേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ! എന്തുകൊണ്ടെന്നാല്‍ അങ്ങ് അങ്ങയുടെ സൗന്ദര്യം അനാവരണം ചെയ്യുകയും അങ്ങയുടെ മഹിതമ നാമത്തിന്‍റെ വെളിപാടിന്‍റെ ഇരിപ്പിടം പ്രാപ്യമാക്കാന്‍ കാരണമാകുന്നതിനെ, അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ട ഓരോരാള്‍ക്കും വേണ്ടി എഴുതിവെയ്ക്കുകയും ചെയ്തിരിക്കുന്നു; അങ്ങൊഴികെ എല്ലാറ്റില്‍ നിന്നും നിസ്സംഗരായവരും, അങ്ങയുടെ സ്വത്വം പ്രകടമാക്കിയവനും അങ്ങയുടെ ഗുണവിശേഷങ്ങളുടെ പ്രകടഭാവവുമായവന്‍റെ നേര്‍ക്ക് സ്വയം സന്നദ്ധരായി പുറപ്പെട്ടവരും ഒഴികെ എല്ലാവരും മഹിതമനാമത്തിലൂടെ വിലപിക്കുകയും ചെയ്തു."

അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ശാഖയായവനും അങ്ങയുടെകൂടെയുള്ള എല്ലാവരും അവിടുത്തെ സദസ്സിന്‍റെ സീമകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അങ്ങയെ പ്രീതിപ്പെടുത്താനുള്ള അവരുടെ ആകാംഷയില്‍ തങ്ങളുടെ ഉപവാസം അനുഷ്ഠിച്ചതിനുശേഷം ഈ ദിവസം അവസാനിപ്പിച്ചിരിക്കുന്നു. അവനുവേണ്ടിയും അവര്‍ക്കുവേണ്ടിയും, ആ ദിനങ്ങളില്‍ അവിടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാവര്‍ക്കു വേണ്ടിയും അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു വിധിച്ചിട്ടുള്ള എല്ലാ നډകളേയും കല്പിക്കേണമേ. ഈ ജീവിതത്തിലും ഇതിനപ്പുറമുള്ള ജീവിതത്തിലും അവര്‍ക്കു ലാഭമുണ്ടാക്കുന്നതിനെ അവര്‍ക്കായി നല്‍കിയാലും.

അങ്ങു സത്യമായും സര്‍വ്വ വിജ്ഞനും, സര്‍വ്വ വിവേകിയുമാണ്.

#9887
- Bahá'u'lláh

 

റിദ്വാന്‍ കുറിപ്പ്

അല്ലയോ അത്യുന്നതമായ തൂലികേ, ദൈവികവസന്തകാലം ആഗതമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സര്‍വ്വദയാമയന്‍റെ ഉത്സവം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും പുനര്‍ജനിക്കപ്പെടുകയും, നവമാക്കുകയും ചെയ്യത്തക്കവിധം മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും മുമ്പില്‍ ദൈവനാമത്തെ നീ സ്വയം ഉണര്‍ത്തുകയും അതിയായി സ്തുതിക്കുകയും അവന്‍റെ സ്തുതി ആഘോഷിക്കുകയും ചെയ്യുക, സംസാരിക്കുക, നിന്‍റെ സമാധാനത്തെ തടയാതിരിക്കുക. സ്വര്‍ഗ്ഗങ്ങളുടെ സൃഷ്ടാവായ നിന്‍റെ പ്രഭുവിന്‍റെ നാമമാകുന്ന ആഭരണത്താല്‍ ദൈവനാമത്തിന്‍റെ സാമ്രാജ്യം എത്ര വിഭൂഷിതമായിട്ടുണ്ടോ അത്രമാത്രം പരമാനന്ദദായകമായ നമ്മുടെ നാമത്തിന്‍റെ ചക്രവാളത്തിനു മുകളില്‍ സ്വര്‍ഗീയാനുഭൂതിയുടെ പകല്‍ നക്ഷത്രം തിളങ്ങുന്നു. ഭൂമിയിലെ രാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ ഉയരുക. ഈ മഹിതമനാമത്തിന്‍റെ ശക്തിയെ നീ സ്വയം ആയുധമാക്കുക. കാലവിളംബംവരുത്തുന്നവരുടെ ഇടയില്‍പ്പെടാതിരിക്കുക.

"അല്ലയോ ഭൂമി, നിനക്കുള്ള അനുഗ്രഹം മഹത്തരമാണ്. എന്തുകൊണ്ടെന്നാല്‍, നിന്നെ നിന്‍റെ ദൈവത്തിന്‍റെ പാദപീഠമാക്കിയിരിക്കുന്നു. അവന്‍റെ ശക്തമായ സിംഹാസനത്തിന്‍റെ ഇരിപ്പിടമായി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു" എന്നിങ്ങനെ അദൃശ്യലോകം ഉറക്കെ വിളിച്ചുപറഞ്ഞ ദിനമാണിത്. തേജസ്സിന്‍റെ സാമ്രാജ്യം ഇങ്ങനെ ഉദ്ഘോഷണം ചെയ്തൂ "എന്‍റെ ജീവിതം നിനക്കുവേണ്ടി ഒരു ത്യാഗമായിരുന്നുവെങ്കില്‍, എന്തുകൊണ്ടെന്നാല്‍ ഗതകാലത്തേയോ ഭാവികാലത്തേയോ ആയ എല്ലാ വസ്തുക്കളോടും വാഗ്ദാനം ചെയ്തിട്ടുള്ള അവന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ സര്‍വ്വദയാമയന്‍റെ പ്രിയങ്കരന്‍ അവന്‍റെ പരമാധികാരത്തെ നിന്‍റെ മേല്‍സ്ഥാപിച്ചിട്ടുണ്ട്"......

ഏറ്റവും പ്രിയങ്കരന്‍ ആഗതനായിരിക്കുന്നു. അവന്‍റെ വലതു കരത്തില്‍ അവന്‍റെ നാമത്തിന്‍റെ മുദ്രവെയ്ക്കപ്പെട്ട വീഞ്ഞുണ്ട്. "അല്ലയോ ദൈവത്തിന്‍റെ അടയാളങ്ങള്‍ വെളിപ്പെടുത്തിയവനേ! അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെ" എന്ന് ഉച്ചത്തില്‍ ഘോഷിച്ചുണ്‍കൊണ്ട് തനിക്കു മതിയാവോളം പാനം ചെയ്യുകയും അവനു നേര്‍ക്കു തിരിയുകയും ചെയ്യുന്ന മനുഷ്യന്‍ സന്തോഷവാനാകുന്നു. സര്‍വ്വശക്തന്‍റെ നീതിയാണെ! നിഗൂഢമാക്കപ്പെട്ട എല്ലാ വസ്തുക്കളും സത്യത്തിന്‍റെ ശക്തിയിലൂടെ പ്രത്യക്ഷമാക്കപ്പെട്ടിട്ടുണ്ട്. അവന്‍റെ കൃപയുടെ സൂചനയെന്ന നിലയില്‍ ദൈവത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും താഴോട്ടേക്കയക്കപ്പെട്ടിട്ടുണ്ട്. അനശ്വരജീവിതജലം അതിന്‍റെ പൂര്‍ണ്ണതയില്‍ മനുഷ്യര്‍ക്കു നീട്ടപ്പെട്ടിട്ടുണ്ട്. ഓരോകോപ്പയും ഏറ്റവും പ്രിയങ്കരന്‍റെ കരങ്ങളാല്‍ വഹിക്കപ്പെട്ടിട്ടുണ്ട്. അടുത്തേക്കു ചെല്ലൂ, കാലവിളംബംവരുത്താതിരിക്കൂ, അതൊരു ചെറിയ നിമിഷത്തിനു വേണ്ടിയാണെങ്കില്‍ണ്‍പ്പോലും...

ദിനങ്ങളില്‍ പൗരാണികനായവന്‍റെ നാവ് സംസാരിച്ച ദിനമായ, പരമമായ സംതൃപ്തിയുടെ ദിനത്തെ, ഓര്‍മ്മിക്കാന്‍ നീ ആഹ്വാനം ചെയ്യപ്പെട്ടതിനാലും, സര്‍വ്വദയാമയനായ അവന്‍റെ നാമത്തിന്‍റെ തേജസ്സിനെ മുഴുവന്‍ സൃഷ്ടിജാലങ്ങളുടെ മേലും അവന്‍ ചൊരിഞ്ഞ സ്ഥാനത്തേക്കു പോകുവാനായി തന്‍റെ വസതിയില്‍ നിന്ന് അവന്‍ പുറപ്പെട്ടതിനാലും അല്ലയോ ബഹായുടെ ജനങ്ങളേ, അധികരിച്ച സന്തോഷത്താല്‍ ആഹ്ലാദിക്കുക. ദൈവം നമുക്കുസാക്ഷി. ആ ദിനത്തിന്‍റെ നിഗൂഢരഹസ്യങ്ങള്‍ നാം വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ സര്‍വ്വവിവേകിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആയ ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്നവരൊഴികെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വസിക്കുന്ന എല്ലാം മോഹാലസ്യപ്പെടുകയും മരിക്കുകയും ചെയ്യുമായിരുന്നു.

