Return to BahaiPrayers.net
Facebook
ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന എന്‍റെ ദൈവമേ! അവിടുത്തെ ഐക്യത്തിനും ഏകത്വത്തിനും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വര്‍ത്തമാനഗതകാലങ്ങളിലെ അവിടുത്തെ സമ്മാനങ്ങളെ സ്വീകരിക്കുന്നു. ഉയര്‍ന്നവരുടേയും താഴ്ന്നവരുടേയും മേല്‍ ഒരുപോലെ ആരുടെ കവിഞ്ഞൊഴുകുന്ന കാരുണ്യപ്രവാഹമാണോ ചൊരിയപ്പെട്ടത്, അനുസരിക്കുന്നവരിലേക്കും നിഷേധികളിലേക്കും ഒരുപോലെ ആരുടെ കൃപയുടെ ദീപ്തിയാണോ ചൊരിയപ്പെട്ടത്, ആ സര്‍വ്വാനുഗ്രഹദായകനാണങ്ങ്.
അല്ലയോ കരുണാമയനായ ദൈവമേ! ആരുടെ കവാടത്തിനു മുമ്പിലാണോ കാരുണ്യത്തിന്‍റെ ഉല്‍കൃഷ്ടമാതൃക തലകുനിച്ചിട്ടുള്ളത്, ആരുടെ ധര്‍മ്മണ്‍ത്തിന്‍റെ ദേവാലയത്തിനു ചുറ്റുമാണോ സ്നേഹണ്‍കാരുണ്യം അതിന്‍റെ ആന്തരിക ചൈതന്യത്തില്‍ വലം വെച്ചിട്ടുള്ളത്, അവിടുത്തെ പൗരാണിക കൃപയ്ക്കായി യാചിച്ചുകൊണ്ടും അവിടുത്തെ ആനുകൂല്യത്തെ തേടിക്കൊണ്ടും അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നത്, നിലനില്‍ക്കുന്ന ലോകത്തിലെ എല്ലാ പ്രകടഭാവങ്ങളുടേയും മേല്‍ അവിടുത്തെ കാരുണ്യമുണ്ടായിരിക്കേണമേയെന്നും അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ കാരുണ്യവര്‍ഷം അവര്‍ക്കു നിഷേധിക്കരുതേയെന്നുമാണ്.
സകലരും ദരിദ്രരും ആവശ്യക്കാരും മാത്രമാണ്. സത്യമായും സര്‍വ്വാധികാരിയും സര്‍വ്വജേതാവും സര്‍വ്വശക്തനുമാണങ്ങ്.
- Bahá'u'lláh