Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ആത്മാവിനെ നവീകൃതവും സന്തുഷ്ടവും ആക്കേണമേ! എന്‍റെ ഹൃദയത്തെ പരിശുദ്ധവും എന്‍റെ കഴിവുകളെ പ്രകാശഭരിതവുമാക്കേണമേ! എന്‍റെ എല്ലാ കാര്യങ്ങളും അങ്ങയുടെ കയ്യില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അങ്ങെന്‍റെ വഴികാട്ടിയും അഭയസങ്കേതവുമത്രെ. ഇനിയൊരിക്കലും ഞാന്‍ സന്തപ്തനും അവശനും ആയിരിക്കില്ല. മറിച്ച്, തൃപ്തനും ആഹ്ലാദവാനും ആയിരിക്കും. ദൈവമേ! ഇനിയൊരിക്കലും ഞാന്‍ ആകാംക്ഷാഭരിതനായിരിക്കില്ല. അലട്ടുകളുടെ പിടിയിലമരാന്‍ എന്നെ ഞാന്‍ അനുവദിക്കയില്ല. ജീവിതത്തിന്‍റെ അസുഖകരങ്ങളായ വസ്തുക്കളിന്‍മേല്‍ മേലില്‍ ഞാന്‍ അടയിരിക്കില്ല.
ദൈവമേ! എനിക്ക് എന്നോടെന്നതിനേക്കാളും ദയയുണ്ട് അങ്ങയ്ക്ക് എന്നോട്. പ്രഭോ! ഞാന്‍ എന്നെ സ്വയം അങ്ങയ്ക്കായര്‍പ്പിക്കുന്നു.
- `Abdu'l-Bahá