Return to BahaiPrayers.net
Facebook
പ്രഭോ! അങ്ങയുടെ തിരുനാമത്തില്‍ വിതാനിക്കപ്പെട്ടിരിക്കുന്ന വിരുന്നുമേശ മാറ്റിക്കളയരുതേ; അങ്ങണ്‍യുടെ കെടാജ്വാലയാല്‍ കൊളുത്തപ്പെട്ട തീജ്വാല അണയ്ക്കരുതേ; അങ്ങയുടെ തേജസ്സിനോടും സ്മരണയോടും സ്വരമധുരിമയോടും മന്ത്രിച്ചൊഴുണ്‍കുന്ന അങ്ങയുടെ ജീവധാര തടയരുതേ; അങ്ങയുടെ സ്നേഹോച്ഛ്വാസത്തിന്‍റെ മധുര ഗന്ധം അവിടുത്തെ സേവകര്‍ക്കു നിഷേധിക്കരുതേ.
പ്രഭോ, സകലമനുഷ്യരുടേയും കടിഞ്ഞാണ്‍ തന്‍റെ ഗ്രസ്തത്തില്‍ പിടിച്ചിരിക്കുന്നവനേ! അവിണ്‍ടുത്തെ വിശുദ്ധരുടെ സന്തപ്തചിന്തകളെ സാന്ത്വനത്തിലേക്കും, അവരുടെ കഷ്ടപ്പാടുകളെ സൗഖ്യത്തിലേക്കും അവരുടെ ദുഃഖത്തെ പരമാനന്ദണ്‍ത്തിലേക്കും തിരിച്ചാലും.
സത്യമായും, ഒരുവനും, ഏകനും, സര്‍വ്വണ്‍ശക്തനും, സര്‍വ്വവിവേകിയും സത്യമായും അങ്ങാണ്.
- `Abdu'l-Bahá