അവന്‍റെ തൂലികയ്ക്ക് കൂടുതലായി ചലിക്കാന്‍ കഴിയാത്ത വിധമാണ് അവന്‍റെ നിസ്സംശയമായ തെളിവുകളുടെ വെളിപ്പെടുത്തലുകാരനുമേല്‍, ദൈവവചനങ്ങളുടെ ലഹരിപിടിച്ച ഫലം ഉളവാക്കിയത്. ഈ വചനങ്ങളാല്‍ അവന്‍റെ കുറിപ്പ് അവന്‍ അവസാനിപ്പിക്കുന്നു. "അത്യുന്നതനും അതിശക്തനും അതിശ്രേഷ്ഠനും സര്‍വ്വജ്ഞാനിയുമായ ഞാനല്ലാതെ മറ്റൊരു ദൈവമില്ല."

#9888
- Bahá'u'lláh

 

സൗരാന്തര ദിനങ്ങള്‍

ബഹായി വര്‍ഷത്തിലെ 'അല' എന്ന അവസാനമാസത്തിനു അതായത് ഉപവാസത്തിനു മുമ്പായുള്ള നാലു ദിവസങ്ങള്‍ (അധിവര്‍ഷത്തില്‍ 5 ദിവസം) സൗരാന്തരദിനങ്ങളാണ്. അതായത് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ (മാര്‍ച്ച് 1 ഉള്‍പ്പെടെ). കിത്താബ്-ഇ-അഖ്ദസില്‍ ബഹാഉള്ള സൗരാന്തര ദിനങ്ങളെ നാമകരണം ചെയ്തിരിക്കുന്നത് അയ്യാം- ഇ-ഹാ എന്നാണ്. ഈ ദിവസങ്ങള്‍ ഉപവാസത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പിനും, ആതിഥ്യമര്യാദകള്‍ക്കും ഉത്സവങ്ങള്‍ക്കും ദാനശീലങ്ങള്‍ക്കും സമ്മാനദാനങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ടവയാണ്.

എന്‍റെ ദൈവമേ, എന്‍റെ തേജസ്സേ! എന്‍റെ വെളിച്ചമേ! അയാം - ഇ- ഹാ (ഹാ-യുടെ ദിനങ്ങള്‍, സൗരാന്തരദിനങ്ങള്‍) എന്ന് അങ്ങയുടെ ഗ്രന്ഥത്തില്‍ അങ്ങു നാമകരണം ചെയ്ത ദിനങ്ങള്‍ തുടങ്ങിയിരിക്കുന്നു. അല്ലയോ നാമങ്ങളുടെ രാജാവായവനേ, അവിടുത്തെ അത്യുന്നത തൂലികയാല്‍ അവിടുത്തെ സൃഷ്ടികളുടെ സാമ്രാജ്യത്തിലുള്ള സകലരോടും അങ്ങു കല്‍പ്പിച്ചിട്ടുള്ള ഉപവാസം സമീപിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ എന്‍റെ പ്രഭോ, ഈ ദിനങ്ങളാലും ആ കാലയളവില്‍ അവിടുത്തെ കല്‍പനകളുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ള എല്ലാവരാലും അവിടുത്തെ സډാര്‍ഗ്ഗപ്രമാണത്തിന്‍റെ കൈപ്പിടിയില്‍ മുറുകെപ്പിടിച്ചിട്ടുള്ളവരാലും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. എല്ലാ ആത്മാവുകള്‍ക്കും അവരുടെ സീമകള്‍ക്കുള്ളിലുള്ള അവിടുത്തെ സദസ്സില്‍ ഒരു സ്ഥാനത്തേയും അവിടുത്തെ വദനപ്രകാശത്തിന്‍റെ ശോഭയിലുള്ള വെളിപാടിന് ഒരു ഇരിപ്പിടത്തേയും നീക്കിവെച്ചാലും.

അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു താഴോട്ടയച്ചിട്ടുള്ളതില്‍ നിന്ന് അവിടുത്തെ ഈ സേവകരെ യാതൊരു ദുഷിച്ച പ്രവണതകളും പിന്നോട്ടുവലിക്കുകയില്ല. അവിടുത്തെ ധര്‍മ്മത്തിനു മുമ്പില്‍ അവര്‍ സ്വയം പ്രണമിക്കുന്നു. അങ്ങയാല്‍ ജനിപ്പിക്കപ്പെട്ട അത്ര സ്പഷ്ടതയോടുകൂടി അവിടുത്തെ ഗ്രന്ഥത്തെ അവര്‍ സ്വീകരിച്ചിട്ടുണ്ട്. അങ്ങ് അവര്‍ക്കായി കുറിച്ചിട്ടുള്ളതിനെ ആചരിക്കുന്നുണ്ട്. അങ്ങയാല്‍ താഴേക്ക് അയക്കപ്പെട്ടിട്ടുള്ളതിനെ പിന്തുടരാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍.

അല്ലയോ എന്‍റെ പ്രഭോ, അവിടുത്തെ തിരുവെഴുത്തുകളില്‍ അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതെന്തും എങ്ങനെയാണവര്‍ തിരിച്ചറിഞ്ഞിട്ടുള്ളതും അതിനെ ഏറ്റുപറഞ്ഞിട്ടുള്ളതെന്നും അങ്ങു കാണുന്നുണ്ട്. അല്ലയോ പ്രഭോ, അവിടുത്തെ കൃപയുടെ കരങ്ങളില്‍ നിന്ന് അവിടുത്തെ അനശ്വരതയാകുന്ന ജലം പാനം ചെയ്യാന്‍ അവര്‍ക്കു നല്‍കിയാലും. അവനുവേണ്ടി കല്പിക്കപ്പെട്ട പ്രതിഫലം അവര്‍ക്കായി കുറിച്ചാലും. അങ്ങനെ അവന്‍ സ്വയം അങ്ങയുടെ സന്നിധിയാകുന്ന സമുദ്രത്തില്‍ നിമഞ്ജനം ചെയ്യട്ടെ. അവിടുത്തെ സമാഗമമാകുന്ന തെരഞ്ഞെടുക്കപ്പെട്ട വീഞ്ഞ് കൈവരിക്കട്ടെ.

അല്ലയോ രാജാക്കډാരില്‍ രാജാവും മര്‍ദ്ദിതരോട് അനുകമ്പയുള്ളവനും ആയവനേ, അവര്‍ക്കായി ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ കല്പിക്കേണമേ എന്ന് ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. കൂടാതെ, അവിടുത്തെ സൃഷ്ടികളിലാരും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനെ അവര്‍ക്കായി രേഖപ്പെടുത്തിയാലും. അങ്ങയ്ക്കു ചുറ്റും വലയം ചെയ്യുന്നവരേയും അങ്ങയുടെ ലോകങ്ങളിലെ എല്ലാലോകത്തും അവിടുത്തെ സിംഹാസനത്തോടടുക്കുന്നവരേയും അവരോടൊപ്പം എണ്ണിയാലും.

അങ്ങു സത്യമായും സര്‍വ്വശക്തനും സര്‍വ്വ വിജ്ഞനും സര്‍വ്വജ്ഞനുമാണ്.

#9884
- Bahá'u'lláh

 

Tablets

അഗ്നി കുറിപ്പ്

(ബഹാഉള്ളയാല്‍ വെളിപ്പെടുത്തപ്പെട്ട ഈ കുറിപ്പിന് "ഖദ്-ഇഹ്തരാക്കല്‍-മുഖ്ലിസുന്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നു.)

അതിമഹത്തും അതിപൗരാണികവുമായ ദൈവത്തിന്‍റെ നാമത്തില്‍. തീര്‍ച്ചയായും ആത്മാര്‍ത്ഥതയുള്ളവരുടെ ഹൃദയങ്ങള്‍ വേര്‍പാടിന്‍റെ അഗ്നിയില്‍ ഉരുകുന്നു.

അല്ലയോ ലോകങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ വദനപ്രകാശത്തിന്‍റെ സ്ഫുരണം എവിടെയാണ്?

അങ്ങയുടെ സാമിപ്യം നേടിയവര്‍ നിരാശ്രയത്വത്തിന്‍റെ ഇരുട്ടില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, അവിടുത്തെ പുനരൈക്യമാകുന്ന ഉദയത്തിന്‍റെ തിളക്കം എവിടെയാണ്?

അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ശരീരങ്ങള്‍ അകലെയുള്ള സമുദ്രതീരത്ത് വിറപൂണ്ടുകിടക്കുന്നു. അല്ലയോ ലോകങ്ങളുടെ വിമോചകനേ, അവിടുത്തെ സാന്നിദ്ധ്യമാകുന്ന സമുദ്രം എവിടെയാണ്?

അവിടുത്തെ കൃപയുടേയും ഔദാര്യത്തിന്‍റെയും സ്വര്‍ഗ്ഗത്തിനു നേര്‍ക്ക് കൊതിപൂണ്ട കരങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു;

അല്ലയോ ലോകങ്ങള്‍ക്ക് ഉത്തരം നല്‍കുന്നണ്‍വനേ, അവിടുന്നു ചൊരിയുന്ന മഴ എവിടെയാണ്?

അവിശ്വാസികള്‍ ഓരോ പ്രദേശത്തും നിഷ്ഠൂരത ഉയര്‍ത്തിയിരിക്കുന്നു:

അല്ലയോ ലോകങ്ങളെ കീഴടക്കിയവനേ, അവിടുത്തെ ആജ്ഞയാകുന്ന തൂലികയുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ശക്തിയെവിടെ?

എല്ലാഭാഗത്തു നിന്നും നായ്ക്കളുടെ ഉച്ചത്തിലുള്ള കുരകേള്‍ക്കുന്നു:

അല്ലയോ ലോകങ്ങളെ ശിക്ഷിക്കുന്നവനേ, അവിടുത്തെ പ്രബലതയാകുന്ന വനത്തിലെ സിംഹം എവിടെയാണ്?

