Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! ചിറകൊടിഞ്ഞ ഒരു പതംഗമാണിവന്‍. അതിന്‍റെ പറക്കലാകട്ടെ തീരെ പതുക്കെയാണ്. സമൃദ്ധിയുടെയും മുക്തിയുടെയും പാരമ്യത്തിലേയ്ക്കു പറന്നുയരാനും നിറഞ്ഞ സന്തോഷത്തോടും ആനന്ദത്തോടുംകൂടി അനന്തദ്യോവില്‍ ആകവേ സഞ്ചരിക്കുവാനും അവിടുത്തെ സര്‍വോന്നത നാമത്തില്‍ അവന്‍റെ സ്വരമാധുരി ഉയര്‍ത്തുവാനും ഈ നിമന്ത്രണത്താല്‍ കാതുകള്‍ക്കു പുളകമണിയിക്കാനും അവിടുത്തെ മാര്‍ഗദര്‍ശനത്തിന്‍റെ അടയാളങ്ങള്‍കൊണ്ടു കണ്ണുകള്‍ പ്രദീപ്തമാക്കുവാനും അവനു ശക്തി നല്‍കിയാലും.
ഈശ്വരാ! ഞാന്‍ ഒറ്റപ്പെട്ടവനും ഏകനും അഗതിയുമാണ്. അങ്ങൊഴികെ മറ്റൊരാശ്രയമില്ല. അങ്ങൊഴിഞ്ഞാരും എനിക്കു സഹായമില്ല. അങ്ങൊഴികെ ആരേയും ശരണം പ്രാപിക്കാനുമില്ല. അവിടുത്തെ സേവയില്‍ എന്നെ സുസ്ഥിതനാക്കിയാലും. അവിടുത്തെ ദിവ്യദൂതരാകുന്ന സൈനിക വ്യൂഹത്താല്‍ എനിക്കു സഹായം നല്‍കേണമേ. അവിടുത്തെ തിരുനാമം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എനിക്കു വിജയമരുളേണമേ. അവിടുത്തെ സൃഷ്ടികള്‍ക്ക് അങ്ങയുടെ വിവേകബുദ്ധി ഉപദേശം ചെയ്യുവാന്‍ എനിക്കു കഴിവു നല്‍കേണമേ. അഗതികള്‍ക്കാശ്രയവും സാധുരക്ഷകനും അങ്ങാണല്ലോ. സത്യമായും അങ്ങ് സര്‍വ്വശക്തനും പ്രബലനും അപ്രതിഹതനുമാണ്.
- `Abdu'l-Bahá