Return to BahaiPrayers.net
Facebook
പ്രഭോ! എന്‍റെ ദൈവമേ! എന്നും വാഴ്ത്തപ്പെട്ടതാകട്ടെ അവിടുത്തെ നാമം! അങ്ങയോടുള്ള സ്നേഹത്തില്‍ സുസ്ഥിതമാവാനും അങ്ങയുടെ ആഹ്ലാദത്തിനു വിധേയമാവാനും അങ്ങയുടെ തിരുവദനത്തില്‍ നയനം നട്ട് അങ്ങയുടെ മഹത്വം വാഴ്ത്താനും ഇടനല്‍കുന്ന ഭൂസ്വര്‍ഗ്ഗങ്ങളെ അവിടുന്ന് മെനഞ്ഞുണ്ടാക്കിയത് ഏവയാലോ, സമസ്ത ചരാചരങ്ങളിലും വ്യാപിച്ച ആ ശക്തി കാരണവും സമസ്ത സൃഷ്ടിയേയും അതിശയിക്കുന്ന ആ അധീശത കാരണവും പരമജ്ഞാനത്തിലുള്‍ണ്‍ച്ചേര്‍ന്ന ആ വചനം കാരണവും അങ്ങയോട് ഞാന്‍ അര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ,~അങ്ങയുടെ സൃഷ്ടികളില്‍ അവിടുത്തെ മുദ്രകള്‍ സവിസ്തരം പതിപ്പിക്കാനും അങ്ങയുടെ സാമ്രാജ്യത്തില്‍ അങ്ങയുടെ വിശ്വാസം സംരക്ഷിക്കാനും ഉള്ള അധികാരം എനിക്ക് നല്‍കേണമേ! അങ്ങയുടെ സൃഷ്ടികളുടെയെല്ലാം വാക്കുകള്‍ക്കപ്പുറത്തേ അങ്ങെപ്പോഴും നിലകൊണ്ടിട്ടുള്ളു. ആ മട്ടിലേ എന്നും നിലകൊള്ളുകയും ചെയ്യൂ. അങ്ങയില്‍ ഞാന്‍ എന്‍റെ വിശ്വാസം മുഴുക്കെ അര്‍പ്പിച്ചിട്ടുണ്ട്. അങ്ങയോട് ഞാന്‍ അഭിമുഖനായിട്ടേയുള്ളൂ. അങ്ങയുടെ സ്നേഹമയമായ അനുഗ്രഹത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അങ്ങയുടെ കാരുണ്യത്തിന്‍റെ നിഴല്‍പാടു നോക്കി ഞാന്‍ കുതികൊണ്ടിട്ടേയുള്ളു. ഒരു നിരാശിതനെയെന്നപോലെ എന്നെ അവിടുത്തെ വാതില്‍പ്പടിക്ക് പുറത്തു നിര്‍ത്തരുതേ! കാരണം, അങ്ങയെ മാത്രമാണ് ഞാനന്വേഷിക്കുന്നത്. എപ്പോഴും പൊറുക്കുന്നവനേ, ഏറ്റവും ഉദാരരൂപനേ, അങ്ങയ്ക്കരികെ മറ്റൊരീശ്വരന്‍റെ നിലനില്‍പ്പില്ലാത്തതാകുന്നു.
ആര്‍ അങ്ങയെ അറിയുന്നുവോ അവരില്‍ വാത്സല്യനിധിയായവനേ, അങ്ങെന്നും പ്രകീര്‍ത്തിതനാവട്ടെ!
- Bahá'u'lláh