സര്‍വ്വമനുഷ്യരാശിയേയും നിരുേډഷത മുറുക്കിപ്പിടിച്ചിരിക്കുന്നു.

അല്ലയോ ലോകത്തിന്‍റെ അഗ്നിയായവനേ, അവിടുത്തെ സ്നേഹത്തിന്‍റെ ചൂട് എവിടെയാണ്?

അത്യാപത്തുകള്‍ അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു. ലോകങ്ങളുടെ മോചനമായവനേ; അവിടുത്തെ തുണയുടെ അടയാളങ്ങള്‍ എവിടെയാണ്?

മിക്ക ആളുകളേയും അന്ധകാരം ആവരണം ചെയ്തിരിക്കുന്നു: അല്ലയോ ലോകങ്ങളുടെ തിളക്കമായവനേ, അവിടുത്തെ തേജസ്സിന്‍റെ ശോഭ എവിടെയാണ്?

മനുഷ്യരുടെ ഗളങ്ങള്‍ ദ്രോഹചിന്തകളാല്‍ വലിച്ചു മുറുക്കപ്പെട്ടിരിക്കുന്നു:

അല്ലയോ ലോകങ്ങളെ നശിപ്പിക്കുന്നവനേ, അവിടുത്തെ പ്രതികാരത്തിന്‍റെ ഖഡ്ഗങ്ങള്‍ എവിടെയാണ്?

അപമാനപ്പെടുത്തല്‍ അതിന്‍റെ ഏറ്റവും ആഴത്തിലെത്തിയിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ തേജസ്സായവനേ, അവിടുത്തെ തേജസ്സിന്‍റെ ചിഹ്നങ്ങള്‍ എവിടെയാണ്?

അവിടുത്തെ നാമത്തിന്‍റെ വെളിപ്പെടുത്തലുകാരന്‍ ദുഃഖങ്ങളാല്‍ പീഢിപ്പിക്കപ്പെടുന്നു.

ലോകങ്ങളുടെ പരമാനന്ദമായവനേ, അവിടുത്തെ വെളിപാടാകുന്ന പകലുറവയുടെ സന്തോഷം എവിടെയാണ്?

ഭൂമിയിലെ എല്ലാ ജനങ്ങളുടെമേലും തീവ്രമായ വേദന പതിച്ചിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ സന്തോഷമായവനേ, അവിടുത്തെ സന്തോഷത്തിന്‍റെ പതാകകള്‍ എവിടെയാണ്?

തിډനിറഞ്ഞ സൂചനകളാല്‍ മറയ്ക്കപ്പെട്ട അവിടുത്തെ അടയാളങ്ങളുടെ ഉദയസ്ഥനം അങ്ങുകാണുന്നുണ്ട്.

അല്ലയോ ലോകങ്ങളുടെ ശക്തിയായവനേ, അവിടുത്തെ പ്രബലതയുടെ വിരലുകള്‍ എവിടെയാണ്?

സകലമനുഷ്യരേയും കടുത്ത ദാഹം കീഴടക്കിയിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ കാരുണ്യമായവനേ, അവിടുത്തെ ഔദാര്യമാകുന്ന നദി എവിടെയാണ്?

സകലമനുഷ്യരാശിയേയും അത്യാര്‍ത്തി അടിമപ്പെടുത്തിയിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ പ്രഭുവേ, നിസ്സംഗതയുടെ പ്രകടഭാവങ്ങള്‍ എവിടെയാണ്?

നാടുകടത്തപ്പെട്ട് ഏകനായി ഈ തെറ്റിദ്ധരിക്കപ്പെട്ടവനെ അങ്ങു കാണുന്നുണ്ട്.

അല്ലയോ ലോകങ്ങള്‍ക്കു പരമാധികാരിയായവനേ, അവിടുത്തെ ആജ്ഞയാകുന്ന സ്വര്‍ഗ്ഗത്തിലെ ആതിഥേയര്‍ എവിടെയാണ്?

ഞാനൊരു അന്യരാജ്യത്തില്‍ ഉപേക്ഷിക്കപ്പെട്ടവനാണ്.

അല്ലയോ ലോകങ്ങള്‍ക്കു വിശ്വസ്തനായവനേ, അവിടുത്തെ വിശ്വസ്തതയുടെ പതാകകള്‍ എവിടെയാണ്?

മരണത്തിന്‍റെ പീഢകള്‍ സകലമനുഷ്യരിലും പിടിമുറുക്കിയിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ജീവനായവനേ, അനശ്വര ജീവിതമാകുന്ന അവിടുത്തെ സമുദ്രത്തിന്‍റെ തിരമാലകള്‍ എവിടെയാണ്?

ചെകുത്താന്‍റെ മന്ത്രണങ്ങള്‍ എല്ലാ സൃഷ്ടികളിലേക്കും ഉച്ഛ്വസിക്കപ്പെട്ടിട്ടുണ്ട്.

അല്ലയോ ലോകങ്ങള്‍ക്കു വെളിച്ചമായവനേ, അവിടുത്തെ അഗ്നിയുടെ കൊള്ളിമീന്‍ എവിടെണ്‍യാണ്?

അത്യാസക്തിയുടെ ലഹരിയില്‍ മനുഷ്യരാശിയുടെ ഏറിയഭാഗവും വഴിതെറ്റിയിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, വിശുദ്ധിയുടെ പകലുറവകള്‍ എവിടെയാണ്?

സിറിയക്കാരുടെ ഇടയില്‍ നിഷ്ടൂരതയില്‍ മൂടി ഈ അപരാധിയെ അങ്ങു കാണുന്നുണ്ട്.

അല്ലയോ ലോകങ്ങളുടെ വെളിച്ചമായവനേ, അവിടുത്തെ പ്രഭാത വെളിച്ചത്തിന്‍റെ തിളക്കം എവിടെയാണ്?

ഭാഷണങ്ങളില്‍നിന്നും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നത് അവിടുന്നു കാണുന്നുണ്ട്.

അല്ലയോ ലോകങ്ങളുടെ വാനമ്പാടി ആയവനേ, പിന്നെ എവിടെ നിന്നാണ് അവിടുത്തെ മധുര സംഗീതം ഉറവപൊട്ടേണ്ടത്?

മിക്ക ആളുകളും വിചിത്രഭാവനകളിലും

വൃഥാ സങ്കല്‍പങ്ങളിലും വലയം ചെയ്യപ്പെട്ടിരിക്കയാണ്.

അല്ലയോ ലോകങ്ങളുടെ വാഗ്ദാനമായവനേ, അവിടുത്തെ ദൃഢതയുടെ പ്രയോക്താവ് എവിടെയാണ്?

ദുരിതങ്ങളുടെ കടലില്‍ ബഹാ മുങ്ങിക്കൊണ്ടിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ രക്ഷകനായവനേ, അവിടുത്തെ മോചനത്തിന്‍റെ തോണി എവിടെയാണ്?

സൃഷ്ടിയുടെ അന്ധകാരത്തില്‍ അവിടുത്തെ ഭാഷണത്തിന്‍റെ പകലുറവ അങ്ങു കാണുന്നുണ്ട്.

അല്ലയോ ലോകങ്ങള്‍ക്കുവെളിച്ചദായകനേ, അവിടുത്തെ കൃപയുടെ സ്വര്‍ഗ്ഗീയ സൂര്യന്‍ എവിടെയാണ്?

സത്യത്തിന്‍റെയും വിശുദ്ധിയുടേയും വിധേയത്വത്തിന്‍റേയും ബഹുമതിയുടേയും വിളക്കുകള്‍ അണച്ചുകളഞ്ഞിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ പ്രയോക്താവായവനേ, അവിടുത്തെ പകയുള്ള രോഷത്തിന്‍റെ അടയാളങ്ങള്‍ എവിടെയാണ്?

അങ്ങയ്ക്കുവേണ്ടി പക്ഷസമര്‍ത്ഥനം ചെയ്തിട്ടുള്ള, അല്ലെങ്കില്‍ അങ്ങയുടെ സ്നേഹത്തിന്‍റെ പാതയില്‍ അവനുമേല്‍ വന്നുപതിച്ചതിനെപ്പറ്റി ചിന്തിക്കുന്ന ആരെയും അങ്ങു കാണുന്നില്ലേ?

അല്ലയോ ലോകങ്ങള്‍ക്കു പ്രിയങ്കരനായവനേ, ഇപ്പോള്‍ എന്‍റെ തൂലിക നില്‍ക്കാന്‍ കാരണമായിരിക്കുന്നു.

വിധിയുടെ ചണ്ഡവാതത്തിന്‍റെ പാഞ്ഞു കയറ്റത്താല്‍ ദിവ്യപാരിജാതത്തിന്‍റെ ശാഖകള്‍ പൊട്ടിവീണുകിടക്കുന്നു.

അല്ലയോ ലോകങ്ങള്‍ക്കു സുസമ്മതമായ പ്രാഗലഭ്യമുള്ളവനേ, അവിടുത്തെ അഭയകേന്ദ്രത്തിന്‍റെ പതാകകള്‍ എവിടെയാണ്?

അപഖ്യാതിയുടെ പൊടിയില്‍ ഈ വദനം മറഞ്ഞിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ദയാമയനായവനേ, അവിടുത്തെ അനുകമ്പയാകുന്ന തെന്നലുകള്‍ എവിടെയാണ്?

വിശുദ്ധിയുടെ വസ്ത്രം വഞ്ചകരാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ഭൂഷണമായവനേ, അവിടുത്തെ വിശുദ്ധിയുടെ വസ്ത്രം എവിടെയാണ്?

