Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ തിരുവെഴുത്തുകളില്‍ കുറിക്കപ്പെട്ടതിന്‍ വണ്ണം അങ്ങയുടെ അഭീഷ്ടത്തിന്‍റെ തെളിനീരുറവായ അഹസ്സില്‍ നിന്ന് അങ്ങയുടെ ഏകത്വത്തിന്‍റെ ശുക്രതാരം ഉദിച്ചുവന്ന് ഉലകമാകെ അതിന്‍റെ പ്രഭാപ്രസരം ചിന്നിയ ഈ പ്രഭാത വേളയില്‍ ഞാന്‍ എന്‍റെ മഞ്ചത്തില്‍ നിന്നുണര്‍ന്നിരിക്കുന്നു.
എന്‍റെ ദൈവമേ! അങ്ങയുടെ അറിവിന്‍റെ പ്രഭാപൂരങ്ങളിലേക്കു ഞങ്ങളുണര്‍ന്നതില്‍ അവിടുത്തേക്കു സ്തുതി!
അങ്ങല്ലാതെ ആരില്‍നിന്നും അകന്നു നില്‍ണ്‍ക്കാനും അങ്ങയില്‍ നിന്നന്യരായവരോടു ബന്ധം വിച്ഛേദിക്കാനും വേണ്ട ശക്തി, എന്‍റെ പ്രഭോ, ഞങ്ങളിലേക്കു പ്രേഷണം ചെയ്താലും! സര്‍വ്വോപരി, എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും, ആണും പെണ്ണുമടങ്ങുന്ന എന്‍റെ ബന്ധപ്പെട്ടവര്‍ക്കായും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ ആലേഖനം ചെയ്താലും! മര്‍ത്ത്യ മാനസങ്ങളിലിരുന്നു നിമന്ത്രണം ചെയ്യുന്ന ദുഷ്ട നിമന്ത്രകന്‍റെ അഭിവ്യക്ത രൂപങ്ങളായി അങ്ങു പണിതു വിട്ടവരില്‍ നിന്ന്, അല്ലയോ സമസ്തസൃഷ്ടികള്‍ക്കും പ്രിയങ്കരനേ, സമസ്ത പ്രപഞ്ചത്തിന്‍റെയും ആശാകേന്ദ്രമേ, അങ്ങയുടെ കുറവുവരാത്ത സംരക്ഷണത്തിലൂടെ ഞങ്ങളെ അകറ്റി നിര്‍ത്തിയാലും! സ്വന്തം ലീലകളാടുന്നതില്‍ ബലിഷ്ഠനാണവിടുന്ന്: സത്യമായും സര്‍വ്വശക്തനും, വിപദ്രക്ഷകനും സ്വയംവൃത്തിയുണ്‍മാണങ്ങ്.
വിഭൂവായ അല്ലയോ ദൈവമേ! അവിടുത്തെ എല്ലാ ബിരുദങ്ങളും ആര്‍ക്കായി അങ്ങു നല്‍കിയോ, ആര്‍ വഴിയായി അങ്ങ് ഐശ്വര്യവും ആസുരവും ആയവരെ വിധം തിരിച്ച് അങ്ങു പ്രിയപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതനുവര്‍ത്തിക്കാന്‍ ഞങ്ങളെ ദയാപരതയോടെ തുണച്ചുവോ, അവനെ അങ്ങനുഗ്രഹിക്കേണമേ! സര്‍വ്വോപരി, ആരെല്ലാം അവിടുത്തെ വചനങ്ങളും ലിഖിതങ്ങളും ആകുന്നുവോ, ആരെല്ലാം നേരത്തേ അങ്ങേയ്ക്കഭിമുഖമായി നില്‍ക്കുന്നുവോ, ആരെല്ലാം അങ്ങയുടെ വിളികേട്ട് ഇപ്പോള്‍ അങ്ങയ്ക്കു നേരെ മുഖം പിടിച്ചിരിക്കുന്നവോ, അവരെയെല്ലാം അനുഗ്രഹിക്കേണമേ!
സത്യമായും അങ്ങാണ് ഏവര്‍ക്കും വിഭുവും നൃപനും സര്‍വ്വശക്തനും.
- Bahá'u'lláh