Return to BahaiPrayers.net
Facebook
അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ! അവിടുത്തെ അവതാരത്തെ തിരിച്ചറിയാന്‍ എന്നെ പ്രാപ്തനാക്കിയതിനും അവിടുത്തെ ശത്രുക്കളില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിനും അവിടുത്തെ ദിനങ്ങളിലുള്ള അവരുടെ ദുഷ്പ്രവൃത്തികളും അധാര്‍മ്മികമായ ചെയ്തികളും എന്‍റെ നേത്രങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയതിനും അവരുമായുള്ള എല്ലാ ആസക്തികളില്‍ നിന്നും എന്നെ അകറ്റിയതിനും പൂര്‍ണ്ണമായും അവിടുത്തെ കാരുണ്യത്തിന്‍റേയും ഉദാരമായ ആനുകൂല്യങ്ങളുടേയും നേര്‍ക്ക് എനിക്കു തിരിയാന്‍ കാരണമാക്കിയതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അവിശ്വാസികളുടെ പരാമര്‍ശങ്ങളില്‍ നിന്നും തെറ്റായി വിശ്വസിച്ചവരുടെ സൂചകങ്ങളില്‍ നിന്നും എന്നെ അങ്ങനെ പവിത്രീകരിക്കുന്നതിന് അവിടുത്തെ ഇച്ഛയാകുന്ന മേഘങ്ങളില്‍ നിന്ന് എന്നിലേക്കു വര്‍ഷിച്ചതിനും അങ്ങനെ എന്‍റെ ഹൃദയത്തെ അങ്ങയില്‍ ഉറപ്പിച്ചതിനും അവിടുത്തെ വദനത്തിന്‍റെ പ്രകാശത്തെ നിരസിച്ചിട്ടുള്ളവരില്‍ നിന്ന് ഞാന്‍ പാലായനം ചെയ്തതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അങ്ങയുടെ സ്നേഹത്തില്‍ ദൃഢതയുള്ളവനാകുന്നതിനും അവിടുത്തെ സ്തുതികള്‍ വര്‍ണ്ണിക്കുന്നതിനും അവിടുത്തെ നډകള്‍ വാഴ്ത്തുന്നതിനും ദൃശ്യവും അദൃശ്യവും ആയ സകലവസ്തുക്കളേയും അതിശയിക്കുന്ന അവിടുത്തെ കാരുണ്യത്തിന്‍റെ കോപ്പയില്‍ നിന്ന് പാനം ചെയ്യാന്‍ എനിക്കു നല്‍കിയതിനും വീണ്ടും ഞാനങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു.
സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രകീര്‍ത്തിതനും സര്‍വ്വസ്നേഹിയുമാണങ്ങ്.
- Bahá'u'lláh