മനുഷ്യകരങ്ങളുടെ ചെയ്തികളാല്‍ കൃപയാകുന്ന സമുദ്രം നിശ്ചലമായിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, അവിടുത്തെ ഔദാര്യത്തിന്‍റെ തിരമാലകള്‍ എവിടെയാണ്?

ദൈവിക സന്നിധിയിലേക്കു നയിക്കുന്ന വാതില്‍ അവിടുത്തെ വൈരികളുടെ ക്രൂരതകളാല്‍ അടഞ്ഞു കിടക്കുന്നു.

അല്ലയോ ലോകങ്ങളുടെ പൂട്ടു തുറക്കുന്നവനേ, അവിടുത്തെ ദാനത്തിന്‍റെ താക്കോല്‍ എവിടെയാണ്?

ഉപജാപമാകുന്ന വിഷക്കാറ്റിനാല്‍ ഇലകള്‍ മഞ്ഞനിറമായിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ ദായകനേ, അവിടുത്തെ ഔദാര്യമാകുന്ന മേഘങ്ങളുടെ ചൊരിയല്‍ എവിടെയാണ്?

പാപധൂളികൊണ്ട് പ്രപഞ്ചം അന്ധകാരത്തിലായിരിക്കുന്നു.

അല്ലയോ ലോകങ്ങള്‍ക്കു മാപ്പു നല്‍കുന്നവനേ, അവിടുത്തെ മാപ്പിന്‍റെ തെന്നലുകള്‍ എവിടെയാണ്?

ഈ യുവാവ് ഒരു വിജനമായ ദേശത്ത് ഏകാകിയായിരിക്കുന്നു.

അല്ലയോ ലോകങ്ങളുടെ ദാതാവായവനേ, അവിടുത്തെ സ്വര്‍ഗ്ഗീയാനുഗ്രഹമാകുന്ന മഴ എവിടെയാണ്?

അല്ലയോ അത്യുന്നത തൂലികേ, അനശ്വരസാമ്രാജ്യത്തില്‍ അവിടുത്തെ അതിമധുരമായ ആഹ്വാനം ഞങ്ങള്‍ കേള്‍ക്കുന്നു.

അല്ലയോ ലോകങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടവനേ, ഗാംഭീര്യത്തിന്‍റെ നാവുച്ചരിച്ചതിനുനേരെ അങ്ങു ചെവികൊടുത്താലും.

തണുപ്പിനുവേണ്ടി അല്ലായിരുന്നുവെങ്കില്‍, അല്ലയോ ലോകങ്ങളുടെ വ്യാഖ്യാതാവായവനേ, അവിടുത്തെ വചനങ്ങളുടെ ചൂട് എങ്ങനെയായിരുന്നു വ്യാപിക്കുക?

കൊടും ദുരിതങ്ങള്‍ക്കുവേണ്ടി അല്ലായിരുന്നുവെങ്കില്‍, അല്ലയോ ലോകങ്ങളുടെ വെളിച്ചമായവനേ, അവിടുത്തെ ക്ഷമയുടെസൂര്യന്‍ എങ്ങനെ തിളങ്ങുക?

അധാര്‍മ്മികരാല്‍ വിലപിക്കരുത്.

അല്ലയോ ലോകങ്ങളുടെ സഹനശക്തിയായവനേ, അങ്ങു സൃഷ്ടിക്കപ്പെട്ടത് സഹിക്കാനും ക്ഷമിക്കാനുമാണ്.

അല്ലയോ ലോകങ്ങളുടെ സ്നേഹമായവനേ, ഉപജാപങ്ങളെ ഇളക്കുന്നവര്‍ക്കിടയില്‍ ഉടമ്പടിയുടെ ചക്രവാളത്തില്‍ അവിടുത്തെ ഉദയവും ദൈവത്തിനു പിന്നാലെയുള്ള അവിടുത്തെ തീവ്രാഭിലാഷവും എത്ര മധുരതരമായിരുന്നു?

അല്ലയോ ലോകങ്ങളുടെ ഹര്‍ഷോډാദമായവനേ, അവിടുന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ പതാക അത്യുന്നത കൊടുമുടികളില്‍ നാട്ടപ്പെട്ടു, ഔദാര്യത്തിന്‍റെ കടല്‍ തിരയിളക്കി മറിഞ്ഞു. അവിടുത്തെ ഏകാന്തതയാല്‍ ഏകത്വത്തിന്‍റെ സൂര്യന്‍ തിളങ്ങി. അവിടുത്തെ നാടുകടത്തലാല്‍ ഐക്യത്തിന്‍റെ ദേശം വിഭൂഷിതമായി.

അല്ലയോ ലോകങ്ങളുടെ നാടുകടത്തപ്പെട്ടവനേ, ക്ഷമയുള്ളവനായിരിക്കുക.

അല്ലയോ ലോകങ്ങളുടെ അഭിമാനമായവനേ, അപകര്‍ഷത്തെ നാം കീര്‍ത്തിയുടെ വസ്ത്രമാക്കി തീര്‍ത്തിട്ടുണ്ട്. ദുരിതങ്ങളെ അവിടുത്തെ ശരീരത്തിനു ഭുഷണവുമാക്കിയിട്ടുണ്ട്.

അല്ലയോ ലോകങ്ങളുടെ പാപങ്ങളെ മറയ്ക്കുന്നവനേ, ഹൃദയങ്ങള്‍ വെറുപ്പിനാല്‍ നിറയപ്പെടുന്നത് അങ്ങു കാണുന്നുണ്ട്. അതിനെ അവഗണിക്കുക എന്നുള്ളത് അവിടുത്തേക്കുള്ളതാണ്.

അല്ലയോ ലോകങ്ങളുടെ ത്യാഗമായവനേ, വാളുകള്‍ മിന്നുമ്പോള്‍ മുന്നോട്ടുപോകുക! അസ്ത്രങ്ങള്‍ പായുമ്പോള്‍ മുന്നോട്ടുപായുക!

അല്ലയോ ലോകങ്ങളുടെ രോദനത്തിനുകാരണമായിട്ടുള്ളവനേ,

അങ്ങു വിലപിക്കുമോ? അല്ലെങ്കില്‍ ഞാന്‍ വിലപിക്കുമോ? കൂടാതെ അവിടുത്തെ യോദ്ധാക്കളുടെ എണ്ണക്കുറവില്‍ ഞാന്‍ നിലവിളിക്കുമോ?

അല്ലയോ സര്‍വ്വതേജസ്വിയായ പ്രിയങ്കരനേ, സത്യമായും അവിടുത്തെ ആഹ്വാനം ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ബഹായുടെ വദനം ദുരിതങ്ങളുടെ ചൂടുകൊണ്ടും തിളങ്ങുന്ന വാക്കുകളുടെ അഗ്നികൊണ്ടും ജ്വലിച്ചുകൊണ്ടിരിക്കുന്നു.

അല്ലയോ ലോകങ്ങളെ കല്‍പിച്ചവനേ, അവിടുത്തെ പ്രീതിയിലേക്കു നോക്കിക്കൊണ്ട് ത്യാഗത്തിന്‍റെ സ്ഥലത്ത് വിശ്വസ്തതയോടെ അവന്‍ ഉയര്‍ന്നിട്ടുണ്ട്.

അല്ലയോ അലി - അക്ബര്‍, എന്‍റെ ശാന്തതയുടെ സൗരഭ്യത്തെ നിനക്ക് ഉച്ഛ്വസിക്കാന്‍ കഴിയാതെയിരിക്കുമ്പോള്‍ ഈ കുറിപ്പുകിട്ടിയതിന് അങ്ങയുടെ പ്രഭുവിനു നന്ദിപറയുക.....

ഏല്ലാ ലോകങ്ങളുടേയും ആരാധ്യനായ ദൈവത്തിന്‍റെ പാതയില്‍ നമ്മെചുറ്റിവളഞ്ഞിട്ടുള്ളത് എന്താണെന്ന് അറിയുക.

എല്ലാ സേവകരും ഇതു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയാണെങ്കില്‍ ലോകങ്ങളെ ജ്വലിപ്പിക്കത്തക്ക അഗ്നി അവരുടെ ധമനികളില്‍ കൊളുത്തപ്പെടും.

#9892
- Bahá'u'lláh

 

അബ്ദുള്‍ ബഹായുടെ സന്ദര്‍ശന പ്രാര്‍ത്ഥന

(അബ്ദുള്‍ ബഹായുടെ ദേവാലയത്തില്‍വെച്ച് ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയാണിത്. വ്യക്തിപരമായും ഇത് ഉപയോഗിക്കാം. അബ്ദുള്‍ബഹാ പറയുന്നു: വിനയാന്വിതനായി ഇത് ഉരുവിടുന്നവന് ഹൃദയാഹ്ലാദം നിശ്ചയം. ദൈവത്തെ അഭിമുഖം ദര്‍ശിക്കുന്ന ഫലം ചെയ്യും ഇത്. അബ്ദുള്‍ ബഹായുടെ വെളിപാടാണ് ഈ പ്രാര്‍ത്ഥന)

സര്‍വ്വജേതാവാണവിടുന്ന്! ദൈവമേ! എന്‍റെ ദൈവമേ! ഞാന്‍ അങ്ങയുടെനേരെ താണുകേണുയര്‍ത്തുകയാണ് സഹായം കൊതിക്കുന്ന എന്‍റെ കൈകള്‍. അങ്ങയുടെ വാതില്‍പടിക്കലെ പൊടിമണ്ണെടുത്ത് മുഖംമൂടുകയാണ് അവയാല്‍. പഠിച്ചവരുടെ പരിജഞാനത്തിനും അങ്ങയെ സ്തുതിക്കുന്നവരുടെ സങ്കീര്‍ത്തനത്തിനും അപ്പുറം അത് ഉയര്‍ന്നെത്തിയിരിക്കുന്നു. അവിടുത്തെ കവാടത്തില്‍ വിനയാന്വിതനായിനില്‍ക്കുന്ന ഈ സേവകനെ ദയാപുരസ്സരമായ നയനങ്ങള്‍കൊണ്ട് കടാക്ഷിക്കുകയും അവിടുത്തെ ശാശ്വതാനുഗ്രഹണ്‍ത്തിന്‍റെ സമുദ്രത്തില്‍ മുക്കുകയും വേണമേ!

