Return to BahaiPrayers.net
Facebook
ദൈവമേ, ഞങ്ങള്‍ ദയാര്‍ദ്രരാണ്. അവിടുത്തെ തുണ ഞങ്ങള്‍ക്കു നല്‍കിയാലും. ഗേഹരഹിതരായി അലയുന്നവരാണു ഞങ്ങള്‍. അവിടുത്തെ അഭയം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ചിതറപ്പെട്ടവരാണ്; ഞങ്ങളെ ഐക്യപ്പെടുത്തിയാലും. ഞങ്ങള്‍ വഴി തെറ്റിയവരാണ്. അവിടുത്തെ ആശ്ലേഷവലയത്തില്‍ ഞങ്ങളെ ഒത്തുകൂട്ടിയാലും. ഞങ്ങള്‍ കഴിവുകള്‍ നഷ്ടപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് ഒരോഹരിയും പങ്കും അവിടുന്നു നല്‍കിയാലും. ഞങ്ങള്‍ ദാഹാര്‍ത്തരാണ്. ജീവിതമാകുന്ന ഉറവയിലേക്ക് ഞങ്ങളെ നയിച്ചാലും. ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ ഉണര്‍ന്ന് അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പാതയില്‍ ഞങ്ങളെത്തന്നെ ഒരു ത്യാഗജീവിതം പോലെ അര്‍പ്പിക്കുകയും ചെയ്യാന്‍ ഞങ്ങളെ ശക്തരാക്കിയാലും.
- `Abdu'l-Bahá