Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! ഇവന്‍ അങ്ങയുടെ സേവകനാണ്. അങ്ങയിലും അവിടുത്തെ മുദ്രകളിലും വിശ്വാസം അര്‍പ്പിച്ച് അങ്ങൊഴികെയുള്ള സകലതില്‍ നിന്നും നിര്‍മുക്തനായി അങ്ങയിലേക്കു മുഖം തിരിച്ചിരിക്കുന്ന അവിടുത്തെ സേവകന്‍റെ പുത്രനുമാണ്. നിശ്ചയമായും അങ്ങ് ദയാലുക്കളില്‍ ദയാലുവാണ്.
മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുകയും അവരുടെ തെറ്റുകള്‍ മറക്കുകയും ചെയ്യുന്നവനേ! അവിടുത്തെ ദാനസ്വര്‍ഗ്ഗത്തിനും ദയാസാഗരത്തിനും യോഗ്യമായ വിധം അവനെ കൈകാര്യം ചെയ്യേണമേ. ഭൂവിനും ദ്യോവിനും മുമ്പ് ആധാരമായ അവിടുത്തെ കവിഞ്ഞൊഴുകുന്ന കാരുണ്യത്തിന്‍റെ സന്നിധിയില്‍ അവന് പ്രവേശനമേകേണമേ!
മഹാദാനശീലനും സദാക്ഷമിക്കുന്നവനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.
(അല്ലാഹു അബ്ബ എന്ന അഭിവാക്യം ആറു പ്രാവശ്യം ആവര്‍ത്തിച്ചശേഷം താഴെ ചേര്‍ക്കുന്ന വചനങ്ങള്‍ 19 പ്രാവശ്യം ആവര്‍ത്തിക്കുക)
ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ ആരാധിക്കുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനെ വണങ്ങുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്നു
ഞങ്ങളെല്ലാം സത്യമായും ഈശ്വരസ്തുതിചെയ്യുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനു നന്ദിപറയുന്നു.
ഞങ്ങളെല്ലാം സത്യമായും ഈശ്വരനില്‍ വിശ്വാസമര്‍പ്പിക്കുന്നു.
(മരിച്ചയാള്‍ സ്ത്രീയെങ്കില്‍ "ഇവള്‍ അങ്ങയുടെ ദാസിയാണ്, അങ്ങയുടെ ദാസീപുത്രിയാണ്" എന്നിങ്ങനെ പറയുക)
- Bahá'u'lláh