പ്രഭോ! പാവമായ അകിഞ്ചകനായ ഒരു സേവകനാണിവന്‍. അങ്ങയാല്‍ അങ്ങയുടെ കൈകളില്‍ തടവുകാരനാക്കപ്പെട്ട അങ്ങയോട് തീവ്രാര്‍ത്ഥിയായ, അങ്ങയില്‍ വിശ്വാസിയായ, അങ്ങയുടെ മുമ്പില്‍ അശ്രുസമേതനായ ഞാനിതാ ഇങ്ങനെ അകം നിറഞ്ഞപേക്ഷിക്കുന്നു.

പ്രഭോ! എന്‍റെ ദൈവമേ! അങ്ങ് പ്രിയപ്പെടുന്നവരെ സേവിക്കാന്‍ എന്നെ അനുഗ്രഹിക്കേണമേ! അവിടുത്തെ സേവയില്‍ എന്നെ ശക്തനാക്കേണമേ! അങ്ങയുടെ പുണ്യനീതിഗേഹത്തിലെ ആരാധനയുടെ പ്രകാശംകൊണ്ടും അങ്ങയുടെ മഹത്വ സാമ്രാജ്യത്തോടുള്ള പ്രാര്‍ത്ഥനകൊണ്ടും എന്‍റെ ലലാടത്തിനു ദ്യുതിപകരേണമേ! അവിടുത്തെ ദിവ്യകവാടത്തില്‍ നിസ്വാര്‍ത്ഥനായി നില്‍ക്കാന്‍ എന്നെ തുണക്കേണമേ! അവിടുത്തെ അധികാരാതിര്‍ത്തിയില്‍പ്പെട്ട എല്ലാറ്റില്‍നിന്നും നിസ്സംഗനാവാന്‍ എനിക്കിടയാകേണമേ. പ്രഭോ! പരാര്‍ത്ഥതയുടെ ഭാജനത്തില്‍ നിന്ന് എനിക്ക് പാനീയം പകര്‍ന്നരുളൂ. പരാര്‍ത്ഥതയുടെ വസ്ത്രംകൊണ്ട് എന്നെ പൊതിയുകയും പരാര്‍ത്ഥതയുടെ പാരാവാരത്തില്‍ എന്നെ മുക്കുകയും ചെയ്യൂ! അത്യുന്നതിയിലമരുന്ന മഹത്വമേ! അങ്ങയ്ക്ക് പ്രിയങ്കരരായവരുടെ പാതയിലെ മണല്‍ത്തരിയായി എന്നെ മാറ്റൂ. അങ്ങയുടെ പാതയിലേക്കു നിര്‍ദ്ധാരണം ചെയ്യപ്പെട്ടവരുടെ കാല്‍വെപ്പുകൊണ്ടഭിജാതമായ അവനിക്കായി എന്‍റെ ആത്മാവിനെ അടിയറവെയ്ക്കാന്‍ എന്നെ അനുവദിക്കൂ.

ഈ പ്രാര്‍ത്ഥനയാല്‍ പ്രഭാതത്തിലും രാത്രികാലങ്ങളിലും അങ്ങയുടെ ദാസന്‍ അങ്ങയെ വിളിക്കുന്നു.

പ്രഭോ! അവന്‍റെ അഭിലാഷം നിറവേറ്റേണമേ! അവന്‍റെ ഹൃദയം പ്രകാശപൂരിതമാക്കേണമേ! അവന്‍റെ ദീപം ജ്വലിപ്പിക്കേണമേ! എന്നിട്ടുവേണം അങ്ങയുടെ കാര്യത്തിനായും അവിടുത്തെ ദാസര്‍ക്കായും അവന്‍ സേവനമര്‍പ്പിക്കാന്‍.

സര്‍വ്വദാതാവും ദയാമയനും ഔദാര്യനിധിയും കരുണാവാരിധിയുമാണ് അങ്ങ്.

#9891
- `Abdu'l-Bahá

 

അഹമ്മദിനുള്ള കുറിപ്പ്

അവനാണ് നൃപനും, സര്‍വ്വജ്ഞനും, സര്‍വ്വവിജ്ഞനും! അതാ വിണ്ണിലെ രാപ്പാടി സനാതനവൃക്ഷത്തിന്‍റെ ചില്ലമേലിരുന്നു ഗാനാമൃതം തൂകുന്നു. പാവന മോഹനരാഗങ്ങളില്‍ സരളാത്മാക്കളോട് ദൈവസാമിപ്യം വിളിച്ചറിയിക്കുകയാണ് അത്. ദൈവികൈക്യത്തെ വിശ്വസിക്കുന്നവരെ ഉദാരരൂപന്‍റെ സാന്നിദ്ധ്യമാകുന്ന നീതിഗേഹത്തിലേക്ക് ക്ഷണിക്കുകയാണ്. വാഴ്ത്തപ്പെട്ടവനും നൃപനുമായ ദൈവം വെളിവാക്കിയ സന്ദേശം കഠിനമനസ്സുകളെ ഉദ്ബോധിപ്പിക്കുകയാണ്. അതുല്യസൗന്ദര്യത്തിന്‍റെയും പരിശുദ്ധിയുടേയും പീഠത്തിലേക്ക് സ്നിഗ്ദ്ധഹൃദയരെ വഴികാട്ടുകയാണ്.

സത്യമായും സന്ദേശവാഹകരുടെ ഗ്രന്ഥങ്ങളില്‍ മുന്നമേപറഞ്ഞ അപ്രതിമ സൗന്ദര്യം തന്നെ ഇത്. അവരിലൂടെയത്രേ വികല്പങ്ങളില്‍ നിന്നു സത്യം വിവേചിക്കപ്പെടുന്നതും ഓരോ കല്പനയുടേയും ജ്ഞാനാംശം സ്ഥാപിക്കപ്പെടുന്നതും. ദിവ്യഫലങ്ങള്‍കായ്ക്കുന്ന ജീവവൃക്ഷമാണ് സത്യമായും ദൈവം. അവന്‍ പ്രകീര്‍ത്തിതനും സുശക്തനും മഹാത്മനുമാണ്.

അഹമ്മദേ, സത്യമായും അവനാണ് ദൈവമെന്നും നൃപനും സംരക്ഷകനും അനുപമനും സര്‍വ്വശക്തനുമായ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും ആരുടെ കല്പനകളെ നാമെല്ലാം അനുവര്‍ത്തിക്കുന്നുവോ, അലിയെന്നു പേരുള്ള ആ പരിശുദ്ധ ബാബാണ് ദൈവത്തിന്‍റെ ശരിയായപ്രേഷിതന്‍ എന്നും നിനക്കു സ്വയം സാക്ഷ്യമാവുക.

പറയൂ: ജനമേ, വാഴ്ത്തപ്പെട്ടവനും ജ്ഞാനിയുമായ അദ്ദേഹത്താല്‍ ബയാനില്‍ നിര്‍ദ്ദേശിക്കപ്പെട്ട ദൈവകല്‍പനകളെ അനുസരിക്കുവിന്‍. നീയറിയാതിരിക്കരുത്; സത്യമായും സന്ദേശവാഹകരുടെ രാജാവാണദ്ദേഹം. അദ്ദേഹത്തിന്‍റെ ഗ്രന്ഥമാണ് ഗ്രന്ഥമാതാവ്.

രാപ്പാടി ഈ തുറുങ്കറയില്‍ വെച്ച് ദിവ്യ പ്രബോധനം ഇങ്ങനെ നിന്നോട് പാടുകയത്രേ. ഈ സുവ്യക്ത സന്ദേശം മാത്രമേ അതിനു പ്രകാശിപ്പിക്കാനുള്ളൂ. ഇഷ്ടമുള്ളവന്‍ ഈ ഉപദേശത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കട്ടെ. ഇഷ്ടമുള്ളവന്‍ അവന്‍റെ വിഭുവിന്‍റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കുകയും ചെയ്യട്ടെ!

ജനമേ, ഈ വചനങ്ങളെ വിഗണിക്കുന്നുവെങ്കില്‍ എന്തു തെളിവാലാണ് നീ ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നത്? തെറ്റായവയുടെ സമന്വയസ്ഥാനമേ, ആ തെളിവിനെ അവതരിപ്പിച്ചാലും!

