Return to BahaiPrayers.net
Facebook
അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! ഏറ്റവും പ്രശസ്തമായ രക്തസാക്ഷിത്വത്തിന്‍റെ ആസ്ഥാനമായ ഐശ്വര്യത്തിന്‍റെ കൊടുമുടിയിലേക്ക് തിടുക്കപ്പെട്ടുപോകത്തക്കവണ്ണം നിന്‍റെ മധുരമായ വചനത്താല്‍ ഏവര്‍ ആകര്‍ഷിക്കപ്പെട്ടുവോ അങ്ങനെയുള്ള നിന്‍റെ യഥാര്‍ത്ഥഭക്തډാരുടെ ചോരയാല്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; നിന്‍റെ അറിവില്‍ പ്രതിഷ്ഠിതമായ നിന്‍റെ രഹസ്യങ്ങളാണെ, നിന്‍റെ സമൃദ്ധിയുടെ സമുദ്രത്തില്‍ നിധിയായികിടക്കുന്ന മുത്തുകളാണെ, ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ അമ്മയ്ക്കും മാപ്പുതരിക. കാരുണ്യം കാണിക്കുന്നവരില്‍ വച്ച്, സത്യത്തില്‍, നീയാണ് ഏറ്റവും കാരുണികന്‍ ആയിട്ടുള്ളത്. എന്നും മാപ്പ് നല്‍കുന്ന, എല്ലാ സമൃദ്ധികളും തികഞ്ഞ നീയല്ലാതെ വേറെ ദൈവം ഇല്ല.
അല്ലയോ നാഥാ! പാപികളില്‍ സാരമായിട്ടുള്ള ഇവന്‍ നിന്‍റെ ആനുകൂല്യത്തിന്‍റെ സമുദ്രത്തിലേക്ക് തിരിയുന്നു. ദുര്‍ബലനായ ഈയുള്ളവന്‍ നിന്‍റെ ദിവ്യമായ ശക്തിയുടെ രാജ്യം തേടുന്നു; ഈ സാധുവായ ജീവി നിന്‍റെ ധനമാകുന്ന പകല്‍ നക്ഷത്രത്തിലേക്കു ചാഞ്ഞിരിക്കുന്നു. നീ ഇതൊക്കെ കാണുന്നു. നിന്‍റെ കാരുണ്യവും കൃപയുംകൊണ്ടു, നാഥാ, നീ അവനെ നിരാശപ്പെടുത്തരുതേ, നിന്‍റെ ദിനങ്ങളില്‍ നിന്‍റെ സമൃദ്ധിയുടെ വെളിപാടുകളില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തരുതേ, നിന്‍റെ സ്വര്‍ഗ്ഗത്തിലും നിന്‍റെ ഭൂമിയിലും താമസിക്കുന്ന എല്ലാവര്‍ക്കുമായി നീ മലര്‍ക്കെ തുറന്ന നിന്‍റെ വാതില്‍ക്കല്‍ നിന്ന് അവനെ ഓടിച്ചു കളയരുതേ.
കഷ്ടം! കഷ്ടം! എന്‍റെ പാപങ്ങള്‍ നിന്‍റെ പരിശുദ്ധിയുടെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും എന്നെ തടസ്സപ്പെടുത്തിയിരിക്കുന്നു. എന്‍റെ അതിക്രമങ്ങള്‍ കാരണം നിന്‍റെ മാഹാത്മ്യത്തിന്‍റെ പരിശുദ്ധ കൂടാരത്തില്‍ നിന്നു ഞാന്‍ തെറ്റി മാറിയിരിക്കുന്നു. നീ ചെയ്യരുതെന്ന് എന്നോടു കല്പിച്ചത് ഞാന്‍ ചെയ്യുകയും, ആചരിക്കണമെന്ന് എന്നോടു വിധിച്ചത് ഞാന്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
നാമങ്ങളുടെ പരമനാഥനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ അടുത്തേക്കു വരാന്‍ എനിക്കു കഴിവുണ്ടാക്കുന്നതും എനിക്കും നിന്‍റെ മാപ്പ്, ക്ഷമ എന്നിവയ്ക്കും ഇടയില്‍ നിന്നിട്ടുള്ള എന്‍റെ അതിക്രമണങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കുന്നതും ആയതെന്തോ അത് നിന്‍റെ സമൃദ്ധിയുടെ പേനകൊണ്ട് എനിക്കുവേണ്ടി എഴുതുക.
സത്യമായും അങ്ങു പ്രബലനും ഔദാര്യനിധിയുമാണ്. ശക്തനും ദയാലുവുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
- Bahá'u'lláh