Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! സ്തുതിക്കപ്പെടുന്നവനും പ്രകീര്‍ത്തിതനുമാകട്ടെ അവിടുന്ന്! അവിടുത്തെ വിശുദ്ധ സന്നിധി അണയുന്ന ദിനം വേഗംഎത്താനായി അനുമതി നല്‍കിയാലും. അവിടുത്തെ സ്നേഹത്തിന്‍റെയും സല്‍പ്രീതിയുടെയും ശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കിയാലും. അവിടുത്തെ ഇച്ഛയ്ക്കും അവിടുത്തെ വിധിക്കും സ്വമനസ്സാലെ ഞങ്ങള്‍ കീഴടങ്ങത്തക്കവിധം ഞങ്ങളില്‍ ദൃഢതയെ പ്രദാനം ചെയ്താലും. സത്യമായും, അവിടുന്നു സൃഷ്ടിച്ചിട്ടുള്ളതും സൃഷ്ടിക്കാനിരിക്കുന്നതുമായ സകല വസ്തുക്കളേയും അവിടുത്തെ ജ്ഞാനം ആശ്ലേഷണം ചെയ്യുന്നു. നിലനില്‍ക്കാനായി അവിടുന്നു വിളിച്ചതും വിളിക്കാനിരിക്കുന്നതുമായ എന്തിനേയും അവിടുത്തെ സ്വര്‍ഗ്ഗീയശക്തി കവിഞ്ഞു നില്‍ക്കുന്നു. അങ്ങൊഴികെ മറ്റൊരും ആഗ്രഹിക്കപ്പെടേണ്ടതായിട്ടില്ല; അങ്ങൊഴികെ മറ്റാരും സ്തുതിക്കപ്പെടേണ്ടതായിട്ടില്ല; അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും സ്നേഹിക്കപ്പെടേണ്ടതായിട്ടുമില്ല.
സത്യമായും, പരമോന്നതനായ ഭരണാധികാരിയും പരമാധികാര സത്യവും വിപദ്രക്ഷകനും, സ്വയം വര്‍ത്തിയുമാണങ്ങ്.
- The Báb