Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ രോഗശമനത്തിന്‍റെ സമുദ്രത്താലും, അവിടുത്തെ കൃപയാകുന്ന പകല്‍ നക്ഷത്രത്തിന്‍റെ ദീപ്തിയാലും, അവിടുത്തെ സേവകരെ അങ്ങു വശീകരിച്ചത് ഏതിലൂടെയാണോ ആ നാമത്താലും, അവിടുത്തെ അത്യുന്നത വചനത്തിന്‍റെ വ്യാപനശക്തിയാലും അവിടുത്തെ അത്യുന്നത തൂലികയുടെ കഴിവിനാലും, ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകല സൃഷ്ടിജാലങ്ങളുടേയും മുന്നിലായിരിക്കുന്ന അവിടുത്തെ കൃപയാലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വാസ്ഥ്യങ്ങളില്‍ നിന്നും ദുര്‍ബ്ബലതകളില്‍ നിന്നും അസ്ഥിരതകളില്‍ നിന്നും അവിടുത്തെ അനുഗ്രഹമാകുന്ന ജലം കൊണ്ട് എന്നെ ശുദ്ധമാക്കേണമേ.
അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ കവാടത്തില്‍ അവിടുത്തെ അപേക്ഷകന്‍ കാത്തുനില്‍ക്കുന്നതും അങ്ങയില്‍ തന്‍റെ പ്രതീക്ഷകളര്‍പ്പിച്ചിട്ടുള്ളവന്‍ അവിടുത്തെ നിസ്വാര്‍ത്ഥതയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ളതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ കൃപയുടെ സൗന്ദര്യത്തില്‍ നിന്നും അവിടുത്തെ സ്നേഹകാരുണ്യമാകുന്ന പകല്‍ നക്ഷത്രത്തില്‍ നിന്നും അവന്‍ തേടുന്ന വസ്തുക്കളെ അവനു നിഷേധിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു.
അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.
- Bahá'u'lláh