Return to BahaiPrayers.net
Facebook
അനുപമനായ ദൈവമേ! അഖിലപാലകനായ പ്രഭോ! അവിടുത്തെ സ്വര്‍ഗ്ഗീയ സൈന്യമത്രേ ഈ ആത്മാക്കള്‍. അവയെ കാത്തുകൊള്ളേണമേ! അങ്ങയുടെ പരമസൈനിക വ്യൂഹത്തിലെ ദളങ്ങള്‍കൊണ്ട് അവയെ വിജയികളാക്കേണമേ! എന്നിട്ടുവേണം അവയിലോരോന്നും ഒരു സൈന്യസംഘമായിത്തീര്‍ന്ന് ദൈവകൃപയിലൂടെയും ദൈവികോപദേശങ്ങളുടെ പ്രഭയിലൂടെയും ഈ നാടുകളെയെല്ലാം ജയിക്കുവാന്‍. ദൈവമേ, അവിടുന്ന് അവര്‍ക്കാശ്രയവും സഹായവും ആകേണമേ!
മരുവിലും, മലയിലും, താഴ്വാരത്തിലും, കാന്താരത്തിലും, പ്രയറികളിലും, ജലധികളിലും, അവിടുന്ന വര്‍ക്ക് വിശ്വാസകേന്ദ്രമാകേണമെ! എന്നിട്ടുവേണം ദിവ്യ സാമ്രാജ്യ ശക്തിയിലൂടെയും പരിശുദ്ധാത്മന്‍റെ ഉച്ഛ്വാസ നിശ്വാസങ്ങളിലൂടെയും അവര്‍ക്ക് ജയാരവം മുഴക്കുവാന്‍. സത്യമായും അങ്ങാണ് സര്‍വ്വശക്തനും സര്‍വ്വജ്ഞനും സര്‍വ്വശ്രോതാവും സര്‍വ്വദര്‍ശകനും.
- `Abdu'l-Bahá