Return to BahaiPrayers.net
Facebook
അല്ലയോ ദൈവമേ! സത്യമായും അവിടുത്തെ സ്നേഹസൗരഭ്യത്തിലാണു ഞങ്ങള്‍ ഇവിടെ സമ്മേളിച്ചിട്ടുള്ളത്. ഞങ്ങള്‍ അങ്ങയുടെ സാമ്രാജ്യത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അങ്ങൊഴികെ മറ്റൊന്നിനേയും ഞങ്ങള്‍ തേടുന്നില്ല. അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. അല്ലയോ ദൈവമേ! ഈ ഭക്ഷണം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ ദിവ്യാന്നമാകട്ടെ. ഈ സദസ്സിനെ അവിടുത്തെ പരമോന്നതരുടെ സദസ്സാകുവാന്‍ അനുവദിച്ചാലും. അവര്‍ മനുഷ്യരാശിയെ സ്നേഹത്താല്‍ ഉണര്‍ത്തുവാന്‍ കാരണക്കാരാവുകയും മനുഷ്യവര്‍ഗ്ഗത്തിന് പ്രകാശത്തിന്‍റെ ഉറവയും ആകട്ടെ. ഭൂമിയില്‍ അവിടുത്തെ മാര്‍ഗ്ഗദര്‍ശനത്തിനുള്ള ഉപകരണങ്ങളാകട്ടെ അവര്‍. സത്യമായും അവിടുന്നു പ്രബലനാണ്. അവിടുന്നു ദായകനാണ്; അവിടുന്നു ക്ഷമിക്കുന്നവനാണ്; അവിടുന്നു സര്‍വ്വശക്തനാണ്!
- `Abdu'l-Bahá