Return to BahaiPrayers.net
Facebook
"സത്യാന്വേഷകനേ! ദൈവം നിന്‍റെ അന്തര്‍നേത്രം തുറക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുത്തോടു പാതിരാവില്‍ നീ കെഞ്ചിയപേക്ഷിക്കുക, പ്രാര്‍ത്ഥിക്കുക. അവിടുന്നുമായി സമ്പര്‍ക്കത്തിലാവുക- ഇങ്ങനെ മൊഴിഞ്ഞു കൊണ്ട്:"
പ്രഭോ! അങ്ങയുടെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തോട് ഞാന്‍ അഭിമുഖനായിരിക്കുന്നു! അങ്ങയുടെ കാരുണ്യത്തിന്‍റെ കടലില്‍ നിമഞ്ജിതനും ആയിരിക്കുന്നു.
പ്രഭോ, ഈ ഇരുണ്ട രാത്രിയില്‍ അങ്ങയുടെ പ്രകാശങ്ങള്‍ കാട്ടിക്കൊണ്ട് എന്‍റെ ദര്‍ശനക്ഷമതയെ വര്‍ദ്ധിപ്പിച്ചാലും. അത്ഭുതകരമായ ഈ കാലഘട്ടത്തില്‍ അങ്ങയുടെ വാല്‍സല്യത്തിന്‍റെ മുന്തിരിച്ചാറില്‍ എന്നെ ആഹ്ലാദവാനാക്കിയാലും. പ്രഭോ! അങ്ങ് വിളിക്കുമ്പോള്‍ എന്നെ വിളികേള്‍പ്പിച്ചാലും. അവിടുത്തെ മഹത്വത്തിന്‍റെ പ്രകാശം കണ്ട്, അങ്ങയുടെ അഴകില്‍ ആകൃഷ്ടനാവും വണ്ണം, എന്‍റെ മുഖത്തിനു മുമ്പില്‍ അങ്ങയുടെ സ്വര്‍ഗ്ഗ ത്തിന്‍റെ കവാടങ്ങള്‍ തുറന്നാലും.
സത്യമായും, അങ്ങാണ് ദാതാവും കരുണാമയനും ഉദാരനിധിയും ക്ഷമാവാരിധിയും.
- `Abdu'l-Bahá