Return to BahaiPrayers.net
Facebook
(ബഹാഉള്ളയുടെ ഒമ്പതാമത്തെ സുവിശേഷങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥന.)
.......... മനുഷ്യ ജീവികളുടെ മുമ്പില്‍ പാപങ്ങളും വ്യഭിചാരണങ്ങളും ഏറ്റുപറയുന്നത് അനുവദിക്കത്തക്കതല്ല........പാപി അവനും ദൈവവും അറിയുന്നവിധം അനുകമ്പാ സമുദ്രത്തില്‍ നിന്ന് അനുകമ്പയാചിക്കണം. ഉദാരതയുടെ സ്വര്‍ഗത്തില്‍ നിന്ന് മാപ്പ് അപേക്ഷിക്കണം. ഇങ്ങനെ പറയുകയും വേണം.
എന്‍റെ പ്രഭോ, അങ്ങേയ്ക്കു നേരെ മുഖം തിരിച്ചിട്ടുള്ളവനും അവിടുത്തെ കൃപയുടെ വിസ്മയങ്ങളിലും അവിടുത്തെ ഔദാര്യത്തിന്‍റെ വെളിപാടുകളിലും തന്‍റെ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളവനുമായ ഒരുവനാണു ഞാന്‍. അവിടുത്തെ ദയയുടെ കവാടത്തില്‍ നിന്ന് നിരാശാഭരിതനായി തിരിഞ്ഞു കളയുകയോ അവിടുത്തെ ധര്‍മ്മത്തെ നിരസിച്ചിട്ടുള്ള അവിടുത്തെ അത്തരം സൃഷ്ടികളിലേക്ക് എന്നെ ഉപേക്ഷിക്കുകയോ ചെയ്യാന്‍ അവിടുന്ന് എന്നെ അനുവദിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ ദൈവമേ, ഞാന്‍ അവിടുത്തെ സേവകനാണ്, സേവകന്‍റെ പുത്രനാണ്. അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സത്യം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടുത്തെ ഏകത്വത്തെ ഏറ്റു പറഞ്ഞും അവിടുത്തെ ഐക്യത്തെ സ്വീകരിച്ചും അവിടുത്തെ മാപ്പിനും ക്ഷമക്കും വേണ്ടി പ്രതീക്ഷിച്ചും അവിടുത്തെ ഏകത്വത്തിന്‍റെ തീരങ്ങള്‍ക്കുനേരെ എന്‍റെ ചുവടുകളെ നയിച്ചിട്ടുമുണ്ട്. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സര്‍വ്വപ്രകീര്‍ത്തിതനും എന്നെന്നും പൊറുക്കുന്നവനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
- Bahá'u'lláh