Return to BahaiPrayers.net
Facebook
അല്ലയോ ക്ഷമാവാരിധിയായ പ്രഭോ! അവിടുത്തെ ഈ സേവകരുടെ അഭയസ്ഥാനം അങ്ങാണ്. അവിടുന്നു നിഗുഢതകളെ അറിയുന്നു; സകലവസ്തുക്കളേയും അറിയുന്നു. ഞങ്ങളെല്ലാം നിസ്സഹായരാണ്. അവിടുന്നു പ്രബലനും സര്‍വ്വശക്തനുമാണ്, ഞങ്ങളെല്ലാം പാപികളാണ്, അവിടുന്നു പാപങ്ങള്‍ പൊറുക്കുന്നവനാണ്,ദയാമയനാണ്, അനുകമ്പയുള്ളവനാണ്.
എന്‍റെ പ്രഭോ! ഞങ്ങളുടെ കുറവുകളിലേക്കു നോക്കരുതേ. അവിടുത്തെ കൃപയ്ക്കും ഔദാര്യത്തിനും അനുസരിച്ച് ഞങ്ങളെ കൈകാര്യം ചെയ്താലും. ഞങ്ങളുടെ കുറവുകള്‍ വളരെയേറെയാണ്. എന്നാല്‍ അവിടുത്തെ മാപ്പിന്‍റെ സമുദ്രം സീമാതീതമാണ്. ഞങ്ങളുടെ ദുര്‍ബ്ബലത ദുഃഖകരമാണ്. എന്നാല്‍ അവിടുത്തെ സഹായത്തിന്‍റെയും തുണയുടേയും തെളിവുകള്‍ വ്യക്തമാണ്. ആയതിനാല്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും, ശക്തിപ്പെടുത്തിയാലും. അവിടുത്തെ വിശുദ്ധദേവാലയത്തിനുചിതമായത് ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കിയാലും. കാണുന്ന കണ്ണുകളും ശ്രവിക്കുന്ന ശ്രോത്രങ്ങളും ഞങ്ങള്‍ക്കേകിയാലും. മൃതരായവരെ പുനരുജ്ജീവിപ്പിച്ചാലും, രോഗബാധിതരെ സുഖപ്പെടുത്തിയാലും. പാവങ്ങളുടെ മേല്‍ സമൃദ്ധി ചൊരിഞ്ഞാലും. കാരുണ്യശീലര്‍ക്കു സമാധാനവും സുരക്ഷിതത്വവും നല്‍കിയാലും. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങളെ സ്വീകരിച്ചാലും. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്താല്‍ ഞങ്ങളെ പ്രകാശമാനമാക്കിയാലും. അങ്ങു പ്രബലനും സര്‍വശക്തനുമാണ്. ഔദാര്യനിധിയും ക്ഷമാവാരിധിയും ദയാലുവുമാണങ്ങ്.
- `Abdu'l-Bahá