Return to BahaiPrayers.net
Facebook
അല്ലയോ എന്‍റെ ദൈവമേ, ഔദാര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൈവമേ! ആരുടെ കല്‍പനയാലാണോ മുഴുവന്‍ സൃഷ്ടിജാലങ്ങളും നിലവില്‍ വന്നത്, ആ രാജാവാണ് അങ്ങ്. ആരുടെ സേവകരുടെ ചെയ്തികളാണോ അവന്‍റെ കാരുണ്യം കാണിക്കുന്നതില്‍ നിന്ന് അവനെ ഒരിക്കലും വിഘ്നപ്പെടുത്തുകയോ അവന്‍റെ ഔദാര്യത്തിന്‍റെ വെളിപാടിനെ വിഫലമാക്കുകയോ ചെയ്യാത്തത്, ആ സര്‍വ്വൗദാര്യനിധിയാണവിടുന്ന്.
അവിടുത്തെ ലോകങ്ങളില്‍ എല്ലാ ലോകത്തും തന്‍റെ മോക്ഷത്തിനു കാരണമാകുന്നതിനെ ആര്‍ജ്ജിക്കുവാന്‍ ഈ സേവകനെ അനുവദിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. സത്യമായും, അങ്ങ് സര്‍വ്വപ്രബലനും അതിശക്തനും സര്‍വ്വവിജ്ഞനും സര്‍വ്വവിവേകിയുമാണ്.
- Bahá'u'lláh