Return to BahaiPrayers.net
Facebook
എന്‍റെ പ്രഭോ! ആളുകളെല്ലാം വേദനയാലും ഈതിബാധകളാലും വിഷമിതരാണെന്നും കാതരതയാലും കഷ്ടപ്പാടാലും വലയിതരാണെന്നും അങ്ങയ്ക്കറിയാം. ഓരോ പരീക്ഷണവും മനുഷ്യനെ ആക്രമിക്കുന്നു. ഓരോ ഘോരവിപത്തും അവനെ ഒരു സര്‍പ്പം കൈയ്യേറുമ്പോഴെന്നപോലെ അസഹ്യപ്പെടുത്തുന്നു. അങ്ങയുടെ രക്ഷണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും മേല്‍നോട്ടത്തിന്‍റെയും കാവലിന്‍റെയും ചിറകിന്‍ചുവട്ടിലൊഴികെ വേറെങ്ങും അവന് ഒരാശാകേന്ദ്രമോ ആശ്രമഗേഹമോ ഇല്ല.
കരുണാമയനേ! എന്‍റെ വിഭോ! അങ്ങയുടെ രക്ഷണത്തെ എന്‍റെ ആയുധപ്പുരയായും, അങ്ങയുടെ സംരക്ഷണത്തെ എന്‍റെ കവചമായും, അങ്ങയുടെ ഏകത്വത്തിന്‍റെ കവാടത്തിന്‍ മുന്നിലുള്ള എന്‍റെ വിനയത്തെ എനിക്കുള്ള മേല്‍നോട്ടമായും, അങ്ങയുടെ കാവലിനേയും പാലനത്തേയും എന്‍റെ ദുര്‍ഗ്ഗവും വാസസ്ഥാനവുമായും തീര്‍ക്കേണമേ! ആഗ്രഹത്തിലും പ്രതിലോമകരമായ പ്രത്യായനങ്ങളിലും നിന്ന് എന്നെ സംരക്ഷിക്കേണമേ! രോഗങ്ങളിലും കഷ്ടപ്പാടുകളിലും പരീക്ഷകളിലും അഗ്നിപരീക്ഷകളിലും എനിക്കു കാവലാകേണമേ!
സത്യമായും, അങ്ങാണ് രക്ഷകനും പാലകനും സംരക്ഷകനും ഇഷ്ടദാതാവും. തീര്‍ച്ചയായും, അങ്ങാണ് അങ്ങേയറ്റം കരുണാമയരില്‍വെച്ച് കരുണാമയനും.
അബ്ദുള്‍ ബഹാ.
- `Abdu'l-Bahá