Return to BahaiPrayers.net
Facebook
അല്ലയോ പ്രഭോ! ഈ യുവാവിനെ തേജസ്വിയാക്കൂ. ഈ സാധു ജീവിയുടെ മേല്‍ അവിടുത്തെ കാരുണ്യമേകൂ. അവനില്‍ അങ്ങയുടെ ജ്ഞാനം ചൊരിയൂ. പൊട്ടിവിരിയുന്ന ഓരോ പ്രഭാതത്തിലും അവനു വര്‍ധിത ശക്തിനല്‍കൂ. അങ്ങയുടെ സംരക്ഷണത്തിന്‍റെ തണലില്‍ അവനെ സംരക്ഷിക്കുക. തെറ്റുകളില്‍ നിന്ന് അവന്‍ മുക്തനാകട്ടെ. അങ്ങയുടെ ധര്‍മ്മസേവനത്തിനായി അവന്‍ സ്വയം അര്‍പ്പിക്കട്ടെ! തോന്ന്യാസികളെ നേര്‍വഴി കാണിക്കട്ടെ. ബന്ധനസ്ഥരെ വിമോചിപ്പിക്കട്ടെ. ശ്രദ്ധയില്ലാത്തവരെ ഉണര്‍ത്തട്ടെ. അങ്ങയുടെ സ്മരണയാലും സ്തുതികൊണ്ടും സകലരും അനുഗ്രഹിക്കപ്പെടട്ടെ. അങ്ങ് പ്രബലനും സര്‍വശക്തനും ആണ്.
- `Abdu'l-Bahá