Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തൂതി ആയിരിക്കട്ടെ. അവിടുത്തെ അനശ്വരമായ പരമാധികാരത്തിന്‍റെ ശക്തിയില്‍ക്കൂടി അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ തരം താഴ്ത്തരുതേ. അവിടുത്തെ അനശ്വരതയുടെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ അങ്ങു കാരണമാക്കിയിട്ടുള്ളവനെ അങ്ങില്‍ നിന്നും ദൂരെ മാറ്റിക്കളയരുതേ. എന്‍റെ ദൈവമേ, അവിടുത്തെ ദൈവികത്വത്താല്‍ അങ്ങ് അധികരിച്ച പ്രാധാന്യം നല്‍കിയിട്ടുള്ളവനെ അവിടുന്നു ഭ്രഷ്ഠനാക്കുമോ?
എന്‍റെ അഭിലാഷമേ, അങ്ങ് അഭയം നല്‍കിയിട്ടുള്ളവനെ അങ്ങയില്‍ നിന്നകറ്റിക്കളയുമോ? അവിടുന്ന് ഉയര്‍ത്തിയിട്ടുള്ളവനെ അങ്ങയ്ക്ക് തരം താഴ്ത്താന്‍ കഴിയുമോ?
അങ്ങയെ സ്മരിക്കാന്‍ അങ്ങു പ്രാപ്തനാക്കിയവനെ അങ്ങയ്ക്കു മറക്കാന്‍ കഴിയുമോ?
പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അനശ്വരതയിലുടനീളം മുഴുവന്‍ സൃഷ്ടിജാലത്തിന്‍റെയും രാജാവും അതിന്‍റെ പരമപ്രധാനപ്രേരകനുമായിരുന്നിട്ടുള്ളവനാണ് അവിടുന്ന്. അനശ്വരതയിലുടനീളം സൃഷ്ടിക്കപ്പെട്ട സകലത്തിന്‍റേയും നാഥനും അവരുടെ കല്പിതനുമായിരുന്നിട്ടുണ്ട് അങ്ങ്.
എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ സേവകരോട് അങ്ങു കൃപാലുവല്ലെങ്കില്‍ പിന്നെ ആരാണു അവരോട് കരുണകാണിക്കുക? അവിടുത്തെ പ്രിയങ്കരര്‍ക്ക് അങ്ങ് വിപദ്രക്ഷകനാകാന്‍ വിസമ്മതിച്ചാല്‍ അവര്‍ക്ക് വിപദ്രക്ഷകനാകാന്‍ കഴിയുമാറ് ആരാണ് അവിടെയുള്ളത്?
പ്രകീര്‍ത്തിതനാകട്ടെ, അവിടുന്ന് അതീവ പ്രകീര്‍ത്തിതനാകട്ടെ! അങ്ങയുടെ സത്യത്തില്‍ അങ്ങ് ആരാധിക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അങ്ങയെ ആരാധിക്കുന്നു. അവിടുത്തെ നീതിയില്‍ അങ്ങു പ്രകടമാക്കപ്പെടുന്നു. സത്യമായും ഞങ്ങളെല്ലാവരും അതിനു സാക്ഷിയാകുന്നു. സത്യത്തില്‍ അങ്ങയുടെ കാരുണ്യത്തില്‍ അങ്ങു പ്രിയങ്കരനാണ്. അങ്ങല്ലാതെ വിപദ്രക്ഷകനും സ്വയം വൃത്തിയുമായി മറ്റൊരു ദൈവമില്ല.
- Bahá'u'lláh