Return to BahaiPrayers.net
Facebook
അല്ലയോ എന്‍റെ ദൈവമേ, ഞാന്‍ അങ്ങയോടു മാപ്പു യാചിക്കുന്നു. അവിടുത്തെ സേവകരെ സ്വയം അങ്ങയിലേക്കു നയിക്കുവാന്‍ അങ്ങ് ആഗ്രഹിച്ച രീതിക്ക് ഞാന്‍ മാപ്പിനായി കേണപേക്ഷിക്കുന്നു. അവിടുത്തെ പ്രഭുത്വത്തിനുചിതമായതുപോലെ ഞങ്ങളുടെ പാപങ്ങളെ കഴുകിക്കളയാനും, എന്നോടും എന്‍റെ മാതാപിതാക്കളോടും അവിടുത്തോടുള്ള ആദരവിനാല്‍ അവിടുത്തെ നിരതിശായിയായ പരമാധികാരത്തിന് അര്‍ഹതയുള്ളതും അവിടുത്തെ സ്വര്‍ഗീയ ശക്തിയുടെ തേജസ്സിന് ഏറ്റവും ഉചിതവും ആയ ഒരു രീതിയില്‍ അവിടുത്തെ സ്നേഹഭവനത്തില്‍ പ്രവേശിച്ചിട്ടുള്ളവരോടും പൊറുക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ! അവിടുന്ന് എന്‍റെ ആത്മാവിനെ പ്രചോദിപ്പിച്ചിട്ടുള്ളത് അങ്ങയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനാണ്. അവിടുത്തേക്കു വേണ്ടിയല്ലായിരുന്നെങ്കില്‍, ഞാന്‍ അവിടുത്തോട് അഭ്യര്‍ത്ഥിക്കുമായിരുന്നില്ല. അങ്ങ് വാഴ്ത്തപ്പെട്ടവനും പ്രകീര്‍ത്തിതനുമാകട്ടെ. അങ്ങു സ്വയം എനിക്കുവെളിപ്പെടുത്തിത്തന്ന അളവില്‍ ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. അങ്ങയെ അറിയാനുള്ള എന്‍റെ കടമയില്‍ ഞാന്‍ വീഴ്ചവരുത്തിയതിനാലും അവിടുത്തെ സ്നേഹത്തിന്‍റെ പാതയില്‍ നടക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടതിനാലും എനിക്കു മാപ്പുതരുവാനായി ഞാന്‍ അങ്ങയോടു യാചിക്കുന്നു.
- The Báb