Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എന്നിലൊരു നിഷ്ക്കളങ്ക ഹൃദയത്തെ നിര്‍മ്മിക്കേണമേ! എന്‍റെ ആശാകേന്ദ്രമേ! ഒരു പ്രശാന്ത മനഃസാക്ഷിയെ എന്നില്‍ പുതുക്കിപ്പണിയേണമേ! സ്നേഹമയനേ! അവിടുത്തെ ശക്തിയാവഹിച്ചുള്ള അങ്ങയുടെ കാര്യസ്ഥതയില്‍ എന്നെ സ്ഥിതനാക്കേണമേ! എന്‍റെ അഭിവാഞ്ചയുടെ ലക്ഷ്യസ്ഥാനമേ! അവിടുത്തെ മഹത്വത്തിന്‍റെ പ്രഭാപൂരത്താല്‍ എനിക്ക് അങ്ങയുടെ പഥം തെളിയിച്ചുതരേണമേ! എന്‍റെ ഉല്‍പത്തികേന്ദ്രമേ! സര്‍വ്വാതിശായിയായ അവിടുത്തെ ശക്തികൊണ്ട് എന്നെ അങ്ങയുടെ പരിപാവനത്വത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണമേ! എന്‍റെ ഭഗവാനേ! അവിടുത്തെ അനന്തതയുടെ ഇളം തെന്നലേല്‍പ്പിച്ച് എന്നെ ആഹ്ലാദവാനാക്കേണമേ! എന്‍റെ സഹചരനേ! അവിടുത്തെ അനന്തമായ രാഗങ്ങളാലപിച്ച് എന്നില്‍ പ്രശമതപകരേണമേ! അങ്ങയില്‍ നിന്നന്യമായ അഖിലത്തില്‍ നിന്നും അവിടുത്തെ ചിരപുരാതനമായ അനുഗ്രഹത്തിന്‍റെ വിഭൂതികള്‍ എന്നെ മോചിപ്പിക്കേണമേ! അഭിവ്യക്തരില്‍ വെച്ചഭിവ്യക്തനും അന്തര്‍ഹിതരില്‍ വെച്ചന്തര്‍ഹിതനും ആയവനേ, അവിടുത്തെ അകൃത്രിമ സത്തയുടെ വെളിപാടിന്‍റെ വിവരങ്ങള്‍ എന്നില്‍ ആനന്ദം പകരേണമേ.
- Bahá'u'lláh