Return to BahaiPrayers.net
Facebook
ദൈവമേ! എന്‍റെ ദൈവമേ! വാഴ്ത്തപ്പെട്ട ഈ ദിനണ്‍ത്തില്‍ അവിടുത്തെ സേവകരായ ഞങ്ങള്‍ അങ്ങയുടെ വിശുദ്ധ വദനത്തിന് നേരെ നോക്കിയിരിപ്പാണ്- ഭക്തി നിര്‍ഭരതയേടെ, വിഗളിത വേദ്യാന്തരതയോടെ, വീക്ഷണങ്ങളിലും വിചാരങ്ങളിലും അദ്വയരായി, അവിടുത്തെ വചനത്തെ മാനവരാശിക്കിടയില്‍ ഉദ്ബോധിപ്പിക്കാന്‍ മാത്രം രഞ്ജിതോദ്യേശ്യരായി, ഈ ആത്മീയ സഭയില്‍ ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. പ്രഭോ! ഞങ്ങളുടെ ദൈവമേ! ഞങ്ങളെ അവിടുത്തെ ദിവ്യമാര്‍ഗ്ഗദര്‍ശനത്തിന്‍റെ ചിഹ്നങ്ങളാക്കൂ. അങ്ങയിലുള്ള ഉദ്ബുദ്ധവിശ്വാസത്തിന്‍റെ മാനങ്ങളും അങ്ങയുടെ സുശക്തമായ ഉടമ്പടിയുടെ സേവകരുമാക്കൂ. അത്യുന്നതനായ പ്രഭോ! അങ്ങയുടെ ആഭാ സാമ്രാജ്യത്തിലെ അലൗകികമായ ഐക്യത്തിന്‍റെ അഭിവ്യക്തരൂപങ്ങളത്രെ സര്‍വ്വനഭസ്ഥലങ്ങളിലും വിരാജിക്കുന്ന സമുജ്ജ്വല താരങ്ങള്‍. വിഭോ! അങ്ങയുടെ അല്‍ഭുതകരമായ അനുഗ്രഹത്തിന്‍റെ മഹോര്‍മ്മികള്‍ മദിച്ചുയരുന്ന സമുദ്രങ്ങളാവാനും, അങ്ങയുടെ അഖില പ്രകീര്‍ത്തിതമായ ഔന്നത്യങ്ങളില്‍ നിന്നൊഴുകുന്ന ഉറവകളാവാനും, അങ്ങയുടെ സ്വര്‍ഗ്ഗീയാര്‍ത്ഥത്തിന്‍റെ കല്പതരുവില്‍ കായ്ച്ച കനികളാവാനും, അവിടുത്തെ ദ്രാക്ഷാഫലോദ്യാനത്തിലെ ദിവ്യൗദാര്യമരുത്തിലിളകുന്ന വൃക്ഷങ്ങളാവാനും ഞങ്ങളെ സഹായിക്കേണമേ! ദൈവമേ! അങ്ങയുടെ അമാനുഷികൈക്യത്തിന്‍റെ ഗാഥകളെ ഞങ്ങളുടെ ആത്മാക്കള്‍ ആശ്രയിക്കാനും, അവിടുത്തെ അനുഗ്രഹത്തിന്‍റെ എടുത്തൊഴിക്കലുകളില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ആഹ്ലാദമയമാവാനും, അങ്ങിനെ ഒരു സമുദ്രത്തിലെ തിരമാലകള്‍ പോലെ ഒന്നായിത്തീരാനും, അങ്ങയുടെ അതുല്യപ്രകാശത്തില്‍ നിന്നുളവാകുന്ന കിരണങ്ങള്‍ പോലെ സമ്മേളിക്കാനും, ലോകം മുഴുവന്‍ ഐക്യചൈതന്യത്തെ അഭിവ്യക്തമാക്കാന്‍ തക്കവണ്ണം ഞങ്ങളുടെ വിചാരങ്ങളും വീക്ഷണങ്ങളും വികാരങ്ങളും ഒരൊറ്റ യാഥാര്‍ത്ഥ്യമാവാനും ഇടയാക്കേണമേ! അങ്ങത്രെ ഔദാര്യനിധിയും സര്‍വ്വദായകനും, ദയാമയനും സര്‍വ്വശക്തനും കരുണാനിധിയും.
- `Abdu'l-Bahá