ഇല്ല, ആരുടെ കൈയിലാണോ എന്‍റെ ആത്മാവിരിക്കുന്നത്, അവന്‍ കാരണം അവര്‍ക്കത് ഒരിക്കലും സാധ്യമല്ല, പരസ്പരസഹായാര്‍ത്ഥം അവര്‍ സമ്മേളിച്ചാലും. അഹമ്മദേ, എന്‍റെ അസാന്നിദ്ധ്യത്തില്‍ എന്‍റെ ഔദാര്യങ്ങളെ മറക്കാതിരിക്കുക. നിന്‍റെ ദിനങ്ങളിലെ എന്‍റെ ദിനങ്ങളും ഈ ഏകാന്ത കാരാഗൃഹത്തിലെ എന്‍റെ കദനവും നിര്‍വ്വാസനവും ഓര്‍മ്മിക്കുക. ശത്രുഖഡ്ഗങ്ങളുടെ വര്‍ഷം നിന്‍റെണ്‍മേല്‍ ചൊരിഞ്ഞാലും സകലമാനഭൂവും ദ്യോവും നിനക്കെതിര്‍നിന്നാലും, നിന്‍റെ ഹൃദയം ചഞ്ചലിക്കാതിരിക്കത്തക്കവണ്ണം എന്നോടുള്ള സ്നേഹത്താല്‍ നീ സുസ്ഥിതനാവുക.

എന്‍റെ ശത്രുക്കള്‍ക്ക് ഒരഗ്നിജ്വാലയായി നീ നില്‍ക്കുക. എനിക്ക് പ്രിയപ്പെട്ടവര്‍ക്ക് ശാശ്വതമായ ജീവനദിയായിത്തീരുകയും എന്നെ സംശയിക്കുന്നവര്‍ക്ക് അങ്ങനെയാവാതിരിക്കുകയും ചെയ്യുക.

എന്‍റെ വഴിയില്‍ വെച്ച് പരപീഢനത്താലും, എന്‍റെ കാര്യത്തിനുഴറുമ്പോള്‍ നിന്ദനത്താലും മറി കടക്കപ്പെട്ടാല്‍, അതുമൂലം നീ വേവലാതിപ്പെടരുത്.

ദൈവത്തില്‍, നിന്‍റെ ദൈവത്തില്‍, നിന്‍റെ പിതാക്കള്‍ക്കു പ്രഭുവായവനില്‍ വിശ്വസിക്കുക. കാരണം, ജനം വിഭ്രാന്തിപഥത്തില്‍ അലയുകയത്രെ. ദൈവത്തെ സ്വന്തം കണ്ണാല്‍ കാണാനോ, അവന്‍റെ രാഗം സ്വന്തം കാതാല്‍ നുകരാനോ സാധിക്കാതെ വിലപിക്കയാണത്. ആ മട്ടില്‍ നമുക്ക് കാര്യം ദര്‍ശനീയമായിത്തീരുന്നു. നിനക്കും അത് സാക്ഷ്യപ്പെട്ടിരിക്കുന്നുവല്ലോ.

ആളുകളുടെ അന്ധവിശ്വാസങ്ങള്‍ അവര്‍ക്കും അവരുടെ ഹൃദയത്തിനുമിടയ്ക്കുള്ള ആവരണമായിത്തീര്‍ന്നിരിക്കുന്നു. വാഴ്ത്തപ്പെട്ടവനായ, മഹാത്മനായ ദൈവത്തിന്‍റെ വഴിയില്‍ നിന്ന് അവര്‍ അകറ്റപ്പെടുകയും ചെയ്തിരിക്കുന്നു.

ഈ രാമണീയകത്തില്‍ നിന്നകന്നിരിക്കുന്നവന്‍ സത്യമായും അതീതകാലത്തെ സന്ദേശവാഹകരില്‍ നിന്ന് അകന്നിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നേരെ അങ്ങേയറ്റം അഹംഭാവം വെച്ചു പുലര്‍ത്തിപ്പോന്നിരിക്കുന്നുവെന്നും നിനക്ക് സ്വയം ബോദ്ധ്യമാവുക.

അഹമ്മദേ, ഈ കുറിപ്പ് നന്നായി വായിക്കൂ! നിന്‍റെ ദിനങ്ങളില്‍ ഇത് ഉരുവിടുകയും ഇതില്‍ നിന്നകലാതിരിക്കുകയും ചെയ്യൂ. കാരണം, സത്യമായും ഇതുരുവിടുന്നവന് ദൈവം നൂറുരക്തസാക്ഷികള്‍ക്കുള്ള പ്രതിഫലവും രണ്ടുലോകങ്ങളിലെ സേവനവുമാണ് വിധിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങള്‍ നമ്മുടെ ഔദാര്യമെന്ന നിലയ്ക്കും നമ്മുടെ സന്നിധാന കാരുണ്യം എന്ന നിലയ്ക്കും നാം നിനക്കായി തന്നിരിക്കുന്നു. നന്ദിയുള്ളവരുടെ കൂടെയായിരിക്കണം നീ.

ഇക്കുറിപ്പ് ദുഃഖത്തിലോ ദുരിതത്തിലോ അകപ്പെട്ട ആര്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ വായിക്കുന്നുവോ, അവന്‍റെ ദുഃഖത്തെ ദൈവം ദൂരെയാക്കും. അവന്‍റെ ബുദ്ധിമുട്ടുകളെ പരിഹരിക്കും. അവന്‍റെ ദുരിതങ്ങളെ നിര്‍മൂലനം ചെയ്യും. ദൈവം സാക്ഷി!

സത്യമായും അവനാണ് കരുണാമയനും, ദയാനിധിയും. സമസ്ത ലോകങ്ങള്‍ക്കും നാഥനായ ദൈവം വാഴ്ത്തപ്പെടട്ടെ!

#9889
- Bahá'u'lláh

 

കാര്‍മലിന്‍റെ കുറിപ്പ്

സകല സ്തുതിയും ഈ ദിനത്തിനാണ്. സര്‍വ്വ സൃഷ്ടിജാലങ്ങളുടെയും മേല്‍ കാരുണ്യത്തിന്‍റെ സൗരഭ്യം തഴുകി നീങ്ങിയ ഒരു ദിനം, ഗതകാലയുഗങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും അതിനോടു കിടനില്‍ക്കാനാകുമെന്നു ഒരിക്കലും പ്രതീക്ഷയില്ലാത്തത്ര അനുഗ്രഹീതമായ ഒരു ദിനം, ദിനങ്ങളില്‍ പൗരാണികനായവന്‍റെ വദനം അവന്‍റെ പരിശുദ്ധ ഇരിപ്പിടത്തിനുനേര്‍ക്കു തിരിഞ്ഞിട്ടുള്ള ഒരു ദിനം.

അനന്തരം എല്ലാ സൃഷ്ടിജാലങ്ങളുടേയും, അവക്കു പുറമേ ഉയരങ്ങളിലെ സദസ്സിന്‍റേയും ശബ്ദം ഉറക്കെ വിളിച്ചുപറയുന്നതു കേട്ടു: "അല്ലയോ കാര്‍മല്‍, നീ ധൃതിപ്പെടുക. എന്തെന്നാല്‍, നാമങ്ങളുടെ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയും ആകാശങ്ങളെ സംവിധാനിച്ചവനുമായ ദൈവത്തിന്‍റെ വദനകാന്തി നിനക്കുമേല്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു."

സന്തോഷാധിക്യത്താല്‍ അവള്‍ ശബ്ദമുയര്‍ത്തി ഇപ്രകാരം പറഞ്ഞു: "എന്‍റെ ജീവിതം അങ്ങേയ്ക്കുള്ള എന്‍റെ ത്യാഗമായിരിക്കട്ടെ. കാരണം അവിടുത്തെ നോട്ടം എന്‍റെമേല്‍ പതിപ്പിച്ചിരിക്കുന്നു; അവിടുത്തെ അനുഗ്രഹം എന്‍റെ മേലെ ചൊരിഞ്ഞിരിക്കുന്നു. അവിടുത്തെ കാലടികളെ എന്‍റെ നേര്‍ക്കു തിരിച്ചിരിക്കുന്നു. അങ്ങയില്‍ നിന്നുള്ള എന്‍റെ വേര്‍പാട്-അല്ലയോ അനശ്വര ജീവിതത്തിന്‍റെ ഉറവിടമേ -എന്നെ മിക്കവാറും ഇല്ലാതാക്കിയിരിക്കുന്നു. അങ്ങയുടെ സവിധത്തില്‍ നിന്നുമുള്ള എന്‍റെ അകലം എന്‍റെ ആത്മാവിനെ എരിച്ചുകളഞ്ഞിരിക്കുന്നു. അവിടുത്തെ ആഹ്വാനം കേള്‍ക്കാന്‍ എന്നെ പ്രാപ്തനാക്കിയതിനും, അവിടുത്തെ കാലടികള്‍ കൊണ്ടു എന്നെ സ്വീകരിച്ചതിനും, അങ്ങയുടെ ദിനത്തിന്‍റെ ഉത്തേജിപ്പിക്കുന്ന നറുമണത്താലും അവിടുത്തെ മനുഷ്യര്‍ക്കിടയില്‍ ഉണര്‍ത്തു-വിളിയായി അങ്ങു കല്‍പിച്ചിരിക്കുന്ന അവിടുത്തെ തൂലികയുടെ കോള്‍മയിര്‍ കൊള്ളിക്കുന്ന വിളികൊണ്ട് എന്‍റെ ആത്മാവിനെ ഉണര്‍ത്തിയതിനും-സര്‍വ്വ സ്തുതിയും അങ്ങേയ്ണ്‍ക്കര്‍പ്പിണ്‍ക്കുന്നു. അവിടുത്തെ തടയാനാകാത്ത ധര്‍മ്മം പ്രത്യക്ഷമാക്കപ്പെടേണ്ട സമയമണി മുഴങ്ങിയപ്പോള്‍, അവിടുന്ന് അങ്ങയുടെ ആത്മാവിനെ അങ്ങയുടെ തൂലികയിലേക്കു ഊതിയപ്പോള്‍, നോക്കൂ, സകല സൃഷ്ടിജാലങ്ങളുടേയും അടിത്തറകള്‍ - സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളുടേയും ഉടമസ്ഥാവകാശിയായ അവന്‍റെ ഖജനാവിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന ആ നിഗൂഢതകള്‍ മനുഷ്യര്‍ക്കു പ്രത്യക്ഷമാക്കികൊണ്ടു ഇളകി മറിഞ്ഞു"

