Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ, അവിടുത്തെ നാമം അതിയായി സ്തുതിക്കപ്പെടട്ടെ. എന്തുകൊണ്ടെന്നാല്‍, ദിനങ്ങളുടെ രാജാവായ ദിനത്തെ - അവിടുത്തെ അതിശ്രേഷ്ഠമായ കുറിപ്പുകളിലൂടെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരോടും അവിടുത്തെ പ്രവാചകരോടും അങ്ങു പ്രഖ്യാപിച്ച ദിനം -- എല്ലാ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിേډലും അവിടുത്തെ എല്ലാ നാമങ്ങളുടേയും തേജസ്സിന്‍റെ ദീപ്തി അങ്ങു വര്‍ഷിച്ച ദിനം-അങ്ങ് അവതരിപ്പിച്ചു. അങ്ങയുടെ നേര്‍ക്ക് ആരാണോ തിരിഞ്ഞിട്ടുള്ളതും അവിണ്‍ടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ളതും അവിടുത്തെ ശബ്ദത്തിന്‍റെ സ്വരബലത്തെ ഗ്രഹിച്ചിട്ടുള്ളതും ആയ അവന്‍റെ അനുഗ്രഹം മഹത്താണ്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ നാമങ്ങളുടെ സാമ്രാജ്യത്തോടുള്ള ആരാധനയില്‍ ആര്‍ക്കു ചുറ്റിലുമാണോ വലംവെക്കുന്നത്, അവന്‍റെ നാമത്താല്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അങ്ങയുടെ സേവകര്‍ക്കിടയില്‍ അങ്ങയുടെ വചനത്തെ പ്രകീര്‍ത്തിക്കുന്നതിനും അവിടുത്തെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ സ്തുതി ചൊരിയുന്നതിനും അങ്ങനെ അവിടുത്തെ വെളിപാടിന്‍റെ നിര്‍വൃതികള്‍ അവിടുത്തെ ഭൂനിവാസികളുടെയെല്ലാം ആത്മാവുകളെ നിറയ്ക്കുമാറാക്കാനും അങ്ങയ്ക്കു പ്രിയങ്കരരായവരെ അങ്ങു അനുഗ്രഹപൂര്‍വ്വം സഹായിക്കേണമേ.
എന്‍റെ പ്രഭോ! അവിടുത്തെ കാരുണ്യത്തിന്‍റെ ജീവജലങ്ങളിലൂടെ അങ്ങ് അവരെ നയിച്ചിട്ടുള്ളതിനാല്‍, അവിടുത്തെ ഔദാര്യത്താല്‍ അവര്‍ അങ്ങയില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ അനുമതി നല്‍കിയാലും. അവിടുത്തെ സിംഹാസനത്തിന്‍റെ വാസസ്ഥാനത്തേക്ക് അങ്ങ് അവരെ വിളിപ്പിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ സ്നേഹകാരുണ്യത്തിലൂടെ അവിടുത്തെ സന്നിധിയില്‍ നിന്നും അവരെ ബഹിഷ്ക്കരിക്കരുതേ. അങ്ങൊഴികെയുള്ള മറ്റെല്ലാറ്റില്‍നിന്നും പൂര്‍ണ്ണമായും നിസ്സംഗമാകുന്നതിനെ അവര്‍ക്കായി താഴേക്കു വര്‍ഷിച്ചാലും. മര്‍ദകന്‍റെ പ്രബലതയോ അവിടുത്തെ അതിമഹനീയവും അതിപ്രബലവുമായ സത്തയില്‍ അവിശ്വസിച്ചിട്ടുള്ളവരുടെ നിര്‍ദേശങ്ങളോ അവരെ അങ്ങയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രാപ്തമല്ലാത്ത തരത്തില്‍ അവിടുത്തെ സാമിപ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരാന്‍ അവരെ പ്രാപ്തരാക്കിയാലും.
- Bahá'u'lláh