Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അങ്ങയെ സ്മരിക്കുവാനായി ഓരോ പ്രാവശ്യവും ഞാന്‍ തുനിയുമ്പോള്‍ എന്‍റെ ശക്തിയേറിയ പാപങ്ങളാലും അങ്ങയ്ക്കെതിരെയുള്ള വേദനാകരമായ തെറ്റുകളാലും ഞാന്‍ പിന്നോട്ടുവലിയുന്നു, അവിടുത്തെ കാരുണ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയപ്പെട്ടതായി എന്നെ സ്വയം കണ്ടെത്തുന്നു; അവിടുത്തെ സ്തുതി ആഘോഷിക്കാന്‍ പാടേ അശക്തനായിരിക്കുന്നു. എങ്ങനെണ്‍യായാലും അവിടുത്തെ അനുഗ്രഹത്തിലുള്ള എന്‍റെ മഹത്തായ വിശ്വാസം അങ്ങയിലുള്ള എന്‍റെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്നു. അങ്ങ് എന്നെ ഔദാര്യപൂര്‍വ്വം കൈകാര്യം ചെയ്യുമെന്നും അങ്ങയെ അതിയായി പ്രശംസിക്കുന്നതിന് എന്നെ ധൈര്യപ്പെടുത്തുമെന്നുമുള്ളതും അങ്ങു കൈവശം വെയ്ക്കുന്നവക്കായി അങ്ങയോടു ചോദിക്കുന്നതും എന്‍റെ വിശ്വാസമാണ്.
എന്‍റെ ദൈവമേ, സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളേയും അതിശയിക്കുന്ന അങ്ങയുടെ കൃപയാലും അവിടുത്തെ നാമങ്ങള്‍ സാക്ഷ്യം വഹിക്കുന്ന സമുദ്രങ്ങള്‍ക്കു താഴെ നിമഞ്ജനം ചെയ്യപ്പെട്ട സകലതിനാലും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, എന്നെ എന്നിലേക്കു തന്നെ ഉപേക്ഷിക്കരുതേ, എന്തെന്നാല്‍ എന്‍റെ ഹൃദയം മോശമായതിലേക്കു ഉډുഖമാകുന്നു. അവിടുത്തെ സംരക്ഷണത്തിന്‍റെ കോട്ടയ്ക്കുള്ളിലും അവിടുത്തെ ശ്രദ്ധയുടെ ആശ്രയത്തിലും എന്നെ സംരക്ഷിക്കേണമേ. എന്‍റെ ദൈവമേ, അവിടുത്തെ പ്രബലതയുടെ ശക്തിയാല്‍ അങ്ങു നിശ്ചയിച്ചിട്ടുള്ളതുമാത്രം ആഗ്രഹിക്കുന്ന ഒരുവനാണു ഞാന്‍. എനിക്കു വേണ്ടി ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെല്ലാം അവിടുത്തെ കാരുണ്യപൂര്‍വ്വമുള്ള നിയമനങ്ങളാലും അവിടുത്തെ ഇച്ഛയുടെ ഭരണത്താലും സഹായിക്കപ്പെട്ടതും അവിടുത്തെ വിധിയുടേയും ന്യായത്തിന്‍റേയും ലക്ഷണങ്ങളാല്‍ സഹാണ്‍യിക്കണ്‍പ്പെട്ടതുമാകുന്നു.
അല്ലയോ, അങ്ങയ്ക്കുവേണ്ടി ദാഹിക്കുന്ന ഹൃദയങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ ധര്‍മ്മത്തിന്‍റെ അവതാരങ്ങളാലും അവിടുത്തെ പ്രചോദനത്തിന്‍റെ പകലുറവകളാലും, അവിടുത്തെ മഹത്വത്തിന്‍റെ അടയാളങ്ങളാലും, അങ്ങയുടെ അറിവിന്‍റെ ഖജനാവിനാലും, ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു; അവിടുത്തെ വിശുദ്ധവാസസ്ഥാനത്തില്‍ നിന്ന്, അവിടുത്തെ ദേവാലയത്തില്‍ നിന്ന്, അവിടുത്തെ കുടീരത്തില്‍ നിന്ന് പിന്തള്ളപ്പെടാന്‍ എനിക്കിടയാകരുതേ. എന്‍റെ പ്രഭോ, അവിടുത്തെ പവിത്രമായ സദസ്സില്‍ എത്താനും അവന്‍റെ വ്യക്തിത്വത്തിന് ചുറ്റും വലം വെയ്ക്കാനും അവന്‍റെ കവാടത്തിനു മുമ്പില്‍ വിനയത്തോടെ നിലകൊള്ളാനും എന്നെ സഹായിച്ചാലും.
അനശ്വരതയില്‍ നിന്ന് അനശ്വരതയിലേക്കുള്ള ശക്തി ആരുടേതാണോ അവനാണ് അവിടുന്ന്. അവിടുത്തെ അറിവില്‍ നിന്ന് ഒന്നും രക്ഷപ്പെടുന്നില്ല. അവിടുന്നു സത്യമായും ശക്തിയുടെ ദൈവമാണ്, കീര്‍ത്തിയുടേയും വിവേകത്തിന്‍റേയും ദൈവമാണ്.
ലോകങ്ങളുടെ നാഥനായവന് സ്തുതിആയിരിക്കട്ടെ!
- Bahá'u'lláh