Return to BahaiPrayers.net
Facebook
എന്‍റെ പ്രഭോ അങ്ങേക്കു സ്തുതി! പാപികളായ ഞങ്ങള്‍ക്കു മാപ്പു തന്നാലും, ഞങ്ങളുടെ മേല്‍ കൃപ ചൊരിഞ്ഞാലും, അങ്ങയിലേക്കു മടങ്ങാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. അങ്ങൊഴികെയുള്ള മറ്റൊന്നിനേയും ആശ്രയിക്കാന്‍ ഞങ്ങള്‍ക്കിടയാക്കരുതേ, അവിടുന്ന് സ്നേഹിക്കുന്നതും അഭിലഷിക്കുന്നതും അവിടുത്തേക്ക് ഏറ്റവും അനുയോജ്യവുമായ അവിടുത്തെ ദാനശീലത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ചാലും. അങ്ങയില്‍ സത്യമായും വിശ്വസിച്ചിട്ടുള്ളവരുടെ പദവിയെ ഉയര്‍ത്തിയാലും. അവിടുത്തെ കൃപാപുരസ്സരമായ മാപ്പിനാല്‍ അവരോടു പൊറുത്താലും. സത്യമായും വിപദ്രക്ഷകനും സ്വയം വൃത്തിയുമാണങ്ങ്.
- The Báb