Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ, അങ്ങയില്‍ നിന്നുള്ള തങ്ങളുടെ വേര്‍പാടിനാല്‍, അങ്ങേയ്ക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവരുടെ നേത്രങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ഉറങ്ങാന്‍ തീരുമാനിക്കുക? അവിടുത്തെ പ്രിയങ്കരരുടെ ആത്മാവുകള്‍ അവിടുത്തെ സന്നിധിയില്‍ നിന്നുള്ള തങ്ങളുടെ അകല്‍ച്ചയാല്‍ വ്രണിത ഹൃദയരാകുമ്പോള്‍ ഞാന്‍ എങ്ങനെയാണു വിശ്രമിക്കാനായി കിടക്കുക?
അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ചൈതന്യത്തേയും എന്‍റെ പൂര്‍ണ്ണസത്തയേയും അവിടുത്തെ പ്രബലതയുടേയും അവിടുത്തെ സംരക്ഷണത്തിന്‍റേയും വലതുകരങ്ങളിലേക്ക് ഞാന്‍ ഏല്‍പ്പിച്ചു തരുന്നു. അവിടുത്തെശക്തിയില്‍ക്കൂടി ഞാന്‍ എന്‍റെ ശിരസ്സിനെ എന്‍റെ തലയണയില്‍ വെയ്ക്കുന്നു; അവിടുത്തെ ഇച്ഛക്കും അവിടുത്തെ സല്‍പ്രീതിക്കും അനുസരണമായി അതിനെ ഉയര്‍ത്തുന്നു. അവിടുന്നു സത്യത്തില്‍ നിലനിര്‍ത്തുന്നുവനും കാത്തുസൂക്ഷിക്കുന്നവനും സര്‍വ്വപ്രബലനും അതിശക്തനുമാണ്.
അവിടുത്തെ പ്രബലതയാണെ! നിദ്രയിലാകുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും അവിടുന്ന് അഭിലഷിക്കുന്നതല്ലാതെ മറ്റൊന്നും ചോദിക്കുന്നില്ല. ഞാന്‍ അവിടുത്തെ സേവകനാണ്; അവിടുത്തെ കരവലയത്തിലുമാണ്. അവിടുത്തെ സല്‍പ്രീതിയുടെ സൗരഭ്യത്തെ പ്രസരിപ്പിക്കുന്നതെന്തോ അതുചെയ്യുന്നതിനായി എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. ഇതു സത്യമായും എന്‍റേയും അവിടുത്തെ സാമീപ്യം ആസ്വദിക്കുന്നവരുടേയും പ്രതീക്ഷയാകുന്നു. അല്ലയോ ലോകങ്ങളുടെ നാഥനായവനേ, അങ്ങയ്ക്കു സ്തുതി ആയിരിക്കട്ടെ!
- Bahá'u'lláh