Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ വഴികളിലൂടെ നടക്കാനും അങ്ങയുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അങ്ങയുടെ ധര്‍മ്മത്തില്‍ അടിപതറാതിരിക്കാനും അവിടുത്തെ വത്സലതനയരെ സഹായിക്കേണമേ! അഹത്തിന്‍റെയും ഇന്ദ്രിയവൃത്തിയുടേയും പാഞ്ഞുകയറ്റത്തെ തടഞ്ഞു നിര്‍ത്താനും ദിവ്യമായ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശത്തെ പിന്തുടരാനും അവരെ അനുഗ്രഹിക്കേണമേ! സര്‍വ്വശക്തനും അനുഗ്രഹമയനും സ്വയംവൃത്തിയുമാണങ്ങ്. സര്‍വ്വദാതാവും കരുണാവാരിധിയും ഔദാര്യകേദാരവുമാണ്.
- `Abdu'l-Bahá