Return to BahaiPrayers.net
Facebook
ബഹായി വര്‍ഷത്തിലെ 'അല' എന്ന അവസാനമാസത്തിനു അതായത് ഉപവാസത്തിനു മുമ്പായുള്ള നാലു ദിവസങ്ങള്‍ (അധിവര്‍ഷത്തില്‍ 5 ദിവസം) സൗരാന്തരദിനങ്ങളാണ്. അതായത് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ (മാര്‍ച്ച് 1 ഉള്‍പ്പെടെ). കിത്താബ്-ഇ-അഖ്ദസില്‍ ബഹാഉള്ള സൗരാന്തര ദിനങ്ങളെ നാമകരണം ചെയ്തിരിക്കുന്നത് അയ്യാം- ഇ-ഹാ എന്നാണ്. ഈ ദിവസങ്ങള്‍ ഉപവാസത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പിനും, ആതിഥ്യമര്യാദകള്‍ക്കും ഉത്സവങ്ങള്‍ക്കും ദാനശീലങ്ങള്‍ക്കും സമ്മാനദാനങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ടവയാണ്.
എന്‍റെ ദൈവമേ, എന്‍റെ തേജസ്സേ! എന്‍റെ വെളിച്ചമേ! അയാം - ഇ- ഹാ (ഹാ-യുടെ ദിനങ്ങള്‍, സൗരാന്തരദിനങ്ങള്‍) എന്ന് അങ്ങയുടെ ഗ്രന്ഥത്തില്‍ അങ്ങു നാമകരണം ചെയ്ത ദിനങ്ങള്‍ തുടങ്ങിയിരിക്കുന്നു. അല്ലയോ നാമങ്ങളുടെ രാജാവായവനേ, അവിടുത്തെ അത്യുന്നത തൂലികയാല്‍ അവിടുത്തെ സൃഷ്ടികളുടെ സാമ്രാജ്യത്തിലുള്ള സകലരോടും അങ്ങു കല്‍പ്പിച്ചിട്ടുള്ള ഉപവാസം സമീപിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ എന്‍റെ പ്രഭോ, ഈ ദിനങ്ങളാലും ആ കാലയളവില്‍ അവിടുത്തെ കല്‍പനകളുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ള എല്ലാവരാലും അവിടുത്തെ സډാര്‍ഗ്ഗപ്രമാണത്തിന്‍റെ കൈപ്പിടിയില്‍ മുറുകെപ്പിടിച്ചിട്ടുള്ളവരാലും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. എല്ലാ ആത്മാവുകള്‍ക്കും അവരുടെ സീമകള്‍ക്കുള്ളിലുള്ള അവിടുത്തെ സദസ്സില്‍ ഒരു സ്ഥാനത്തേയും അവിടുത്തെ വദനപ്രകാശത്തിന്‍റെ ശോഭയിലുള്ള വെളിപാടിന് ഒരു ഇരിപ്പിടത്തേയും നീക്കിവെച്ചാലും.
അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു താഴോട്ടയച്ചിട്ടുള്ളതില്‍ നിന്ന് അവിടുത്തെ ഈ സേവകരെ യാതൊരു ദുഷിച്ച പ്രവണതകളും പിന്നോട്ടുവലിക്കുകയില്ല. അവിടുത്തെ ധര്‍മ്മത്തിനു മുമ്പില്‍ അവര്‍ സ്വയം പ്രണമിക്കുന്നു. അങ്ങയാല്‍ ജനിപ്പിക്കപ്പെട്ട അത്ര സ്പഷ്ടതയോടുകൂടി അവിടുത്തെ ഗ്രന്ഥത്തെ അവര്‍ സ്വീകരിച്ചിട്ടുണ്ട്. അങ്ങ് അവര്‍ക്കായി കുറിച്ചിട്ടുള്ളതിനെ ആചരിക്കുന്നുണ്ട്. അങ്ങയാല്‍ താഴേക്ക് അയക്കപ്പെട്ടിട്ടുള്ളതിനെ പിന്തുടരാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍.
അല്ലയോ എന്‍റെ പ്രഭോ, അവിടുത്തെ തിരുവെഴുത്തുകളില്‍ അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതെന്തും എങ്ങനെയാണവര്‍ തിരിച്ചറിഞ്ഞിട്ടുള്ളതും അതിനെ ഏറ്റുപറഞ്ഞിട്ടുള്ളതെന്നും അങ്ങു കാണുന്നുണ്ട്. അല്ലയോ പ്രഭോ, അവിടുത്തെ കൃപയുടെ കരങ്ങളില്‍ നിന്ന് അവിടുത്തെ അനശ്വരതയാകുന്ന ജലം പാനം ചെയ്യാന്‍ അവര്‍ക്കു നല്‍കിയാലും. അവനുവേണ്ടി കല്പിക്കപ്പെട്ട പ്രതിഫലം അവര്‍ക്കായി കുറിച്ചാലും. അങ്ങനെ അവന്‍ സ്വയം അങ്ങയുടെ സന്നിധിയാകുന്ന സമുദ്രത്തില്‍ നിമഞ്ജനം ചെയ്യട്ടെ. അവിടുത്തെ സമാഗമമാകുന്ന തെരഞ്ഞെടുക്കപ്പെട്ട വീഞ്ഞ് കൈവരിക്കട്ടെ.
അല്ലയോ രാജാക്കډാരില്‍ രാജാവും മര്‍ദ്ദിതരോട് അനുകമ്പയുള്ളവനും ആയവനേ, അവര്‍ക്കായി ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ കല്പിക്കേണമേ എന്ന് ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. കൂടാതെ, അവിടുത്തെ സൃഷ്ടികളിലാരും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനെ അവര്‍ക്കായി രേഖപ്പെടുത്തിയാലും. അങ്ങയ്ക്കു ചുറ്റും വലയം ചെയ്യുന്നവരേയും അങ്ങയുടെ ലോകങ്ങളിലെ എല്ലാലോകത്തും അവിടുത്തെ സിംഹാസനത്തോടടുക്കുന്നവരേയും അവരോടൊപ്പം എണ്ണിയാലും.
അങ്ങു സത്യമായും സര്‍വ്വശക്തനും സര്‍വ്വ വിജ്ഞനും സര്‍വ്വജ്ഞനുമാണ്.
- Bahá'u'lláh