Return to BahaiPrayers.net
Facebook
അല്ലയോ എനിക്കും സകലവസ്തുക്കള്‍ക്കും ദൈവമേ, എനിക്കും സകലവസ്തുക്കള്‍ക്കും തേജസ്സേ, എനിക്കും സകലവസ്തുക്കള്‍ക്കും അഭിലാഷമേ, എനിക്കും സകലവസ്തുക്കള്‍ക്കും ശക്തിയായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും രാജാവേ, എന്നെയും സകല വസ്തുക്കളേയും കൈവശമുള്ളവനേ, എന്‍റേയും സകലവസ്തുക്കളുടേയും ലക്ഷ്യമായവനേ, എനിക്കും സകലവസ്തുക്കള്‍ക്കും പ്രേരണയായവനേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ!
അങ്ങയുടെ ലോലമായ കൃപയുടെ സമുദ്രത്തില്‍നിന്ന് എന്നെ പിന്നോട്ടു നില്‍ക്കാന്‍ അനുവദിക്കുകയോ അങ്ങയുടെ സാമിപ്യത്തിന്‍റെ തീരങ്ങളില്‍ നിന്ന് അകലെ മാറ്റപ്പെടുകയോ ചെയ്യരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ, അങ്ങൊഴികെമറ്റൊന്നും എനിക്കു ലാഭമുണ്ടാക്കുകയില്ല; അങ്ങൊ
ഴികെ മറ്റാരുടേയും സാന്നിദ്ധ്യത്തിലെത്തുന്നത് എനിക്കു പ്രയോജനപ്പെടുകയുമില്ല. അങ്ങയുടെ നേരെ തങ്ങളുടെ മുഖങ്ങള്‍ തിരിച്ചവരോടും അങ്ങയ്ക്ക് സേവനം ചെയ്യാന്‍ ഉണര്‍ന്നവരോടുണ്‍മൊപ്പം എന്നെ കണക്കിലെടുക്കാനും അങ്ങൊണ്‍ഴികെ മറ്റൊന്നിന്‍റേയും ആവശ്യമില്ലാതാണ്‍ക്കാനും അങ്ങണ്‍യുടെ ധനത്തിന്‍റെ ധാരാളിത്തത്താല്‍ ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സേവകډാര്‍ക്കും സേവികമാര്‍ക്കും മാപ്പു നല്‍കിയാലും. അങ്ങു സത്യമായും എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.
- Bahá'u'lláh