Return to BahaiPrayers.net
Facebook
ദൈവമേ! അവിടുത്തെ സ്നേഹം മനുഷ്യര്‍ക്കു പ്രത്യക്ഷീഭവിച്ചതില്‍ അങ്ങയ്ക്കു സ്തുതി. ഞങ്ങള്‍ക്കു വെളിച്ചവും ജീവനുമായവനേ! അങ്ങയുടെ സേവകരെ അങ്ങയുടെ പാതയില്‍ക്കൂടി നയിക്കേണമേ! അങ്ങൊഴികെയുള്ള സകലതില്‍നിന്നും മുക്തരാക്കി ഞങ്ങളെ അങ്ങയില്‍ ധന്യരാക്കേണമേ!
ദൈവമേ! അങ്ങയുടെ ഏകത്വം ഞങ്ങളെ പഠിപ്പിച്ചാലും. അവിടുത്തെ ഏകഭാവത്തെപ്പറ്റിയുള്ള അവബോധം ഞങ്ങള്‍ക്കു നല്‍കേണമേ! അങ്ങൊഴികെ ആരും ഞങ്ങള്‍ക്കു ദൃശ്യമാകാതിരിക്കട്ടെ. അങ്ങു ദയാലുവും അനുഗ്രഹദായകനുമാണല്ലോ.
ദൈവമേ! അവിടുത്തെ വത്സരുടെ ഹൃദയങ്ങളില്‍ അങ്ങയുടെ സ്നേഹാഗ്നി സൃഷ്ടിച്ചാലും. അങ്ങൊഴികെയുള്ള സകല ചിന്തകളും അതില്‍ ദഹിക്കട്ടെ.
ദൈവമേ! അങ്ങ് സനാതനനാണെന്നും അങ്ങൊഴികെ മറ്റൊരു ദൈവമില്ലെന്നുമുള്ള മഹത്വമാര്‍ന്ന അവിടുത്തെ അസ്തിത്വത്തെ ഞങ്ങണ്‍ള്‍ക്കു വെളിവാക്കിത്തരേണമേ! ഞങ്ങള്‍, സത്യമായും, അങ്ങയില്‍ സൗഖ്യവും ശക്തിയും കാണുമാറാകട്ടെ.
- Bahá'u'lláh