Return to BahaiPrayers.net
Facebook
അല്ലയോ ദൈവമേ! ഞാന്‍ ശാരീരിക ആഗ്രഹങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യാതിരിക്കുകയും ആകയാല്‍, അങ്ങൊണ്‍ഴികെ മറ്റാരിലെങ്കിലുമുള്ള സ്നേഹത്തില്‍ നിന്ന് എന്‍റെ ഹൃദയത്തെ വിശുദ്ധീകരിച്ചും പവിത്രീകരിച്ചും, ദുഷിച്ച ആഗ്രഹങ്ങളിലും പൈശാചിക ഗുണങ്ങളിലും നിന്ന് എന്‍റെ ആത്മാവിനെ കവചമണിയിക്കുകയും കാത്തു രക്ഷിക്കുണ്‍കയും വേണമേ! അങ്ങനെ എന്‍റെ ആത്മാവ് വിശുദ്ധിയുടെ ഉച്ഛ്വാസങ്ങളോട് സംവദിക്കുകയും. അങ്ങൊഴികെ മറ്റെല്ലാറ്റിനേയും സ്മരിക്കുന്നതില്‍ണ്‍നിന്ന് വിമുക്തമാവുകയും ചെയ്തേക്കാം.
- `Abdu'l-Bahá