Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! എല്ലാ യശസ്സും അങ്ങേയ്ക്കാകട്ടെ. സത്യമായും അങ്ങയുടെ ഈ സേവകനും ഈ സേവികയും അങ്ങയുടെ കാരുണ്യത്തിന്‍റെ തണലില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അങ്ങയുടെ ഔദാര്യത്താലും ദാക്ഷിണ്യത്താലും അവര്‍ യോജിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രഭോ, അങ്ങയുടെ ഈ ലോകത്തിലും അവിടുത്തെ സാമ്രാജ്യത്തിലും അവരെ സഹായിക്കേണമേ. അങ്ങയുടെ കൃപയാലും ദാനശീലത്താലും അവര്‍ക്ക് എല്ലാ നډകളും കല്‍പ്പിച്ചുനല്‍കീടണേ. പ്രഭോ, അങ്ങയുടെ ദാസ്യവൃത്തിയില്‍ അവരെ ദൃഢീകരിക്കുകയും, അങ്ങയെ പരിചരിക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ ലോകത്ത് അങ്ങയുടെ തിരുനാമത്തിന്‍റെ പ്രതീകങ്ങളായിത്തീരുന്നതിന് അവരെ അനുവദിക്കുകയും, ഇഹലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും ഉപയോഗപ്പെടുത്തിയാല്‍ തീരാത്ത അങ്ങയുടെ അനുഗ്രഹങ്ങളാല്‍ അവരെ സംരക്ഷിക്കുകയും ചെയ്യേണമേ. പ്രഭോ, അങ്ങയുടെ ദയാസാമ്രാജ്യത്തിന്‍റെ നേര്‍ക്ക് പ്രാര്‍ത്ഥിക്കുകയാണവര്‍. അങ്ങയുടെ ഏകത്വത്തിന്‍റെ മേഖലയ്ക്ക് അഭിമുഖമായി അപേക്ഷിക്കുകയാണ്. സത്യമായും അങ്ങയുടെ ആജ്ഞയെ അനുവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ വിവാഹിതരായിട്ടുള്ളത്. കാലാന്ത്യത്തോളം ഐക്യത്തിന്‍റെയും മനപ്പൊരുത്തത്തിന്‍റേയും പ്രതീകങ്ങളായിരിക്കുവാന്‍ അവരെ തുണയ്ക്കേണമേ.
സത്യമായും അങ്ങാണ് സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, സര്‍വ്വേശനും.
- `Abdu'l-Bahá