Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ! അങ്ങയുടെ നേരെ പശ്ചാത്താപത്തോടെ ഞാന്‍ തിരിഞ്ഞിരിക്കുന്നു. സത്യമായും, അങ്ങു ക്ഷമിക്കുന്നവനും കാരുണ്യവാനുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്കു മടങ്ങിയിരിക്കുന്നു. സത്യമായും, അങ്ങ് എന്നെന്നും പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യത്തിന്‍റെ ചരടില്‍ ഞാന്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലതിന്‍റെയും കലവറ അങ്ങയോടൊപ്പമാണ്.
ദൈവമേ, എന്‍റെ ദൈവമേ! ഞാന്‍ അങ്ങയിലേക്ക് ത്വരിതപ്പെട്ടിരിക്കുന്നു. അങ്ങ്, തീര്‍ച്ചയായും, ക്ഷമിക്കുന്നവനും കവിഞ്ഞ കാരുണ്യത്തിന്‍റെ പ്രഭുവുമാണ്.
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ കാരുണ്‍ണ്യത്തിന്‍റെ സ്വര്‍ഗ്ഗീയ വീഞ്ഞിനുവേണ്ടി ഞാന്‍ ദാഹിക്കുന്നു. സത്യമായും, അങ്ങാണ് ദായകനും ഔദാര്യനിധിയും കരുണാമയനും സര്‍വപ്രബലനും.
ദൈവമേ, എന്‍റെ ദൈവമേ! അങ്ങ് അവിടുത്തെ ധര്‍മ്മം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവിടുത്തെ വാഗ്ദാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവിടുത്തെ കാരുണ്യത്തിന്‍റെ സ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തേക്കു പ്രിയങ്കരരായവരുടെ ഹൃദയങ്ങളെ അങ്ങയോടടുപ്പിക്കുന്നതിനെ താഴേക്കയച്ചിട്ടുണ്ടെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അവിടുത്തെ ദൃഢതയുള്ള ചരടില്‍ മുറുകെ പിടിച്ചിട്ടുള്ളവനും, അവിടുത്തെ ഉജ്ജ്വലമായ അലങ്കാരവസ്ത്രത്തിന്‍റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്നവനും സൗഖ്യമുള്ളവനാകുന്നു!
സകല സത്തയുടെയും പ്രഭുവും ദൃശ്യവും അദൃശ്യവുമായവയുടെ രാജാവും ആയവനേ, അവിടുത്തെ ശക്തിയാലും അവിടുത്തെ മഹത്വത്താലും അവിടുത്തെ പരമാധികാരത്താലും എന്‍റെ നാമം അവിടുത്തെ തേജസ്സിന്‍റെ തൂലികയാല്‍, അവിടുത്തെ വദനപ്രകാശത്തിലേക്കു തിരിയുന്നതില്‍ നിന്ന് പാപികളുടെ ഫലകങ്ങള്‍ തടയാതിരിക്കുന്ന അവിടുത്തെ ഭക്തിയുള്ളവര്‍ക്കിടയില്‍ രേഖപ്പെടുത്താന്‍ അനുമതി നല്‍കിയാലും. അല്ലയോ പ്രാര്‍ണ്‍ത്ഥന കേള്‍ക്കുന്ന, പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്ന ദൈവമേ!
- Bahá'u'lláh