Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! അവിടുത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ ചിഹ്നങ്ങളെ അങ്ങുയര്‍ത്തിയിട്ടുള്ളതും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ രശ്മികള്‍ അങ്ങു ചൊരിഞ്ഞിട്ടുള്ളതും, അവിടുത്തെ പ്രഭുത്വത്തിന്‍റെ പരമാധികാരം അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ സഹജഗുണങ്ങളുടെ ഗാത്രത്തിനുള്ളില്‍ അവിടുത്തെ നാമങ്ങളുടെ വിളക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതും, അവിടുത്തെ ഐക്യത്തിന്‍റെ കൂടാരവും നിസ്സംഗതയുടെ പ്രകടഭാവവും ആയവന്‍ തിളങ്ങിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വഴികള്‍ അറിയപ്പെട്ടതും, അവിടുത്തെ സല്‍പ്രീതിയുടെ പാതകള്‍ കുറിക്കപ്പെട്ടതും ആരിലൂടെയാണോ, തെറ്റിന്‍റെ അടിത്തറകള്‍ കിടുകിടെ വിറക്കാന്‍ ഇടയായതും ദുഃസ്വഭാവങ്ങളുടെ അടയാളങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും ആരിലൂടെയാണോ, അവിടുത്തെ സേവകരെ അങ്ങു കാത്തുസൂക്ഷിച്ചതും അവിടുത്തെ രോഗശമനത്തെ അങ്ങുകൃപാപൂര്‍വ്വം പ്രദാനം ചെയ്തതും ആരിലൂടെയാണോ, വിവേകത്തിന്‍റെ ഉറവകള്‍ പൊട്ടിപ്പുറപ്പെട്ടതും സ്വര്‍ഗീയമേശ താഴേയ്ക്കയക്കപ്പെട്ടതും ആരിലൂടെയാണോ, അങ്ങയുടെ സേവകരെ അങ്ങ് സംരക്ഷിക്കുകയും അങ്ങയുടെ രോഗശമനം കൃപാപൂര്‍വം നല്‍കുകയും ചെയ്തത് ആരിലൂടെയാണോ, അവിടുത്തെ സേവകരോട് അവിടുത്തെ മൃദുവായ ദയ അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ സൃഷ്ടികളുടെ ഇടയില്‍ അവിടുത്തെ മാപ്പിനെ വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ ആ നാമത്താല്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ മുറുകെപിടിച്ചിട്ടുള്ളവനേയും അങ്ങയിലേക്കു മടങ്ങിയവനേയും അങ്ങയുടെ ദയയില്‍ പറ്റിപ്പിടിച്ചിട്ടുള്ളവനേയും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ വക്കില്‍പ്പിടിച്ചിട്ടുള്ളവനേയും, സുരക്ഷിതനായി സൂക്ഷിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവനുമേല്‍ അവിടുത്തെ രോഗശമനത്തെ താഴേക്കയച്ചാലും. അവനെ പൂര്‍ണ്ണനാക്കിയാലും, അങ്ങയാല്‍ കൃപാണ്‍പൂര്‍വ്വം പ്രദാനം ചെയ്യപ്പെട്ട മനോദാര്‍ഢ്യം കൊണ്ടും, അവിടുത്തെ ഉന്നതിയില്‍ നിന്ന് ഉപഹാരമായി നല്‍കിയ ശാന്തികൊണ്ടും അവനെ വസ്ത്രം ധരിപ്പിച്ചാലും.
സത്യമായും അങ്ങാണ് സംരക്ഷകനും, രോഗശമനകാരിയും, സഹായിയും, സര്‍വ്വശക്തനും, പ്രബലനും, സര്‍വ്വതേജസ്വിയും, സര്‍വ്വവിജ്ഞനും.
- Bahá'u'lláh