Return to BahaiPrayers.net
Facebook
കരുണാമയനായ ദൈവമേ! അങ്ങ് എന്നെ ഉണര്‍ണ്‍ത്തിയതിലും എന്നെ ബോധവാനാക്കിയതിലും അങ്ങയ്ക്കു സ്തുതി. അങ്ങ് എനിക്ക് കാണുന്ന കണ്ണു തന്നു. കേള്‍ക്കുന്ന ശ്രോത്രത്താല്‍ എന്നെ അനുഗ്രഹിച്ചു. അവിടുത്തെ സാമ്രാജ്യത്തിലേക്ക് എന്നെ നയിച്ചു. അവിടുത്തെ പാതയിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. അവിടുന്ന് എനിക്കു നേരായ വഴി കാണിച്ചുതന്നു. രക്ഷാപെട്ടകത്തിനകത്തു പ്രവേശിക്കാന്‍ എനിക്കു കാരണമായി. ദൈവമേ! എന്നെ ദൃഢപ്പെടുത്തിയാലും, എന്നെ ഉറപ്പുള്ളതും വിശ്വസ്തതയുള്ളവനുമാക്കൂ. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. അവിടുത്തെ ഉടമ്പടിയുടെയും ഒസ്യത്തിന്‍റെയും ശക്തമായ സുരക്ഷാകോട്ടയില്‍ എനിക്ക് അഭയം നല്‍കിയാലും. അങ്ങ് ശക്തനാണ്. അങ്ങു ദര്‍ശകനാണ്. അങ്ങു ശ്രോതാവാണ്.
അല്ലയോ കരുണാമയനായ ദൈവമേ! അവിടുത്തെ സ്നേഹത്തിന്‍റെ വെളിച്ചത്താല്‍ പ്രകാശിക്കുന്ന സ്ഫടികം പോലെയുള്ള ഒരു ഹൃദയം എനിക്കേകിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ കാരുണ്യത്തിന്‍റെ വര്‍ഷണത്താല്‍ ഈ ലോകത്തെ ഒരു പനിനീര്‍പ്പൂന്തോപ്പാക്കി മാറ്റുന്ന ചിന്തകളും എനിക്കു പ്രദാനം ചെയ്താലും.
അങ്ങു കരുണാമയനാണ്, ദയാലുവാണ്, അങ്ങ് മഹത്തായ ദാനശീലമുള്ള ദൈവമാണ്.
- `Abdu'l-Bahá