Return to BahaiPrayers.net
Facebook
ദൈവമേ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്. ഞങ്ങള്‍ക്കു ശക്തി നല്‍കിയാലും. ഞങ്ങള്‍ അജ്ഞരാണ്. ഞങ്ങള്‍ക്ക് അറിവ് നല്‍കിയാലും. ദൈവമേ! ഞങ്ങള്‍ പാവങ്ങള്‍ ആണ്. ഞങ്ങള്‍ക്കു ധന്യതയേകിയാലും. ഈശ്വരാ! മൃതരായ ഞങ്ങളെ ഉണര്‍ത്തിയാലും. ദൈവമേ! ഞങ്ങള്‍ അപകര്‍ഷത തന്നെയാണ്. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ക്കു മഹത്വം നല്‍കിയാലും. അവിടുന്നു ഞങ്ങളെ തുണയ്ക്കുമെങ്കില്‍ ഞങ്ങള്‍ വെട്ടിത്തിളങ്ങുന്ന താരങ്ങളെപ്പോലെയാകും! ഇല്ലെങ്കിലോ, ഞങ്ങള്‍ മണ്ണിനേക്കാള്‍ അധോഗതിയാകും. ദൈവമേ! ഞങ്ങള്‍ക്ക് ശക്തി നല്‍കേണമേ. ദൈവമേ! ഞങ്ങളെ വിജയികളാക്കേണമേ. അഹങ്കാരത്തെയും അഭിനിവേശത്തെയും കീഴടക്കുവാന്‍, ദൈവമേ! ഞങ്ങള്‍ക്കു ശക്തി നല്‍കേണമേ. ഐഹികമായ ബന്ധനങ്ങളില്‍ നിന്നും, ദൈവമേ, ഞങ്ങളെ മുക്തരാക്കേണമേ. വിശുദ്ധാത്മ നിശ്വാസത്താല്‍ ഞങ്ങളെ ഉണര്‍ത്തുക. അങ്ങയുടെ സേവനത്തിനായി ഞങ്ങള്‍ ഉണരട്ടെ! അങ്ങയെ പൂജിക്കുന്നതില്‍ മുഴുകട്ടെ. ഭഗവാനേ! സര്‍വ്വശക്തനാണങ്ങ്, ദൈവമേ! എല്ലാം ക്ഷമിക്കുന്നവനും ദയാപരനുമാണങ്ങ്.
- `Abdu'l-Bahá