Return to BahaiPrayers.net
Facebook
അല്ലയോ സാമ്രാജ്യത്തിന്‍റെ പ്രഭുവായവനേ! ഞങ്ങളുടെ ശരീരങ്ങള്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ വശീകൃതമായ ഹൃദയങ്ങള്‍ അവിടുത്തെ സ്നേഹത്താല്‍ ആവേശം പകരപ്പെട്ടതാണ്. അവിടുത്തെ അത്യുജ്ജ്വല വദനത്തിന്‍റെ രശ്മികളാല്‍ ഞങ്ങള്‍ ആനന്ദപരവശരാണ്. ഞങ്ങള്‍ ദുര്‍ബ്ബലരാണെങ്കിലും അവിടുത്തെ ശക്തിയുടെയും പ്രബലതയുടെയും വെളിപാടുകള്‍ ഞങ്ങള്‍ കാത്തിണ്‍രിക്കുന്നു. ഞങ്ങള്‍ പാവപ്പെട്ടവരാണെങ്കിലും വസ്തുണ്‍ക്കളോ ജീവനോപാധികളോ ഇല്ലെങ്കിലും അവിടുത്തെ സാമ്രാജ്യത്തിലെ നിധികളില്‍ നിന്ന് ഞങ്ങള്‍ ധനം എടുക്കുന്നു. ഞങ്ങള്‍ തുള്ളികളാണെങ്കിലും അവിടുത്തെ സാഗരത്തിന്‍റെ അഗാധതകളില്‍ നിന്ന് ഞങ്ങള്‍ ജലം എടുക്കുന്നു. ഞങ്ങള്‍ തരിമണലുകളാണെങ്കിലും അവിടുത്തെ ദീപ്തിമത്തായ സൂര്യതേജസില്‍ ഞങ്ങള്‍ മിന്നി പ്രകാശിക്കുന്നു.
അല്ലയോ ഞങ്ങളുടെ ദൈവമേ! അവിടുത്തെ സഹായം താഴേക്കയച്ചാലും. അങ്ങനെ അവസാനം ഈ നരകസമാനമായ ലോകം ഞങ്ങള്‍ അവിടുത്തെ സ്വര്‍ഗത്തിന്‍റെ കണ്ണാടി പ്രതിബിംബം ആക്കിത്തീര്‍ക്കുവോളം ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും ഓരോ കൊളുത്തിയ മെഴുകുതിരിയായും ഓരോരുത്തരും ഓരോ ആകര്‍ഷണ കേന്ദ്രമായും ഓരോരുത്തരും അവിടുത്തെ സ്വര്‍ഗ്ഗീയ സാമ്രാജ്യങ്ങളിലേക്കു വിളിക്കുന്നവരുമാകട്ടെ.
- `Abdu'l-Bahá