Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ! സര്‍വ്വദേശങ്ങളുടെയും മേല്‍ അന്ധകാരം വീണിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളേയും അനര്‍ത്ഥത്തിന്‍റെ ശക്തികള്‍ വലയം ചെയ്തിരിക്കുന്നു. എന്നിരുന്നാലും അവരില്‍ക്കൂടി അവിടുത്തെ വിവേകത്തിന്‍റെ വൈഭവങ്ങളെ ഞാന്‍ ദര്‍ശിക്കുന്നു. അവിടുത്തെ ഇച്ഛയുടെ പ്രകാശത്തിന്‍റെ തിളക്കത്തെ തിരിച്ചറിയുന്നുമുണ്ട്.
അങ്ങയില്‍നിന്ന് ഒരു മൂടുപടം കൊണ്ടെന്നപോലെ മറക്കപ്പെട്ടവര്‍ സങ്കല്‍പ്പിക്കുന്നത് അവിടുത്തെ വെളിച്ചത്തെ കെടുത്താനും അവിടുത്തെ തീയെ അണയ്ക്കാനും അവിടുത്തെ കാരുണ്യത്തിന്‍റെ തെന്നലുകളെ നിശ്ചലമാക്കാനുമുള്ള ശക്തി അവര്‍ക്കുണ്ടെന്നാണ്. അല്ല, ഇതിന് അങ്ങ് എനിക്കു സാക്ഷ്യം വഹിച്ചേക്കാം! ഓരോ ദുരിതവും അവിടുത്തെ വിവേകത്തിന്‍റെ വാഹകരും, ഓരോ അഗ്നിപരീക്ഷയും അവിടുത്തെ ഇച്ഛയുടെ മാധ്യമവും അല്ലായിരുന്നുവെങ്കില്‍ ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും ശക്തികള്‍ ഞങ്ങള്‍ക്കെതിരായി അണിനിരന്നാലും ആര്‍ക്കും തന്നെ ഞങ്ങളെ തടസ്സപ്പെടുത്തുവാന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. എന്‍റെ മുമ്പില്‍ വെളിപ്പെടുത്തപ്പെട്ട അവിടുത്തെ വിവേകത്തിന്‍റെ വിസ്മയകരമായ നിഗൂഢതകളെ പ്രത്യക്ഷമാക്കിയിരുന്നുവെങ്കില്‍ അവിടുത്തെ ശത്രുക്കളുടെ കടിഞ്ഞാണ്‍ ഛിന്നഭിന്നമാക്കപ്പെടുമായിരുന്നു.
അല്ലയോ എന്‍റെ ദൈവമേ! അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയില്‍ നിന്നു പ്രവഹിക്കുന്ന നിയമത്തിനു ചുറ്റും അങ്ങയെ സ്നേഹിക്കുന്നവരെ ഒന്നിച്ചു കൂട്ടാനും അവരുടെ ഹൃദയങ്ങള്‍ക്ക് വിശ്വാസം പകരുന്നത് അവര്‍ക്കുവേണ്ടി താഴേക്ക് അയക്കാനും അവിടുത്തെ മഹിതമനാമത്താല്‍ ഞാന്‍ അങ്ങയോടു യാചിക്കുന്നു.
അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സത്യമായും വിപദ്രക്ഷകനും സ്വയംണ്‍വര്‍ത്തിണ്‍യുമാണങ്ങ്.
- Bahá'u'lláh