Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അങ്ങയുടെ സേവകരുടെ ഹൃദയങ്ങളെ ഒന്നാക്കുകയും അവിടുത്തെ മഹോദ്ദേശ്യം അവര്‍ക്കായി വെളിപ്പെടുത്തുകയും ചെയ്യേണമേ! അങ്ങയുടെ ഉപദേശങ്ങളെ അവര്‍ പിന്തുടരുകയും അവിടുത്തെ നിയമത്തെ അനുസരിക്കുകയും ചെയ്യട്ടെ. ദൈവമേ! സ്വപരിശ്രമത്തില്‍, അവരെ സഹായിക്കുകയും അങ്ങയെ സേവിക്കുന്നതില്‍ അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്യേണമേ! ദൈവമേ! അവരെ താനേ നടക്കാന്‍ വിടരുതേ! ഓരോ അടിവെയ്പിലും അങ്ങയുടെ ജ്ഞാനത്തിന്‍റെ വെളിച്ചം വീശി അവര്‍ക്കു വഴികാട്ടുകയും അവരുടെ ഹൃദയങ്ങളെ അങ്ങയുടെ വാല്‍സല്യത്താല്‍ ആഹ്ലാദപൂരിതമാക്കുകയും ചെയ്യേണമേ! സത്യമായും, അങ്ങാണ് അവരുടെ സഹായിയും സര്‍വ്വേശനും.
- Bahá'u'lláh