Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ, അങ്ങയ്ക്കു സ്തുതി. അനശ്വരകാലം മുതല്‍ അവിടുത്തെ സര്‍വ്വാതിശായിയായ മഹത്വത്തിലും പ്രബലതയിലും അങ്ങ് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അനശ്വരതവരെയും അവിടുത്തെ അതിശയിക്കുന്ന ശക്തിയും കീര്‍ത്തിയും നിലകൊള്ളുമെന്നും ഉള്ളതിന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഭൂവിലേയും ദ്യോവിലേയും സാമ്രാജ്യങ്ങളിലാര്‍ക്കും തന്നെ അവിടുത്തെ ഉദ്ദേശ്യത്തെ വിഘ്നപ്പെടുത്താന്‍ കഴിയുകയില്ല. വെളിപാടിന്‍റേയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങളിലാര്‍ക്കുംതന്നെ അങ്ങയ്ക്കെതിരെ വിജയിക്കുവാന്‍ കഴിയുകയില്ല. അവിടുത്തെ കല്പനയില്‍ അവിടുന്ന് ഇച്ഛിക്കുന്നത് അവിടുന്നു ചെയ്യുന്നു. അവിടുന്നു പ്രീതിപ്പെടുന്നതുപോലെ അവിടുന്നു ഭരിക്കുന്നു.
അല്ലയോ, പ്രഭാതം പ്രത്യക്ഷപ്പെടാന്‍ കാരണമാക്കിയവനേ! ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും മുമ്പില്‍ അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാല--അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍ അവിടുത്തെ വിവേകമാകുന്ന ഇന്ധനത്താല്‍ അവിടുന്നു കത്തിച്ച ജ്വാല-- കൊണ്ട് അവിടുന്നു കൊളുത്തിയ അവിടുത്തെ വിളക്കിനാല്‍ അവിടുത്തെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറന്നിട്ടുള്ളവരിലും തങ്ങളുടെ ഇച്ഛയെ അവിടുത്തെ കല്‍പനക്ക് അധീനപ്പെടുത്തിയവരിലും ഒരാളായിത്തീര്‍ക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ പ്രഭോ, ഞാന്‍ പൂര്‍ണമായും ഹതഭാഗ്യനാണ്. അങ്ങ് അതിശക്തനും സര്‍വ്വപ്രബലനുമാണ്. അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ഉദാരമായ ആനുകൂല്യത്താലും എന്‍റെ മേല്‍ കനിവുകാണിച്ചാലും. അങ്ങയേയും അങ്ങയ്ക്കു പ്രിയപ്പെട്ടവരേയും സേവിക്കാന്‍ എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. അവിടുന്നു ഇച്ഛിക്കുന്നതുപോലെ ചെയ്യാന്‍ ശക്തനാണവിടുന്ന്. അവിടുത്തെ പരമാധികാരത്തിന്‍റെ ശക്തിയാല്‍, ശക്തിയുടെയും കീര്‍ത്തിയുടെയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
- Bahá'u'lláh