ഏറ്റവും ഉയര്‍ത്തപ്പെട്ട ആ സ്ഥാനത്തേക്ക് അവളുടെ ശബ്ദം എത്തി അധികം താമസിയാതെ നാം മറുപടി നല്കി: "അല്ലയോ കാര്‍മല്‍, നിന്‍റെ പ്രഭുവിനു നന്ദി പറയുക. എന്‍റെ സാന്നിദ്ധ്യമാകുന്ന സമുദ്രം നിന്‍റേയും സകല സൃഷ്ടികളുടേയും നേത്രങ്ങളെ ആനന്ദദായകമാക്കിക്കൊണ്ടും ദൃശ്യവും അദൃശ്യവും ആയ സകല വസ്തുക്കളേയും സന്തോഷത്താല്‍ നിറച്ചുകൊണ്ടും നിന്‍റെ മുഖത്തിനു മുമ്പില്‍ ഇളകി മറിയുമ്പോള്‍ എന്നില്‍ നിന്നുള്ള നിന്‍റെ വേര്‍പാടിന്‍റെ അഗ്നി നിന്നെ വേഗം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. സന്തോഷിക്കൂ, എന്തുകൊണ്ടെന്നാല്‍, ദൈവം ഈ ദിനത്തില്‍ നിന്‍റെമേല്‍ അവന്‍റെ സിംഹാസനം സ്ഥാപിച്ചിട്ടുണ്ട്. നിന്നെ അവന്‍റെ അടയാളങ്ങളുടേയും അവന്‍റെ വെളിപാടിന്‍റെ തെളിവുകളുടെ പകലുറവയുടേയും ഉദയസ്ഥാനമാക്കിയിട്ടുണ്ട്. നിനക്കു ചുറ്റും വലം വെയ്ക്കുന്നവനും, തേജസ്സിന്‍റെ വെളിപാടിനെ വിളംബരപ്പെടുത്തുന്നവനും, നിന്‍റെ ദൈവം നിന്‍റെ മേല്‍ ചൊരിഞ്ഞിട്ടുള്ള പ്രഭുവിന്‍റെ ഔദാര്യത്തെ വര്‍ണ്ണിക്കുന്നവനും നډവരുന്നു. സര്‍വ്വതേജസ്വിയായ നിന്‍റെ പ്രഭുവിന്‍റെ നാമത്തിലുള്ള അനശ്വരതയുടെ പാനപാത്രം നീ കൈവശപ്പെടുത്തുക. എന്നിട്ട് നിന്നോടുള്ള അവന്‍റെ കാരുണ്യത്തിന്‍റെ സൂചനയെന്ന നിലയില്‍ അവന്‍ നിന്‍റെ ദുഃഖത്തെ ആഹ്ലാദമാക്കി മാറ്റിയതിനും നിന്‍റെ സങ്കടത്തെ സ്വര്‍ഗ്ഗീയാനുഭൂതിയുടെ സന്തോഷമാക്കി രൂപാന്തരപ്പെടുത്തിയതിനും നീ അവനു നന്ദിപറയുക. അവന്‍റെ സിംഹാസനത്തിന്‍റെ ഇരിപ്പിടമായിയിരുന്ന, അവന്‍റെ കാലടികള്‍ വെച്ചിട്ടുള്ള, അവന്‍റെ സാന്നിധ്യത്തില്‍ ബഹുമാനിക്കപ്പെട്ടിട്ടുള്ള എവിടെ നിന്നാണോ അവന്‍ തന്‍റെ ആഹ്വാനം ഉയര്‍ത്തുകയും എവിടെണ്‍യാണോ അവന്‍ തന്‍റെ കണ്ണീര്‍ പൊഴിക്കുകയും ചെയ്തത്, ആ സ്ഥാനത്തെ അവന്‍ സത്യമായും സ്നേഹിക്കുന്നു.

"അല്ലയോ കാര്‍മല്‍, സിയോണിനെ വിളിക്കൂ, സന്തോഷവര്‍ത്തമാനങ്ങളെ വിളംബരപ്പെടുത്തൂ. നശ്വര നേത്രങ്ങളില്‍ നിന്നു നിഗൂഢമായിരിക്കുന്നവന്‍ ആഗതനായിരിക്കുന്നു! അവന്‍റെ സര്‍വ്വത്തേയും കീഴടക്കുന്ന പരമാധികാരം പ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു. അവന്‍റെ സര്‍വ്വവ്യാപിയായ തേജസ്സ് വെളിവാക്കപ്പെട്ടിരിക്കുന്നു. നീ അറച്ചു നില്‍ക്കുകയോ കാലവിളംബം വരുത്തുകയോ ചെയ്യാതിരിക്കാന്‍ കരുതിയിരിക്കുക. ശീഘ്രമാകട്ടെ; ഏറ്റവും ഉയര്‍ത്തപ്പെട്ട മാലാഖമാരുടെ സഹചരരും ഹൃദയശുദ്ധിയുള്ളവരുമായ ദൈവത്തിന്‍റെ പ്രിയപ്പെട്ടവര്‍ ഭക്തിപൂര്‍വ്വം വലംവെയ്ക്കുന്ന ദിവ്യ കഅബയായ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവരോഹണം ചെയ്തിട്ടുള്ള ദൈവനഗരത്തെ പ്രദക്ഷിണം ചെയ്യുക. ഓ, സിനായിയുടെ ഹൃദയം ആകര്‍ഷിക്കപ്പെട്ടിട്ടുള്ളതും, ആരുടെ നാമത്തിലാണോ കത്തുന്ന കുറ്റിക്കാട് "നാഥډാരുടെ നാഥനായ ദൈവത്തിനുള്ളതാണ് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും സാമ്രാജ്യങ്ങള്‍" എന്നു വിളിച്ചു പറഞ്ഞതും ആയ ഈ വെളിപാടിന്‍റെ സന്തോഷവര്‍ത്തമാനങ്ങളെ ഭൂമിയുടെ ഉപരിതലത്തിലെ ഓരോ സ്ഥാനത്തോടും വിളംബരപ്പെടുത്തുവാനും അതിന്‍റെ നഗരങ്ങളില്‍ ഓരോന്നിലേക്കും ആനയിക്കുവാനും ഞാന്‍ എത്ര കൊതിക്കുന്നു. സത്യമായും നാടും സമുദ്രവും ഈ വിളംബരത്തില്‍ സന്തോഷിക്കുന്ന ഒരു ദിനമാണിത്. വെളിപാടിനുവേണ്ടി നശ്വരമായ മനസ്സിന്‍റെയോ ഹൃദയത്തിന്‍റെയോ ചിന്താപരിധിക്കുമപ്പുറമുള്ള ഒരു ഔദാര്യത്തില്‍കൂടി ദൈവം ആ കാര്യങ്ങളെ അറിയിച്ചിട്ടുള്ള ഒരു ദിനം. താമസിയാതെ ദൈവം അവന്‍റെ പേടകത്തെ നിന്‍റെ മേല്‍ ചലിപ്പിക്കും; നാമങ്ങളുടെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ബഹായുടെ ജനങ്ങളെ പ്രത്യക്ഷമാക്കും."

ആരുടെ നാമത്തിന്‍റെ സൂചനയാലാണോ ഭൂമിയിലെ സകല പരമാണുക്കളും പ്രകമ്പനം കൊണ്ടിട്ടുള്ളതും, അവന്‍റെ പ്രബലതയുടെ ഖജനാവിനുള്ളില്‍ മറഞ്ഞു കിടന്നിട്ടുള്ളതും അവന്‍റെ ജ്ഞാനത്തില്‍ പൊതിയപ്പെട്ടിട്ടുള്ളതുമായതിനെ അനാവരണം ചെയ്യാനായി മഹത്വത്തിന്‍റെ നാവ് ചലിപ്പിക്കപ്പെട്ടിട്ടുള്ളതും, സകല മനുഷ്യരാശിയുടേയും ആ നാഥന്‍ പവിത്രീകൃതനാകുന്നു. അവന്‍ സത്യമായും പ്രബലവും സര്‍വ്വശക്തവും അത്യുന്നതവും ആയ അവന്‍റെ നാമത്തിന്‍റെ ശക്തിയില്‍ക്കൂടി സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലുമുള്ള സകലത്തിന്‍റേയും ഭരണാധികാരിയാകുന്നു.

#9902
- Bahá'u'lláh

 

സന്ദര്‍ശന കുറിപ്പ്

(ബഹാഉള്ളയുടേയും ബാബിന്‍റേയും ദേവാലയങ്ങളില്‍ വെച്ച് വായിക്കപ്പെടുന്നതാണ് ഈ കുറിപ്പ്. അവരുടെ പേര്‍ക്കുള്ള വാര്‍ഷികാഘോഷങ്ങളിലും സാധാരണ ഇതുവായിക്കപ്പെടുന്നു.)

