Return to BahaiPrayers.net
Facebook
എന്‍റെ പ്രഭോ, എന്‍റെ ഗുരോ! എന്‍റെ അഭിലാഷമേ, എന്‍റെ ഏറ്റവും പ്രിയങ്കരനേ! സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലുമുള്ള എല്ലാറ്റിനും പ്രിയങ്കരനായവനേ! അവിടുത്തെ ഔദാര്യത്തിന്‍റെ സമുദ്രത്തില്‍നിന്നും അവിടുത്തെ പകല്‍ നക്ഷത്രത്തിന്‍റെ സ്വര്‍ഗീയ കാരുണ്യത്തില്‍ നിന്നും, അവിടുത്തെ സ്നേഹത്തിനുവേണ്ടി അനവധി തവണ ഞാന്‍ ശപിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും ചെയ്യാനും എന്‍റെ ഈ ശ്രോത്രങ്ങള്‍ "സത്യമായും നിങ്ങള്‍ ബഹായുടെ ജനങ്ങളാണ്" എന്ന മധുരമായ വാക്കുകള്‍ കേള്‍ക്കുന്നതിലൂടെ അനുഗ്രഹിക്കപ്പെടാനും അനുമതി നല്‍കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
- Bahá'u'lláh