Return to BahaiPrayers.net
Facebook
അല്ലയോ ദൈവമേ!~ഞങ്ങള്‍ ദുര്‍ബലരാണ്. ഞങ്ങള്‍ക്കു ശക്തിയേകിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ അപാരമായ ധനം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ദീനരാണ്; അവിടുത്തെ ദിവ്യരോഗശമനത്തെ ഞങ്ങള്‍ക്കേകിയാലും. ഞങ്ങള്‍ അശക്തരാണ്. അവിടുത്തെ സ്വര്‍ഗ്ഗീയ ശക്തി ഞങ്ങള്‍ക്കു നല്‍കിയാലും. അല്ലയോ പ്രഭോ! ഇഹലോകത്തില്‍ ഞങ്ങളെ പ്രയോജനകാരികളാക്കിയാലും; സ്വാര്‍ത്ഥതയുടേയും മോഹങ്ങളുടേയും അവസ്ഥയില്‍ നിന്ന് ഞങ്ങളെ മുക്തരാക്കിയാലും. അല്ലയോ പ്രഭോ! അങ്ങയോടുള്ള സ്നേഹത്തില്‍ ഞങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയാലും. മുഴുവന്‍ മനുഷ്യരാശിയോടുമുള്ള സ്നേഹത്തിന് ഞങ്ങളെ പ്രേരിപ്പിച്ചാലും. മാനവലോകത്തിലുള്ള സേവയില്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും. അങ്ങനെ ഞങ്ങള്‍ അവിടുത്തെ സേവകരുടെ സേവകരും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളേയും സ്നേഹിക്കുന്നവരും അവിടുത്തെ സകല ജനങ്ങളോടും കരുണാമയരും ആയിത്തീരുമാറാകട്ടെ. അല്ലയോ പ്രഭോ! അങ്ങു സര്‍വ്വശക്തനാണ്! അങ്ങു ദയാമയനാണ്! അങ്ങു ക്ഷമാശാലിയാണ്! അങ്ങു സര്‍വ്വപ്രബലനാണ്!
- `Abdu'l-Bahá