Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അവിടുത്തെ ഈ സേവകന്‍ അങ്ങയിലേക്ക് അടുക്കുകയും, അവിടുത്തെ സ്നേഹത്തിന്‍റെ മരുഭൂമിയില്‍ തീക്ഷ്ണമായി അലഞ്ഞുതിരിയുകയും, അവിടുത്തെ സേവനത്തിന്‍റെ പാതയില്‍ നടക്കുകയും, അവിടുത്തെ ആനുകൂല്യങ്ങളെ മുന്‍കൂട്ടി അനുഭവിക്കുകയും, അവിടുത്തെ ഔദാര്യത്തെ പ്രതീക്ഷിക്കുകയും, അവിടുത്തെ സാമ്രാജ്യത്തെ ആശ്രയിക്കുകയും, അവിടുത്തെ സമ്മാനമാകുന്ന വീഞ്ഞിനാല്‍ മത്തനാവുകയും ചെയ്യുന്നു. എന്‍റെ ദൈവമേ! അങ്ങയോടുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീവ്രതാപത്തേയും അങ്ങയോടുള്ള അവന്‍റെ സ്തുതിയുടെ നൈരന്തര്യത്തെയും അങ്ങയ്ക്കുവേണ്ടിയുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീക്ഷ്ണതയേയും വര്‍ദ്ധിപ്പിച്ചാലും.
സത്യമായും, അങ്ങാണ് അത്യുദാരനും നിറയുന്ന കാരുണ്യത്തിന്‍റെ പ്രഭുവും. ക്ഷമിക്കുന്നവനും ദയാപരനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
- `Abdu'l-Bahá