Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ, എന്‍റെ ഗുരോ, എന്‍റെ അഭിലാഷങ്ങളുടെ ലക്ഷ്യസ്ഥാനമേ! നിന്‍റെ ഈ സേവകനിതാ നിന്‍റെ മേല്‍നോട്ടവും സംരക്ഷണവും പ്രാര്‍ണ്‍ത്ഥിച്ചുകൊണ്ട് നിന്‍റെ കാരുണ്യത്തിന്‍റെ രക്ഷാകേന്ദ്രത്തില്‍ തലചായ്ക്കുവാന്‍, നിന്‍റെ കടാക്ഷത്തിന്‍റെ മേലാപ്പിന്‍ കീഴില്‍ വിശ്രമിക്കുവാന്‍ തുനിയുന്നു.
എന്‍റെ പ്രഭോ! ഞാന്‍ നിന്നോട് യാചിക്കുകയാണ്, സദാ ജാഗ്രത്തായ നിന്‍റെ നയനത്താല്‍ എന്‍റെ നയനങ്ങളെ നീയല്ലാതുള്ള പാര്‍ശ്വവീക്ഷണത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്തിയാലും. അവയുടെ ദര്‍ശനശേഷിയെ നിന്‍റെ പെരുമാറ്റങ്ങളറിയുമാറ് നിന്‍റെ വെളിപാടിന്‍റെ ചക്രവാളം ദര്‍ശിക്കുമാറ് പോഷിപ്പിച്ചാലും. ആരുടെ സര്‍വ്വശക്തിത്വത്തിന്‍റെ വെളിപാടുകള്‍ക്കു മുമ്പിലാണോ ഭൗതിക ശക്തിയുടെ സാന്ദ്രസത്തുവിറകൊണ്ടത്, ആ ശക്തികേന്ദ്രം നീയാണ്. നീയല്ലാതെ മറ്റൊരു ദൈവമില്ല.
നീ സര്‍വ്വശക്തനാണ്. സര്‍വ്വ ജേതാവാണ്. സര്‍വ്വ നിയന്താവാണ്.
- Bahá'u'lláh