Return to BahaiPrayers.net
Facebook
അവന്‍ ദൈവമാകുന്നു!
അല്ലയോ അതുല്യനായ പ്രഭോ! അവിടുത്തെ സര്‍വ്വശക്തമായ വിവേകത്തില്‍ ജനങ്ങളുടെമേല്‍ അങ്ങു വിവാഹത്തെ കല്‍പ്പിച്ചു നല്‍കി. അങ്ങനെ മനുഷ്യരുടെ തലമുറകള്‍ ഈ ആശ്രിതലോകത്തില്‍ ഒന്നു മറ്റൊന്നിനെ പിന്തുടരുമാറാകട്ടെ. അങ്ങനെ എന്നെന്നും ലോകം നിലനില്‍ക്കുന്ന കാലത്തോളം അവിടുത്തെ ഏകത്വത്തിന്‍റെ പ്രവേശനകവാടത്തില്‍ ദാസ്യത്വത്തോടും ആരാധനയോടും, പ്രണാമത്തോടും, ഭയഭക്തിയോടും സ്തുതിയോടും കൂടി അവര്‍ സ്വയം കര്‍മ്മനിരതരാകുമാറാകട്ടെ. "എന്നെ ആരാധിക്കുന്നതിനുവേണ്ടിയല്ലാതെ ഞാന്‍ മാലാഖമാരേയും, മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല." അതിനാല്‍ അവിടുത്തെ സ്നേഹമാകുന്ന കൂട്ടിലെ ഈ രണ്ടു വിഹഗങ്ങളേയും അവിടുത്തെ ദയയാകുന്ന സ്വര്‍ഗ്ഗത്തില്‍ അങ്ങു വിവാഹിതരാക്കേണമേ. അവരെ ആകര്‍ഷിതമായ ശാശ്വതമായ കൃപയുടെ മാര്‍ഗ്ഗങ്ങളാക്കിത്തീര്‍ക്കേണമേ. അങ്ങനെയായാല്‍ സ്നേഹമാകുന്ന ഈ രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് ലോലമായ തിരമാല ഇളകി, ജീവിത തീരത്ത്, വിശുദ്ധവും നډയുറ്റതുമായ സന്താനങ്ങളാകുന്ന മുത്തുകള്‍ ഉണ്ടാകട്ടെ. "അവന്‍ ഈ രണ്ടു സമുദ്രങ്ങളേയും സ്വതന്ത്രമാകാന്‍ അനുവദിച്ചിരിക്കുന്നു. അവ പരസ്പരം സംഗമിക്കുന്നതിനുവേണ്ടി: അവയ്ക്കിടയില്‍ ഒരു തടസ്സം ഉണ്ട്. അതിനെ അവ മറികടക്കുകയില്ല. പിന്നെ നിങ്ങളുടെ പ്രഭുവിന്‍റെ ഔദാര്യങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുക? ഓരോന്നില്‍ നിന്നും വലുതും ചെറുതുമായ മുത്തുകളെ അവന്‍ വളര്‍ത്തുന്നു."
അല്ലയോ ദയാമയനായ പ്രഭോ! ഈ വിവാഹത്തില്‍ നിന്ന് മുത്തുകളും പവിഴങ്ങളും ഉണ്ടാകാനങ്ങ് ഇടയാക്കേണമേ. സത്യമായും അങ്ങാണ് സര്‍വ്വശക്തനും അതിമഹത്തും, എന്നെന്നും പൊറുക്കുന്നവനും
- `Abdu'l-Bahá