Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എന്‍റെ പ്രിയനേ! എന്‍റെ അഭിലാഷമേ!
എന്‍റെ ഏകാന്തതയില്‍ എനിക്കു തുണയായും, എന്‍റെ പലായനത്തില്‍ സഹചാരിയുമായിരിക്കേണമേ! എന്‍റെ ദുഃഖങ്ങള്‍ അകറ്റിയാലും, അവിടുത്തെ സൗന്ദര്യത്തിനായി ഞാന്‍ അര്‍പ്പിതനാവട്ടെ. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും എന്നെ വിമോചിപ്പിച്ചാലും, അവിടുത്തെ പവിത്രതയുടെ സൗരഭ്യത്താല്‍ എന്നെ സമാകര്‍ഷിച്ചാലും. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും മുക്തരായവരോടും അവിടുത്തെ തിരുസന്നിധാനത്തില്‍ പരിസേവ ചെയ്യാന്‍ കൊതിപൂണ്ടവരോടും അവിടുത്തെ തിരുധര്‍മ്മത്തില്‍ വര്‍ത്തിക്കാന്‍ നിലകൊള്ളുന്നവരോടും കൂടി, അങ്ങയുടെ സാമ്രാജ്യത്തില്‍ സഹവര്‍ത്തിക്കുവാന്‍ എനിക്കു സംഗതിയാകേണമേ. അവിടുത്തെ സല്‍പ്രീതിക്കു ഭാജനമായ ഒരു ദാസിയായിത്തീരാന്‍ എനിക്കു കഴിവു നല്‍കിയാലും. സത്യമായും, അങ്ങാണ് ദയാപരനും, ഔദാര്യനിധിയും.
- `Abdu'l-Bahá