Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ വിശ്വസ്തരായ സേവകരെ സ്നേഹവും മൃദുലഹൃദയവുമുള്ളവരാകാന്‍ സഹായിച്ചാലും. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ഇടയില്‍ അത്യുന്നതങ്ങളിലെ സദസ്സില്‍ നിന്നുവരുന്ന മാര്‍ഗ്ഗനിര്‍ദേശത്തിന്‍റെ പ്രകാശത്തെ പരത്താന്‍ അവരെ സഹായിച്ചാലും. സത്യമായും അങ്ങാണു ശക്തനും, പ്രഭാവമുള്ളവനും, പ്രബലനും, സര്‍വ്വവിജയിയും, എന്നെന്നും ദായകനും. സത്യമായും അങ്ങാണ് ഉദാരമതിയും, സൗമ്യനും, മൃദുലനും, സര്‍വ്വൗദാര്യനിധിയും.
- `Abdu'l-Bahá