മഹിമാവിന്‍റെ മൂര്‍ത്തരൂപമായ, അഭംഗുരതയുടെ സാമ്രാട്ടായ, ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും നാഥനായ ദൈവത്തിന്‍റെ അപ്രതിമ രാമണീയകത്വത്തില്‍ നിന്നു വിളങ്ങിവന്ന മഹത്വവും, അവിടുത്തെ ബൃഹത്തമമായ സ്വത്വത്തില്‍ നിന്നും പുലര്‍ന്ന സ്തുതിയും, അങ്ങയിലത്രേ കുടികൊള്ളുന്നത്. ദൈവത്തിന്‍റെ അധീശത്വവും ആധിപത്യവും, അവിടുത്തെ മഹാത്മ്യവും പ്രഭുത്വവും, അങ്ങയിലൂടെയാണ് പ്രകാശിതമായിരിക്കുന്നതെന്നും, അവിടുത്തെ അനിവാര്യവിധിയുടെ വിണ്ണില്‍ ചിരപുരാതനമഹത്വത്തിന്‍റെ പുലര്‍താരങ്ങളാണ് പ്രകാശം ചിതറിയിരിക്കുന്നതെന്നും, സൃഷ്ടിചക്രവാളത്തില്‍ അദൃശ്യശക്തിയുടെ ഭംഗിയാണ് തെളിഞ്ഞു വന്നിരിക്കുന്നതെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ ലേഖനിയുടെ കേവലമായ ഒരു ചലനംകൊണ്ട് "നീയുണ്ടാവട്ടെ" എന്ന വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നിഗൂഢസന്ദേശം പ്രകാശിതമായിരിക്കുന്നുവെന്നും, സര്‍വ്വസൃഷ്ടിയും നടന്നിരിക്കുന്നുവെന്നും, സകലവെളിപാടുകളും പ്രേഷിതമായിരിക്കുന്നുവെന്നുംണ്‍കൂടി, സര്‍വ്വോപരി എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.

അങ്ങയുടെ രാമണീയകത്തിലൂടെ സമാരാധ്യനായവന്‍റെ സൗന്ദര്യം അനാവൃതമായിരിക്കുന്നുവെന്നും, അങ്ങയുടെ മുഖത്തിലൂടെ അഭിലഷിതനായവന്‍റെ മുഖം പ്രകാശിതമായിരിക്കുന്നുവെന്നും, അങ്ങയുടെ ഒറ്റയൊരു വചനംകൊണ്ട് സൃഷ്ടിജാലത്തെയെല്ലാം, അവയില്‍ ഭക്തിപൂണ്ടവയെ മഹത്വത്തിന്‍റെ അധിതൃകയേറാനും, അവിശ്വാസം മുഴുത്തവയെ പാതാളഗര്‍ത്തത്തില്‍ പതിക്കാനും ഇടയാകത്തക്കവണ്ണം ദൈവം വിധം തിരിച്ചിരിക്കുന്നുവെന്നും, സര്‍വ്വോപരി, എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.

അങ്ങയെ അറിയുന്നവന്‍ ദൈവത്തെ അറിയുന്നുവെന്നും, അങ്ങയുടെ സാന്നിദ്ധ്യം നേടിയവന്‍ ദൈവസാന്നിദ്ധ്യം നേടിയിരിക്കുന്നുവെന്നും എനിക്ക് സാക്ഷ്യപ്പെട്ടിരിക്കുന്നു. ആകയാല്‍, വലുതത്രെ അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിക്കുകയും അങ്ങയുടെ അധീശതക്കുമുമ്പില്‍ നമ്രശിരസ്സരാവുകയും അങ്ങയുമായുള്ള സമ്പര്‍ക്കത്താല്‍ സമ്മാനിതമാവുകയും അങ്ങയുടെ ഇച്ഛയുടെ സദാഹ്ലാദം ആര്‍ജ്ജിക്കുകയും, അങ്ങയെ വലയം ചെയ്യുകയും അങ്ങയുടെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും ചെയ്തവരുടെ അനുഗ്രഹീതത്വം. അങ്ങയെ അതിക്രമിക്കുകയും അങ്ങയുടെ അടയാളങ്ങളെ നിരസിക്കയും അങ്ങയുടെ അധീശത്വത്തെ നിഷേധിക്കയും, അങ്ങക്കെതിരെ തലയുയര്‍ത്തി അങ്ങയുടെ മുഖത്തിനു നേരെ അഹന്തകാണിക്കയും, അങ്ങയുടെ ന്യായപ്രമാണങ്ങളെ വിമര്‍ശിക്കയും, അങ്ങയുടെ നിയമത്തിലും ആധിപത്യത്തിലും നിന്നു പാലായനം ചെയ്കയും, വിശുദ്ധലിഖിതങ്ങളില്‍ അങ്ങയുടെ കല്‍പ്പനയുടെ കൈവിരലുകള്‍ കുറിച്ചുവെച്ച അവിശ്വാസികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്ത എല്ലാവരേയും ദുഃഖം പിടികൂടുന്നു.

എന്നില്‍ നിന്നും ഭൂവില്‍നിന്നും വിടര്‍ത്തിയെടുത്ത് അങ്ങയുടെ സാമീപ്യ സമ്പര്‍ക്കങ്ങളുടെ നീതിഗേഹങ്ങളില്‍ എന്നെ എത്തിക്കാന്‍ തക്കവണ്ണം, ദൈവമേ, എനിക്കു പ്രിയങ്കരനേ, അങ്ങയുടെ കാരുണ്യത്തിന്‍റെയും സ്നേഹപാരമ്യത്തിന്‍റെയും ഔദാര്യങ്ങളുടെ പുണ്യ നിശ്വാസങ്ങളെ പുറപ്പെടുവിക്കേണമേ! സ്വന്തം ലീലകളാടാന്‍ ശക്തനാണവിടുന്ന്. സത്യമായും സര്‍വ്വചരാചരങ്ങള്‍ക്കും മേലെയത്രെ അവിടുത്തെ നില്‍പ്പ്.

ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവിടുത്തെ സ്തുതിയും, ദൈവത്തിന്‍റെ മഹത്വവും ഐശ്വര്യവും അവിടുത്തെ സൗഭാഗ്യമായവനേ, അങ്ങയിലത്രേ കുടികൊള്ളുന്നത്. അങ്ങയെപ്പോലെ ആക്ഷിപ്തനായ മറ്റൊരാളുടെ മേലും ഒരിക്കലും സൃഷ്ടികര്‍ത്താവിന്‍റെ സവിശേഷ ദൃഷ്ടി പതിഞ്ഞിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു. കഷ്ടപ്പാടുകളുടെ ഒരു കടലിന്നടിയില്‍ ജീവിതം മുഴുവന്‍ മുങ്ങിനില്‍ക്കയായിരുന്നു അങ്ങ്. ഒരിക്കലങ്ങു ചങ്ങലകളുടെ പിടിയിലായിരുന്നു. മറ്റൊരിക്കല്‍ ശത്രുഖഡ്ഗങ്ങളുടെ ഭീഷണിയിലായിരുന്നു. എന്നാലും ഇതെല്ലാമുണ്ടായിട്ടും എല്ലാവരിലും വെച്ച് അങ്ങയ്ക്കാണ് സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായവന്‍റെ വിധിപാലിക്കാനൊത്തത്.

അങ്ങനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു ഹോമദ്രവ്യമാവട്ടെ എന്‍റെ അന്തരംഗം. അങ്ങ് നേരിട്ട എതിര്‍പ്പുകള്‍ക്ക് ഒരു മോചനമൂല്യമാവട്ടെ എന്‍റെ ആത്മാവ്. അങ്ങ് വഴിക്കും, അങ്ങ് അക്രമങ്ങളനുഭവിച്ചതിന്‍റെ പ്രകാശത്തില്‍ മുഖം തിളങ്ങുന്നവര്‍ വഴിക്കും, ഞാനിതാ, ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു: സത്യണ്‍ത്തില്‍ സര്‍വ്വശക്തനാണ് അങ്ങുന്ന്. അങ്ങയോടുള്ള ഭക്തിയാല്‍ പറഞ്ഞതെല്ലാം അനുവര്‍ത്തിച്ചുപോന്ന എന്നെ അങ്ങയ്ക്കും അങ്ങയുടെ സൃഷ്ടികള്‍ക്കുമിടക്കുള്ള ആവരണങ്ങള്‍ മാറ്റാനും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകള്‍ അനുഭവിക്കാനും ഇടയാക്കേണമേ! നിശ്ചയമായും അങ്ങത്രെ സര്‍വ്വശക്തനും, സകല പ്രകീര്‍ത്തിതനും സര്‍വ്വംസണ്‍ഹനും, കരുണാവാരിധിയും.

പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ അത്യുജ്ജ്വല വിശേഷണങ്ങള്‍ നിലനില്‍ക്കുവോളം, അങ്ങയുടെ അതിമഹത്തായ സ്തുതികള്‍ ജീവിക്കുവോളം, ദിവ്യപാരിജാതത്തിന്‍റെ ഇലകളേയും, കൊമ്പുകളേയും, ചില്ലകളേയും തണ്ടുകളേയും അനുഗ്രഹിക്കേണമേ! ആക്രമിയുടെ വേണ്ടാതീനത്തില്‍ നിന്ന് അതിനേയും അവിടുത്തെ സേവകരേയും അങ്ങയുടെ സാമിപ്യമാര്‍ജ്ജിച്ച ആജ്ഞാനുവര്‍ത്തികളേയും രക്ഷിക്കേണമേ!

സത്യമായും ദയാനിധിയാണവിടുന്ന് - അപാരമാണവിടുത്തെ കാരുണ്യം. സര്‍വ്വംസഹനായ നിസ്തുലോദാരനായ അങ്ങൊഴികെ ഒരു ദൈവമില്ല.

#9890
- Bahá'u'lláh